ശനിയാഴ്‌ച, ഓഗസ്റ്റ് 29, 2009

മതവിശ്വാസികളുടെ യുക്തിവാദം

മതങ്ങളും മതവിശ്വാസികളും വെറുക്കുകയും പരിഹസിക്കുകയും ചെയ്യുന്ന, അവരുടെയെല്ലാം പൊതു ശത്രുവാണ് യുക്തിവാദവും യുക്തിവാദികളും. മതങ്ങളുടെ ആത്മീയശാസ്ത്രത്തെ, അവരുടെ വിശുദ്ധ ഗ്രന്ഥങ്ങളെ, ദൈവവിശ്വാസത്തെ ഇന്നത്തെ കാലഘട്ടത്തില്‍ ആധുനിക സയന്‍സിന്റെ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചും, ശാസ്ത്രം മുന്നോട്ട് വയ്ക്കുന്ന പ്രപഞ്ചവീക്ഷണം ഉപയോഗിച്ചുമാണ് യുക്തിവാദികള്‍ പൊതുവായി നേരിടാറുള്ളത്. പൊതുവെ പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉല്പത്തിയെ സംബന്ധിച്ച ഇരുവര്‍ക്കുമിടയിലെ തര്‍ക്കത്തിന് സാമാന്യം നല്ല പഴക്കമുണ്ട്. ഭൌതികവാദപരമായും ആശയവാദപരമായും നീണ്ടുപോകുന്ന ഈ തര്‍ക്കങ്ങളൊന്നും ആത്യന്തികമായി തന്നെ ഒരു
കടവിലെത്തിയതായി ഒരറിവുമില്ല. അത് അനുസ്യൂതം തുടരുകയും ചെയ്യുന്നു.

യുക്തിവാദികളെ എതിര്‍ക്കുന്ന കാര്യത്തില്‍ തങ്ങളുടെ ആന്തരിക വൈരുദ്ധ്യങ്ങള്‍ മറന്ന് മതങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കാറുമുണ്ട്. മതങ്ങള്‍ തമ്മിലും സംവാദമെന്നപേരില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ സംവാദം യഥാര്‍ത്ഥത്തില്‍ തങ്ങളുടെ മതം മാത്രമാണ് ശരിയെന്നുള്ള കാര്യം സ്ഥാപിച്ചെടുക്കുന്നതിനുള്ള വെറും നിഷ്ഫലശ്രമം മാത്രമാണ്. കാരണം
ഒരുമതവും ആത്മീയ സംവാദത്തിലുടെ മറ്റൊരു മതത്തിന്റെ വിശ്വാസസംഹിതകളേയും അവരുടെ ദൈവത്തെയും തകര്‍ത്തതായി അറിവില്ല. ‘സ്നേഹസംവാദം’ എന്നൊക്കെ(ഇ.എ.ജബ്ബാറിന്റെയല്ല) സ്നേഹത്തിലൊക്കെ പൊതിഞ്ഞാണ് പല സംവാദങ്ങളും കൊണ്ടാടപെടാറുള്ളത്. പക്ഷേ തര്‍ക്കങ്ങളൊക്കെ നന്നായി നടക്കുമെങ്കിലും ഒടുവില്‍ "പലമതസാരവും ഏകമെന്നും",
"എല്ലാം ഒന്നു തന്നെ, പണ്ഡിതര്‍ പലതായി പറയുന്നു എന്ന് മാത്രം", ''എല്ലാ വഴികളും അവസാനം ഏകനായ അവനില്‍
എത്തിചെരുന്നു" വെന്നും കോമ്പ്രമൈസ് ചെയ്ത് പിരിയുകയേ നിവൃത്തിയുള്ളൂ.

എന്നാല്‍ പരമതത്തെ തകര്‍ക്കാന്‍ യുക്തിവാദികളെയും യുക്തിവാദത്തെയും വിദഗ്ദ്ധമായി ഉപയോഗിക്കുന്ന വിരുതന്മാരുണ്ട് ബൂലോകത്തില്‍. യുക്തിവാദികള്‍ ഏതെങ്കിലും പ്രത്യേകമതത്തിന്റെ വക്താക്കളുമായോ വിശ്വാസികളുമായോ തര്‍ക്കത്തിലോ സംവാദത്തിലോ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ അവിടെ കടന്നു കൂടുകയെന്നതാണ് ഈ സ്വമതവക്താക്കളുടെ അടവ്. ഈ സംവാദത്തില്‍ ഇവര്‍ യുക്തിവാദികളുടെ പക്ഷം പിടിക്കുന്നു. യുക്തിവാദികള്‍ ഉയര്‍ത്തിക്കാട്ടുന്ന അന്യമതത്തിന്റെ പൊള്ളത്തരം ശരിയാണെന്ന് അംഗീകരിക്കുന്നു. വേണ്ടിവന്നാല്‍ യുക്തിവാദത്തെ പ്രകീര്‍ത്തിക്കാനും മടിക്കില്ല ഈ പഹയന്മാര്‍. ഇവിടെ തന്റെ മതം യുക്തിവാദികളുടെ വിശകലനരീതിയില്‍ പരിശോധിച്ചാല്‍ കുറ്റമറ്റമാതാണെന്നും എന്നാല്‍ വിമര്‍ശനവിധേയമായിരിക്കുന്ന മതംവെറും പൊട്ടത്തരമാണെന്ന്സ്ഥാപിക്കാനുമാണ് അഭിപ്രായപ്രകടനങ്ങളിലെ ഇവരുടെ ഉത്സാഹം. കുറച്ചുനേരത്തേയ്ക്ക് നല്ലൊരു യുക്തിവാദിയായി മാറുന്ന ഇവര്‍ യുക്തിവാദികളെയും അതിശയിക്കുന്നതരത്തില്‍ തങ്ങളുടെ വിമര്‍ശന-വിശകലന ബുദ്ധിയും, ശാസ്ത്രീയസമീപന രീതിയും ഉപയോഗിക്കുന്നത് ആരേയും അത്ഭുതപ്പെടുത്തുന്നതാണ്.

ഇത്തരം ‘താല്‍ക്കാലിക-യുക്തിവാദി ’കളുടെ സ്വന്തം ബ്ലോഗ്ഗിലാകട്ടെ, സ്വന്തം മതത്തിന്റെ സര്‍വ്വവിഴിപ്പുകളും, മുന്‍പ് കാണിച്ച യുക്തിചിന്തയുടെ തരിമ്പ് പോലും ഇല്ലാതെ എഴുന്നള്ളിച്ചിരിക്കുന്നത് കാണാം. ഇവര്‍ കാണിച്ച പൂര്‍വ്വയുക്തിചിന്തയുടെ വെളിച്ചത്തില്‍, ഇവരുടെ മതചിന്തകളെ, യുക്തിചിന്തയുടെ മര്യാദകള്‍ പാലിച്ചുകൊണ്ട് തന്നെ ചോദ്യം ചെയ്യാമെന്ന് വെച്ചാല്‍ നടപ്പില്ല. എല്ലാം കമന്റ് മോഡറേറ്റഡായിരിക്കും. ഇത്തരക്കാരെ കാണണമെന്നുള്ളവര്‍ ശ്രീ ഇ.എ.ജബ്ബാറിന്റെ ഇസ്ലാം വിമര്‍ശന ബ്ലോഗുകള്‍ സന്ദര്‍ശിച്ചാല്‍
മതി. അവിടെ യുക്തിവാദികളെക്കാളും യുക്തിവാദത്തെ പിന്താങ്ങി കമന്റിയിരിക്കുന്നത് ആരാണെന്ന് നോക്കൂ.
പരമതങ്ങളെ ചോദ്യം ചെയ്യാനുപയോഗിക്കുന്ന യുക്തിചിന്ത സ്വന്തം മതത്തിന് നേരെ തിരിച്ചു പിടിച്ചിരുന്നെങ്കില്‍ !!!!!!




38 അഭിപ്രായങ്ങൾ:

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

“എല്ലാ വഴികളും അവസാനം ഏകനായ അവനില്‍
എത്തിചെരുന്നു" വെന്നും കോമ്പ്രമൈസ് ചെയ്ത് പിരിയുകയേ നിവൃത്തിയുള്ളൂ.


അല്ലെങ്കില്‍ അടിച്ചും പിരിയാം.
:)
എല്ലാം ഓരോ തമാശകളല്ലെ, അതോ തന്ത്രങ്ങളോ?

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

എണ്ണയും വെള്ളവുപോലെ...!!!
:)

അജ്ഞാതന്‍ പറഞ്ഞു...

ജബ്ബാർ മാഷിന്റെ ബ്ലോഗിൽ ചില പരിവാറുകാർ എഴുതുന്നതു വായിച്ചപ്പോൾ ഈയുള്ളവനും തോന്നി നിസ്സഹായന്റെ അതേ അഭിപ്രായം. മതവിശ്വാസം എന്നല്ല, ഏതും വിശ്വാസം മാത്രമാകുമ്പോൾ ഇങ്ങനെയാണ്. കമ്യൂണിസ്റ്റുകളും ഏതാണ്ട് ഇങ്ങനെയാണ്. ചില യുക്തിവാദികൾ വരെ വിശ്വാസികളെപ്പോലെ പെരുമാറും ചില സമയങ്ങളിൽ.

മുക്കുവന്‍ പറഞ്ഞു...

പരമതങ്ങളെ ചോദ്യം ചെയ്യാനുപയോഗിക്കുന്ന യുക്തിചിന്ത സ്വന്തം മതത്തിന് നേരെ തിരിച്ചു പിടിച്ചിരുന്നെങ്കില്‍ !!!!!!..

excellent buddy...

ഭാര്‍ഗ്ഗവ ലോകം പറഞ്ഞു...

“ഒരുമതവും ആത്മീയ സംവാദത്തിലുടെ മറ്റൊരു മതത്തിന്റെ വിശ്വാസസംഹിതകളേയും അവരുടെ ദൈവത്തെയും തകര്‍ത്തതായി അറിവില്ല.” -പക്ഷെ ഒരു മതത്തിന് മടൊരു മതത്തെ കായിക സംവാദത്തിലൂടെ ഇല്ലാതാക്കാനാകും. ഇന്ത്യയില്‍ ഹിന്ദുമതം ബുദ്ധമതത്തെ ഇല്ലാതാക്കിയത് പോലെ ! അല്ലേ കൂട്ടരെ ?

നിസ്സഹായന്‍ പറഞ്ഞു...

അനില്‍, ചിത്രകാരന്‍, സത്യാന്വേഷി, മുക്കുവന്‍, ഭാര്‍ഗ്ഗവന്‍ ബ്ലോഗ് സന്ദര്‍ശിച്ചതിന് നന്ദി.
ഇതെഴുതുന്നയാള്‍ മതവിശ്വാസിയോ ജാതി വിശ്വാസിയോ ദൈവവിശ്വാസിയോ അല്ല. സാങ്കേതികാര്‍ത്ഥത്തില്‍ ഹിന്ദുമതത്തില്‍ പിറന്നു. ഒരു യുക്തിവാദിയായി അടയാളപെടുത്താന്‍ കഴിയുമോ എന്നറിയില്ല. കാരണം സത്യാന്വേഷി പറഞ്ഞപോലെ യുക്തിവാദികളും മതവിശ്വാസികളെ പോലെ ചില യുക്തിവാദവിശ്വാസങ്ങള്‍ക്ക് കീഴ് പെടുന്നതായി കണ്ടിട്ടുണ്ട് . രാഷ്ട്രീയവിശ്വാസത്തിന്റെയും കാര്യമിതാണ്. കാര്യം പറഞ്ഞാല്‍ പലപ്പോഴും കമ്മ്യൂണിസ്റ്റ്കാരനാക്കി കളയും, കാരണം കമ്മ്യൂണിസ്റ്റ്കാര്‍ കാര്യം പറഞ്ഞിരുന്ന പ്രത്യാശയുടെ ഒരു കാലഘട്ടമുണ്ടായിരുന്നു. അവരും അന്ധകമ്മ്യൂണിസ്റ്റ്കളായി.
എന്തായാലും അരാചകവാദിയല്ല.
യാതൊന്നും വിശ്വസിക്കുകയല്ല നമ്മുടെ കടമയെന്ന് തോന്നുന്നു. ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിക്കുകയാണ് ആവശ്യം. വിശ്വാസങ്ങളൊന്നും കൊണ്ടുനടക്കാത്തവര്‍ ആരാണോ അവരുടെ ചേരിയിലാണ് ഞാന്‍. അങ്ങനെയുള്ള ഒരു യുക്തിവാദി.

Joker പറഞ്ഞു...

എന്നാല്‍ പരമതത്തെ തകര്‍ക്കാന്‍ യുക്തിവാദികളെയും യുക്തിവാദത്തെയും വിദഗ്ദ്ധമായി ഉപയോഗിക്കുന്ന വിരുതന്മാരുണ്ട് ബൂലോകത്തില്‍...

you said it, Thanks

നിസ്സഹായന്‍ പറഞ്ഞു...

ജോക്കര്‍,
യുക്തിവാദികളിലെ സിംഹപക്ഷവും ആത്മീയതയിലൂടെ കടന്നാണ് യുക്തിവാദത്തിലെത്തുന്നത്. അതുകൊണ്ട് അവര്‍ സ്വന്തം മതത്തെ തന്നെ ആദ്യം വിമര്‍ശിച്ചു തുടങ്ങുന്നു. അതിന് ശേഷം മറ്റു മതങ്ങളേയും. എന്നാ‍ല്‍ മതവിശ്വാസികള്‍ സ്വന്തം മതത്തെ ഒഴിച്ച് മറ്റ് മതങ്ങളെ നിഷ്ക്കരുണം വിമര്‍ശിക്കുവാന്‍ തയ്യാറാകുന്നു. സ്വന്തം മതത്തിന്റെ കാര്യത്തിലൊഴിച്ച് മറ്റു മതങ്ങളുടെ കാര്യത്തില്‍ അവര്‍ യുക്തിചിന്ത ഉപയോഗിക്കുന്നതില്‍ സമര്‍ത്ഥരാണ്.

ചിന്തകന്‍,
മതങ്ങളുടെ ഉല്‍പ്പത്തി അല്ലെങ്കില്‍ ഉരുത്തിരിയല്‍ പരിശോധിച്ചാല്‍, തുടക്കത്തില്‍ അവ മനുഷ്യനന്മയെ ലക്ഷ്യമാക്കിയായിരുന്നിരിക്കണം നിലകൊണ്ടിട്ടുള്ളത്. അതുകൊണ്ടായിരിക്കും “ അടിച്ചമര്‍ത്തപ്പെട്ടവന്റെ ആശ്വാസമെന്നും ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമെന്നും ആത്മവില്ലാത്ത വ്യവസ്ഥകളുടെ ആത്മാവെന്നും” മാര്‍ക്സ് മതങ്ങളെ വിശേഷിപ്പിച്ചത്. എന്നാല്‍ ക്രമേണ പൌരോഹിത്യം അതിന്റെ ചൂഷണാത്മക തന്ത്രങ്ങള്‍ രൂപപ്പെടുത്തി, ഭരണകൂടമുള്‍പ്പെടെയുള്ള വിവിധ അധികാരസ്ഥാപനങ്ങളോട് ചേര്‍ന്ന് നില്‍ക്കാന്‍ തുടങ്ങിയതിനാലും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കുള്ള രാഷ്ട്രീയപരിഹാരം നിര്‍ദ്ദേശിക്കുന്നതില്‍ ആത്മാര്‍ത്ഥമായ പങ്കുവഹിക്കാന്‍ കഴിയാത്തതിനാലും അത് മനുഷ്യനെ മയക്കുന്ന കറുപ്പായും മാറുന്നു. ഇത്തരം പശ്ചാത്തലത്തിലായിരിക്കണം മതങ്ങള്‍ക്ക് തൊട്ട് പിറകെ അവക്കെതിരായ ചിന്തകള്‍ ഉത്ഭവിക്കാന്‍ തുടങ്ങിയതും, അതില്‍ ചിലത് യുക്തിവാദമായി മറിയതും.(മര്‍ക്സിസം പോലെയുള്ള പല രാഷ്ട്രീയവിമോചനശാസ്ത്രങ്ങള്‍ക്കും തെറ്റുപറ്റിട്ടുണ്ടാകാം അത് വേറെ വിഷയം)

CKLatheef പറഞ്ഞു...

നല്ല വിഷയം. മിതമായ പക്വമായ സമീപനം. അഭിപ്രായ പ്രകടനങ്ങളും നന്നായിരിക്കുന്നു. ഭാവുകങ്ങള്‍

വിചാരം പറഞ്ഞു...

യുക്തിവാദികളുടെ വാദങ്ങള്‍ മനസ്സാ ശരിവെയ്ക്കുന്ന അനേകം വിശ്വാസികളെ എനിക്കറിയാം പക്ഷെ ഇവര്‍ക്കാര്‍ക്കും ശക്തമായ വേരുകളുള്ള മതത്തില്‍ നിന്ന് വേറിട്ട് നില്‍ക്കാനാവാത്തത് കൊണ്ടാണ് മരണം വരെ വിശ്വാസമില്ലെങ്കിലും വിശ്വാസ സംഹിതകളുടെ ആളുകളുടെ കൂടെ സമരപ്പെട്ട് പോകുന്നത്.. അവിശ്വാസികളായവര്‍ക്കും ഉണ്ട് പ്രശ്നങ്ങള്‍..പല അവസരങ്ങളിലും മരണാനാന്തരം അവരുടെ ആഗ്രഹങ്ങള്‍ നടക്കാതെ പോകുന്നു. യുക്തിവാദികള്‍ക്ക് മാത്രമായി ഒരു ശ്മശാനം ഇല്ലാ എന്നതാണ് ഏറ്റവും ദൌര്‍ഭാഗ്യകരം അങ്ങനെ പല്ലതും .. ഇതലാം കൊണ്ട് തന്നെ യുക്തിവാദികളും പലതരത്തില്‍ ഒറ്റപ്പെടുന്ന അവസ്ഥയുണ്ട് .. ഈ ഒറ്റപ്പെടലിനെ ഇല്ലാതാക്കാന്‍ നിശബ്ദരാവുകയാണ് അനേകം യുക്തിചിന്തയുള്ള വിശ്വാസികളല്ലാത്തവര്‍

Unknown പറഞ്ഞു...

നിസ്സഹായന്‍ ഒരു കീഴ്ജാതിയാണെന്ന് തോന്നുന്നു. അതുകൊണ്ടാണ് യുക്തിചിന്തയില്‍ അഭയം തേടിയത്. പിന്നെ ആരോടും മറുപടി പറയേണ്ടല്ലോ!!
എല്ലാത്തിനോടും ഒരു വക നീരസം വച്ച് മരിക്കുന്നത് വരെ വചോണ്ടി ഇരിക്കും. ഈ ചിന്ത തന്നെ വീട്ടില്‍ അവഗണിക്കപെട്ട ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ക്കും ഉണ്ടാവും. ഉദാഹരണത്തിന് നമ്മുടെ ഇ എം എസ്‌, വിക്കല്‍ രോഗം ബാധിച്ചു, ദൈവ ശാസ്ത്രം പഠിക്കാന്‍ പോയി അതിലും പരാജയപെട്ടപ്പോള്‍ പിന്നെ കണ്ട വഴി മാര്‍ക്സിസം ആയിരുന്നു. ഏതു അണ്ടനും അടകോടനും ജീവിതമാര്‍ഗമായി കൊണ്ട് നടക്കാന്‍ പറ്റുന്ന "ആദര്‍ശം" (ആദര്‍ശം എന്ന് വിളിക്കാന്‍ പാടില്ല എങ്കിലും).
ഇതാണ് ഈ നിസ്സഹായനും പറ്റിയത് . ആര്‍ക്കും ഇവനെ സഹായിക്കാന്‍ സാധിക്കില്ല!! കഷ്ടം!!!!

നിസ്സഹായന്‍ പറഞ്ഞു...

പ്രിയപ്പെട്ട ലത്തീഫിനും വിചാരത്തിനും കേരളയ്ക്കും ,
ബ്ലോഗ് സന്ദര്‍ശിച്ചതിനും അനുകൂല-പ്രതികൂല അഭിപ്രായങ്ങള്‍ക്കും നന്ദി.
പ്രിയപ്പെട്ട കേരള,

താങ്കളുടെ നിഗമനം ശരിയാണ്. ഈയുള്ളവന്‍ താണജാതിയില്‍
പിറന്നവനാണ്.സവര്‍ണ്ണനല്ല. അതെ ചൊല്ലി അപകര്‍ഷബോധം ഇന്നില്ല. എന്നാല്‍ കുട്ടിക്കാലത്ത് അനുഭവിച്ചിരുന്നു എന്നത് സത്യമാണ്. എന്നാല്‍ അതാണ് യുക്തിവാദം തിരഞ്ഞെടുക്കാനുള്ള കാരണം എന്ന താങ്കളുടെ അഭിപ്രായം തെറ്റുമാണ്. കാരണം ഞാന്‍
തിരിച്ചറിവുണ്ടായ പ്രായം മുതല്‍
ഏകദേശം15 വയസ്സുവരെ മുടിഞ്ഞ ദൈവഭക്തനായിരുന്നു (ഹൈന്ദവം). ആ
സമയം10-ആം ക്ലാ‍സ്സില്‍ ട്യൂഷന് പോകാന്‍ തുടങ്ങി . നിരീശ്വര വാദിയായ
ട്യൂഷന്‍മാസ്റ്ററില്‍ നിന്നാണ് യുക്തിവാദത്തിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുന്നത്. എന്നാല്‍ 10-ആം ക്ലാസ്സ് കഴിഞ്ഞ്, അദ്ദേഹത്തിന്റെ സ്വാധീനം വിട്ടശേഷം സ്വതന്ത്രവായനയ്ക്ക്
അവസരം കിട്ടി. അങ്ങിനെ ഉപനിഷത്തുകളും വേദഭാഗങ്ങളും ഭഗവത്ഗീതയും
വിവേകാനന്ദസാഹിത്യ സര്‍വ്വസ്വവും മറ്റ് ഹൈന്ദവസാഹിത്യങ്ങളും ഏകദേശം 32 വയസ്സുവരെയും വായിച്ചിരുന്നു.(ഇന്നും റെഫറന്‍സിനായും പുനരന്വേഷണത്തിനും
വായിക്കുന്നു.) മാത്രമല്ല സനാതനധര്‍മ്മത്തിലും ആര്‍ഭാരതസംസ്കാരത്തിലും അഭിമാനം കൊണ്ട് ജ്ഞാനമാര്‍ഗ്ഗവും ഭക്തിമാര്‍ഗ്ഗവും സംയോജിപ്പിച്ച്, ചന്ദന- കുംകുമ കുറിയുമൊക്കെ
അണിഞ്ഞ്, ഹൈന്ദവസംസ്ക്കാരത്തിനും മതത്തിനും വേണ്ടി
ആവേശപൂര്‍വ്വം സംവാദത്തില്‍ എര്‍പ്പെടുകയും ചെയ്യുമായിരുന്നു. രസകരമായ കാര്യം അതോടൊപ്പം CPM-ന്റെ ആരാധകനും അനുഭാവിയും ആയിരുന്നു. പക്ഷേ അപ്പോഴും
സംഗപരിവാറിനോടോ BJP യോടൊ അനുഭാവമില്ലായിരുന്നു. ഈ വര്‍ഗ്ഗീയ കക്ഷികള്‍
യഥാര്‍ത്ഥ ഹൈന്ദവികതയെ ഹൈജാക്കു ചെയ്യുന്നു എന്നായിരുന്നു എന്നേപ്പോലുള്ള
മണ്ടന്മാരുടെ അന്നത്തെ പരാതി. യഥാര്‍ത്ഥ ഹിന്ദുത്വം പുലര്‍ന്നാല്‍ ഭാരതം മാത്രമല്ല
ലോകം മുഴുവന്‍ നീതിപൂര്‍വ്വമാകും എന്നും ഞാന്‍ കരുതിയിരുന്നു. ഇത്തരംകാര്യങ്ങള്‍
സംവദിച്ചുപോരുമ്പോള്‍ ഒരു എതിരാളിയായ സുഹൃത്തായി മാറി, ബ്ലോഗര്‍ ചാര്‍വാകന്‍.
അദ്ദേഹത്തിന് എന്നെ എന്തെങ്കിലും ബോധ്യപ്പെടുത്താനോ
തിരുത്താനോ ആയില്ല. എന്നാല്‍ അദ്ദേഹം അംബ്ദേക്കറിന്റെ പുസ്തകങ്ങള്‍ വായിക്കുവാന്‍
എന്നെ നിരന്തരം പ്രേരിപ്പിക്കുമായിരുന്നു. ഹൈന്ദവമതത്തിന്റെ മാനവികവിരുദ്ധതയും
പൈശാചികതയും അതിന്റെ രാഷ്ട്രീയ-ആത്മീയ-സാമ്പത്തിക പ്രത്യയശാസ്ത്ര
ആയുധങ്ങളും ബോധ്യപ്പെടുത്തിയ ഞാന്‍ കണ്ടുമുട്ടിയ ആദ്യത്തെ ഏറ്റവും വലിയ ചിന്തകന്‍ അംബ്ദേക്കര്‍
തന്നെയായിരുന്നു.
കൂടുതല്‍ വിസ്തരിക്കുന്നില്ല. അവിടെ നിന്നും എന്റെ നിലപാടുകള്‍
മതരാഹിത്യത്തിലേക്കും ദൈവരാഹിത്യത്തിലേക്കും പോയി. ചാര്‍വാകന്‍ ഇന്നും ഒരു ബുദ്ധമതവിശ്വാസിയായി തുടരുന്നു.

നിസ്സഹായന്‍ പറഞ്ഞു...

(തുടര്‍ച്ച)
പിന്നെ താങ്കളുടെ നിഗമനങ്ങള്‍ ശരിയാകുന്നതിനൊപ്പം അവ ചില വലിയ സത്യങ്ങളെ
അനാവരണം ചെയ്യുന്നു. ഏതെങ്കിലും തരത്തിലുള്ള പീഠനങ്ങള്‍ എല്‍ക്കുന്നവര്‍,
പീഠനമേല്‍പ്പിക്കുന്ന വ്യവസ്ഥിതിക്കെതിരായി ചിന്തിക്കും
എന്നതാണ് ആ സത്യം. ഒരു സവര്‍ണ്ണനായ താങ്കള്‍ക്ക് ‘സാവര്‍ണ്ണ്യം’ സുഖവും ലാഭവും തരുന്ന ഏര്‍പ്പാടാണ്.
അതുകൊണ്ട് ചാതുര്‍വര്‍ണ്ണ്യമുള്‍പ്പെടെയുള്ള പീഢനോപകരണങ്ങളെ താങ്കള്‍ ന്യായീകരിക്കുന്നു. ഇതിന് തെളിവാണ് താങ്കള്‍, എന്നെ താണജാതിയില്‍
പിറന്നവനായിരിക്കും എന്ന് പുച്ഛത്തോടെ ഗണിക്കാനും അതുകൊണ്ട് ഞാന്‍
സര്‍വ്വതിനേയും കുറ്റം പറയും എന്ന് കണക്കു കൂട്ടിയതും.(അതു താങ്കളുടെ മുന്‍വിധി മാത്രമാണ്). കൂടാതെ ജാതി വ്യവസ്ഥയുണ്ടെന്നും അതില്‍ ഉച്ചനീചവ്യത്യാസങ്ങളുണ്ടെന്നും
അവയില്‍ അമര്‍ഷമുള്ളവര്‍
അതിനെ എതിര്‍ക്കുമെന്നുമുള്ള അനിഷേധ്യസത്യം താങ്കള്‍ അറിയാതെ വെളിപ്പെടുത്തുന്നു.(അനീതികരമായ ഒന്നിനെ അതിന്റെ ഇരകള്‍ എതിര്‍ക്കരുതെന്നാ‍ണോ താങ്കളുടെ ആഗ്രഹം, വിചിത്രം തന്നെ) സുഹൃത്തെ ഉച്ചനീചത്വത്തിന്റെ വ്യവസ്ഥയായ ജാ‍തിവ്യവസ്ഥയുടെ അവഹേളനം ഏറ്റുവാങ്ങുമ്പോഴും ജാതിവ്യവസ്ഥയും അതിന്റെ സങ്കീര്‍ണ്ണതയും ലക്ഷ്യങ്ങളും
മനസ്സിലാകാതെ, എന്നെ ആ നുകത്തിന്‍ കീഴിലിടുന്ന വ്യവസ്ഥയുടെ ആരാധകനായി
നടന്ന കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് എനിക്ക് എന്നോടു പുഛം തോന്നുന്നത്.
ഇപ്പോള്‍ അഭിമാനമാണ് തോന്നുന്നത്. സത്യം തിരിച്ചറിയാനായതിലും അതിനെ എതിര്‍ക്കാന്‍ എന്നാലാവും വിധം പ്രവര്‍ത്തിക്കാനാകുന്നതിലും. ഏതായാലും സാവര്‍ണ്ണ്യത്തിന്റെ ഉള്ളടക്കവും ലക്ഷ്യവും, താങ്കളെപോലുള്ളവര്‍ വ്യക്തിപരമായ
അക്രമണത്തിന് മുതിരുമ്പോള്‍, അറിയാതെ വെളിയില്‍ വരുന്നു. അതു തന്നെ
എന്നെപ്പോലുള്ളവര്‍ ഹിന്ദുമതത്തെ പ്രത്യേകമായി എതിര്‍ക്കുന്നതിന്റെ പൊരുളും ന്യായവും യുക്തിയും.
കാര്യങ്ങള്‍ ബോധ്യമായപ്പോള്‍ അവര്‍ണ്ണനാണെന്ന് വെളിപ്പെടുത്തുന്നതില്‍
അപകര്‍ഷബോധം ഒട്ടും തോന്നാറില്ല. കാരണം അനീതിയുടെ പ്രതിരൂപമായ ഹിന്ദുമതത്തെ ഞാനല്ലല്ലോ സൃഷ്ടിച്ചത്. അതിന്റെ പാരസ്പര്യത്തിന് പുല്ലുവിലപോലും
കൊടുക്കാത്തതിനാല്‍ അതേല്‍പ്പിക്കുന്ന ആഘാതം ഇന്ന് എന്നെ സ്പര്‍ശിക്കുന്നില്ല.
മനുഷ്യനെ ജാതിയുടെ കളത്തില്‍പെടുത്തി അവഹേളിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന മതങ്ങളേതായാലും അവയെ ആശയപരമായി എതിര്‍ക്കും, പ്രത്യേകിച്ച് ഏറ്റവും
നികൃഷ്ടമതമായ
ഹിന്ദുമതത്തെ !!!!
(ഇവിടെ പറഞ്ഞകാര്യങ്ങള്‍ താങ്കളോ താങ്കളുടെ ശ്രേണിയില്‍ പെട്ടവരോ
വിശ്വസിക്കണമെന്നൊ അംഗീകരിക്കണമെന്നൊ ഒരു നിര്‍ബ്ബന്ധവും ഇല്ല. എത്ര ശ്രമിച്ചിട്ടും താങ്കളുടെ പ്രൊഫയില്‍ ലഭിക്കുന്നില്ല. താങ്കള്‍ ഒര്‍ജിനലോ പരകായപ്രവേശിയോ ഒരു
സംശയം ?!)

നിസ്സഹായന്‍ പറഞ്ഞു...

(തുടര്‍ച്ച)
പീഢിത ജനതയെക്കുറിച്ച് ചിന്തിക്കുന്ന, സഹാനുഭൂതിയും കാരുണ്യവുമുള്ള, അനീതിക്കും ചൂഷണത്തിനും എതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന വ്യക്തികള്‍ ലോകത്തുണ്ടാകാറുണ്ട്. സ്വയം ഇത്തരം പീഢനങ്ങള്‍ക്ക് ഇരയാകുന്നില്ലെങ്കില്‍ പോലും, മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള അവരുടെ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ വിമോചനത്തിലേയ്ക്ക് വഴി തെളിക്കാം. താങ്കല്‍ പരിഹസിച്ചിരിക്കുന്ന EMS ഉം അവരുടെ ശ്രേണിയില്‍ പെട്ട ആളാകാം.(വ്യക്തിപരമായി EMS നോടും അദ്ദേഹത്തിന്റെ പാര്‍ട്ടിയോടും വിമര്‍ശനങ്ങളും വിയോജിപ്പുകളും ഞാന്‍ വച്ചു പുലര്‍ത്തുന്നു. അത് ആശയപരം കൂടിയാണ്. എന്നാല്‍ അദ്ദേഹത്തെ വിലകുറച്ചു കാണുന്നയാളല്ല ഞാന്‍.) “അങ്ങില്ലായിരുന്നെങ്കില്‍ ഈ കേരളം ഇത്ര നല്ലതാകുമായിരുന്നോ” എന്ന രീതിയിലോ മറ്റോ ഉള്ള, EMS ന്റെ വിമര്‍ശകനായിരുന്നിട്ടും, O.V. വിജയന്റെ EMS നെ സ്മരിച്ചു കൊണ്ടുള്ള വാക്കുകള്‍ ഞാന്‍ ഓര്‍ത്തുപോകുന്നു.) ത്യാഗസന്നദ്ധരായി മനുഷ്യസേവനത്തിനിറങ്ങുന്നവരെ രോഗികളായും കൂട്ടത്തില്‍ ഒറ്റപ്പെട്ടവരായും മാത്രം കാണാന്‍ കഴിയുന്ന താങ്കള്‍ ഏതുതരം രോഗിയാണെന്നും എത്രമാത്രം മനുഷ്യപ്പറ്റുള്ളവനാണെന്നും മനുഷ്യഗണത്തില്‍പ്പെടുന്നവര്‍ വിലയിരുത്തി കൊള്ളും !!!

ഭാര്‍ഗ്ഗവ ലോകം പറഞ്ഞു...

പഴയ ‘സംബന്ധാ’ഭിമാനികളായ ഓരോ സവര്‍ണ്ണചെറ്റയേയും, അവന്റെ ചെറ്റത്തരം വെളിപ്പെടുത്താന്‍ അനുവദിക്കുകയല്ലെ വേണ്ടത് നിസ്സഹായാ ?! ‘കേരള’ എന്ന ചെറ്റയ്ക്ക് തന്തയെന്ന് വിളിക്കാന്‍ ആളെക്കിട്ടാതെ പോയാലും സവര്‍ണ്ണത വലിയൊരാഭൂഷണമായി തോന്നും.നാണം കെട്ട് പണമുണ്ടാക്കിയാലും പണം ആ നാണക്കേട് തീര്‍ത്തുകൊള്ളും എന്ന വേശ്യാനീതി ബാധകമായൊരു വര്‍ഗ്ഗം തന്നെ സവര്‍ണ്ണന്‍.ഹി..ഹി..ഹി....-:)

വിചാരം പറഞ്ഞു...

കേരള..
നിസ്സഹായന്‍ ഒരു കീഴ്ജാതിയാണെന്ന് തോന്നുന്നു. അതുകൊണ്ടാണ് യുക്തിചിന്തയില്‍ അഭയം തേടിയത്. .. താങ്കളുടെ ഈ വരികളില്‍ വല്ലാത്ത പരിഹാസമുണ്ടല്ലോ കീഴ്ജാതിക്കാരോട്, കേരള.. ഞാനൊരു ജാതിയിലും പെട്ട ആളല്ല പിന്നെ എന്തുകൊണ്ടാണ് ഞാന്‍ യുക്തിവാദിയായി ഇതിനൊന്ന് ഉത്തരം തരാമോ .. പിന്നെ ഇ.എം.എസിനെ വ്യക്തിപരമായി വിമര്‍ശിച്ചത് ശരിയായില്ല, മുഹമദ് നബിയോളമോ ശ്രീകൃഷണനോളമോ അദ്ദേഹം തെറ്റ് ചെയ്തതായി എനിക്ക് തോന്നുന്നില്ല അപ്പോല്‍ മുഹമ്മദും കൃഷ്ണനുമെല്ലാം തലയിലേറ്റിയ ചിന്തയേക്കാള്‍ അത്യുത്തമമാണ് കമ്യൂണിസ്റ്റ് ചിന്ത എന്നത് നൂറ് ശതമാനവും ശരിവെയ്ക്കുന്നു.. കേരളയ്ക്ക് പറ്റിയ മറുപടി ഭാര്‍ഗ്ഗവ ലോകം തന്നു കഴിഞ്ഞു.

chery പറഞ്ഞു...

ഭൗതികവാദിക്ക്‌ ജീവിതം സ്വൊന്തം ശാരീരികാവശ്യങ്ങല്‍കപ്പുരം ഒന്നും ആവശ്യപ്പെടാത്ത മരണത്താല്‍ ഫുല്സ്ടോപ്പിടപ്പെടുന്ന ശുഷ്കമായ കഴിഞ്ഞുക്‌ുടല്‍ മാത്രമാണ് .
മതം ജീവിതത്തിന്റെ ആത്മീയ വശം കു‌ടി കാണിച്ചു അതരുന്നു.അപ്പോഴാണ് ജീവിതം അര്‍ത്ഥപുര്നമാകുന്നത്.മതം മനുഷ്യന് ഒരു ലക്‌ഷ്യം നല്‍കുകയും ജീവിക്കാന്‍ വഴികാട്ടുകയും അവന്റെ സ്വപ്നങ്ങല്കും പ്രതീക്ഷകള്‍ക്കും സാശ്വതമായ മാനം നല്‍കുകയും ചെയ്യുന്നു.ജീവിതം കു‌ടുതല്‍ നല്ലതും മെച്ചപ്പെട്ടതുമാക്കുവാന്‍ പ്രേരിപ്പിക്കുന്നു.
മതത്തെ വിമര്‍ശന മനസോടെ സമീപിക്കാം,അത് മതനിരാസത്തില്‍ കലാശിക്കണം എന്ന് നിര്‍ബന്തംപിടിക്കെരുതെന്നുമാത്രം.

Unknown പറഞ്ഞു...

പ്രിയ നിസ്സഹായന്‍, താങ്കളുടെ സഹിഷ്ണതയോടെയുള്ള മറുപടി കണ്ടു. നന്ദി
പ്രകോപനമായിരുന്നു എന്റെ പതികരണം എന്നറിയാം. അതിനു വേണ്ടി തന്നെ ആണ് എഴുതിയതും. പക്ഷെ താങ്കളുടെ യുക്തിപൂര്‍ണ്ണമായ മറുപടിയെ അഭിനന്ദിക്കാതെ വയ്യ. താങ്കളുടെ സ്ഥാനത്ത് നിന്ന് ചിന്തിച്ചാല്‍ താങ്കള്‍ നൂറു ശതമാനവും ശരിയാണ് പറഞ്ഞത്. കാരണം എന്റെ കോളേജ് വിദ്യഭ്യാസ കാലത്ത് ഡി പ്രേമാനന്ദു എന്നാ യുക്തിവാദി ദൈവം ഇല്ല എന്ന് പറഞ്ഞപ്പോള്‍, മനഃശാസ്ത്രം വാരികയിലെ നിരീശ്വരവധങ്ങളും കേരള ശാസ്ത്ര അക്കാദമിയുടെ യുക്തിവാദവും മാര്‍ക്സിസ്റ്റ്‌ നിരീശ്വരത്വവും ഒക്കെ കാണുകയും അവരോടൊപ്പം ചിന്തിക്കുകയും ചെയ്ത വ്യക്തിയാണ് ഞാനും. പിന്നെ മത തീവ്രവാദികളുടെ പൊള്ളത്തരവും ഞാന്‍ കണ്ടത് തന്നെ.
പക്ഷെ ഇതൊന്നും നിരീശ്വര വാദിയാകന് ഒരു കാരണമായി എനിക്ക് തോന്നിയില്ല. എന്റെ ജീവിതത്തില്‍ ദൈവത്തിനു എന്തെങ്കിലും സ്ഥാനമുണ്ടോ എന്നാണു ഞാന്‍ അന്വേഷിച്ചത്. ഈ ലോകത്തില്‍ എന്റെ ജീവിതത്തിനുള്ള പ്രാധാന്യം ആണ് എനിക്ക് അറിയേണ്ടിയിരുന്നത്. അതാണ്‌ എന്നെ ജീവിതത്തില്‍ വിശ്വാസിയാക്കിയത്. (വെറും വാക്ക് പറയുന്ന മതങ്ങളിലും കുതികാല്‍ വെട്ടുന്ന രാഷ്ട്രീയ പര്ടികളിലും വിശ്വസിക്കുന്നതിലും ഭേദം അല്ലെ അത്?).
അങ്ങിനെയെങ്കില്‍ എന്തുകൊണ്ട് കീഴ്ജാതിക്കാരന്‍ എന്ന് താങ്കളെ വിളിച്ചു എന്ന് ചോദിക്കും, പറയാം. താങ്കള്‍ ജീവിക്കുന്ന ഈ ലോകത്തിലെ തെറ്റുകളും കുറ്റങ്ങളും ആചാരങ്ങളും ആണ് താങ്കളുടെ വലിയ ശത്രു. അതിനെയാണ് താങ്കള്‍ വിമര്‍ശിക്കുന്നതും. എന്തുകൊണ്ട് താങ്കളുടെ ഈ മനോഹരമായ ജീവിതത്തെ സ്വന്തം കണ്ണിലൂടെ കണ്ടു കൂടാ? ഈ ഭൂമിയിലെ സൌകര്യങ്ങള്‍ (വായു, ജലം, പ്രകാശം, പ്രകൃതി ഒന്നും സവര്‍ണരുടെ കുത്തകയല്ല, അവരല്ല താങ്കള്‍ക്ക് ഇതൊക്കെ തരുന്നത്. രാഷ്ട്രീയ പാര്‍ട്ടികാലോ പ്രസ്ഥാനങ്ങളോ അല്ല. താങ്കളുടെ സ്വന്തം പ്രയത്ന ഫലമാണ് താങ്കളുടെ ഭക്ഷണം. അപ്പോള്‍ ഒരു കാര്യം മനസ്സിലാക്കണം ഞാന്‍ താങ്കളെ കീഴ്ജാതിക്കാരന്‍ എന്ന് വിളിച്ചത് താങ്കളുടെ ചിന്താഗതിയെ ആണ്. ദൌര്‍ഭാഗ്യവശാല്‍ കീഴ്ജാതിയില്‍ പെട്ടവര്‍ക്ക് എന്തോ സവര്‍ണരെ പോലെ ജീവിതം വിലപെട്ടതാനെന്നും സമമായി എല്ലാവരെയും കാണണമെന്നും ചിന്തിയ്ക്കാന്‍ പ്രയാസ്സമാണ്. (പ്രകോപിപ്പിച്ചത് താങ്കള്‍ ഇത് കൂടുതല്‍ ശ്രദ്ധിക്കാന്‍ തന്നെ ചെയ്തതാണ്, അത് ഫലവും കണ്ടു, അതിമിടുക്കന്‍ ആവാന്‍ പറഞ്ഞതല്ല).
മേല്ജതിയെന്നും കീഴ്ജാതിയെന്നും വെര്ത്തിരിക്കുന്നവര്‍ക്ക്‌ വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ട്. അത് കീഴ്ജാതിക്കാരനായാലും മാര്‍ക്സിസ്റ്റുകാരന്‍ ആയാലും. പക്ഷെ സ്നേഹം നടിച്ചു വലിയ വായില്‍ മുതലാളി എന്നും സാമ്രാജ്യം എന്നും ഒക്കെ പറയുമ്പോള്‍ "ഭാര്‍ഗവ ലോകനും" "വിചാരനും" ഇതുതന്നെ വിഷ്ണുലോകം എന്ന് ചിന്തിച്ചു പോകും.
എന്റെ സ്വാതന്ത്ര്യം ഒരു പ്രസ്ഥാനത്തിനും ഞാന്‍ അടിയറ വച്ചിട്ടില്ല. വക്കുകയുമില്ല. എന്നെ ബഹുമാനിക്കണം എന്ന് എനിക്ക് നിര്‍ബന്ധവും ഇല്ല. എനിക്ക് അടിമ ചിന്ത വച്ച് പുലര്തുന്നവരോടാണ് മേല്ജാതിക്കാരോട് തോന്നുതിനെക്കാളും പുച്ഛം. ഇന്ന് പല കീഴ്ജാതിക്കാരും പാര്‍ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും അടിമപണി ചെയ്യുന്നവരാണ്.
പിന്നെ താങ്കള്‍ ഇ എം എസ്സിനെ മഹാനായി കാണുന്നു എങ്കില്‍ താങ്കളുടെ കണ്ണില്‍ വലിയ മഹത്വം പുള്ളി ചെയ്തിട്ടുണ്ടാവാം. (ഞാന്‍ കുറച്ചു കൂടി ഈ മഹാനെ അടുത്തറിയാന്‍ ശ്രമിച്ചു, ഉദ്ദേശം അത്ര ശുധിയുള്ളതായി തോന്നിയില്ല. ഈയുള്ളവന്‍ അത്ര മഹാന്‍ ആയിട്ടല്ല, പക്ഷെ അത്ര വക്ക്രബുധ്ധി തോന്നിയിട്ടില്ല ഇതുവരെ). പാവങ്ങളെ സേവിക്കുന്നത് കൊട്ടിഘോഷിക്കേണ്ട കാര്യമായി എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് ആരെയും ബോധ്യപെടുതെണ്ട കാര്യം എനിക്കില്ല.
പിന്നെ ഇനിയും സ്വന്തം ജീവിതത്തിന്റെ മഹത്വം മനസ്സിലാക്കാതെ അത് മറ്റുള്ളവരുമായി പങ്കുവക്കാതെ, മേല്ജാതിക്കാര്‍ കാരണം ഞങ്ങള്‍ക്ക്ക് അത് കിട്ടിയില്ല ഇത് കിട്ടിയില്ല എന്ന് പറയുന്ന കള്ളവര്‍ഗങ്ങളെ കീഴ്ജാതികളെ (ചിന്താഗതിയില്‍) എനിക്ക് പുച്ഛം തന്നെ എന്ന് അടിവരയിട്ടു പറയട്ടെ! ഇന്ന് ഇവരാണ് മേല്ജതിക്കാരെ ചൂഷണം ചെയ്യുന്നവര്‍.
പിന്നെ "നാണം കെട്ട് പണമുണ്ടാക്കിയാലും പണം ആ നാണക്കേട് തീര്‍ത്തുകൊള്ളും എന്ന വേശ്യാനീതി" ആര്‍ക്കാണ് ബാധകം എന്ന് സമകാലീന രാഷ്ട്രീയം വളരെ വ്യക്തമായി കാണിച്ചു തരുന്നുണ്ട്. പേരെടുത്തു പറയാതെ തന്നെ അതെല്ലാം എല്ലാവര്ക്കും അറിയാം. ഒരു തലമുറകൊണ്ട് സമൂഹത്തില്‍ കൊടീശ്വരന്മാരും രാഷ്ട്രീയത്തിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആയവര്‍ ധാരാളം.
ഒരു സ്വതന്ത്ര ചിന്ത പന്കുവക്കുക മാത്രമാണ് എന്റെ ഉദ്ദേശം, അല്ലാതെ കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യം ബ്ലോഗ്സ്പോട്ടിലും ഉണ്ടാക്കുകയല്ല.

ചാർ‌വാകൻ‌ പറഞ്ഞു...

എന്തായാലും കേരളം എന്നബ്ലോഗറെ പരിചയപ്പെടാനായതില്‍(കമന്റില്‍)ഈ ജ്ന്മം സഫലമായി.നിസ്സഹായന്റെ സഹിഷ്ണുതയുള്ള മറുപടി കിട്ടി ത്രസ്സിച്ചുനില്ക്കുന്ന ടിയാന്‍,ഈ,എം .എസ്സ്-മുതല്‍ നിസ്സഹായന്‍ വരെയുള്ള(മറിച്ചും )മേല്‍ജാതി/കീഴ്ജാതി അണ്ടന്‍-അടകോടന്‍ മാരുടെ രോഗം തിരിച്ചറിയുന്നതില്‍ വിജയിച്ചിട്ടുണ്ട്.കൂടുതല്‍ പരിചയപ്പെടണം .മെയിലു തരാമോ..?

Unknown പറഞ്ഞു...

ചാര്‍വാകന്റെ രോഗം എന്താണെന്നു പിടികിട്ടിയില്ല.
പിന്നെ ഇപ്പോള്‍ പ്രൈവറ്റ് ചികിത്സ നിരോധിച്ച സ്ഥിതിക്ക് സ്വകാര്യ ചികിത്സ നടത്തുന്നില്ല. സര്‍ക്കാര്‍ അങ്ങ് ഒലത്തിയലൊ എന്നാ ഒരു ഭയവുമുണ്ട്!!

നിസ്സഹായന്‍ പറഞ്ഞു...

പ്രിയപ്പെട്ട ചെറി,

ഭൌതികവാദിയായാലും ആത്മീയവാദിയാലും ആത്യന്തികമായി അവര്‍ മനുഷ്യരാണ്. മനുഷ്യന്‍ അനുഭവിക്കുന്ന സുഖ-ദുഖാദികള്‍ ഉള്‍പെടെയുള്ള എല്ലാ വികാരങ്ങളും നാം അനുഭവിക്കുന്നു. ആത്മീയവാദി എല്ലാത്തിനും കാരണക്കാരനായി ഭഗവാനെ കാണുന്നു. യുക്തിവാദികള്‍ അറിയാത്ത,ബോധ്യപ്പെടാത്ത ഒന്നില്‍ എല്ലാത്തിന്റേയും ഉത്തരവാദിത്വം കെട്ടിവെയ്ക്കുന്നില്ല. ബോധ്യപ്പെടുമ്പോള്‍ വിശ്വസ്സിക്കുകയും ചെയ്യും. ബോധ്യങ്ങളാണ് ഇരു കൂട്ടരേയും വിശ്വാസിയും അവിശ്വാസിയും ആക്കുന്നത്. ബോധ്യപ്പെട്ടിട്ടും അവിശ്വാസിയായി കഴിയുന്ന ഒരു ഭൌതികവാദി ഈ ലോകത്ത് ഒരിടത്തും ഉണ്ടായിരിക്കില്ല. ആരുടേയും ജീവിതം ഉയര്‍ന്നതോ താഴ്ന്നതോ അര്‍ത്ഥപൂര്‍ണ്ണമോ അര്‍ത്ഥരഹിതമോ അല്ല. അതൊക്കെ അവരവര്‍ സ്വയം വിലയിരുത്തേണ്ട കാര്യങ്ങളാണ്.

നിസ്സഹായന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നിസ്സഹായന്‍ പറഞ്ഞു...

പ്രിയപ്പെട്ട വിചാരം,

“യുക്തിവാദികളുടെ വാദങ്ങള്‍ മനസ്സാ ശരിവെയ്ക്കുന്ന അനേകം വിശ്വാസികളെ എനിക്കറിയാം പക്ഷെ ഇവര്‍ക്കാര്‍ക്കും ശക്തമായ വേരുകളുള്ള മതത്തില്‍ നിന്ന് വേറിട്ട് നില്‍ക്കാനാവാത്തത് കൊണ്ടാണ് മരണം വരെ വിശ്വാസമില്ലെങ്കിലും വിശ്വാസ സംഹിതകളുടെ ആളുകളുടെ കൂടെ സമരപ്പെട്ട് പോകുന്നത്..”
താങ്കള്‍ പറഞ്ഞത് ശരിയാണ്, എതുതരം ബോധ്യം ഒരാള്‍ക്കുണ്ടായാലും അതിനനുസരിച്ച് ജീവിക്കാന്‍ സമൂഹം ഒരുവനെ അനുവദിക്കില്ല. ഒറ്റയാന്മാര്‍ വേട്ടയാടപ്പെടും. അപൂര്‍വ്വം ചില ധീരന്മാര്‍ക്കേ തങ്ങളുടെ നിലപാടുകള്‍ സമൂഹത്തെ ബോധ്യപ്പെടുത്താനും തന്റെ സ്വാതന്ത്ര്യത്തിനൊത്ത് ജീവിക്കാനും കഴിയൂ. ഇവിടുത്തെ പ്രധാന പ്രശ്നം വേറിട്ട ചിന്താഗതികളും സ്വാതന്ത്ര്യവുമൊക്കെ മറ്റൊരാള്‍ക്കും ഹാനികകരമായിരിക്കരുത്, പകരം അത് സമൂഹത്തിന്റെ പുരോഗതിക്ക് സഹായകരമായതായിരിക്കണം. യുക്തിവാദം അത്തരത്തിലുള്ളതാണെന്ന്‍ ഞാന്‍ ചിന്തിക്കുന്നു. സംഘബലത്തിലൂടെയാണ് കൂട്ടയ്മയിലൂടെയാണ് യുക്തിവാദികള്‍ ഒറ്റപ്പെടലിനെ അതിജീവിക്കേണ്ടത്. യുക്തിവാദികള്‍ ചെയ്യുന്ന കുറേ നന്മകള്‍ ഞാന്‍ താങ്കളുടെ “യുക്തിവാദികള്‍ എങ്ങനെ ആയിരിക്കണം” എന്ന പോസ്റ്റില്‍ കമന്റിയിട്ടുണ്ട്.

Unknown പറഞ്ഞു...

വീണ്ടും അഭിനന്ദനങ്ങള്‍!
താങ്കള്‍ ഞാന്‍ വിചാരിക്കുന്ന പോലെ ചിന്തിക്കുന്നത് കൊണ്ടല്ല! പ്രായോഗികമായ യുക്തി താങ്കള്‍ പറയുന്നത് കൊണ്ടാണ് ഞാന്‍ അഭിനന്ദിച്ചത്!

നമ്മുക്ക് ബോധ്യം ഇല്ലാത്ത കാര്യങ്ങള്‍ അംഗീകരിക്കുകയില്ല എന്ന യാഥാര്‍ഥ്യം മനസ്സില്‍ വച്ച് ഒരു ചോദ്യം ചോദിച്ചു കൊള്ളട്ടെ? (താങ്കള്‍ ചിന്തിക്കുന്നത് തെറ്റാണ് എന്ന് സമര്‍ത്തിക്കുവാന്‍ അല്ല, എന്നോടുതന്നെ ഞാന്‍ ചോദിച്ച ചോദ്യം ആവര്‍ത്തിക്കുന്നു എന്ന് മാത്രം)

യുക്തിചിന്തയില്‍ ഒരു യുക്തിയില്ലായ്മ താങ്കള്‍ക്ക് എന്നെങ്കിലും തോന്നിയിട്ടുണ്ടോ?

നിസ്സഹായന്‍ പറഞ്ഞു...

പ്രിയപ്പെട്ട കേരളാ,

യുക്തിചിന്തയില്‍ പോരായ്മകള്‍ തോന്നിയിട്ടുണ്ട്, എന്നാല്‍ ‘യുക്തിയില്ലായ്മ’
അഥവാ ‘അയുക്തികത’ തോന്നിയിട്ടില്ല. യുക്തിചിന്തയിലെ ഈ പോരായ്മകളെക്കാളും
തൂക്കകൂടുതലാണ് മതങ്ങളുടെ വിശ്വാസപദ്ധതികളിലെയും മതാതീതവിശ്വാസത്തിലെയും
സമ്പൂര്‍ണ്ണമായ അയുക്തികത. അതിനാല്‍ പോരായ്മകളുണ്ടെങ്കിലും യുക്തിവാദം സ്വീകരിക്കുന്നു. അടിമുടി വിശ്വാസം മാത്രമായ ആസ്തിക്യത്തെ ഉപേക്ഷിക്കുന്നു. അല്പം
വിശദീകരണം ആവശ്യമാണെന്നു തോന്നുന്നു. മരണം അനിവാര്യമായിരിക്കുമ്പോള്‍,
മനുഷ്യന്‍ എന്തിനു ജനിക്കുന്നു ? എന്തിനു ജീവിക്കുന്നു ? ഈ ലോകം ആരു സൃഷ്ടിച്ചു ?
ഇതിന്റെയെല്ലാം ആത്യന്തിക പ്രയോജനമെന്ത് ? അത്യന്തം സങ്കീര്‍ണ്ണതയുള്ള
മനുഷ്യശരീരവും പ്രപഞ്ചഘടന തന്നെയും വലിയൊരു ചോദ്യചിഹ്നം തന്നെ !!
ഇവയെല്ലാം വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ വേട്ടയാടുന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്. ഇവക്കെല്ലാം കൃത്യമായ സമാധാനം തരാന്‍ യുക്തിവാദം പര്യാപ്തമാണെന്ന് ഞാന്‍ കരുതുന്നില്ല. അതാണ് യുക്തിവാ‍ദത്തില്‍ ഉണ്ടെന്നു പറഞ്ഞ അപര്യാപ്തത അഥവാ പോരായ്മ. പക്ഷേ ഈ പോരായ്മകളുടെ വ്യാപ്തി ശാസ്ത്രത്തിന്റെ വികാസത്തോടെ അനുദിനം കുറഞ്ഞുവരികയാണെന്ന് ഞാന്‍ വിചാരിക്കുന്നു. പക്ഷേ
മറുപക്ഷത്ത് മതങ്ങളുടെയും വിശ്വാസങ്ങളുടെയും നിലപാടെന്താണ് ? ഓരൊ മതവും ഇതിനെല്ലാം ദൈവമെന്ന ഒരു സമാധാനത്തില്‍ ഉത്തരം ഇറക്കിവെയ്ക്കുന്നു. മറ്റൊരു
അപ്രഖ്യാപിത നിബന്ധനയും മുന്നോട്ടു വയ്ക്കുന്നു. വിശ്വാസത്തിനു യുക്തി ബാധകമല്ല. നിരുപാധികമായി അറിഞ്ഞകാര്യത്തെ, പ്രചരിക്കപ്പെടുന്ന മതസത്യങ്ങളെ ചോദ്യം
ചെയ്യാതെ വിശ്വസിക്കുക. (മതാതീതമായി ദൈവമെന്ന ഒരു ശക്തിയില്‍ സമാധാനം
തേടുന്നവരും ഉണ്ട്. അതും ഫലത്തില്‍ വ്യത്യാസം ഉണ്ടാക്കുന്നില്ല) സ്വന്തം ബുദ്ധിയുടെ സ്വാഭാവികമായ സമാധാനത്തിനു വേണ്ടിയെങ്കിലും സരളമായ ഒരു യുക്തിപോലും
വിശ്വാസത്തിനു നേരെ പ്രയോഗിച്ചു കൂടാ. കാരണം യുക്തിയുടെ എത്ര നേരിയ തോതിലുള്ള പ്രയോഗമായാലും വിശ്വാസമില്ലായ്മ തന്നെയാണ്. നിരുപാധികമായ കീഴടങ്ങള്‍ തന്നെയാണ്
യഥാര്‍ത്ഥ വിശ്വാസം. അതിനു മാത്രമേ ഫലം തരുവാനാകൂ എന്ന പ്രലോഭനം
തന്നെയാണ് വിശ്വാസികളുടെ എന്തും വെട്ടിവിഴുങ്ങാനുള്ള പ്രേരകശക്തി. ഇത്
സംബന്ധിച്ച് ഇനിയും ഒരുപാട് വിശദീകരണങ്ങള്‍ തരാന്‍ കഴിയും.

Unknown പറഞ്ഞു...

പ്രിയ നിസ്സഹായന്‍,
താങ്കളുടെ വാദങ്ങള്‍ക്ക് മറുവാദം നിരത്തി, താങ്കളുടെ സമയം കളയുന്നില്ല!
വളരെ ചുരുക്കി പറഞ്ഞാല്‍ വിശ്വാസങ്ങളുടെ ഉത്ഭവം ഇതുപോലെയുള്ള യുക്തിവാദമാനു. അതിനു ഉത്തമ ഉദാഹരണം ആണ് ഹൈന്ദവ വേദങ്ങള്‍. അത് സമര്തിക്കുവാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും. അതിനുള്ള സാഹസത്തിനു ഞാന്‍ മുതിരുന്നില്ല.
താങ്കളുടെ ജീവിതം മറ്റുള്ളവരുടെ ആശയങ്ങളെ ആശ്രയിച്ചല്ല ഇരിക്കുന്നത് എന്നത് തന്നെ വലിയ തിരിച്ചറിവാണ്. ഇനിയും ഒരുപാട് മുന്നെരണം. വിശ്വാസികളുടെ തത്വശാസ്ത്രത്തിനു താങ്കളുടെ ജീവിതത്തിനു യാതൊരു ചലനവും സൃഷ്ടിക്കാത്ത സ്ഥിതിക്ക് അതിനെ എതിര്‍ക്കുന്നത് എന്തിനു? മറ്റുള്ളവരുടെ ജീവിതത്തില്‍ എന്തെങ്കിലും അതിനു ഉപകാരം ചെയ്യാന്‍ സാധിക്കുന്നു എങ്കില്‍ അതിനെ എതിര്‍ക്കുന്നതില്‍ എന്താണ് ന്യായം?
താങ്കളുടെ യുക്തി എല്ലാ വശങ്ങളും ഉല്‍കൊള്ളുന്നത്‌ ആയിരിക്കട്ടെ എന്നും അത് ജീവിതത്തിനു ഉന്നതമായ മൂല്യവും കുലീനതയും ആദര്‍ശവും നല്‍കുന്നതും അങ്ങിനെ താങ്കളുടെ ജീവിതം ധന്യമായി തീരട്ടെ എന്നും ആശംസിക്കുന്നൂ!!

അജ്ഞാതന്‍ പറഞ്ഞു...

പരമതങ്ങളെ ചോദ്യം ചെയ്യാനുപയോഗിക്കുന്ന യുക്തിചിന്ത സ്വന്തം മതത്തിന് നേരെ തിരിച്ചു പിടിച്ചിരുന്നെങ്കില്‍ !!!!!!enkil ethra nannayirunnu.!ororutharum swantham mathathe thiruthatte!allenkil kalathinu vaya kooduthalanu ennu uruli parayumpoleyavum...

liked the profile description very much.One should always be rational and logical in thiniking.
best wishes!

bhoolokajalakam പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
bhoolokajalakam പറഞ്ഞു...

ഒരു മനുഷ്യന്റെ ( സമൂഹത്തിന്റെ ) ധാര്‍മിക
പുരോഗതിക്ക് ആത്മീയവും ഭൌതികവുമായ അനുകൂല ഘടകങ്ങള്‍ക്ക് ഒരു പോലെ
പ്രാധാന്യ മുണ്ട് എന്നാണു എന്റെ വിശ്വാസം
ഇക്കാര്യത്തില്‍ മത യാഥാസ്ഥിതികരോടും
തീവ്ര യുക്തി വാദികളോടും ഞാന്‍ വിയോജിക്കുന്നു .
മാനവകുലത്തിന്നു മതങ്ങള്‍ മൂലമുണ്ടായ
അഴുക്കുകള്‍ ഇല്ലാതാക്കാന്‍ മതങ്ങളെ തന്നെ ഇല്ലാതാക്കണം എന്ന് പറയുന്നത് എലിയെ പേടിച്ചു ഇല്ലം ചുടുന്ന പോലെയാണ്

കൊച്ചുസാറണ്ണൻ പറഞ്ഞു...

പ്രിയ നിസ്സഹായൻ,
താങ്കളുടെ പോസ്റ്റു വായിച്ചു. അതിൽ വിയോജിപ്പുകളൊന്നും ഇല്ല. ഒപ്പം എന്റെ ബ്ലോഗ് പോസ്റ്റിൽ വന്ന് കമന്റിട്ടതിനു നന്ദി.

എന്നാൽ എന്റെ ആ പോസ്റ്റിലെ അഭിപ്രായങ്ങളോട് താങ്കൾക്കുള്ള വിയോജിപ്പുകൾ അംഗീകരിയ്ക്കുന്നു. എന്നാൽ അതുവച്ച് പോസ്റ്റ് എഴുതിയ എന്നെ അളക്കരുതെന്ന് അഭ്യർത്ഥിയ്ക്കുന്നു. എനിയ്ക്ക് യുക്തിവാദ ആശയങ്ങളും പ്രവർത്തനങ്ങളുമായാണ് ബന്ധം. അതിൽ തെല്ലും ചാഞ്ചല്യമില്ലെങ്കിലും അതൊന്നും ആരെയും ബോധ്യപ്പെടുത്താൻ ശ്രമിയ്ക്കാറില്ല. യുക്തിവാദികൾ മറ്റു മതവിശ്വാസം അടക്കം മറ്റു വിശ്വാസങ്ങളോട് സഹിഷ്ണുത പുലർത്താൻ കഴിയുന്നവരാണ് എന്നു സൂചിപ്പിയ്ക്കാനാണ് ആ പോസ്റ്റ് ഇട്ടത്. എന്നാൽ തീർച്ചയായും മത വക്താക്കളിൽ ഭൂരിപക്ഷത്തിനും ഈ സഹിഷ്ണുത ഇല്ലെന്ന് പറയേണ്ടി വരുന്നതിൽ ഖേദമാണുള്ളത്. മതത്തിന്റെ വക്താക്കളായി ചാടി വീഴുന്നവരെ പോലെയല്ല, സാധാരണ മതവിശ്വാസികളിൽ ഒരു ചെറു പക്ഷമെങ്കിലും. ആരെങ്കിലുമൊക്കെ യുക്തിവാദിയായി പോകുന്നത് ഒരു പാപമായി കരുതാത്തവരും വിശ്വാസികൾക്കിടയിൽ ഉണ്ട്. പക്ഷെ എണ്ണത്തിൽ കുറവെന്നു മാത്രം.സ്വന്തം അഭിപ്രായങ്ങൾ മാത്രം ബ്ലോഗിലൂടെ പ്രകടിപ്പിയ്ക്കാതെ കുറച്ചു മയത്തിൽ പോസ്റ്റ് എഴുതിയെന്നേ ഉള്ളു. അതും ചില അനുഭവങ്ങളുടെ വെളിച്ചത്തിൽ.പിന്നെ എഴുതി തുടങ്ങുമ്പോൾ അത് എവിടെ ചെന്നു നിൽക്കുമെന്നൊന്നും സൂക്ഷ്മമായി പലപ്പോഴും നോക്കാറില്ല.

ബ്ലോഗുകളിൽ ഞാൻ എഴുതുന്നതൊന്നും എന്റെ സ്ഥിരമായ അഭിപ്രായങ്ങൾ ആയിരിയ്ക്കണമെന്നില്ലെന്നു കൂടി സൂചിപ്പിയ്ക്കട്ടെ.ചർച്ചകൾക്കു വേണ്ടി എഴുതുന്നുവെന്നു മാത്രം (ആരും ചർച്ചയ്ക്കു വരാറ് പതിവൊന്നുമില്ലെന്നതു വേറെ കാര്യം. അത്ര വലിയ ബ്ലോഗറൊന്നുമല്ല, ഈ വിനീതൻ) ഇനിയും കാണാം.

പ്രേമാനന്ദിനെക്കുറിച്ച് എഴുതിയ പോസ്റ്റ് ശ്രദ്ധിച്ചിരുന്നോ?

SAJEED K പറഞ്ഞു...

Media can Create any symbols. Don't believe medias.
Visit http://marushabdam.blogspt.com
http://solidarity-southnews.blogspot.com
http://brpbhaskar.blogspot.com

Umesh Pilicode പറഞ്ഞു...

:-)

Kunjipenne - കുഞ്ഞിപെണ്ണ് പറഞ്ഞു...

ഏതായാലും ഒന്നുറപ്പാണ്‌ ദൈവത്തിന്റ നിലനില്‍പ്പ്‌ ( ദൈവം എന്ന്‌ പറയണമെങ്കില്‍ പോലും ) മനുഷ്യന്‍ വേണം

Kunjipenne - കുഞ്ഞിപെണ്ണ് പറഞ്ഞു...

ഒരച്ഛനില്ലാത്ത മോനെന്നെ പറ്റിച്ചു...Kerala

Kunjipenne - കുഞ്ഞിപെണ്ണ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ബിജു ചന്ദ്രന്‍ പറഞ്ഞു...

കേരളത്തിന്റെ പ്രകോപനവും നിസ്സഹായന്റെ പക്വമായ മറുപടിയും കണ്ടു. ചരിത്രപഠനം അപകര്‍ഷത കുറയ്ക്കാന്‍ സഹായിക്കും.
സവര്‍ണ്ണന്റെ അപകര്‍ഷത കൂട്ടുകയും ചെയ്യും. നല്ല പോസ്റ്റും നല്ല കമന്റുകളും.

sm sadique പറഞ്ഞു...

ചിലർ അങ്ങനെയാണ് നല്ല ആരേഗ്യമുള്ള കാലാത്ത് യുക്തിവാദം… യുക്തിവാദം … എന്ന മുദ്രാവാക്യം മുഴക്കി നടക്കും.
പക്ഷെ, ഞാൻ അങ്ങനെയല്ല. ഞാൻ ശക്ത്തനായ ഒരു ഏകദൈവ വിശ്വാസിയാണ്.
അതാണെന്റെ പ്രതീക്ഷയും…. മറുലോകവും.

ഹരിശങ്കരനശോകൻ പറഞ്ഞു...

മതങ്ങളും യുക്ത്വാദവും ഒരേ തമാശയുടെ രണ്ടു വശങ്ങൾ ആകുന്നു- ചെക്ക് സെമന്തനി‌അ