വെള്ളിയാഴ്‌ച, ജൂലൈ 16, 2010

ഞങ്ങളിലെ ബോംബേറുകാര്‍

ഹിന്ദുക്കള്‍ മെരുക്കമുള്ളവരും  സമാധാന പ്രേമികളും ഹിംസാ വിരോധികളുമാണ്. നാനാത്വത്തില്‍ ഏകത്വത്തിന്റെ രാജ്യമാണ് ഇന്ത്യ. എല്ലാറ്റിനുമുപരി മഹാത്മാഗാന്ധിക്ക് ജന്മം നല്‍കിയ രാജ്യമാണിത്. ഭീകരവാദികള്‍ എല്ലായ്പ്പോഴും മുസ്ലീങ്ങളാണ്. അങ്ങനെയെങ്കില്‍, മാവോയിസ്റ്റുകളെന്നു വിളിക്കപ്പെടുന്ന ഭീകരവാദികളെക്കുറിച്ച് എന്തു  പറയുന്നു? ഓ.... അവര്‍ ആദിവാസികളാണ്; കമ്യൂണിസ്റ്റുകളാണ് അവരുടെ നേതാക്കന്മാര്‍ . അവര്‍ യഥാര്‍ഥ ഹിന്ദുക്കളല്ല! 

 (2000-ല്‍ അയോദ്ധ്യാ ക്യാമ്പില്‍ ബജ്റംഗദള്‍ കുഞ്ഞ് ഭീകരര്‍ക്ക് ട്രയിനിംഗ് കൊടുക്കുന്നു)

                    (ഭീകരച്ചി-പ്രജ്ഞാസിംഗ് ടാക്കൂര്‍)

       (ഭീകരര്‍  മേജര്‍ ഉപാദ്ധ്യായയും സ്വാമി അമൃതാനന്ദ് മഹാരാജും)
യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയുന്നതില്‍ നിന്നും നമ്മെ തടയുന്ന ആവര്‍ത്തന വിരസങ്ങളായ ഇത്തരം ഭാഷണങ്ങള്‍ നിത്യവും കേട്ടുകൊണ്ടാണ് നാം ജീവിക്കുന്നത്. 'ഹൈന്ദവ ഭീകരത' എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു പ്രതിഭാസം ഇവിടെ തീര്‍ച്ചയായും നിലനില്‍ക്കുന്നുണ്ട്. തൃശ്ശൂലവും കൈയ്യിലേന്തി ഭാരതമാതാവിനു വേണ്ടി കഠോര മുദ്രാവാക്യങ്ങളും വിളിച്ച് ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രതികാരനീതി നടപ്പാക്കുമെന്നു അലറിവിളിക്കുന്ന ആളുകള്‍, ഭ്രാന്തമായ ആശയങ്ങള്‍ കൊണ്ടു നടക്കുന്ന  നിലതെറ്റിയ മനോരോഗികളല്ല. ഏറിവരുന്ന അന്വേഷണങ്ങള്‍ വെളിപ്പെടുത്തുന്നത് അവര്‍, മുസ്ലീങ്ങള്‍ കുറ്റാരോപിതരാകാന്‍ സാധ്യതയുള്ള ഇടങ്ങളിലൊക്കെ ബോംബുകളുണ്ടാക്കി സ്ഥാപിക്കുന്നവരാണെന്ന യഥാര്‍ഥ്യമാണ് . എന്തിനാണവര്‍ ഇങ്ങനെ ചെയ്യുന്നത് ? ഒരു പക്ഷെ അവരുടെ ഇടുങ്ങിയ കാഴ്ചപ്പാടില്‍ ന്യുനപക്ഷങ്ങള്‍ക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കുന്ന ഏതു പ്രവൃത്തിയും നീതീകരിക്കപ്പെടുന്നുണ്ടായിരിക്കാം.
                        (ബഹു.ഭീകരന്‍ ദയാനന്ദ് പാണ്ഡെ)
ന്നിട്ടും നമ്മില്‍ മിക്കവരും വിശ്വസിക്കുന്നത് ഹിന്ദുഭീകരത എന്നൊന്ന് നിലനില്‍ക്കുന്നില്ല എന്നാണ്. കാരണം  അങ്ങനെയൊന്ന്  നാം കാണുന്നതേയില്ല. നമുക്കു കാണാന്‍ കഴിയാത്ത ഒന്നിനെ, നമുക്ക് അറിയാന്‍ പാടില്ലാത്ത ഒന്നിനെ നാം വിശ്വസിക്കുകയില്ല. അതുകൊണ്ടാണ് ഈ വിഷയത്തില്‍ നാം  ഗൂഢാലോചനാപരമായ നിശ്ശബ്ദത പുലര്‍ത്തുന്നത്.  ഹിന്ദുക്കള്‍ സമാധാനപ്രിയരും ആത്മീയ ജീവികളുമാണെന്ന മിത്ത് ഭൂരിപക്ഷം ഹിന്ദുക്കളും ഉള്‍ക്കൊള്ളുന്നതില്‍ നിന്നാണ് ഈ സങ്കല്‍പ്പം  പൊട്ടിവിരിയുന്നതെന്ന് ഗോള്‍വാക്കറെപ്പറ്റിയും ഹിന്ദുത്വത്തെക്കുറിച്ചും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള  ജ്യോതിര്‍മയ ശര്‍മ പറയുന്നു. "നിങ്ങള്‍ ഈ മിത്തില്‍ പങ്കുചേരുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഈ ഗൂഢാലോചനയിലും പങ്കുചേരുന്നു"വെന്നാണ് അദ്ദേഹം പറയുന്നത്. വാസ്തവത്തില്‍, ലശ്കറെ ത്വയിബായെപ്പോലുള്ള സംഘടനകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദികളായ വഹാബി ഇസ്ലാമിസ്റ്റുകളെ മുഖ്യധാരാ മുസ്ലിങ്ങളില്‍ നിന്ന് വേര്‍തിരിക്കാന്‍ നമുക്കാവും. എന്നാല്‍, ഹിന്ദു ഭീകരവാദികള്‍ ഉദയം കൊള്ളുന്നതു തന്നെ സംഘ്പരിവാറില്‍ നിന്നാണ് - ശര്‍മ വാദിക്കുന്നു. അദ്ദേഹം പറയുന്നു," ഒരേ പാരമ്പര്യ ത്തില്‍  നിന്നുമാണ്   ബീജേപ്പിയിലെ ജനപ്രതിനിധികളും ഭീകരവാദികളും വരു ന്നതെന്ന കാര്യം നമ്മെ ആഴത്തില്‍ ഉല്‍ക്കണ്ഠാകുലരാക്കേണ്ടതാണ് ".
(അഭിനവഭാരതെന്ന ഭീകരസംഘടനയിലെ-സുധീകര്‍ദ്വിവേദി നാണത്തോടെ)
രിത്രകാരനായ ദിലീപ് സിമിയോണ്‍ (Dilip Simeon) ഭൂതകാലത്തില്‍ നിന്നുള്ള ചില വസ്തുതകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടു പറയുന്നു,"ആര്‍.എസ്.എസ്സിന്റെ സ്വരൂപം അവഗണിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ കണ്ണുകളെ മൂടിക്കെട്ടുന്നതിനു തുല്യമാണ് ". 1948 ഫെബ്രുവരി 4 ന്,ആര്‍ എസ് എസ്സിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു കൊണ്ടുള്ള  ഇന്ത്യാ ഗവണ്‍മെന്റ് വിജ്ഞാപനം അദ്ദേഹം ഉദ്ധരിക്കുന്നു:-   "ജനങ്ങളോട്  തോക്കുകളും വെടിക്കോപ്പുകളും സംഘടിപ്പിച്ച്  ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും പോലീസിനും പട്ടാളത്തിനും എതിരെ  കള്ളസാക്ഷ്യം പറയാനും  അതിശക്തമായി പ്രേരിപ്പിക്കുന്ന  ലഘുലേഖകള്‍ അതിലെ അംഗങ്ങള്‍ വിതരണം ചെയ്യുന്നതു കണ്ടുപിടിക്കപ്പെട്ടു. രഹസ്യങ്ങളുടെ മേലങ്കിയണിഞ്ഞു കൊണ്ടാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം  ചെയ്യുന്നത്...സംഘ്പരിവാറിന്റെ അക്രമാത്മക പ്രവര്‍ത്തനങ്ങള്‍ ധാരാളം ഇരകളെ സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലത്തേതും വിലപ്പെട്ടതുമായ ജീവന്‍ ഗാന്ധിജിയുടെ തന്നെയാണ്." കൂടാതെ, സിമിയോണ്‍ ചോദിക്കുന്നു,"125 പേരുടെ മരണത്തി നിടയാക്കുകയും  ആയിരങ്ങളെ പരിക്കേല്‍പ്പിക്കുകയും അനേകരെ അഭയാര്‍ത്ഥി കളാക്കുകയും ചെയ്ത  പ്രവീണ്‍ തൊഗാഡിയയുടെ കാണ്ഡമാല്‍ യാത്ര, മാലേഗാവിലേയും അജ്മീറിലേയും സ്ഫോടനങ്ങളേക്കാള്‍ കുറഞ്ഞ  ഭീകരപ്രവര്‍ത്തനങ്ങളാണോ ?  തങ്ങളുടെ നിഷ്ഠൂര പ്രവര്‍ത്തനങ്ങളുമായി, നിയമത്തിനു പിടികൊടുക്കാതെ രക്ഷപ്പെടാന്‍ അവര്‍ക്കാവുന്നത് വരേണ്യരില്‍ ഒരു വിഭാഗത്തിന്റെ  അനുകമ്പ ലഭിക്കുന്നതിനാലാണ്".
       (ആര്‍മിയിലുണ്ടായിരുന്ന ബഹു.ഭീകരന്‍ ശ്രീകാന്ത് പുരോഹിത്)  
മുഖ്യധാരാ സംഭാഷണങ്ങളില്‍ വി.എച്ച്.പിയും ശിവസേനയും ആര്‍. എസ്. എസ്സും മറ്റും യുക്തിസഹമാക്കപ്പെടുന്നതും സ്വീകരിക്കപ്പെടുന്നതും എന്തുകൊണ്ടാണ്? അങ്ങേയറ്റം വന്നാല്‍ വല്ല പിരിവെട്ടുകളോ മറ്റോ ആയി അവരെ  നിസ്സാരവത്കരിക്കും.  മധ്യവര്‍ഗ സന്ദിഗ്ധതയില്‍ നിന്നും വരുന്നതാണ് ഈ മനോഭാവമെന്നാണ് മഹാരാഷ്ട്രയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുമാര്‍ കേട്കര്‍ പറയുന്നത്.  "ഇക്കഴിഞ്ഞ 20 വര്‍ഷത്തിനകമാണ് ഹൈന്ദവ-ഷോവനിസം ഉപരിതല ത്തിലേക്കുയര്‍ന്നു വന്നത് .  ധാരാളമാളുകള്‍ നിശ്ശബ്ദമായി അതിനെ പിന്താങ്ങുന്നു ണ്ട്. മീഡിയ,ഉന്നതവിദ്യാഭ്യാസ രംഗം ,നിയമം,ജുഡീഷ്യറി  തുടങ്ങിയ മേഖല കളില്‍ ഉള്ള ഉന്നതരായ പ്രൊഫഷനലുകളാണ് ഇത്തരം മനോഭാവം വെച്ചു പുലര്‍ത്തുന്നത് ". മഹാരാഷ്ട്രാ മുന്‍ പൊലീസ് ഐ. ജി. യും 'കര്‍ക്കരെയെ കൊന്നതാര് ?' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ എസ്. എം. മുശ്രിഫ്  ഇതിനെ 'ബ്രാഹ്മണിസ്റ്റ് ' പ്രചാരണമെന്നു വിളിക്കുന്നു . "മുഖ്യധാരാ മാധ്യമങ്ങളും പോലീസും ഗവണ്‍മെന്റുമെല്ലാം ഇവരുടെ പ്രചാരണത്തിന്റെ ഇരകളാണ്.  ഞാനവരെ ബോധപൂര്‍വം തന്നെ ഹിന്ദുക്കളെന്നു വിളിക്കുന്നില്ല. ഹൈന്ദവ ഭീകരതയുടെ ഈ കേസുകളെല്ലാത്തിന്റെയും അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ബ്രാഹ്മണിസ്റ്റു കള്‍ നിയന്ത്രിക്കുന്ന ഐ ബി യുടെ  ഇടപെടലുണ്ടായിരുന്നു".
 

സ്പഷ്ടമായും ഈ വിഷയത്തില്‍ ശക്തമായ വീക്ഷണങ്ങള്‍ നിലവിലുണ്ട്.  പാക്കിസ്ഥാന്റെ രക്ഷാകര്‍തൃത്വത്തിലുള്ള ലശ്കറെ ത്വയിബ പോലുള്ള ഇസ്ലാമിസ്റ്റ് സംഘടനകളില്‍ നിന്നുള്ള പോലെ വലിയ ഭീഷണി, ഹൈന്ദവ തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന് ഇന്ത്യ അഭിമുഖീകരിക്കുന്നില്ലെങ്കിലും അവയെ കൂടുതല്‍ ഗൌരവമായി  കൈകാര്യം ചെയ്യേണ്ടതാണെന്നാണ് ചരിത്രകാരനായ ക്രിസ്റ്റോ ഫ് ജാഫ്രിലെറ്റ്(Christophe Jaffrelot) പറയുന്നത് . ഇതിന് മൂന്നു കാരണങ്ങളെങ്കിലും അദ്ദേഹം നിരത്തുന്നുണ്ട്: "ഒന്നാമതായി അവര്‍ ,മുസ്ലിങ്ങള്‍ക്കെതി രെയുള്ള(മഹാത്മാ ഗാന്ധിക്കും എതിരെയുള്ള) ഭീകരാക്രമണം, ന്യായമായ പ്രവര്‍ത്തനരീതിയാണെന്ന കാഴ്ചപ്പാടുള്ള  സവര്‍ക്കറുടെയും ഗോഡ്സേയുടെയും പിന്തിരിപ്പന്‍  യാഥാസ്ഥിതിക പാരമ്പര്യത്തില്‍ പെടുന്നവരാണ്. ഈ ചിന്താപദ്ധതി എക്കാലവും ഹൈന്ദവ ദേശീയ പ്രസ്ഥാനത്തിന്റെ അരികുപറ്റി നില്‍പ്പു ണ്ടായിരുന്നു.  വിഭജനകാലം,  9/11-നു ശേഷം ഇന്ത്യയിലുണ്ടായ ഇസ്ലാമിക ആക്രമണ പരമ്പരകളുടെ സമയം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലാണ് അവ വീണ്ടും ഉയര്‍ന്നു വരുന്നത്. ഏറ്റവും പ്രാധാനപ്പെട്ട കാര്യം, ഈ ദിശയില്‍ നീങ്ങുവാനുള്ള സംഘ്പരിവാറിന്റെ പ്രവണത, മെക്കാ മസ്ജിദ് അക്രമണം (ഹൈദരാബാദ്), അജ്മീര്‍ ഫോടനം തുടങ്ങിയവയിലെ ആര്‍.എസ്.എസ് അംഗങ്ങളുടെ പങ്കാളിത്തത്തിലൂടെയും ബജ് രംഗദളിന്റെ തന്ത്രങ്ങളിലൂടെയും സ്പഷ്ടമാകു ന്നുണ്ട് എന്നതാണ്.  രണ്ടാമതായി, 'അഭിനവ് ഭാരത് 'പോലുള്ള സംഘടനകള്‍ തീരെ ചെറുതാണെങ്കിലും രമേഷ് ഉപാധ്യായയും ലഫ്.കേണല്‍ പുരോഹിതും ഉള്‍പ്പെടെയുള്ള,  സര്‍വീസിലുള്ളവരും റിട്ടയര്‍ ചെയ്തവരും ആയ പട്ടാള ഉദ്യോഗ സ്ഥന്മാരാണ് അവ ആരംഭിച്ചിട്ടുള്ളത് എന്നതാണ്. നേരത്തെ തന്നെ ഡസന്‍ കണക്കിന്  മുന്‍പട്ടാള ഉദ്യോഗസ്ഥരെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും  ആകര്‍ഷിക്കാന്‍  ബി.ജെ.പിക്കും വി.എച്ച്. പ്പിക്കും കഴിഞ്ഞതിനു ശേഷമാണ് ഈ മുന്നേറ്റം സാദ്ധ്യമായത്.  പട്ടാള ഉദ്യോഗസ്ഥരുടെ  രാഷ്ട്രീയമുക്തത ഇന്ത്യക്ക് സ്വയം അഭിമാനിക്കാവുന്ന കാര്യമാണെങ്കിലും വര്‍ഗീയ ആശയങ്ങളും ശക്തികളും അതില്‍ നുഴഞ്ഞു കയറുന്നത്  ഭയാനകമായ കാര്യമാണ് ".
ങ്ങളുടെ അണികള്‍ ചോദ്യം ചെയ്യപ്പെടുകയും അന്വേഷണ വിധേയ മാക്കപ്പെടുകയും ചെയ്തതോടെ  ഭയാശങ്കരായ ബി.ജെ.പിയും ആര്‍.എസ്. എസ്സും ഇപ്പോള്‍ 'ഭീകരതക്ക് മതമില്ല' എന്നു പറയുന്നത് ഏതായാലും രസകരം തന്നെ! ബി.ജെ.പി വക്താവ് പ്രകാശ് ജാവേദേക്കര്‍ ഔട് ലുക്കിനോട് പറഞ്ഞു: " കുറച്ചു പേര്‍ ഭീകരവാദികളാണെന്ന ഒറ്റക്കാരണത്താല്‍ എല്ലാ മുസ്ലിങ്ങളെയും കുറ്റപ്പെ ടുത്താന്‍ നമുക്കാവില്ല. നിങ്ങള്‍ മുസ്ലിം ഭീകരവാദികളെന്നു പറയുന്നില്ല, പിന്നെന്തിനു ഹിന്ദുഭീകരരെന്നു പറയണം? ഭീകരവാദത്തോടുള്ള നിങ്ങളുടെ വര്‍ഗീയ സമീപനത്തെ ഞങ്ങള്‍ അധിക്ഷേപിക്കുന്നു". ജനങ്ങളെ ചോദ്യം ചെയ്യാനും അന്വേഷണം നടത്താനുമുള്ള എല്ലാ അവകാശങ്ങളും പോലീസിനുണ്ടെന്നാണ് ബി.ജെ.പി  ദേശീയ എക്സിക്യൂട്ടീവ് അംഗവും 'ഓര്‍ഗനൈസര്‍' എന്ന ആര്‍.എസ്.എസ് മുഖപത്രത്തിന്റെ മുന്‍ പത്രാധിപരുമായ ശേഷാദ്രി ചാരി പറയുന്നത്. പോലീസിന്  ജനങ്ങളെ ചോദ്യം ചെയ്യാനും അന്വേഷണം നടത്താനുമുള്ള എല്ലാ അവകാശളുമുണ്ടെന്നാണ്. "എന്നാല്‍ ഭരണയന്ത്രം ഉപയോഗിക്കുന്നതും ഹിന്ദുഭീകരവാദം എന്ന ആശയത്തിന് ജീവന്‍ കൊടു ക്കാന്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നതും പ്രതിഷേധാര്‍ഹമാണ്. ഇസ്ലാമിക വിശ്വാസികളായ ആളുകള്‍ക്കു  സവിശേഷമായ ഒന്നല്ല ഭീകരത എന്നു പറയാന്‍  ചില കോണുകളില്‍ നിന്നുള്ള സമ്മര്‍ദമുണ്ടു് സര്‍ക്കാറിനു്. "മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ഹിന്ദുക്കള്‍ക്ക് ഭീരകരവാദികളാവാനാവില്ല; ആരെങ്കിലും അവരങ്ങനെയാണെന്നു പറയുന്നുണ്ടെങ്കില്‍ അത് ഇസ്ലാമിക ഭീകരവാദികള്‍ക്കു വേണ്ടി പണിയെടുക്കുന്നവരുടെ സമ്മര്‍ദം കൊണ്ടു മാത്രമായിരിക്കും !
    

ഹിന്ദു ഭീകരവാദത്തെക്കുറിച്ചുള്ള പ്രശ്നങ്ങള്‍ ഗവണ്‍മെന്റിനോട് നിരന്തരം ഉന്നയിക്കുന്നവരില്‍ ഒരാളാണ് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി  ദിഗ് വിജയ് സിങ് . അദ്ദേഹം ഔട്ട് ലുക്കിനോട് പറഞ്ഞു: " ഹിന്ദു മൌലിക വാദികളും ഇസ്ലാം മൌലികവാദികളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന്  ഞാന്‍  ദീര്‍ഘകാലമായി പറയുന്നുണ്ട്. ബാബറി മസ്ജിദിന്റെ തകര്‍ക്കലോടെയാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചത്. ഇത് മറുരീതിയില്‍ ഒരു വിഭാഗം ഹിന്ദുക്കളെ മൌലികവാദത്തിലേക്കു നയിച്ചു. ബീ ജേ പ്പീ-ആര്‍ എസ് എസ് കൂട്ടുകെട്ട് വ്യത്യ സ്ത തീവ്രവാദി സംഘടനകള്‍ വഴി പ്രവര്‍ത്തിക്കുന്നതിനും  ബോംബുണ്ടാക്കാന്‍ അവര്‍ പരിശീലനം കൊടുക്കുന്നതിനും ധാരാളം തെളിവുകളുണ്ട്. ദൌര്‍ഭാഗ്യ വശാല്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായ കഥകളുമായാണു മിക്കവാറും രംഗത്തു വരുന്നത്. എവിടെയെങ്കിലും ഒരു സ്ഫോടനമുണ്ടായാല്‍  അന്നുതന്നെ  മുസ്ലിം ചെറുപ്പക്കാരുടെ പേരുകളുമായി മാധ്യമങ്ങള്‍ പുറത്തു വരുന്നു."

 
ന്തൊക്കെയായാലും സമൂഹത്തിന്റെ മുന്‍വിധികളും ആവര്‍ത്തിത ഭാഷണങ്ങളും ആണ് മാധ്യമങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് . ശരിക്കും  മുസ്ലിം ഭീകരവാദികളുടെ സെന്‍സേഷണല്‍ പ്രതിരൂപങ്ങളുടെ മേലാണ് അവ തഴച്ചു വളരുന്നത്. മുസ്ലിം തീവ്രവാദികളുടെയും താലിബാന്റെയും ദൃശ്യങ്ങള്‍ കാണിക്കുമ്പോള്‍ തങ്ങളുടെ പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്ന കാര്യം ഒരു മുഖ്യധാരാ ഇംഗ്ലീഷ് ചാനലും നിരവധി ഭാഷാ ചാനലുകളും സമ്മതിച്ചിട്ടുപോലുമുണ്ട്. എന്നാല്‍ ഹിന്ദുഭീകരതക്ക് അത്തരത്തില്‍ മുഖ്യധാരാ ശ്രോതാക്കള്‍ ഉള്ളതായി തോന്നുന്നില്ല.

തിനാല്‍ , വ്യാപകമായി പിടിക്കപ്പെടുന്ന മുസ്ലിങ്ങള്‍, നിരപരാധിത്വം തെളിയിക്കപ്പെടുന്നതുവരെ കുറ്റവാളികളായി കണക്കാക്കപ്പെടുന്ന  ഒരു സാഹചര്യം നമുക്കുണ്ട്. എന്നാല്‍ ഹിന്ദു ഭീകരവാദത്തെ സംബന്ധിച്ച് ഇതിന്റെ നേരെ വിപരീതമാണ് ശരി (അതായത് കുറ്റം തെളിയിക്കപ്പെടുന്നതുവരെ അവര്‍ നിരപരാധികള്‍ തന്നെയാണ്-വിവ). ജാഫ്രിലോട്ട് വിശദീകരിക്കുന്നു, "കഴിഞ്ഞ കാല റെക്കോഡുകള്‍ തീര്‍ത്തും മോശമായതിനാല്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഹൈന്ദവ ഭീകരരോട് യാതൊരുവിധ സൌമനസ്യവും കാണിക്കണ്ട ആവശ്യമില്ല. അടുത്തകാലം വരെ-കേസന്വേഷണത്തിനിടയ്ക്ക് ചില സമയങ്ങളില്‍ സ്വയം വൈരുധ്യത്തിലായിട്ടും - ഏതു സ്ഫോടനവും  ഇസ്ലാമിക ഗ്രൂപ്പുകളുടെ തലയില്‍ കെട്ടി വെക്കുന്നതിനുള്ള ധൃതിയാണ് പോലീസ്  കാണിച്ചു പോന്നിട്ടുള്ളത്....കൊല്ലപ്പെട്ടവര്‍ മുഴുവന്‍ മുസ്ലിങ്ങളായിട്ടു പോലും. അഭിനവ്ഭാരതിന്റെയും മറ്റു ഹൈന്ദവ ഗ്രൂപ്പുകളുടെയും കുറ്റവാളികളെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ , ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആക്കം നേടിക്കൊണ്ടിരിക്കുന്ന, ചില ഇന്ത്യന്‍ പൌരന്മാര്‍ മറ്റു ചിലരേക്കാള്‍ നിയമത്തിന്റെ മുന്നില്‍ കൂടുതല്‍ തുല്യരാണ്  എന്ന സന്ദേശം, ദൂരവ്യാപകവും നശീകരണാത്മകവുമായ പ്രത്യാഘാതമാണുണ്ടാക്കുക."

പ്രക്രിയ ഇതിനകം തന്നെ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. സാഹചര്യത്തെ വര്‍ഗീയവത്ക്കരിക്കാനും  നീതിരഹിതമായ അക്രമങ്ങളുടെ പേരില്‍ ന്യൂനപക്ഷ ങ്ങളെ കുറ്റാരോപിതരാക്കാനും നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള ഒരു ഭീകരവാദിയുടെ ചെയ്തിയായി,ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള പഴികളില്‍ മിക്കതും പരിണമിക്കാം എന്നതാണ് വൈരുധ്യം. ഇത്തരമൊരു ദൂഷിതാന്തരീക്ഷം ആര്‍ക്കാണു പ്രയോജനമുണ്ടാക്കുന്നതെന്ന് അത്ഭുതം കൂറാനേ  നമുക്കു നിര്‍വാഹമുള്ളു.
                                                    (വിവര്‍ത്തനം)
                 
                    By  Saba Naqvi,SmrutiKoppikar
                                                   published in Outlook)
http://www.outlookindia.com/article.aspx?266148
                            

23 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഔട് ലുക്കിലെ ആദ്യ ലേഖനം ഇതാ:
ഹിന്ദുത്വ ഭീകരത ഒരു യാഥാര്‍ഥ്യം
മറ്റൊരു ലേഖനം:
സംഝോത എക്സ്പ്രസ് സ്ഫോടനം നടത്തിയത് ഹിന്ദുത്വ ശക്തികള്‍?

അജ്ഞാതന്‍ പറഞ്ഞു...

ബ്ലോഗിലെ വിപ്ലവകാരികള്‍,യുക്തിവാദികള്‍,ശാസ്ത്രവാദികള്‍,മനുഷ്യാവകാശ വാദികള്‍ തുടങ്ങി ആര്‍ക്കും ഈ വിഷയത്തില്‍ നാവു പൊങ്ങാത്തതു ശ്രദ്ധിക്കുക. അവരെല്ലാം കൈവെട്ടു ഭീകരതയുടെ ചുറ്റും കറങ്ങുകയാണ്. ഇന്നത്തെ പത്രത്തില്‍ ഇന്‍ഡ്യയു‌ടെ ഉപരാഷ്ട്രപതിയെ വധിക്കാന്‍ ഹിന്ദുത്വ ഗൂഢാലോചന എന്നൊരു വാര്‍ത്തയുണ്ട്. മാതൃഭൂമി, മനോരമ ഈ മുഖ്യപത്രങ്ങളില്‍ ആ വാര്‍ത്ത ഇല്ല. അതായത് കേരളത്തിലെ ബഹുഭൂരിപക്ഷം വായനക്കാരും ഞെട്ടിക്കുന്ന ഈ വിവരം അറിഞ്ഞിട്ടില്ല എന്നര്‍ഥം. എന്തുകൊണ്ട്?
എന്താണ് കേരളീയരുടെ പൊതുബോധം എന്നു മനസ്സിലായില്ലേ? അതു പുരോഗമനക്കാരോ അധോഗമനക്കാരോ മുന്തിരിപ്പനോ പിന്തിരിപ്പനോ ആയാലും ഒന്നാണ്.

shahir chennamangallur പറഞ്ഞു...

ആര്‍ക്കും ഒന്നും പറയാന്‍ ഉണ്ടാവില്ല. ഇന്ത്യയിലെ അവസാനകാലത്തെ ഒട്ടു മിക്ക സ്പോടനങ്ങള്‍ക്കും അവകാശികളായി ആര്‍ എസ് എസിന്റെ വലിയ നേതാക്കള്‍ തന്നെ വന്ന സ്ഥിതിക്ക് ഇനി കുറച്ചു കാലം മൗന വ്രതം ആചരിക്കാം.
ഇനി പറ്റുമെങ്കില്‍ മ‌അദനിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഒരു പ്രസ്ഥാവനയും ഇറക്കാം. ആ നിത്യ-ഭീകരവാദിയുടെ ഭാര്യക്ക് ജാമ്യം കൊടുത്തതിനെ പറ്റി ചാനല്‍ ചര്‍ച്ചയും നടത്താം.

അജ്ഞാതന്‍ പറഞ്ഞു...

നിങ്ങള്‍ എന്തിന് കൊച്ചു കൊച്ചു സ്ഫോടനങ്ങളെകുറിച്ച് പറയുന്നു. ഹിന്ദുഭീകരര്‍ നടത്തിയ ഏറ്റവും പൈശാചികമായ പ്രവര്‍ത്തികള്‍ ഇതൊന്നുമല്ല. സ്വന്തം നേതാക്കളുടെ വാക്ക് കേട്ട് അയോദ്ധ്യയില്‍ കര്‍സേവക്കായി പോയ ഗുജറാത്തിലെ നിരക്ഷരരും ദരിദ്രരുമായ കുറേ ഹിന്ദുക്കളെ ചുട്ടു കൊന്നതാണ്. അതിനെ മുസ്ലീം അട്ടിമറിയായി ചിത്രീകരിച്ച് വിള കൊയ്യാനുള്ള ഒരുക്കങ്ങള്‍ നാളുകള്‍ക്ക് മുന്നേ അരങ്ങേറിയിരുന്നു. ആ തീവണ്ടി കത്തിക്കലില്‍ ഇനിയൊരു അന്വേഷണവും പാടില്ല എന്ന കാര്യത്തില്‍ ഹിന്ദു ഭീകരര്‍ക്ക് നിര്‍ബന്ധമാണ്.

രണ്ടാമത്തേത്ത് ശവപ്പെട്ടി കുംഭകോണം മറക്കാന്‍ കാശ്മീരി ജയിലില്‍ നിന്നും അഞ്ച് യുവാക്കളെ പാര്‍ലമെന്റ് വളപ്പില്‍ കൊണ്ടിറക്കി വെടിവച്ചു കൊന്നതാണ്. പാവം അഫ്സല്‍ ഗുരു. എത്രയും വേഗം അയാളെ തൂക്കിലേറ്റി ഇതൊന്നവസാനിപ്പിക്കാന്‍ പരിവാര്‍ എന്ത് മാത്രം ബുദ്ധിമുട്ടുന്നു

Joker പറഞ്ഞു...

ഈ ലേഖനം വായിച്ചപ്പോള്‍ സദാ സമയം ദേശ സ്നേഹം പ്രസംഗിക്കുന്ന കാക്കി ട്രൌസറുകാരുടെ തനി മുഖം കാണാന്‍ പറ്റിയതിലുള്ള സന്തോഷമല്ല. മറിച്ച് ഒന്നും അറിയാതെ കാക്കി ട്രൌസറും കയറ്റി കൊല്ലാനും ചാകാനും നടക്കുന്ന ആയിരങ്ങളില്‍ ചിലരെങ്കിലും ഈ ഭീകര സംഘം യഥാര്‍ത്തത്തില്‍ സ്വയം സേവനത്തിനാണ് എന്ന് വിശ്വ്വസീക്കുന്നവരാണ്. ഈ ചാവേറുകളെ ഓര്‍ത്ത് ദുംഖമാണ് തോന്നുന്നത്. പുറത്ത് ദേശസ്നഹവും മറ്റും ഉള്ളില്‍ ഹിന്ദുത്വയും പര മത സ്പര്‍ദ്ദയും കലാപങ്ങളും സ്പോടനങ്ങളും. എന്നിട്ടും ഉളുപ്പില്ലാതെ ടി വി ക്യാമറക്ക് മുന്നില്‍ ചാരിത്യ പ്രസംഗം നടത്തും. ഈ വാര്‍ത്തകളും ലേഖനങ്ങളുമൊന്നും ഇവറ്റകള്‍ക്ക് ഒരു ഭാവ വ്യത്യാസവും ഉണ്ടക്കാന്‍ പോകുന്നില്ല. ഞങ്ങളുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്. “ അമേധ്യം തിന്നുന്ന നായയിടെ മുഖത്ത് , കീഴ് വായു വന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ല” എന്ന്.

ഈ ലേഖനത്തിന്‍ നന്ദി.

അജ്ഞാതന്‍ പറഞ്ഞു...

മലേഗാവ്: 11 പ്രതികള്‍ക്കുമെതിരേ മോക്ക ചുമത്താന്‍ ഉത്തരവ്

മുംബൈ: ആറുപേര്‍ കൊല്ലപ്പെടാനിടയായ മലേഗാവ് സ്ഫോടനക്കേസിലെ ഹിന്ദുത്വസംഘടനാ നേതാക്കളായ 11 പ്രതികള്‍ക്കുമെതിരേ മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ നിയമമായ മോക്ക ചുമത്താന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു.
സൈനികനായ കേണല്‍ ശ്രീകാന്ത് പുരോഹിതും സന്ന്യാസിനിയായ പ്രജ്ഞാസിങ് ഠാക്കൂറും അടക്കമുള്ള പ്രതികള്‍ക്കെതിരേ ചുമത്തിയ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമം (മോക്ക) പ്രത്യേക കോടതി തള്ളിയതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിവ്യൂ ഹരജിയിലാണ് ഹൈക്കോടതി നിര്‍ദേശം. സംഘടിത കുറ്റകൃത്യത്തില്‍ പ്രതികള്‍ ഏര്‍പ്പെട്ടതിനു തെളിവില്ലെന്നു കാണിച്ചായിരുന്നു മുംബൈ ആക്രമണത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സ്ക്വാഡ് ചുമത്തിയ മോക്ക പ്രത്യേക കോടതി കഴിഞ്ഞ ജൂലൈ 31നു റദ്ദാക്കിയത്.
പ്രതികള്‍ക്കെതിരേ മോക്ക ചുമത്തിയ എ.ടി.എസ് നടപടി ന്യായമാണെന്ന് ജസ്റിസുമാരായ ബി എച്ച് മാര്‍ലാപള്ളെയും അനൂപ് മൊഹ്തയും അഭിപ്രായപ്പെട്ടു. ഇതോടെ പ്രത്യേക കോടതി വിധിയെത്തുടര്‍ന്ന് നാസിക് കോടതിയിലേക്കു മാറ്റിയ കേസിലെ വിചാരണ മുംബൈയിലെ പ്രത്യേക മോക്ക കോടതിയില്‍ തിരികെയെത്തും.
2008 സപ്തംബര്‍ 29നായിരുന്നു മുസ്ലിം ഭൂരിപക്ഷപ്രദേശമായ മലേഗാവില്‍ സ്ഫോടനം നടന്നത്. തുടക്കത്തില്‍ മുസ്ലിംകള്‍ക്കെതിരേ ആരോപണമുയര്‍ന്നിരുന്നെങ്കിലും കര്‍ക്കരെ കേസ് ഏറ്റെടുത്തതോടെ യഥാര്‍ഥ പ്രതികളിലേക്ക് അന്വേഷണം നീങ്ങുകയായിരുന്നു. സംഘപരിവാരവുമായി ബന്ധമുള്ള അഭിനവ് ഭാരത് എന്ന സംഘടനയാണു സ്ഫോടനത്തിനു പിന്നിലെന്നായിരുന്നു കര്‍ക്കരെയുടെ കണ്െടത്തല്‍. സ്ഫോടനത്തിന് ഉപയോഗിച്ച സ്കൂട്ടറിനെക്കുറിച്ച് നടത്തിയ അന്വേഷണമായിരുന്നു വഴിത്തിരിവായത്. ആര്‍.എസ്.എസ് വിദ്യാര്‍ഥിസംഘടനയായ എ.ബി.വി.പിയുടെ മുന്‍ നേതാവായിരുന്ന പ്രജ്ഞാസിങ് ഠാക്കൂറിന്റേതാണ് സ്കൂട്ടറെന്ന് എ.ടി.എസ് കണ്െടത്തി. സന്ന്യാസിനിയെ ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് കേണല്‍ ശ്രീകാന്ത് പുരോഹിത് അടക്കമുള്ള പ്രതികള്‍ വലയിലായത്. സ്ഫോടനത്തിനുള്ള ആര്‍.ഡി.എക്സ് സൈന്യത്തിന്റെ ആയുധപ്പുരയില്‍ നിന്നു കടത്തിയത് പുരോഹിതായിരുന്നു.
കേസില്‍ എ.ടി.എസ് തയ്യാറാക്കിയ 4,000 പേജ് വരുന്ന കുറ്റപത്രത്തില്‍ പ്രജ്ഞാസിങ്, പുരോഹിത് എന്നിവരെ കൂടാതെ, ബോംബ് നിര്‍മാണ വിദഗ്ധന്‍ രാകേഷ് ധവാഡെ, മുഖ്യ സൂത്രധാരകരിലൊരാളും ജമ്മു സ്വദേശിയുമായ സ്വാമി ദയാനന്ദ് പാണ്ഡെ, സ്ഫോടനത്തിനുള്ള സാമ്പത്തികസ്രോതസ്സ് കണ്െടത്തിയ അഭിനവ് ഭാരത് ഖജാഞ്ചി അജയ് റഹിര്‍കര്‍, റിട്ട. മേജര്‍ രമേശ് ഉപാധ്യായ, മുന്‍ എ.ബി.വി.പി നേതാവ് സമീര്‍ കുല്‍ക്കര്‍ണി, സ്ഫോടക വിദഗ്ധന്‍ ശിവനരൈന്‍ സിങ് കല്‍സാംഗ്ര, ബോംബ് സ്ഥാപിച്ച ശ്യാംലാല്‍ സാഹു, ജഗദീഷ് മാത്രെ, സുധാകര്‍ ചതുര്‍വേദി എന്നിവര്‍ പ്രതികളാണ്.
മലേഗാവ് കേസിലെ പ്രതികളെ പിടികൂടിയതോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഷങ്ങളായി നടന്ന സ്ഫോടനങ്ങളില്‍ ആര്‍.എസ്.എസ് നേതാക്കള്‍ക്കടക്കം പങ്കുണ്െടന്ന കാര്യം പുറത്തുവന്നത്.

അജ്ഞാതന്‍ പറഞ്ഞു...

മലേഗാവ്: 11 പ്രതികള്‍ക്കുമെതിരേ മോക്ക ചുമത്താന്‍ ഉത്തരവ്

മുംബൈ: ആറുപേര്‍ കൊല്ലപ്പെടാനിടയായ മലേഗാവ് സ്ഫോടനക്കേസിലെ ഹിന്ദുത്വസംഘടനാ നേതാക്കളായ 11 പ്രതികള്‍ക്കുമെതിരേ മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ നിയമമായ മോക്ക ചുമത്താന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു.
സൈനികനായ കേണല്‍ ശ്രീകാന്ത് പുരോഹിതും സന്ന്യാസിനിയായ പ്രജ്ഞാസിങ് ഠാക്കൂറും അടക്കമുള്ള പ്രതികള്‍ക്കെതിരേ ചുമത്തിയ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമം (മോക്ക) പ്രത്യേക കോടതി തള്ളിയതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിവ്യൂ ഹരജിയിലാണ് ഹൈക്കോടതി നിര്‍ദേശം. സംഘടിത കുറ്റകൃത്യത്തില്‍ പ്രതികള്‍ ഏര്‍പ്പെട്ടതിനു തെളിവില്ലെന്നു കാണിച്ചായിരുന്നു മുംബൈ ആക്രമണത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സ്ക്വാഡ് ചുമത്തിയ മോക്ക പ്രത്യേക കോടതി കഴിഞ്ഞ ജൂലൈ 31നു റദ്ദാക്കിയത്.
പ്രതികള്‍ക്കെതിരേ മോക്ക ചുമത്തിയ എ.ടി.എസ് നടപടി ന്യായമാണെന്ന് ജസ്റിസുമാരായ ബി എച്ച് മാര്‍ലാപള്ളെയും അനൂപ് മൊഹ്തയും അഭിപ്രായപ്പെട്ടു. ഇതോടെ പ്രത്യേക കോടതി വിധിയെത്തുടര്‍ന്ന് നാസിക് കോടതിയിലേക്കു മാറ്റിയ കേസിലെ വിചാരണ മുംബൈയിലെ പ്രത്യേക മോക്ക കോടതിയില്‍ തിരികെയെത്തും.
2008 സപ്തംബര്‍ 29നായിരുന്നു മുസ്ലിം ഭൂരിപക്ഷപ്രദേശമായ മലേഗാവില്‍ സ്ഫോടനം നടന്നത്. തുടക്കത്തില്‍ മുസ്ലിംകള്‍ക്കെതിരേ ആരോപണമുയര്‍ന്നിരുന്നെങ്കിലും കര്‍ക്കരെ കേസ് ഏറ്റെടുത്തതോടെ യഥാര്‍ഥ പ്രതികളിലേക്ക് അന്വേഷണം നീങ്ങുകയായിരുന്നു. സംഘപരിവാരവുമായി ബന്ധമുള്ള അഭിനവ് ഭാരത് എന്ന സംഘടനയാണു സ്ഫോടനത്തിനു പിന്നിലെന്നായിരുന്നു കര്‍ക്കരെയുടെ കണ്െടത്തല്‍. സ്ഫോടനത്തിന് ഉപയോഗിച്ച സ്കൂട്ടറിനെക്കുറിച്ച് നടത്തിയ അന്വേഷണമായിരുന്നു വഴിത്തിരിവായത്. (contd)

അജ്ഞാതന്‍ പറഞ്ഞു...

മലേഗാവ്: 11 പ്രതികള്‍ക്കുമെതിരേ മോക്ക ചുമത്താന്‍ ഉത്തരവ്


മുംബൈ: ആറുപേര്‍ കൊല്ലപ്പെടാനിടയായ മലേഗാവ് സ്ഫോടനക്കേസിലെ ഹിന്ദുത്വസംഘടനാ നേതാക്കളായ 11 പ്രതികള്‍ക്കുമെതിരേ മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ നിയമമായ മോക്ക ചുമത്താന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു.
സൈനികനായ കേണല്‍ ശ്രീകാന്ത് പുരോഹിതും സന്ന്യാസിനിയായ പ്രജ്ഞാസിങ് ഠാക്കൂറും അടക്കമുള്ള പ്രതികള്‍ക്കെതിരേ ചുമത്തിയ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമം (മോക്ക) പ്രത്യേക കോടതി തള്ളിയതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിവ്യൂ ഹരജിയിലാണ് ഹൈക്കോടതി നിര്‍ദേശം. സംഘടിത കുറ്റകൃത്യത്തില്‍ പ്രതികള്‍ ഏര്‍പ്പെട്ടതിനു തെളിവില്ലെന്നു കാണിച്ചായിരുന്നു മുംബൈ ആക്രമണത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സ്ക്വാഡ് ചുമത്തിയ മോക്ക പ്രത്യേക കോടതി കഴിഞ്ഞ ജൂലൈ 31നു റദ്ദാക്കിയത്.(contd)

അജ്ഞാതന്‍ പറഞ്ഞു...

പ്രതികള്‍ക്കെതിരേ മോക്ക ചുമത്തിയ എ.ടി.എസ് നടപടി ന്യായമാണെന്ന് ജസ്റിസുമാരായ ബി എച്ച് മാര്‍ലാപള്ളെയും അനൂപ് മൊഹ്തയും അഭിപ്രായപ്പെട്ടു. ഇതോടെ പ്രത്യേക കോടതി വിധിയെത്തുടര്‍ന്ന് നാസിക് കോടതിയിലേക്കു മാറ്റിയ കേസിലെ വിചാരണ മുംബൈയിലെ പ്രത്യേക മോക്ക കോടതിയില്‍ തിരികെയെത്തും.
2008 സപ്തംബര്‍ 29നായിരുന്നു മുസ്ലിം ഭൂരിപക്ഷപ്രദേശമായ മലേഗാവില്‍ സ്ഫോടനം നടന്നത്. തുടക്കത്തില്‍ മുസ്ലിംകള്‍ക്കെതിരേ ആരോപണമുയര്‍ന്നിരുന്നെങ്കിലും കര്‍ക്കരെ കേസ് ഏറ്റെടുത്തതോടെ യഥാര്‍ഥ പ്രതികളിലേക്ക് അന്വേഷണം നീങ്ങുകയായിരുന്നു. സംഘപരിവാരവുമായി ബന്ധമുള്ള അഭിനവ് ഭാരത് എന്ന സംഘടനയാണു സ്ഫോടനത്തിനു പിന്നിലെന്നായിരുന്നു കര്‍ക്കരെയുടെ കണ്െടത്തല്‍. സ്ഫോടനത്തിന് ഉപയോഗിച്ച സ്കൂട്ടറിനെക്കുറിച്ച് നടത്തിയ അന്വേഷണമായിരുന്നു വഴിത്തിരിവായത്. ആര്‍.എസ്.എസ് വിദ്യാര്‍ഥിസംഘടനയായ എ.ബി.വി.പിയുടെ മുന്‍ നേതാവായിരുന്ന പ്രജ്ഞാസിങ് ഠാക്കൂറിന്റേതാണ് സ്കൂട്ടറെന്ന് എ.ടി.എസ് കണ്െടത്തി. സന്ന്യാസിനിയെ ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് കേണല്‍ ശ്രീകാന്ത് പുരോഹിത് അടക്കമുള്ള പ്രതികള്‍ വലയിലായത്. സ്ഫോടനത്തിനുള്ള ആര്‍.ഡി.എക്സ് സൈന്യത്തിന്റെ ആയുധപ്പുരയില്‍ നിന്നു കടത്തിയത് പുരോഹിതായിരുന്നു.(contd)

അജ്ഞാതന്‍ പറഞ്ഞു...

കേസില്‍ എ.ടി.എസ് തയ്യാറാക്കിയ 4,000 പേജ് വരുന്ന കുറ്റപത്രത്തില്‍ പ്രജ്ഞാസിങ്, പുരോഹിത് എന്നിവരെ കൂടാതെ, ബോംബ് നിര്‍മാണ വിദഗ്ധന്‍ രാകേഷ് ധവാഡെ, മുഖ്യ സൂത്രധാരകരിലൊരാളും ജമ്മു സ്വദേശിയുമായ സ്വാമി ദയാനന്ദ് പാണ്ഡെ, സ്ഫോടനത്തിനുള്ള സാമ്പത്തികസ്രോതസ്സ് കണ്െടത്തിയ അഭിനവ് ഭാരത് ഖജാഞ്ചി അജയ് റഹിര്‍കര്‍, റിട്ട. മേജര്‍ രമേശ് ഉപാധ്യായ, മുന്‍ എ.ബി.വി.പി നേതാവ് സമീര്‍ കുല്‍ക്കര്‍ണി, സ്ഫോടക വിദഗ്ധന്‍ ശിവനരൈന്‍ സിങ് കല്‍സാംഗ്ര, ബോംബ് സ്ഥാപിച്ച ശ്യാംലാല്‍ സാഹു, ജഗദീഷ് മാത്രെ, സുധാകര്‍ ചതുര്‍വേദി എന്നിവര്‍ പ്രതികളാണ്.
മലേഗാവ് കേസിലെ പ്രതികളെ പിടികൂടിയതോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഷങ്ങളായി നടന്ന സ്ഫോടനങ്ങളില്‍ ആര്‍.എസ്.എസ് നേതാക്കള്‍ക്കടക്കം പങ്കുണ്െടന്ന കാര്യം പുറത്തുവന്നത്.

അജ്ഞാതന്‍ പറഞ്ഞു...

മേല്‍ വാര്‍ത്തയും മാതൃഭൂമിയില്‍ (നെറ്റ്)കണ്ടില്ല.

M.A Bakar പറഞ്ഞു...

ബ്ളോഗിലെ ബുദ്ധിജീവികളും "മനുഷ്യാവകാശപ്രവര്‍ത്തകരുമായ" യുക്തിവാദികളും ഒരുകാര്യം ഉറപ്പിക്കുകയാണ്‌. അവര്‍ പ്രതിനിധാനം ചെയ്യുന്ന mളേച്ചമായ സിദ്ധാന്ത പ്രഹസനങ്ങളും യുക്തി പ്രകടനങ്ങളും ശുദ്ധമായ വര്‍ഗീയതാണ്‌.

തടിയണ്റ്റെവിട നസീറും ഒരു കൈവെട്ടലും ഇസ്ളാമിക ഭീകരതയാക്കി ബ്ളോഗില്‍ അടിതിമിര്‍ത്തവര്‍ , മുസ്ളിം പള്ളികളിലും മാര്‍കറ്റിലും ബോംബുകള്‍ സ്താപിച്ച്‌ മുസ്ളിംകളെ ഭീകരവല്‍ക്കരിക്കുന്ന സംഭവങ്ങള്‍ കുളിരണിയിക്കുന്ന അനുഭമാകും അവര്‍ക്ക്‌.

എന്നോ അഫ്ഗാനിസ്താനില്‍ നടന്ന ചിലപടങ്ങളെടുത്ത്‌ "ഇസ്ളാമിണ്റ്റെ തനിരൂപം" കാണിക്കുന്ന ചില പൊണ്ണയന്‍മാര്‍ക്ക്‌ ഹിന്ദു ഫാസിസ ഭീകരതയും ക്രിസ്ത്യന്‍ ഭീകരതയും അത്യാവശ്യം നാടിണ്റ്റെ സേവനത്തിനു ആവശ്യമാണ്‌ എന്നുകരുതുന്നവരാണ്‌.

അതിനാല്‍ നാം കരുതിയിക്കുക തന്നെ വേണം. നാം മുണ്ടുപൊക്കുമ്പോല്‍ അവര്‍ ഒളിച്ചിരുന്നു കാണുന്ന "ബാളിണ്റ്റെ" ഭാഗവും ബോംബായി മാറ്റും.

പാര്‍ത്ഥന്‍ പറഞ്ഞു...

ഇത് ഒരുതരം പെയ്ന്റടിയാണെന്ന് തോന്നാതിരിക്കാൻ മാത്രം ലേഖനത്തിന് കഴിഞ്ഞിട്ടില്ല. എന്നെസംബന്ധിച്ച് ഭീകരവാദത്തിന് വിശേഷണങ്ങളുടെ ആവശ്യമില്ല. ഏത് ഭീകരപ്രവർത്തനത്തിന്റെയും ഇരകൾ സാധാരണക്കാരാണ് എന്നതുതന്നെ കാരണം.

മാലേഗവ് ബോംബ് സ്പോടനം എന്നും പറഞ്ഞ് ഹിന്ദുക്കളെ മൊത്തം പ്രതിക്കൂട്ടിലാക്കിയിരുന്ന ചില ബ്ലോഗിൽ നിന്ന് അത് എന്തോ വലിയ സംഭവം ആണെന്നു തോന്നിയിരുന്നു. ഇതിപ്പോ 6 പേരേ അതിൽ മരിച്ചിരുന്നുള്ളൂ എന്നറിഞ്ഞപ്പോൾ, ഇത്രേ ഉള്ളൂ ഇവരുടെ കപ്പാക്കിറ്റി എന്നു തോന്നിപ്പോകുന്നു. വളരെ മോശം. ഭീകരവാദികൾക്ക് പേരുദോഷം ഉണ്ടാക്കാൻ വേണ്ടി. അതിൽ പ്രതികളായവരും അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ആ സംഭവത്തിൽ അവർ കുറ്റക്കാരല്ലെന്നു പറഞ്ഞുകേട്ടിട്ടില്ല.

5% മുസ്ലീംങ്ങൾ മാത്രമാണ് തീവ്രവാദ ചിന്താഗതിയുള്ളവർ എന്ന് ചില ബ്ലോഗുകളിൽ വായിച്ചിരുന്നു. അതുകൊണ്ട് സാമാന്യവർത്കരണം ശരിയല്ല. അതുപോലെ ഹിന്ദു ഭീകരന്മാർക്കും 5% റിസർവേഷൻ കൊടുത്തുകൂടെ. അവരുടെ അക്രമങ്ങൾക്കുശേഷം ബാക്കിയുള്ളവർക്കെല്ലാം ചേർന്ന് അതിനെതിരെ പ്രതിഷേധിക്കാം. അപ്പോ സംഗതി സമാസമം ആവും.

നിസ്സഹായന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നിസ്സഹായന്‍ പറഞ്ഞു...

അതുപോലെ ഹിന്ദു ഭീകരന്മാര്‍ക്കും 5% റിസര്‍വേഷന്‍ കൊടുത്തുകൂടെ. അവരുടെ അക്രമങ്ങള്‍ക്കുശേഷം ബാക്കിയുള്ളവര്‍ക്കെല്ലാം ചേര്‍ന്ന് അതിനെതിരെ പ്രതിഷേധിക്കാം. അപ്പോ സംഗതി സമാസമം ആവും.

5%-മെങ്കിലും ഏറ്റെടുക്കുന്നതില്‍ സന്തോഷം.പിന്നെ അവരവര്‍ നടത്തുന്ന സ്ഫോടനം മറ്റവന്റെ തലയില്‍ വെച്ചുകെട്ടാതെ സ്വയം ഏറ്റെടുക്കാനുള്ള ധൈര്യവും RSS ഭീകര്‍ കാണിക്കട്ടെ. ഭീകരര്‍ക്ക് ഇത്തിരി ആണത്വവും ധൈര്യവുമൊക്കെ വേണ്ടേ ?! ഏതായാലും തീരെയില്ലെന്നു പറഞ്ഞ സംഗതി അല്പാല്പം ഉണ്ടെന്നു സമ്മതിച്ചുവരുന്നതില്‍ സന്തോഷം. സംഘ്പരിവാറുകള്‍ക്ക് ഭീകരതയുണ്ടെന്നു നേതാക്കള്‍ തന്നെ സമ്മതിക്കുന്ന പത്രറിപ്പോര്‍ട്ടു കാണുക :-
09- june MATHRUBHUMI (http://www.mathrubhumi.com/online/malayalam/news/story/402167/2010-07-09/india)
"ഹിന്ദുതീവ്രവാദികളെ കൈയൊഴിയാന്‍ ആര്‍.എസ്.എസ്. തീരുമാനം

ന്യൂഡല്‍ഹി: വര്‍ഷങ്ങളായി ബി.ജെ.പി.യുടെ ചുമതല വഹിക്കുന്ന മുതിര്‍ന്ന നേതാവ് സുരേഷ് സോണിയെ സംഘപരിവാര്‍ ഒഴിവാക്കുന്നു. ജോധ്പുരില്‍ ഈ മാസം നടക്കുന്ന ആര്‍.എസ്.എസ്. ഉന്നതതല യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. മുതിര്‍ന്ന നേതാവായ മദന്‍ദാസ് ദേവിയായിരിക്കും ഇനി സംഘപരിവാറില്‍ നിന്ന് ബി.ജെ.പി.ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക.

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന അടിയന്തര ആര്‍.എസ്.എസ്-ബി..െജ.പി. സംയുക്ത യോഗത്തില്‍ പങ്കെടുത്തത് മദന്‍ദാസായിരുന്നു. ബി.ജെ.പി.യിലെ ഒരു വിഭാഗവുമായി സുരേഷ് സോണി നടത്തി വന്ന നിരന്തര സംഘര്‍ഷത്തിന് അറുതിവരുത്തിയാണ് ഈ നീക്കം. ഇതോടെ അദ്വാനി വിഭാഗവുമായി സംഘപരിവാര്‍ പൂര്‍ണമായും രമ്യതയിലാവുകയാണെന്നാണ് സൂചന. തീവ്രവാദത്തോടുള്ള ആര്‍.എസ്.എസ്. സമീപനത്തിലും മാറ്റം വരും. അതിനിടെ ഹിന്ദു തീവ്രവാദികളെ സംരക്ഷിക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസത്തെ അടിയന്തര യോഗങ്ങളില്‍ ആര്‍.എസ്.എസും ബി.ജെ.പി.യും സംയുക്തമായി തീരുമാനിച്ചു.

ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്മാരുടെ നിയമനക്കാര്യത്തില്‍ സുരേഷ് സോണി നടത്തിയ ഇടപെടല്‍ അദ്വാനി വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. മുന്‍ തീപ്പൊരി നേതാവ് ഉമാഭാരതിയെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനെ സുരേഷ് സോണി മാത്രമാണ് എതിര്‍ക്കുന്നത്. ഇത് വകവെക്കാതെയാണ് ഉമാഭാരതിക്കൊപ്പം പ്രത്യേക വിമാനത്തില്‍ യാത്ര നടത്തിക്കൊണ്ട് ബി.ജെ.പി.യിലേക്ക് അവരെ അദ്വാനി തിരിച്ചു വിളിച്ചത്.

സംഝോധ, ഹൈദരാബാദ് മക്ക മസ്ജിദ്, അജ്മീര്‍ ഷെറീഫ്, കാണ്‍പൂര്‍ സേ്ഫാടനങ്ങള്‍ക്ക് പിറകില്‍ പ്രവര്‍ത്തിച്ച ഹിന്ദു നേതാക്കളെ സംരക്ഷിക്കുന്നആര്‍.എസ്.എസ്. നിലപാടിനേയും അദ്വാനി വിമര്‍ശിച്ചിരുന്നു. ബി.ജെ.പി. അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ വസതിയിലും ജണ്ഡേവാലയിലെ ആര്‍.എസ്.എസ്. ആസ്ഥാനത്തുമാണ് യോഗങ്ങള്‍ നടന്നത്.

കാണ്‍പൂരില്‍ ആര്‍.എസ്.എസ്. കാര്യാലയത്തില്‍ നിര്‍മാണത്തിനിടെ ബോംബ് സേ്ഫാടനം നടന്ന സംഭവത്തില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന രണ്ട് നേതാക്കളെ സംരക്ഷിക്കേണ്ടെന്നാണ് ഈ യോഗങ്ങളില്‍ തീരുമാനിച്ചത്. ഉത്തര്‍പ്രദേശിലെ ആര്‍.എസ്.എസ്. നേതാക്കളില്‍ രണ്ടാമനായ ക്ഷേത്രീയ പ്രചാരകും കേന്ദ്രസമിതി അംഗവുമായ അശോക് ബേരിയും മുതിര്‍ന്ന പ്രാന്ത് പ്രചാരക് അശോക് വര്‍ഷേണയിയും കുറ്റക്കാരാണെന്നാണ് പോലീസ് നിഗമനം.

2007-ല്‍ രാജസ്ഥാനിലെ അജ്മീര്‍ ഷെറീഫില്‍ നടന്ന സേ്ഫാടനവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ്. പ്രചാരകരായ ദേവേന്ദ്ര ഗുപ്തയും ലോകേഷ് ശര്‍മയും അറസ്റ്റുചെയ്യപ്പെട്ടിരുന്നു. 2006 ലെ മഹാരാഷ്ട്ര മാലേഗാവ് പള്ളിയിലുണ്ടായ സ്ഥോടനത്തിലും 2007-ലെ സംഝോധ എക്‌സ്​പ്രസ് സേ്ഫാടനത്തിലും ഹൈന്ദവ സംഘടനകളുമായി ബന്ധപ്പെട്ടവരാണ് കുറ്റക്കാരെന്നാണ് പ്രാഥമിക നിഗമനം. അതുകൊണ്ടുതന്നെ തീവ്രവാദ പ്രവര്‍ത്തനത്തില്‍ പങ്കുണ്ടെന്നു കാണുന്ന നേതാക്കളെ സംഘടനയില്‍ നിന്ന് ഒഴിവാക്കുക എന്നതാണ് ആര്‍.എസ്.എസ്. നിലപാട്."

കാക്കര kaakkara പറഞ്ഞു...

എല്ലാ മതങ്ങളിലും സമുദായങ്ങളിലും പാർട്ടികളിലും ഒരു ന്യൂനപക്ഷം തീവ്രവാദികളായുണ്ടാകും... ഉദാഹരണമായി 5%... ഇവർക്ക്‌ നിഴലായി അല്ലെങ്ങിൽ മൗനംകൊണ്ട്‌ പിൻതുണ നല്കുന്ന ഒരു വലിയ ജനവിഭാഗം ഈ ഗ്രുപ്പുകളിലുണ്ട്... അത്‌ കാണാതെ പോകരുത്‌... ഇവരേയും മാറ്റിനിറുത്തിയാൽ എത്ര ശതമാനം വരും ഈ അക്രമത്തെ പിൻതുണക്കാത്തവർ...

ആയുധ തീവ്രവാദികളും അവരുടെകൂടെ ആശയതീവ്രവാദികളും കൂടി ചേർന്ന്‌ നിർമ്മിക്കുന്ന ഒരു പ്രത്യേകതരം സ്വത്വബോധത്തിന്‌ അടിമപ്പെട്ട്‌ ഭൂരിഭാഗവും സ്വന്തം സമൂഹത്തിന്റെ അക്രമത്തിന്‌ ചൂട്ട്‌ പിടിക്കുകയാണ്‌...

കാക്കര kaakkara പറഞ്ഞു...

ഗോവധം നിരോധിച്ചത്‌ 5% വോട്ട് കൊണ്ടല്ലല്ലോ???

http://georos.blogspot.com/2010/07/blog-post_17.html

നിസ്സഹായന്‍ പറഞ്ഞു...

ആര്‍എസ്എസിനെ നിരോധിക്കണം:- സാംസ്കാരിക നായക, ദേശാഭിമാനി (22-07-2010)

ന്യൂഡല്‍ഹി: തീവ്രവാദപ്രവര്‍ത്തനം നടത്തുന്ന ആര്‍എസ്എസിനെയും അനുബന്ധ സംഘപരിവാര്‍ സംഘടനകളെയും ഉടന്‍ നിരോധിക്കണമെന്ന് സാംസ്കാരിക-സാമൂഹ്യ പ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ ഈ സംഘടനകളുടെ പങ്ക് വ്യക്തമായിരിക്കയാണ്. ഹിന്ദുത്വഭീകരര്‍ നടത്തിയ ബോംബ് സ്ഫോടനങ്ങളെക്കുറിച്ച് സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം നടത്തണം. സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച മുസ്ളിം ചെറുപ്പക്കാരെ ഉടന്‍ മോചിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആക്ട് നൌ ഫോര്‍ ഹാര്‍മണി ആന്‍ഡ് ഡെമോക്രസി (അന്‍ഹദ്) പുറപ്പെടുവിച്ച പ്രസ്താവനയില്‍ 44 പ്രമുഖരാണ് ഒപ്പിട്ടത്. മഹാത്മാഗാന്ധിയുടെ വധത്തോടെ ആരംഭിച്ച ആര്‍എസ്എസിന്റെ ഹിന്ദുത്വഭീകരത രാജ്യസുരക്ഷയ്ക്കുതന്നെ ഭീഷണിയാണ്. ബാബറി മസ്ജിദ് തകര്‍ക്കല്‍, ഗുജറാത്ത് വംശഹത്യ തുടങ്ങി ഒട്ടേറെ കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കിയ പ്രസ്ഥാനമാണ് ആര്‍എസ്എസ്. ആര്‍എസ്എസാണ് ബിജെപിയെയും മറ്റു പോഷകസംഘടനകളെയും നിയന്ത്രിക്കുന്നത്. വിഎച്ച്പി, ബജ്രംഗ്ദള്‍, അഭിനവ് ഭാരത് തുടങ്ങിയ പേരുകളിലെല്ലാം ഹിന്ദു വര്‍ഗീയത പ്രകടിപ്പിക്കുന്ന ആര്‍എസ്എസ് ഇന്ത്യയുടെ ഭരണസംവിധാനത്തെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസിന്റെ അന്തിമലക്ഷ്യം ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കലാണ്. മാധ്യമങ്ങളിലടക്കം ആര്‍എസ്എസിന്റെ ഏജന്റുമാര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് 'അന്‍ഹദ്' അഭിപ്രായപ്പെട്ടു. സ്ഫോടനമുണ്ടായാല്‍ മുസ്ളിം യുവാക്കളാണ് തീവ്രവാദികളെന്ന് വിധിക്കുന്ന മാധ്യമങ്ങളും സര്‍ക്കാര്‍ വക്താക്കളും ആര്‍എസ്എസിന്റെ ഭീകരപ്രവര്‍ത്തനങ്ങളെ മൂടിവയ്ക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദുത്വ തീവ്രവാദികള്‍ക്കെതിരെ പ്രതികരിക്കുന്നില്ലെന്നു മാത്രമല്ല ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനും ഇവര്‍ മടിക്കുന്നു. മലേഗാവ്, അജ്മീര്‍, ഹൈദരാബാദ് മെക്ക മസ്ജിദ്, സംഝോത എക്സ്പ്രസ് സ്ഫോടനങ്ങളെല്ലാം ആര്‍എസ്എസ് ആസൂത്രണംചെയ്തതാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ അവരെ നിരോധിക്കാന്‍ സര്‍ക്കാര്‍ മടിക്കരുതെന്ന് സാംസ്കാരിക നായകര്‍ അഭിപ്രായപ്പെട്ടു. ചരിത്ര പണ്ഡിതന്മാരായ ഡോ. കെ എന്‍ പണിക്കര്‍, പ്രൊഫ. അര്‍ജുന്‍ദേവ്, ചലച്ചിത്രകാരന്മാരായ നസറുദ്ദീന്‍ ഷാ, മഹേഷ് ഭട്ട്, നര്‍ത്തകി മല്ലിക സാരാഭായ്, പ്രൊഫ. അനുരാധ ഷേണായ്, രാം പുനിയാനി, ഹിര ഗാന്ധി തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്.

ചാർ‌വാകൻ‌ പറഞ്ഞു...

ഹിന്ദുവിന്റെ അടിസ്ഥാന സ്വഭാവം തന്നെ ഭീകരതയാണല്ലോ,അവരുടെ ദൈവങ്ങളെ നോക്കു.ആയുധം കൊണ്ടുനടക്കാത്ത ഏതു ദേവീ-ദേവന്മാരാണുള്ളത്.തദ്ദേശീയ ജനതയെ കൊന്നൊടുക്കുകയും അവരുടെ നേതൃത്വത്തെ വകവരുത്തിയ കഥകളും ചേർന്നതല്ലേ പുരാണങ്ങളെല്ലാം തന്നെ.ഇതൊക്കെ ചെറുപ്പത്തിലേ
തലയിലേക്കടിച്ചു കേറ്റുമ്പോൾ ഓർക്കണം,
ശത്രുവിനെ സൃഷ്ടിക്കുകയും അവരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതികളും അതിനുള്ള ന്യായങ്ങളും
ഈ പരിഷകൾ കണ്ടെത്തിയത് അവരുടെ മതബോധത്തിൽ നിന്നാണന്ന്.അധിനിവേശ യുക്തിക്ക് ഒരു കണ്ണേയുള്ളു. ഭീകരതയുടെ.

MKERALAM പറഞ്ഞു...

ഇവിടെ ഹിന്ദുത്വ ഭീകരത എന്നു പറയുന്നതു തന്നെ അപകടമാണ്. ആര്‍.എസ്.എസ് ഭീകര്‍ത എന്നു പ്രത്യേകം പറയേണ്ടിയിരിക്കുന്നു.

1950ല്‍ കോണ്‍സ്റ്റിറ്റൂഷനല്‍ കണ്വേര്‍ഷന്‍ അനുസരിച്ച് അവര്‍ണരായ ഇന്ത്യയിലെ ജനതയെ ഹിന്ദുക്കളാക്കിയതു തന്നെ ഹിന്ദുത്വവെന്നു പറഞ്ഞ് സവര്‍ണന്‍ കൈപൊക്കുമമ്പോഴൊക്കെ അതൊരു ഭൂരിപക്ഷം ആകും എന്ന മുകൂട്ടിയ രാഷ്ട്ര്ര്രിയ പ്രീക്ഷിച അനുസരിച്ചായിരുന്നു എന്നു ചിന്തികേണ്ടിയിരിക്കുന്നു.

കൈവെട്ടു തെറ്റായി എന്നു പറയുമ്പോഴും, ഭീകര പ്രവര്‍ത്തനങ്ങളെ ഒരു മതേതര അര്‍ഥത്തില്‍ മുസ്ലീമിലെ ഭൂരിപക്ഷം എതിര്‍ക്കുന്നൂണ്ടോ? ബ്ലോഗെഴുത്തുകളില്‍ കൂടി കണ്ണോടിച്ചാല്‍ ഇതിനുത്തരം കിട്ടും. അതിനാല്‍ തന്നെ കാക്കര് പരയുന്നതിനോടു ഞാന്‍ യോജിക്കുന്നു. 5%ത്തിന് “നിഴലായി അല്ലെങ്ങിൽ മൗനംകൊണ്ട്‌ പിൻതുണ നല്കുന്ന ഒരു വലിയ ജനവിഭാഗം ഈ ഗ്രുപ്പുകളിലുണ്ട്...“.

അങ്ങനെ നിഴലായോ നിശബ്ദമായോ പിന്‍തുണ നല്‍കുന്നവരെ നാളത്തെ തലമുറ പഴിക്കാനിടയാകും.

ഞാനൊരു ഹിന്ദുവാണ്‍. പക്ഷെ മുകളില്‍ പറഞ്ഞ നിഴലോ നിശബ്ദതയോ ആകാതെ ഞാന്‍ ആര്‍. എസ്.എസ് ഭീകരന്മാരെ എതിര്‍ക്കുന്നു.

ഹിന്ദുത്വ ഭീകരവാദം എന്നു ഉപ്യോഗിച്ചാല്‍ ഹിന്ദു ലേബലില്‍ അറിയപ്പെടുന്നവരെല്ലാം അതില്‍ ഉള്‍പ്പെടുന്നു എന്ന അര്‍ഥമുണ്ടാകുന്നു ഞാനടക്കം. അതില്‍ സത്യമില്ലാത്തതാണ്. അതപകടമാണ്. ഭാവിയെ ഓര്‍ക്കുന്ന ആര്‍ക്കും അതംഗീകരിക്കാന്‍ കഴിയാത്തതാണ്.

അതുകൊണ്ടാണ് ഞാന്‍ അഭിപ്രായപ്പെടുന്നത്, ആര്‍. എസ് എസ് ഭീകരത എന്നു തന്നെ പ്രയോഗിക്കണമെന്ന്.

അജ്ഞാതന്‍ പറഞ്ഞു...

The term ‘Hindu Terrorism’ is a Misnomer

Ram Puniyani

When many acts of terror by people like Pragya Singh Thakur and Dayanand Pandey etc. are coming to fore the word ‘Hindu terrorism’ is being used by many for such acts of terror. The investigations have shown that these groups, inspired by the ideology of Hindu Rashtra; Hindutva, Sangh Parivar, may have been involved in Malegaon blasts, Mecca Masjid, Ajmer, Goa and even Samjhauta express blast. One recalls that immediately after the blasts many Muslim youth were arrested on the ground that they have been part of the conspiracy. The victims were mostly Muslim in these blasts. The blasts were planned to at times when maximum congregation of people is there, around the time of Namaz etc. The voice of human rights activists that the reckless arrest of innocent Muslim youth must be stopped and real culprits caught hold of, took a long time for being heard as the bias of investigation authorities was too gross to look the other way around.

The tide turned with the Malegaon blast investigation when Hemant Karkare could lay his hands on impeccable evidence of involvement of Sadhvi Pragya and Company. Incidentally Hemant Karkare was called Deshdrohi and anti-National by Hindutva leaders. He also got killed on the fateful night of attack on Mumbai on 26/11 2008. The organizations like those associated with Bajrang Dal, Abhinav Bharat and Sanatan Sanstha have been accused of being involved with these acts of terror. At the same time the followers of Hindutva politics are stating that these acts of terror can not be linked to Hinduism as terrorism is the monopoly only of Abrahamic religions (Judaism, Christianity and Islam). According to some commentators these latter religions are associated with religious terrorism, while there is no history of Hindu terror.


(contd)

അജ്ഞാതന്‍ പറഞ്ഞു...

Ram Puniyani says:"As such the common factor of Abrahamic religions is that they derive their lineage from Abraham; believe in single God and single ‘book’. In Abrahamic religions there is a prophet who has brought the message of the almighty God to the human society. In contrast Hinduism does not have such a prophet as it went on evolving over a period of time and adding different traditions under its umbrella, Vedic, post-Vedic, medieval and many contemporary ones. In Hinduism the concept of supernatural power is very diverse, from Animism, to polytheism, Monotheism to even atheism, all can come under the spectrum of Hinduism. This also enables the interpreters to take liberty and present their version as ‘the Hinduism’. In the complex phenomenon of religion there are religious books, religious institutions and religious practices, which need not be precisely the same.

Religions have to be interpreted in the context of social situation of the time. There is mention of peace and harmony in most of the religions while one can also pick up the aspects related to violence from their scriptures. This aspect of violence again depends on interpretation. Same text is interpreted in different ways by different commentators. The isolated examples of violence in Abrahamic religions don’t make them preachers of violence and terror, as terror and violence both are the products of social situations, not religious doctrines. Many a times the rulers; kings, cutting across different religions, have used the cover of religion to expand their kingdoms, Crusade; Jihad and Dharmyudh. Surely the wars unleashed by kings cannot be called as religious acts or conforming to religions teachings in any way.

As such while on one hand Hinduism will talk of Vasudhaiv Kutumbkan, (Whole World is a single family) on the other there is an in built structural violence in the form of caste system, from Vedas to Manusmriti. Many a Hindu Holy Seers defend caste system even today. In Mahabharata Lord Krishna exhorts the hero, Arjuna, to take up arms, commit violence, to do the ‘religious duty’; to fulfil khstriya dharma (religiously ordained duty of a warrior) In Ramayana Lord Ram kills Shambuk to save Hindu religion. Pushyamitra Shung also did the massacre of Buddhists for saving Hinduism. Khap Panchayats today are giving death fatwas for young couples, in the name of religious-caste traditions. Girls are beaten up in Mangalore pub again in the name of Hindu traditions. The mass violence directed against minorities is instigated ‘to save’ the religious communities, to save Hindu religion."
(contd)

അജ്ഞാതന്‍ പറഞ്ഞു...

The practices of many followers of most of the religions need not be exactly in accordance with the scriptures. In the same religion we have people like Hitler and Nelson Mandela. In the same religion we have people like Mahatma Gandhi and Nathuram Godse. In the same religion we have Khan Abdul Gaffar Khan and Osama bin Laden. To think that any violence is due to religion is a totally misplaced understanding of the religion and society.

Unfortunately in contemporary times US designs for controlling the oil wealth has resulted in a politics which has resorted to the cover of religion. It was in the US brainstorming centers that the core words of Islam, Kafir and Jihad were given deliberate twist to train the Al Qaeda for US goal of getting Russian army defeated in Afghanistan. US media also coined and popularized the word, ‘Islamic terrorism’ and it has become a part of the social thinking. To associate religion and terror is surely one of the biggest crimes against humanity. It is due to the popularization of the word ‘Islamic Terrorism’ that people started thinking of violence with religious prefix. So naturally when one after the other terrorist group, belonging to Hindu religion and inspired by the politics of ‘Hindu nation’ came to surface especially after the Malegaon blast, some journalists and others started using the word Hindu terrorism, and this also caught on.

This word is as much wrong as the word Islamic terrorism or Christian terrorism. Christianity also talks of peace and the word Islam stands for achieving peace by submission to Allah. One can say that life of Gandhi has been the epitome of practiced Hindu values. On the other hand people like Godse or Osama bin laden have political goals and they have been presenting these political goals in the language of religion. In the face of Sadhvi Pragya Singh Thakur, Lt Col Prasad Shrikant Purohit, Swami Dayanand Pandey and company, all those inspired by the agenda of Hindu Rashtra, the temptation to call this terrorism as ‘Hindu terrorism’ has to be resisted. Religion needs to be de-linked form politics and terrorism; both.

--
respond only to ram.puniyani@gmail.com
www.pluralindia.com