ചൊവ്വാഴ്ച, ജൂലൈ 28, 2009

കമെന്റ് മോഡറേറ്റിംഗിന്റെ പിന്നിലെ ന്യായാന്യായങ്ങള്‍ !!


ഇന്ന് ബ്ലോഗെഴുത്തുകാര്‍ വളരെയേറെയാണ്. കേവലം ആവിഷ്ക്കാരമോഹം കൊണ്ടാണ് ഏവരും ബ്ലോഗെഴുതുന്നത് എന്ന് നവാഗതനായ ഈയുള്ളവന്‍ വിശ്വസിക്കുന്നു. എത്ര തുച്ഛമൂല്യമുള്ളതായാലും
താനെഴുതുന്ന കാര്യത്തിന് ഒരു പ്രതികരണം ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. പ്രതികരണം ശൂന്യമായാല്‍ പിന്നെ അധികംപേരും പരിപാടി നിര്‍ത്താനാണ് സാധ്യത. എന്നാല്‍ പ്രതികരണം മോഡറേറ്റ് ചെയ്യുന്നതിന് പിന്നിലെ സാധാരണ ന്യായം എന്താണ് !?
വ്യക്തിപരമായ അധിക്ഷേപങ്ങള്‍ , വ്യക്തിപരമായ വിമര്‍ശനങ്ങള്‍, അശ്ലീലങ്ങള്‍, അസഭ്യപ്രയോഗങ്ങള്‍ തുടങ്ങിയവയൊക്കെ ഒഴിവാക്കുന്നതിന് വേണ്ടിയെന്ന് ന്യായം. അത് ന്യായവുമാണ്.( ഇതിന് അനോനിമസ് കമന്റിങ് അനുവദിക്കാതിരുന്നാല്‍ പോരെ ? ) എന്നാല്‍ പരോക്ഷമായി ചില കൊടിയ അന്യായങ്ങളും കമന്റ് മോഡറേഷന്
പിന്നില്‍ പ്രയോഗിക്കപ്പെട്ടുകാണുന്നു.
അതില്‍ ചിലത്

1) താന്‍ പ്രസിദ്ധീകരിച്ച വിഷയത്തിന്മേല്‍ തനിയ്ക്ക് അംഗീകരിക്കാനാവുന്ന ഉത്തരങ്ങളേ / പ്രതികരണങ്ങളേ അയക്കാവൂ, അല്ലെങ്കില്‍ അവ പ്രസിദ്ധീകരിക്കില്ല.


2) എതിരഭിപ്രായം ഉന്നയിക്കപ്പെട്ടാലും അവയ്ക്ക് ഉത്തരം പറയാന്‍ തനിക്ക് ത്രാണിയുണ്ടെങ്കില്‍ മാത്രമെ അവ പബ്ലിഷ് ചെയ്യൂ.

ചുരുക്കിപ്പറഞ്ഞാല്‍ താല്‍പ്പര്യമുള്ള ഒരു വിഷയം പോസ്റ്റ് ചെയ്തശേഷം, സര്‍വ്വസ്വതന്ത്രമായ അതിന്റെ വികാസം തടയുകയാണ് കമന്റ് മോഡറേറ്റ് ചെയ്യുന്നവരില്‍ ചിലരെങ്കിലും. തന്റെ കാഴ്ച്ചപാട് ഏകപക്ഷീയമായി
ഉറപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് ഈയുള്ളവന്‍ വിശ്വസിക്കുന്നു. ഇത് എഴുതാന്‍ കാ‍രണം ചില രാഷ്ട്രീയ /ആത്മീയ ചര്‍ച്ചകളില്‍ എതിര്‍ നിലപാടുകള്‍ അറിയിച്ചപ്പോള്‍ അത് പ്രസിദ്ധീകരിക്കാതിരുന്നതിന്റെ അനുഭവത്തിലാണ്.  ഈ വിഷയത്തിലെ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.

9 അഭിപ്രായങ്ങൾ:

നിസ്സഹായന്‍Nissahayan പറഞ്ഞു...

ഇന്ന് ബ്ലോഗെഴുത്തുകാര്‍ വളരെയേറെയാണ്. കേവലം ആവിഷ്ക്കാര മോഹം കൊണ്ടാണ് ഏവരും ബ്ലോഗെഴുതുന്നത് എന്ന് നവാഗതനായ ഈയുള്ളവന്‍ വിസ്വസിക്കുന്നു. എത്ര തുച്ഛമൂല്യമുള്ളതായാലും
താനെഴുതുന്ന കാര്യത്തിന് ഒരു പ്രതികരണം ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. പ്രതികരണം ശൂന്യമായാല്‍ പിന്നെ അധികംപേരും പരിപാടി നിര്‍ത്താനാണ് സാധ്യത. എന്നാല്‍ പ്രതികരണം മോഡറേറ്റ് ചെയ്യുന്നതിന് പിന്നിലെ സാധാരണ ന്യായം എന്താണ് !?

ചാര്‍വാകന്‍ പറഞ്ഞു...

പലരും ഒരു വെടിക്കുള്ള മരുന്നുമായാണ് കളത്തില്‍ വരുന്നത് അത് തിരുംപോഴുള്ള ചമ്മല്‍_കാണേണ്റ്റതുതന്നെ

ae jabbar പറഞ്ഞു...

അല്‍ അഹ്സാബ് അധ്യായത്തിന്റെ പൂര്‍ണമായ വ്യാഖ്യാനം

ശരിയായ വ്യാഖ്യാനം വായിക്കാൻ ഇവിടെ ക്ലിക്കുക

അജ്ഞാതന്‍ പറഞ്ഞു...

എന്റെ ബ്ലോഗിലെ കമന്റ് മോഡറേഷൻ, താങ്കളുടെ ഈ കുറിപ്പുവായിച്ചതോടെ എടുത്തുമാറ്റി. നന്ദി.

അജ്ഞാതന്‍ പറഞ്ഞു...

താങ്കളുടെ അഭിപ്രായം വളരെ ശരിയാൺ.അഭിപ്റ്രയങ്ങൾ സ്വതന്ത്രമായി ഉയർന്ന് വരുന്നത് തടയുന്നവർ എന്തിനാൺ ബ്ലോഗ് എഴുതുന്നത് ?

മണി പറഞ്ഞു...

വ്യക്തിപരമായ അധിക്ഷേപങ്ങള്‍ , വ്യക്തിപരമായ വിമര്‍ശനങ്ങള്‍, അശ്ലീലങ്ങള്‍, അസഭ്യപ്രയോഗങ്ങള്‍ തുടങ്ങിയവയൊക്കെ ഒഴിവാക്കുന്നതിന് വേണ്ടിയെന്ന് ന്യായം. അത് ന്യായവുമാണ്.( ഇതിന് അനോനിമസ് കമന്റിങ് അനുവദിക്കാതിരുന്നാല്‍ പോരെ ? )

വ്യാജ ഐ ഡികള്‍ ഉണ്ടാക്കി തെറി എഴുതുന്ന എത്രയോ കമന്റുകള്‍ കണ്ടിട്ടുണ്ട്.
താങ്കളുടെ ഈ മലയാളം ബ്ലോഗില്‍ എന്തിനാ ഇംഗ്ലീഷ് വേര്‍ഡ് വെരിഫികേഷന്‍ ‍?
അത് ഒഴിവാക്കിക്കൂടെ?

Bimal Raj പറഞ്ഞു...

എന്റെയും അഭിപ്രായം... മൈത്രെയിക് പോസ്റ്റ്‌ ചെയ്ത കോപ്പി :):
സ്വന്തം പേരും identity - യും മറച്ചു വെച്ച് ബ്ലോഗ്‌ എഴുതുന്നവര്‍ക്ക് ഒന്നും പേടിക്കേണ്ടി വന്നെന്നു വരില്ല :) എന്നെങ്ങിലും കമന്റുകളെ പേടിച്ചോടണം എന്ന് തോനിയാല്‍ കളഞ്ഞിട്ടുപോകാമല്ലോ!

അരുണ്‍ / Arun പറഞ്ഞു...

പ്രിയ നിസ്,
താങ്കള്‍ എന്റെ കുതിരകയറ്റം എന്ന ബ്ലോഗിലിട്ട കമന്റിനുള്ള മറുപടി ഇവിടെയാണ് തരേണ്ടതെന്ന് തോന്നി. കാരണം താങ്കള്‍ തന്നെ ഇവിടെ അതെല്ലാം എഴുതിവെച്ചിട്ടുണ്ടല്ലൊ ! ജോര്‍ജ് ജോസഫിന്റെ അത്തും പിത്തും പറച്ചിലിനെ പറ്റിയാണല്ലൊ ആ പോസ്റ്റ്. തന്റെ തോന്നലുകള്‍ എഴുതിവെച്ചതിനു ശേഷം കമന്റ് ബോക്സ് പൂട്ടിവെച്ച് വിഷയത്തിന്റെ സര്‍വ്വസ്വതന്ത്രമായ വികാസം തടയുകയാണ്
അയാള്‍ ചെയ്തത്. അവിടെ മോഡറേഷന്‍ ഇല്ലാത്ത ഒരു കമന്റ് ബോക്സ് ഉണ്ടെങ്കില്‍ > വേശ്യാ < വൃത്തിയുള്ള വീട് എന്ന എന്റെ പോസ്റ്റ് കുറെ കമന്റുകള്‍ മാത്രമായി ഒതുങ്ങിയിരുന്നു . എന്നാല്‍ ഇത്തരം ഒരു പോസ്റ്റിട്ട താങ്കള്‍ പോലും അയാള്‍ ചെയ്ത പ്രവര്‍തിക്കെതിരെ ഒന്നും പ്രതികരിച്ച് ഞാന്‍ കണ്ടില്ല. മറിച്ച് എന്റെ ബ്ലോഗിലും മാവേലികേരളത്തിലും താങ്കള്‍ ആ പോസ്റ്റിലെ വിഷയത്തെ പരോക്ഷമായി അനുകൂലിച്ച് കമന്റിട്ടത് എനിക്ക് കാണാനായി.ആ പോസ്റ്റിലെ വിഷയത്തെ പറ്റിയാണെങ്കില്‍ ഞാന്‍ കാട്ടിപ്പരുത്തിക്ക് കൊടുത്ത മറുപടി താങ്കള്‍ക്കും കോപ്പി/പേസ്റ്റ് ചെയ്യാം
=============================
ശാസ്ത്രീയവും യുക്തിസഹവുമായ നിരീക്ഷണങ്ങളില്‍ നിന്നും എത്തിച്ചേരുന്ന നിഗമനങ്ങള്‍ അതെന്താ‍യാലും ഞാന്‍ അംഗീകരിക്കും. എന്നാല്‍ നിഗമനങ്ങള്‍ ആദ്യം ഉണ്ടാക്കി അതിനനുസരിച്ച് നിരീക്ഷണത്തെളിവുകളെ കാണാന്‍ നിന്നാല്‍ അതിനെ എതിര്‍ക്കുകയും ചെയ്യും
==============================

ജോര്‍ജ് ജോസഫ് കമന്റ് പൂട്ടിവെച്ചതിനെ എതിര്‍ക്കുന്നതിനായി താങ്കളുടെ ഈ പോസ്റ്റിന്റെ ലിങ്ക് എന്റെ ബ്ലോഗില്‍ കൊടുക്കുന്നതില്‍ വിരോധമില്ലെന്ന് കരുതുന്നു.

ശാശ്വത്‌ :: Saswath Tellicherry പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.