വ്യാഴാഴ്‌ച, ജൂലൈ 09, 2009

തനിയാവര്‍ത്തനം അഥവാ നായന്മാരുടെ നിലയ്ക്കാത്തകരച്ചില്‍

[പ്രശസ്ത നോവലിസ്റ്റ് ശ്രീ സവ്യസാചിയുടെ ‘ബ്ലോഗിലെ പുരോഗമന ചിന്താഗതിക്കാര്‍ക്ക് ... ’ എന്ന ഗംഭീരമായ കഥ വായിച്ചപ്പോള്‍ ഈയുള്ളവനും ഒരു കതയെഴുതാന്‍ മോഹം! അങ്ങനെ ഞാനീ പറട്ടക്കഥ എഴുതി.നിങ്ങളെന്നെ കതയെഴുത്തുകാരനാക്കി !! കൈക്കുറ്റപ്പാടുണ്ടെങ്കില്‍ ക്ഷമിക്കുക.ആദ്യ കതയായതിനാല്‍ സവ്യസാചിയുടെ കഥയില്‍ നിന്നും കുറച്ച് മോഷ്ടിച്ചിട്ടുണ്ട്.പിന്നെ ഇതിലെ കതയ്ക്കോ കതാപാത്രങ്ങള്‍ക്ക് ജീവിച്ചിരുന്നവരുമായോ ജീവിച്ചിരിക്കുന്നവരുമായോ എന്തെങ്കിലും ബന്ധമോ സാമ്യമോ തോന്നുന്നെങ്കില്‍, അത് വെറും തോന്നല്‍ മാത്രം. ഇത് വെറും ഭാവന മാത്രം !ഈ കതയെഴുതാന്‍ പ്രേരണ നല്‍കിയ ബൂലോകനായന്മാര്‍ക്ക് എന്റെ നമോവാകം]

നോക്കെത്താ ദൂരത്ത് വ്യപിച്ചു കിടക്കുന്ന തെങ്ങിന്‍ തോപ്പുകളുടെയും വയലുകളുടെയും വിസ്തൃതിയില്‍, കടലില്‍ വിദൂരമായി നിലകൊള്ളുന്ന ഒരു കപ്പല്‍ പോലെ ‘കൂപമാണ്ഡൂക്യമന’ !! (മാണ്ഡൂക്യോപനിഷത്തിന്റെ അഥവാ തവളോപനിഷത്തിന്റെ പ്രഭവകേന്ദ്രം ഈ മനയാണെന്ന് ഐതിഹ്യം), സന്ധ്യാഛവിയിലെ ദൂരക്കാഴ്ച്ചയില്‍, അതിന്റെ പ്രൌഢഗാംഭീര്യതയില്‍ ഏവരും
അന്തിച്ചു നില്‍ക്കുന്നു. അകാരണമായ അവ്യക്തമായ ,അനിര്‍വചനീയമായ ഒരു സന്ദിഗ്ദ്ധത, ഒരു ഭയം അങ്ങോട്ട് നടക്കാന്‍ തോന്നുമ്പോഴൊക്കെ കാലുകളെ പിടിച്ചു വലിക്കാറുണ്ട് ! കാലാതീതമായ പുണ്യം ജനിപ്പിക്കുന്ന പ്രാചീനപ്രാക്തന ഭയം!! (അതോ തേച്ചാലുംമാച്ചാലും വിട്ടൊഴിയാത്ത അപകര്‍ഷബോധം എന്ന കീഴാള രോഗം കൊണ്ടോ ?) ആ തറവാട്ടിലെ മുതിര്‍ന്ന സന്തതിയാണ് KMS അഥവാ ‘കൂപമാണ്ടൂക്യ മനയില്‍ ശേഖരന്‍ നമ്പൂതിരി ’ ; ‘കെ’എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മഹാന്‍ !


കെയുടെ ഇളയ നാലു സഹോദരങ്ങളും സ്റ്റേറ്റ്സിലാണ്. ഭയങ്കര ‘പടിപ്പും’ അറിവും ഉദ്യോഗവുമുള്ളവര്‍(അല്ലെങ്കിലും പട്ടരില്‍ പൊട്ടനുണ്ടോ ?സിനിമയില്‍ ഈ വസ്തുത ഡയലോഗായി, നമ്മുടെ മോഹന്‍ലാല്‍ തമ്പുരാന്‍ കാച്ചുമ്പോള്‍ കലയുടെ സവര്‍ണവത്ക്കരണം എന്ന് അലറുകയാണ് അവര്‍ണ്ണ വിമര്‍ശകപരിഷകള്‍) ‍. കെ യും ധാരാളം പഠിച്ചു. പടിച്ച്പടിച്ച് പ്രാന്ത് പിടിച്ച മാതിരി ആയെന്നു പറഞ്ഞാമതി. പഠിച്ചതെന്തൊക്കെയാണെന്ന് പറയാന്‍ തന്നെ അടിയനറിയില്ല. പഠിത്തമൊക്കെ കഴിഞ്ഞ് പിന്നെ രാഷ്ട്രീയത്തിലായിരുന്നു.
ഇടതുതീവ്രവാദം!!! അടിയാളരുടെ മോചനത്തിനായി അറിവിന്റെ ഭാണ്ഡത്തില്‍ നിന്നും മലയാളവും സംസ്കൃതവും ഇംഗ്ലീഷും രാഷ്ട്രീയവും വേദാന്തവും കുഴമറിഞ്ഞൊഴുകുന്ന അനര്‍ഗളമായ പ്രസംഗവാഗ്ദ്ധോരണി , വേദികളില്‍ നിന്നും വേദികളിലേയ്ക്ക് ആഞ്ഞടിച്ച്, സ്വവര്‍ഗ്ഗത്തിന്റെ തന്നെ അസ്ഥിവാരത്തിന്റെ ആണിക്കല്ലിളക്കി, അടിമവര്‍ഗ്ഗത്തിന് വിമോചനത്തിന്റെ കൈത്തിരി കാട്ടിയപ്പോള്‍ കീഴാളരാകെ കോരിത്തരിച്ചു പോയിട്ടുണ്ട്. പിന്നെ ഒരിക്കലും നിലയ്ക്കാതെയൊഴുകിയ അനര്‍ഗ്ഗളമായ ‘എഴുത്ത് ’ എന്ന മൂത്രധാര! തന്റെ സ്വത്ത് വിഹിതം പോലും പാര്‍ട്ടിക്ക് സംഭാവനചെയ്ത് ചരിത്രത്തിന്റെ വഴിത്താരയില്‍ (അതോ ചവറ്റുകുട്ടയിലോ ?) വിഗ്രഹമായവന്‍! പാര്‍ട്ടി അധികാരം പിടിച്ചെടുത്തപ്പോള്‍ മുഖ്യസചിവനായവന്‍. ഭൂപരിഷ്കരണം വഴി കീഴാളരെ കീഴ്മേല്‍ മറിച്ചിട്ടവന്‍. (നന്ദി കെട്ട കീഴാളര്‍ പറഞ്ഞുനടക്കുന്നത് കേട്ടിട്ടില്ലേ,സ്വവര്‍ഗ്ഗത്തിന്റെയും അവരുടെ സംബന്ധശൂദ്രരുടേയും സവര്‍ണ്ണക്രൈസ്തവന്റെയും ഭൂ‍മി നഷ്ടപ്പെടാതിരിക്കാന്‍, അവയൊക്കെ രായ്ക്ക് രാമാനം തോട്ടമാക്കിമാറ്റാനും , അധികവിസ്തൃതി ,ഭാഗംവെച്ചു തീര്‍ക്കാനും രഹസ്യ സന്ദേശം കൊടുത്തത്രേ !! അടിയനിത് വിച്ച്വസിക്കില്ല).തന്റെ സംഭവബഹുലമായ ചരിത്രജീവിതത്തിന്റെ ബാക്കിഭാഗം വിശ്രമം കൊണ്ട് ആടിത്തകര്‍ക്കാനാണ് കെ ഗ്രാ‍മത്തിലെത്തിയത്. എത്ര ലളിതമായ ജീവിതം! പ്രായം സപ്തതികഴിഞ്ഞിട്ടും നവോന്മേഷശാലിയായ തന്റെ ശരീരവും ധിഷണയും വീണ്ടും സമൂഹത്തിന് പുനരര്‍പ്പണം ചെയ്യുകയാണ് ആ പുണ്യപുരുഷന്‍. മക്കളും മരുമക്കളും പേരക്കിടാങ്ങളുമായി സല്ലപിച്ചിരിക്കേണ്ട മനുഷ്യന്‍, പ്രഭാതസവാരിയ്ക്ക് ശേഷം രാമന്‍നായരുടെ കടയില്‍ കാലിച്ചായയും, പിന്നെ പുട്ട് എന്ന അവര്‍ണ്ണാഹാരം കഴിക്കാനും എന്നുംരാവിലെ തന്നെ എത്തും.
മണിക്കൂറുകള്‍ നീളുന്ന തന്റെ സാന്നിദ്ധ്യത്തിനിടയില്‍ ,കടയിലെത്തുന്ന
ഗ്രാമത്തിലെ നിര്‍ണായക വിഭാഗമായ അവര്‍ണ്ണപരിഷകളെ
ബോധവത്ക്കരിക്കുകയും നാട്ടുകാരുമായി സംവദിക്കുകയും ചെയ്യുന്നു അദ്ദേഹം.


അന്നും പതിവുപോലെ അദ്ദേഹം പുട്ടടിച്ചുകൊണ്ടിരുന്നപ്പോഴാണ്
പറയക്കോളനിയിലെ ചോതിപ്പറയന്റെ മകന്‍ സുരേഷ് ചായകുടിക്കാന്‍ കടയില്‍ വന്നത്. ആള്‍ക്ക് ഒരു ഇടത്തരം സര്‍ക്കാര്‍ ജോലിയൊക്കെ തരമായിട്ടുണ്ട്. അതിന്റെ അല്പം അഹന്ത ആ മോന്തായത്തില്‍ വിളയാടുന്നില്ലേയെന്ന് സവര്‍ണ്ണ ശൂദ്രാണികല്‍ക്കൊരു സംശയം.(ജോലി മെരിറ്റില്‍ കിട്ടിയതാണോ സംവരണത്തിലാണോ എന്നറിയാന്‍ മാര്‍ഗ്ഗമില്ല. മെരിറ്റില്‍ കിട്ടിയാലും സംവരണത്തിന്റെ കണക്കില്‍ കൊള്ളിക്കുന്ന വിദ്യയാണെല്ലൊ നിലവില്‍ ഉള്ളത്) ആ സമയം ഒരു രാഷ്ട്രിയ ചര്‍ച്ച കെ യുടെ നേതൃത്വത്തില്‍ നടക്കുകയായിരുന്നു. കടയിലേക്കുകയറിയ പയ്യന് മുഖത്ത് ഒരു ചെറിയ സങ്കോചം പടര്‍ന്നപോലെ. അനന്തമായ കീഴാളഅപകര്‍ഷതയുടെ ബഹിര്‍സ്ഫുരണം! സ്ഥലത്തെ പ്രധാനപ്രമാണിമാരെ കണ്ടതിനാലായിരിക്കാം. ആളൊഴിഞ്ഞ് ഒറ്റപ്പെട്ട ഒരു ബഞ്ചില്‍ കെ യ്ക്കെതിര്‍വശമായി ഇരുപ്പുറപ്പിച്ച പയ്യന്‍ ആരിലും ദൃഷ്ടിയൂന്നാതെ രാമന്‍ നായരോടായിപ്പറഞ്ഞു.


“രാമന്‍ നായരെ ഇവിടെ രണ്ടുകഷ്ണം പുട്ട്.”

“കറിയെന്തു വേണം,മുട്ട, കടല,പയറുംപപ്പടവും ”,രാമന്‍ നായര്‍ പ്രതിവചിച്ചു.

“പയറും പപ്പടവും ആയിക്കോട്ടെ”.


രാമന്‍ നായര്‍ പുട്ടും പയറും അയാളുടെ മുന്നില്‍ വെച്ചു.അയാള്‍ ആഹാരംകഴിക്കാന്‍ തുടങ്ങി.ഇന്ത്യ മുഴുവന്‍ അറിയുന്ന, ഒരുപക്ഷെ കേരളത്തിലെങ്കിലും തിരിച്ചറിയപ്പെടുന്ന തന്നെ ശ്രദ്ധിക്കാതെയിരുന്ന പയ്യന്റെ ധാര്‍ഷ്ട്യത്തിലും ധിക്കാരത്തിലും അല്‍പ്പം ഈര്‍ഷ്യ തോന്നിയ കെ അത് പ്രകടിപ്പിച്ചില്ല. ഓര്‍മ്മയുടെ ഖനിയിലെവിടെയൊ ഇവന്റെ മുഖം തെളിയുന്നു. ഏതോ വിദൂരഛായയുടെ ഓര്‍മ്മയില്‍ പെട്ടെന്ന് കെ ചോദിച്ചു,


“നീയാ ചോതിപ്പറയന്റെ മോനല്ലേ ?”


തലയില്‍ ഇടിവെട്ടിയപോലെ ഒരു നിമിഷം സ്തബ്ധനായി ഇരുന്നുപോയി സുരേഷ്. മുഖം വിവര്‍ണമാകുന്നത് കഴിയുന്നത്ര മറച്ചുവെച്ചുകൊണ്ട് ,അതേ എന്ന അര്‍ത്ഥത്തില്‍ , നേരെ നോക്കാതെ ഒന്നു മൂളി. തനിക്കൊന്നും പറ്റിയിട്ടില്ല എന്ന മട്ടില്‍ കടയിലുള്ളവരെ യാദൃശ്ചികമെന്നവണ്ണം ഒന്നു പര്യവലോകനം ചെയ്തു . എല്ലാ മുക്കിലും മൂലയിലും ഇരിക്കുന്നവരുടെ മുഖങ്ങളില്‍ ഒരു മന്ദഹാസം പറ്റിയിരിക്കുന്നതായി അവന് തോന്നി. പരിഹാസത്തിന്റെ മന്ദഹാസം !! ഒരു പടുകുഴിയില്‍ വീണുപോകുന്നു താന്‍ എന്ന് തോന്നിയ സന്ദര്‍ഭത്തില്‍ അവന്‍ തന്റെ മനസിനെ കഴിയുന്നത്ര ശാന്തമാക്കാന്‍ ശ്രമിച്ചു. ഒരു ദീര്‍ഘനിശ്വാസത്തോടൊപ്പം
അല്പം ധൈര്യം സംഭരിക്കാന്‍ ശ്രമിച്ചപ്പോള്‍, അവനറിയാതെ അത് സംഭവിച്ചു. കെ യുടെ മുഖത്ത് രൂക്ഷമായി നോക്കിക്കൊണ്ട് അവന്‍ ചോദിച്ചു.“തന്റെയൊന്നും മനസ്സില്‍ നിന്നും ഇതുവരെ ജാതിയൊന്നും പോയിട്ടില്ല അല്ലെ ? ”

രംഗം വഷളാകുകയായിരുന്നു. ബഹുമാനത്തോടെയല്ലാതെ കീഴാളരുള്‍പ്പെടെ ആരും സംബോധന ചെയ്തിട്ടില്ലാത്ത അവരുടെ കെ യെ ഒരു കീഴാളപ്പയ്യന്‍ ‘താന്‍’ എന്നു വിളിച്ചിരിക്കുന്നു !!.
കേശവന്‍നായരും മാധവന്‍നായരും തുടങ്ങി കടയിലുണ്ടായിരുന്ന സര്‍വ്വ
നായന്മാരും ഷോക്കേറ്റപോലെ ചാടിയെണീറ്റു.


“എന്താടാ അഹങ്കാരി, ഈ ഇരിക്കുന്നതാരെന്ന് അറിയാനുള്ള വിവരം
നിനക്കില്ലെന്ന് മനസ്സിലായി. നീ കുറെ പടിച്ചവനാണെല്ലോ, അതിന്റെ അഹങ്കാരം ഇങ്ങോട്ടെടുക്കണ്ട” എന്നു പറഞ്ഞുകൊണ്ട് കുട്ടന്‍പിള്ളയും മറ്റ് നായന്മാരും സുരേഷിരിക്കുന്നിടത്തേയ്ക്ക് ഒരു നായകൂട്ടമെന്നവണ്ണം പാഞ്ഞടുത്തു. പക്ഷേ കെ ഇടപെട്ട് എല്ലാവരെയും തടഞ്ഞു.

“അടങ്ങൂ പിള്ളേ”, അദ്ദേഹം പറഞ്ഞു .
“ഞാനങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഇപ്പൊഴത്തെ തലമുറയല്ലെ.
പഴയ ശീലമനുസരിച്ച് പറഞ്ഞുപോയതാണ്. ചോതിയാണെങ്കില്‍ ഒന്നും
തോന്നില്ലായിരുന്നു. ഞങ്ങളെല്ലാം പഴയ തലമുറയില്‍ പെട്ടവരല്ലേ. ആ
രീതിയനുസരിച്ച് ‘ചോതിപ്പറയാ’ എന്നു വിളിച്ചാലേ ചോതി വിളി കേള്‍ക്കൂ.
അല്ലാതെ അതില്‍ ജാതിപരമായ യാതൊരു അര്‍ത്ഥവുമില്ല. നിങ്ങള്‍ക്കെല്ലാം വേണ്ടി കഷ്ടപ്പെട്ടിട്ടുള്ള എനിക്ക് ജാതിയുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ സുഹൃത്തെ ? വിഷമിക്കേണ്ട. എന്താ താങ്കളുടെ പേര് ? ”

“സുരേഷ് ” വിഷണ്ണനായി അയാള്‍ മൊഴിഞ്ഞു.

“അല്ല സഖാവെ ഇദ്ദേഹം ബ്ലോഗിലൊക്കെ ജാതിക്കും മതത്തിനും ദൈവത്തിനും നമ്മുടെ ഭാരതീയ സംസ്ക്കാരത്തിനും എതിരായിട്ടൊക്കെ കുറെ നാളായി എഴുതി വിടുന്നുണ്ട്. നേരില്‍ കാണുമ്പോള്‍ ചോദിക്കണമെന്നു വിചാരിച്ചിരിക്കയായിരുന്നു. നാട്ടില്‍ അധികം കാണാറില്ലല്ലൊ.” ചെറുപ്പക്കാരനും പുറകില്‍ വാലുവെയ്ക്കാന്‍ മറന്നുപോയവനുമായ വിജയന്‍ പറഞ്ഞു.


കെ :‌-“ഓഹോ,അങ്ങിനെയാണെങ്കില്‍ നമുക്കൊരു ചര്‍ച്ചയാക്കിക്കളയാം. എന്താ സുരേഷേ ? ”

അയാളില്‍ നിന്നും അതുവരെ ഉണ്ടായിരുന്ന അന്യത്വം ഒഴിഞ്ഞകന്നു.
“ആകട്ടെ” അയാള്‍ പ്രതിവചിച്ചു.

കെ: “ ശരി വിജയന്‍ തന്നെതുടങ്ങൂ. ബ്ലോഗില്‍ കണ്ടതിനെക്കുറിച്ചു
തന്നെയാകട്ടെ”.

വിജയന്‍: സുരേഷേ, താങ്കള്‍ ജാതി അസമത്വത്തിന്റെയും അടിമത്വത്തിന്റെയും ഉപകരണമാണെന്ന് പറയുന്നു. അതിനാല്‍ അതില്ലാതാകണമെന്നും. സമ്മതിച്ചു.ജാതി വ്യവസ്ഥയെ തുടച്ചു നീക്കാനാണ് നിങ്ങളുടെ ശ്രമമെങ്കില്‍ , ഈ നാട്ടില്‍
ജാതി മത ഭേദമില്ലാതെ ഒന്ന് പോലെ കഴിയുന്ന ഒരു സമൂഹമായിരിക്കണമല്ലോ നിങ്ങളുടെ സ്വപ്നം?"

സുരേഷ്: "എന്ന് നിസ്സംശയം പറയാം"

വിജയന്‍: "എന്നാല്‍, എന്റെ കൈയില്‍ ജാതി വ്യവസ്ഥ അനുസരിച്ചുള്ള
സംവരണം നിറുത്തലാക്കണം എന്നാവശ്യപ്പെടുന്ന ഒരു പൊതുതാത്പര്യ ഹര്‍ജ്ജി ഉണ്ട് . നിങ്ങള്‍ അതില്‍ ഒപ്പിടുമോ?

(സമദൂരസിദ്ധാന്തത്തിന്റെ തലയായ ചങ്ങനാശ്ശേരിചിന്തൂരപ്പൊട്ട് പണിക്കരാല്‍ തയ്യാറാക്കപ്പെട്ട, ജാതി ഇല്ലാതാക്കാനും സംവരണം സാമ്പത്തിക മാനദണ്ഡത്തിലാക്കാനും ജാതിയടിസ്ഥാനത്തില്‍ സംവരണം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന കീഴാളരെക്കൊണ്ട് ഒപ്പിടീക്കുന്നതിനായി ഒരു ഹര്‍ജ്ജി എല്ലാ നായന്മാരുടേയും കൈയില്‍ കൊടുത്തിട്ടുണ്ട്. ജാതി ഇല്ലാതാക്കാന്‍ പിന്നാക്കക്കാര്‍ അതില്‍ ഒപ്പിട്ട് , സംവരണം തിരസ്ക്കരിക്കുക. ഇല്ലങ്കില്‍ നിങ്ങള്‍ ജാതി വെറിയന്മാരോ വ്യാജപുരോഗമനമനോരോഗികളോ ആണെന്ന് അവര്‍
പ്രഖ്യാപിക്കും. ദയവായി സഹകരിക്കുക. ഈ ഹര്‍ജ്ജി ബൂലോകത്തുള്ളവര്‍ക്ക് സാതാനായര്‍, ഒരു ഈശ്വരവിശ്വാസിയായ നാ‍യര്‍, സവ്യസാചിമേനോന്‍, അസ്തലവിസ്തലന്‍പിള്ള, ഭാരതീയന്‍ നമ്പ്യാര്‍, മൃഗയാവിദൂഷകന്‍ നാ‍യര്‍,....തുടങ്ങിയവരില്‍ നിന്നും, ഇംഗ്ലീഷ് ഹര്‍ജ്ജി S.H.Nayar [സനാതനഹിന്ദുനായര്‍] പക്കലും ലഭ്യമാണ്. കൂടാതെ കേരളത്തിലും ഇന്ത്യയൊട്ടാകെയുള്ള ഹൈന്ദവോദ്ധാരണ, നവോത്ഥാന / രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കാര്യാലയങ്ങളിലും ലഭ്യമാണ്. ഒപ്പിട്ടുകൊടുക്കുന്ന കീഴാളര്‍ക്ക് ഗുരുവായൂര്‍ ഏകാദശിനാളില്‍ നമ്പൂരിയൂട്ടും നായര്‍ഊട്ടും കഴിഞ്ഞ് അതേ പന്തിയില്‍ വെച്ച് വിഭവ സമൃദ്ധമായ ശാ‍പ്പാട് പ്രോത്സാഹന സമ്മാനാമായി തരപ്പെടുത്തിയിട്ടുണ്ട്. )

സുരേ : “തീര്‍ച്ചയായും ഒപ്പിടാം ,അതിനു മുന്‍പ് ചില സംശയങ്ങള്‍ക്ക് സമാധാനം തരുമെന്ന് പ്രതീക്ഷിക്കുന്നു.”
വിജയ‍: “എന്തും ചോദിക്കാം.”
സു: “ ജാതി അടിസ്ഥാനത്തില്‍ സംവരണം കൊടുക്കാന്‍ കാരണം
എന്തെന്ന് അറിയാമോ ?”


വി: “അറിയാം, ഭരണഘടന എഴുതിയുണ്ടാക്കിയപ്പോള്‍ ആ അംബ്ബേക്കര്‍
ആരോടും പറയാതെ രഹസ്യമായി പറ്റിച്ചപണിയല്ലെ.നെഹൃവിന് മുഴുവന്‍
വായിച്ചുനോക്കാന്‍ സമയം കിട്ടിക്കാണില്ല.അറിഞ്ഞിരുന്നെങ്കില്‍ സമ്മതിക്കുമോ?”

തത്സമയം കെ ഇടപെട്ടു. “വിവരക്കേടു പറയാതടാ വിജയാ”

കെ: “സുരേഷേ, പണ്ടുണ്ടായിരുന്ന അസമത്വത്തിനും പീഢനത്തിനും
പരിഹാരമായും നിങ്ങളെയൊക്കെ മുഖ്യധാരയില്‍ കൊണ്ടുവരാനുമാണ്
സംവരണം. പക്ഷേ ഒരാള്‍ സംവരണം നേടിക്കഴിഞ്ഞാല്‍ അയാളുടെ മക്കളും മക്കളുടെ മക്കളും തുടര്‍ന്ന് സംവരണം കൈപ്പറ്റുന്നത് ശരിയാണോ?അത് അതേ ജാതിയിലെ താഴെയുള്ളപാവപ്പെട്ടവര്‍ക്ക് അവസരം നിഷേധിക്കലല്ലേ ഇക്കണക്കിന് നമുക്ക് സംവരണം എന്ന് നിറുത്താനാകും.?”

സു: “ശരി,സംവരണാര്‍ഹതയുള്ള ഒരു ജാതിയില്‍ നിന്നും ഒരിക്കല്‍ സംവരണം ലഭിച്ചവരും ക്രീമിലെയറുകാരും മാറിനിക്കുന്നു,ആ സമുദായത്തില്‍ ഇവരൊഴിച്ച് യോഗ്യതയുള്ളവര്‍ വേറെ ഇല്ലെങ്കില്‍ ഈ ജാതിക്കവകാശപ്പെട്ട സംവരണം കിട്ടാതെ വരില്ലേ?അത്രയും പോസ്റ്റുകള്‍ പൊതുപൂളിലാകുകയും ചെയ്യില്ലേ?അപ്പോള്‍ മത്സരശേഷിയും കഴിവുമുള്ള സവര്‍ണ്ണര്‍ക്ക് തന്നെ മുഴുവന്‍ ഒഴിവുകളും കൈക്കലാക്കാമെന്ന ഗൂഢലക്ഷ്യമല്ലേ ഇത്തരം വാദങ്ങളില്‍ ഉള്ളത് !? ക്രമേണ സംവരണം തന്നെ ഒഴിവാക്കുകയും ചെയ്യാം!!പഴയപോലെ
അധികാരവും സമ്പത്തും സമ്പൂര്‍ണ്ണമായും സവര്‍ണ്ണര്‍ക്ക് !! അല്ലേ ?”

കെ: “ അത്..ബ്ബ..ബ്ബബ്ബ..ബ്ബബ്ബ..അ.....(വിക്കുന്നു.വിക്ക് ബുദ്ധിയുടെലക്ഷണമാണ് ‍)

വി: “അപ്പോള്‍ നിങ്ങളിലെ പാവപ്പെട്ടവരെ ആരു രക്ഷിക്കും?”

സു: “സുഹൃത്തെ യഥാര്‍ത്ഥത്തില്‍ സംവരണം കൊണ്ട് മാത്രം
പരിഹരിക്കപ്പെടവുന്നതല്ല കീഴാളരുടെ പ്രശ്നങ്ങള്‍. ഈ സംസ്കാരത്തിന്റെയത്ര പഴക്കമുള്ള സങ്കീര്‍ണ്ണമായ സംഗതിയാണത്. സവര്‍ണ്ണരില്‍ വന്നു ചേര്‍ന്ന അളവറ്റ ഭൂമിയുള്‍പ്പെടെയുള്ള സമ്പത്ത് തിരിച്ചുനള്‍കാന്‍ നിങ്ങള്‍ സന്നദ്ധരാണോ ?അത് നിങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയതാണോ? അത് ഞങ്ങളെ ചൂഷണം ചെയ്ത് ഉണ്ടാക്കിയതാണ്. ആര്‍ഷഭാരതസംസ്ക്കാരമെന്ന പ്രത്യയ ശാസ്ത്രമുപയോഗിച്ച് ബ്രഹ്മസ്വമെന്നും ദേവസ്വമെന്നും പറഞ്ഞ് ഭൂമിയും സമ്പത്തും ബ്രഹ്മണന്‍ കൈക്കലാക്കി. അച്ചിമാരുടെ ശേഷികൊണ്ട് അത് നായരുടെ കൈയ്യില്‍ വന്നു. ബ്രാഹ്മണ്യം ഔട്ട്!! സമ്പത്തിന്റേയും
അധികാരത്തിന്റെയും പുനര്‍വിതരണത്തിന് നിങ്ങള്‍ തയ്യാറാണോ?
അങ്ങിനെയെങ്കില്‍ കീഴാളരിലെ എല്ലാവര്‍ക്കും വിദ്യാഭ്യാസം ചെയ്യാനും ആഹാരം കഴിക്കാനുമുള്ള ഭൌതിക സാഹചര്യം വന്നു ചേരും. അതിനുവേണ്ടിയും ഒരു ഹര്‍ജ്ജി തയ്യറാക്കി സവര്‍ണ്ണരെ കൊണ്ട് ഒപ്പിടീക്കാമോ? ഫ്യൂഡല്‍ വ്യവസ്ഥയും ഹൈന്ദവ പ്രത്യയശാസ്ത്രവും ചേര്‍ന്നല്ലേ ഈകൊടിയ ചൂഷണം നടത്തിയത് ? ”

കെ യും വിയും: “ അ..ബ്ബബ്ബ...ബ്ബ...ബ്ബ.... ”(വിക്ക് എന്ന അനുഗ്രഹം കൂടുതല്‍നാവുകളിലേയ്ക്ക് പടരുന്നു.)

വി: “ആട്ടെ നിങ്ങളെന്തിനാ നായന്മാരുടെ പൂര്‍വ്വചരിത്രം വിളമ്പി ആക്ഷേപിക്കാന്‍ ശ്രമിക്കുന്നത് ? ”


സു: “ബ്ലോഗ്ഗില്‍ ഏത് വിഷയം ചര്‍ച്ചചെയ്താലും അവിടെ സംവരണത്തിന്റെ പ്രശ്നവും എടുത്തിടുകയും, സംവരണം കൈപ്പറ്റാന്‍ ജാതിപറയേണ്ടിവരുന്നത് ജാതി നിലനിര്‍ത്താനുള്ള വ്യഗ്രതയായും ആക്ഷേപിക്കുന്നതും നേരത്തെ പറഞ്ഞപോലെ പിന്നാക്കജാതിയിലെ കഴിവുള്ളവരെ മാറ്റിനിറുത്തിയാല്‍ ആര്‍ക്കും സംവരണം കൊടുക്കാതെ മുഴുവന്‍ തട്ടിയെടുക്കാമെന്ന സവര്‍ണ്ണ മോഹത്തിന്റെ ഭാഗം തന്നെയാണ്. സംവരണത്തിന്റെ മൂലകാരണം ഭാരതസംസ്ക്കാരമാണെന്നു ഞങ്ങള്‍ പറയുമ്പോള്‍, അത് മഹത്തരമാണെന്ന് നിങ്ങള്‍ വാദിക്കുന്നു. അപ്പോള്‍ ചീഞ്ഞളിഞ്ഞ ഈ സംസ്ക്കാരത്തിന്റെ യാഥാര്‍ത്ഥ മുഖം കാണിച്ചുകൊടുക്കേണ്ടിവരും. സനാതന ധര്‍മ്മത്തിന്റെ ഭാഗവും
വക്താക്കളുമായ നായരുടെ പൈതൃകവും, ഇന്നും ബ്രാഹ്മണ്യത്തെ
പിന്തുണക്കാനുള്ള അവരുടെ ആവേശവും കീഴാളരെ മേലാളനുവേണ്ടി
മര്‍ദ്ദിച്ചൊതുക്കിയതും സ്വന്തം സ്ത്രീകളെ ‘സംബന്ധിപ്പിച്ചും’ ഉള്ള പഴയ
കൂട്ടിക്കൊടുപ്പിന്റെ പാരമ്പര്യമാണെന്നു പറയേണ്ടിവരും, ഓര്‍മ്മിപ്പിക്കേണ്ടിവരും. കേവലം ഇരകളുടെ റോളിലായിരുന്ന നായര്‍, ബ്രാഹ്മണര്‍ തറപറ്റിപ്പോയ(അശ്ലീല ശൃംഗാരം കൂടിപ്പോയതു കൊണ്ട്) കേരളസമൂഹത്തില്‍, ബ്രഹ്മണ്യത്തിന്റെ വക്താക്കളാകുമ്പോള്‍ ഇനിയും പലതും വിളിച്ചുപറയേണ്ടിവരും. ഇരകളായിരുന്നെങ്കിലും അതൊരു സുഖമുള്ള ഏര്‍പ്പാടായിരുന്നല്ലോ ! ”


വി: “ഹ..ഹ..ഹ...അതിള്ള ചുട്ട മറുപടി ഒരു കഥയിലൂടെ ഞങ്ങടെ സവ്യസാചി തന്നല്ലോ !!! എങ്ങനുണ്ടായിരുന്നു . ഏറ്റില്ലേ? ”

സു: “ഏറ്റു .തകര്‍ത്ത് തരിപ്പണമാക്കിയില്ലേ,‘എന്‍റെ തന്തയുടെ പേര് മാധവന്‍ നായര്‍, അങ്ങേരുടെ അച്ഛന്‍ പരമേശ്വരന്‍ നായര്‍ അതിനും അപ്പുറത്തോട്ടു ഞാന്‍ ചികഞ്ഞിട്ടില്ല. അല്ലടാ കൂവേ, എന്‍റെ അപ്പുപ്പന്റെ അമ്മാവന്‍ കൂട്ടിക്കൊടുടുപ്പുകാരനായിരുന്നു എന്ന് നിനക്കെങ്ങനെ അറിയാം.നിന്റെ നിന്റെ അപ്പുപ്പന്റെ വല്യമ്മായിയെ അങ്ങേര്‍ കൂട്ടിക്കൊടുത്തിട്ടുണ്ടോ ?’എന്നുള്ള മാധവന്നായരുടെ മറുപടി അസ്സലായിട്ടുണ്ട്. വാദി തറപറ്റി ."അനാവശ്യം പറയരുത്. "എന്നു പറഞ്ഞ് ചൂടായി. വാദി ഇങ്ങനെ പറഞ്ഞിരുന്നെങ്കിലോ വിജയന്‍ നായരെ ! ”

വി: “എങ്ങിനെ ? ”


സു: “പുരോഗമനവാദിയുടെ റോളിള്‍ ഞാനായിരുന്നെങ്കില്‍ ഇങ്ങനെ പറയും; എന്റെ അപ്പൂപ്പന്റെ വല്യമ്മായിയേയും കൂട്ടിക്കൊടുത്ത് കാണും. നായന്മാരല്ലേ!!, നമ്പൂതിരിയെ എങ്ങനെ തൃപ്തനാക്കും എന്ന് വ്യാകുലപ്പെട്ടുനടക്കുന്ന നായന്മാര്‍ അച്ചിമാരെ സന്തോഷപൂര്‍വ്വം കൂട്ടികൊടുക്കുന്നത് കൂടാതെ ഒരു വെറൈറ്റിക്കുവേണ്ടി (വെളുപ്പുകളുടെ കൂട്ടത്തില്‍ ഒരു കറുപ്പും) കീഴാളപ്പെണ്ണുങ്ങളെ ഒപ്പിച്ച് കൊടുത്തിരുന്നതിനും ചരിത്രമുണ്ടാകാം. അച്ചിമാര്‍ സസന്തോഷം കിടന്നുകൊടുത്തുകൊള്ളും (ഭൂമിയും സമ്പത്തും കൈവരുന്നകാര്യമല്ലേ.കൂടാതെ നായര്‍ക്ക്
വേലയെടുക്കാതെ നടക്കാമല്ലോ) കറുമ്പികള്‍ ജീവനില്‍പ്പേടിച്ച്
ബലാത്സംഗത്തിന് ഇരയായി നിന്നുകൊടുത്തും കാണും. കൊല്ലിനും കൊലയ്ക്കും അധികാരമുണ്ടായിരുന്നല്ലോ തിരുമേനിക്കും നായര്‍ക്കും!! ചിലപ്പോള്‍ നായര്‍ തന്നെ കറുമ്പികളെ ഉപയോഗിച്ചുകാണും. നായരുടെ കൈയിലുള്ളത് നമ്പൂതിരി തിന്നുമ്പോള്‍ നായര്‍ക്കും വല്ലതും ഭക്ഷിക്കേണ്ടേ!! കീഴാളരുടെ കൂട്ടത്തില്‍ വിരളമായി കാണുന്ന വെളുത്ത സന്തതികള്‍ അങ്ങനെ ഉണ്ടായതായിരിക്കാം. അപ്പോള്‍ ആരാണ്
വിജയന്നായരെ ‘വെടി ’ ?, കിടന്നു കൊടുത്തവരോ
ബലാല്‍ക്കാ‍രം ചെയ്യപ്പെട്ടവരോ ? ”


വി: “പോക്രിത്തരം പറയരുതെടാ ചെറ്റേ” .

വിജയന്‍ കൈചുരുട്ടി സുരേഷിന്റെ മുഖത്തേയ്ക്ക് ആഞ്ഞൊരിടി. അത് പ്രതീക്ഷിച്ചിട്ടെന്നവണ്ണം സുരേഷ് പാഞ്ഞുവന്ന കൈ തടഞ്ഞുകോണ്ട് , ആ കൈതണ്ടയില്‍ പിടുത്തമിട്ടു. അതിശക്തമായി ആ കൈ പിടിച്ചു തിരിച്ചു.


“ആ‍ാ‍...ആ‍ാ....” വിജയിനില്‍നിന്നും ഒരു ഞരക്കം.

“എടാ പൊലയാടി മോനെ, കൊല്ലും കൊലയുമൊക്കെ പണ്ട്. ഇന്നു തന്നാല്‍ തിരിച്ച് തരാനും അറിയാം. വേലയെടുത്ത് തഴമ്പുള്ള കൈകളാണ്. ആര്‍ഷഭാരതസംസ്ക്കാരം ഉപയോഗിച്ച് നമ്പൂതിരിയേയും നായരേയും പോലെ ഊമ്പിച്ചുതിന്ന് പരിചയമില്ല. മനസ്സിലായോടാ നാറീ..” സുരേഷ് കൈവിട്ടു. പാഞ്ഞടുത്ത മറ്റ് നായന്മാരുടെ നേരെ അയാള്‍ അലറി. “തൊട്ടുപോകരുത് , തൊടുന്നവന്റെ കുടലു ഞാനെടുക്കും.” ആ സ്ഥൈര്യത്തിനു മുമ്പില്‍ പതറിപ്പോയ നായന്മാര്‍ പിന്‍വലിഞ്ഞു.


അസ്ഥപ്രജ്ഞനായിപ്പോയ കെ യ്ക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല. ചാടിയെണീറ്റ കെ സമാധാനം പറഞ്ഞു. വിജയനെ അദ്ദേഹം ശാസിച്ചു. സംവാദത്തില്‍ ഇതൊന്നും ശരിയല്ല . അതുകൊണ്ട് സംഭവിച്ചതില്‍ ക്ഷമിക്കാന്‍ അദ്ദേഹം സുരേഷിനോടും പറഞ്ഞു. എല്ലാവരെയും സമാധാനപ്പെടുത്തിയ കെ യെ അവര്‍ അനുസരിച്ചു. സ്വസ്ഥാനങ്ങളില്‍ പോയി എല്ലാവരും ഇരുന്നു.

കെ ചോദിച്ചു , “ഇനി സംവാദം വേണോ !?”

സു: “ ഇത്രയും ആയ സ്ഥിതിയ്ക്ക് പറയാനുള്ളത് മുഴുവന്‍ പറയാന്‍ ഞാന്‍ തയ്യാറാണ്. ”

“സംഭവിച്ചതില്‍ ക്ഷമിക്കുക ”,വിജയന്‍ പറഞ്ഞു.

കെ: “ശരി, ഇനിയെല്ലാവരും സംയമനം പാലിക്കുക”.


സു “സവ്യസാചിയുടെ കഥയിലെ ചില കാര്യങ്ങള്‍ക്ക് കൂടി സമാധാനം പറയാം. സംവരണക്കാരുടെ മക്കള്‍ ഇപ്പോള്‍ പീഢിപ്പിക്കപ്പെടുന്നുണ്ടോ, പിന്നെന്തിന് മൂന്ന് തലമുറ മുന്‍പ് നടന്ന കാര്യത്തിന് ഇപ്പോള്‍ സംവരണം ? 3000-4000 വര്‍ഷങ്ങളിലെ അടിമത്തം കീഴാളരുടെ ആത്മവിശ്വാസത്തിലും മാനസിക ശേഷിയിലും സ്ഥായിയായ പരിക്കേല്‍പ്പിച്ചിട്ടുണ്ട്. അത് അവരുടെ ജീനുകളില്‍ പോലും വ്യതിയാനം വരുത്തിയിട്ടുണ്ടാകാം. ഇതൊക്കെ 60 വര്‍ഷത്തെ സംവരണം കൊണ്ട് പരിഹരിക്കപ്പെട്ടിരിക്കുന്നു, അതിനാല്‍ സംവരണം ഉടനടിനിറുത്തണം എന്നമുറവിളിയ്ക്ക് അടിസ്ഥാനം വല്ലതും ഉണ്ടോ ?കേരളത്തിന് വെളിയിലെ ഇന്ത്യന്‍ അവസ്ഥയെന്താണെന്ന് ഈ കൂപമണ്ടൂകങ്ങള്‍ക്കറിയില്ല. ഇവനൊക്കെ പത്രവും ആനുകാലികങ്ങളൊന്നും വായിക്കാറില്ലേ? പറഞ്ഞാല്‍
തലയില്‍ക്കയറണ്ടേ ! അല്ലെങ്കില്‍ സ്വാര്‍ത്ഥതമൂലം അങ്ങിനെ നടിക്കുന്നു.
അല്ലെങ്കില്‍ തന്നെ ഇന്ത്യയുടെ സാംസ്ക്കാരവും ചരിത്രവും മനസിലാക്കിയ
സവര്‍ണ്ണന്മാര്‍ തന്നെയാണ് സംവരണം അനുവദിച്ചത്. ചരിത്രജ്ഞാനമില്ലാത്ത ‘ബൂലോകനാ‍യ’ന്മാര്‍ കുരച്ചുകൊണ്ടിരിക്കട്ടെ. ”


എന്തോ പറയാനാഞ്ഞ വിജയന്‍ അത് തുടങ്ങാനാവാതെ: “ബ്ബ്ബ്ബ്ബ്ബ്ബ്ബ ബ....”

സു : “ ജാതിചിന്തയില്ലാത്ത നവീന ‘ രാമന്‍നായന്മാര്‍ ’ഒരു രസത്തിനു വേണ്ടി മാത്രം മക്കളുടെ പേരിന് പിറകില്‍ ജാതിവാലിടും, ആ അക്കൌണ്ടില്‍ ജാതിമാഹാത്മ്യം വിളംബരം ചെയ്യാനൊന്നുമല്ല അല്ലേ, അവമതിക്കപ്പെടാത്ത ഒരു വാലും ചേര്‍ക്കാനില്ലാത്ത കീഴാളക്കുട്ടി സംവരണം കൈപ്പറ്റുന്നതിലാണ് വിഷമം. വിജന്നായരുടെ മോളുടെ പേര്‍ ‘ വിജയലക്ഷ്മി .V.നായര്‍ ’ എന്നല്ലേ? ഇത്ര കഷ്ടപ്പെട്ട് പേരിട്ടത് തമാശക്കോ അതോ അറിയാതെയോ ?”


വി : “അറിഞ്ഞുതന്നെ. ഞങ്ങളുടെ ജാതിപ്പേര്‍ ചേര്‍ക്കുന്നതില്‍ എന്താണ് തെറ്റ് ?അതില്‍ ജാതി ചിന്തയൊന്നുമില്ല.”


സു : “ വിജയന്നായരുടെ സഹോദരി, ഉദ്യോഗസ്ഥനായ ഒരു കീഴാളനുമായി സ്നേഹത്തിലാണെന്നു കരുതുക. അയാള്‍ സാമ്പത്തികമായും സാംസ്ക്കാരികമായും നിങ്ങളേക്കാള്‍ നല്ല നിലവാരത്തിലാണെങ്കില്‍ നിങ്ങളവളെ വിവാഹം ചെയ്തു കൊടുക്കുമോ? ”

വി : “ചത്താലും ഒളിച്ചോടിപ്പോയാലും നടക്കില്ല, നായര്‍ക്ക്
മേലോട്ടുള്ളാവരാണേല്‍ നോക്കാം.”


സു: “ അപ്പോള്‍ ജാതി നിങ്ങള്‍ക്ക് ഒരു യാഥാര്‍ത്ഥ്യമാണെന്ന് അംഗീകരിക്കുക.”


വി : “പക്ഷെ പണ്ടത്തേപ്പോലെ പീഢനങ്ങളൊന്നുമില്ലല്ലോ, പിന്നെന്തിന് സംവരണം ?”

സു: “ഇതിന്റെ മറുപടി മുന്‍പേ പറഞ്ഞു കഴിഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ജാതിസംവരണം ആവശ്യപ്പെട്ടതാര് ? വിജന്നായര്‍ക്കറിയാമോ ?”

വി: “ഇല്ല.”

സു: “നായര്‍. പരദേശിബ്രാഹ്മണര്‍ തിരുവിതാംകൂറിലെ സമ്പൂര്‍ണ്ണ
ബ്യൂറോക്രാറ്റുകളായിരുന്ന കാലം!! പിന്നോക്കാവസ്ഥയൊന്നും അനുഭവിക്കാതെ നായര്‍ ‘ചൂട്ട് തെളിച്ച് ’ മദിച്ച്പുളഞ്ഞ് നടന്ന അന്തക്കാലത്ത് ഉദ്യോഗങ്ങള്‍ മാത്രം നമ്പൂതിരി ആര്‍ക്കും കൊടുത്തില്ല. അത് കിട്ടാന്‍ വേണ്ടി ശൂദ്രമഹാസഭയുണ്ടാക്കി, ചോവന്റെയും മുസ്ലിമിന്റേയും കൂടി ഒപ്പ് ചേര്‍ത്ത് മലയാളിമെമ്മോറിയല്‍ എന്ന ദയാഹര്‍ജ്ജി കൊടുത്ത് സംവരണം നായര് മാത്രം നേടിയെടുത്ത കാര്യം അറിയാമോ? അന്ന് ജാതി സംവരണം ഒരു തെറ്റല്ലാ‍യിരുന്നു. ഇപ്പോള്‍ തെറ്റാണെന്നു പറഞ്ഞാല്‍ അതിന് മറുപടി പറയണോ വിജയന്നായരെ ?”

വി: “അത് ...അത്... പിന്നെ... വേണ്ട,... മനസിലായി .”


സു: “പിന്നെ സംവരണം വഴി കിട്ടിയ ജോലി അവന്‍ താഴ്ന്ന
ജാതിക്കാരനാണെന്ന ബോധം അവനിലും മറ്റുള്ളവരിലും ഉണ്ടാക്കുമത്രേ !
അതുകൊണ്ട് നീ സംവരണം ഉപേക്ഷിക്കൂ. നല്ല ഭഗവത്ഗീത. അത് മാറ്റിവെച്ചു പൂട്ടിയാല്‍ മതി. സംവരണം ആരുടേയും പിതാവിന്റെ മുതലില്‍ നിന്നല്ല തരുന്നത്. അറിയാമെങ്കില്‍ പറയൂ ഏത് പൈതൃകസ്വത്താണ് ഞങ്ങള്‍ തട്ടിയെടുക്കുന്നത് ? യുഗങ്ങളായി തട്ടിയെടുത്തതിന്റെ ഒരംശം മാത്രമാണ് തിരിച്ച് കൈപ്പറ്റുന്നത് . അതുകൊണ്ട് സംവരണം ആരുടെയും ഔദാര്യമല്ലെന്നും അത് കൈപ്പറ്റുമ്പോള്‍ അഭിമാനപൂര്‍വ്വം തലയുയര്‍ത്തിപ്പിടിക്കണമെന്നും ഞങ്ങളുടെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കിക്കോളാം. മേല്‍ ജാതിക്കാരന് സംവരണം
പറ്റുന്നവനെക്കാണുമ്പോള്‍ ഉത്ക്കര്‍ഷബോധം തോന്നുന്നുണ്ടെങ്കില്‍ അത്
അട്ടഹസ്സിച്ചും കുരച്ചും തീര്‍ത്തോട്ടേ. ”


വി: “അത് പറയാന്‍ പറ്റില്ല...ബ്ബ്ബ്ബ്ബ്ബ്...അല്ല..ആരുടെ മുതലാണെന്ന്‍!!”

കെ: “ബ്ബ്ബ്ബ്ബ്ബ്ബബ.........”


സു: “സംവരണമില്ലാതെ കയറി വന്നവരേയും സംവരണത്തിന്റെ കണക്കില്‍ പെടുത്തി വെട്ടിപ്പ് നടത്തി പറ്റിച്ചുകൊണ്ടിരിയ്ക്കയായിരുന്നല്ലോ യശമാനന്മാര്‍. അവരെക്കാണുമ്പോള്‍ എന്തെല്ലാം പഴം ചൊല്ലുകളാണ് നിങ്ങളുടെ വായ്ത്താരിയില്‍ ,‘തൂറാത്തവന്‍ തൂറുമ്പോള്‍ തീട്ടം കൊണ്ടാറാട്ട്, പട്ടിയുടെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നിവരുമോ,അട്ടയെപ്പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ കിടക്കുമോ ....അങ്ങിനെ..അങ്ങിനെ ’, കീഴാള അപകര്‍ഷബോധത്തെ അടയാളപ്പെടുത്താന്‍ !! ”

കെ: “ബ്ബ്ബ്ബ്ബ്ബ്ബ്ബ്.........”


സു: “ ഇപ്പോള്‍ ജാതി കാണാനേയില്ല എന്നാണെല്ലോ നായന്മാരുടെ മുറവിളി. ദേവസ്വം ബോര്‍ഡില്‍ സവര്‍ണ്ണന്മാര്‍ ഹിന്ദുമതത്തിലെ എല്ലാ കീഴ് ജാതിക്കാര്‍ക്കും അര്‍ഹമായ വിഹിതംകൊടുക്കാത്തതെന്ത് ?
ദേവസ്വംക്ഷേത്രങ്ങളില്‍ വേദമന്ത്രാദികള്‍ പഠിച്ച എല്ലാജാതിക്കാരേയും
പൂജാരിയാക്കാത്തതെന്ത് ? ഇപ്പോള്‍ ഹിന്ദുമതത്തില്‍ അസമത്വമെല്ലാം
അവസാനിപ്പിച്ചിരിക്കുകയല്ലെ നായന്മാര്‍ ”


വി: “അ....അത്....അത്.....പറ്റില്ല.”


സു: “അപ്പോള്‍ ജാതിയുണ്ട് ,ഉച്ചനീചത്വവും ഉണ്ട് .”

വി: “കുറച്ചോക്കെ,അത് പതിയേ മാറിക്കൊണ്ടിരിക്കയല്ലേ!! ”


സു: “അല്ല സഖാവ് കെ, താങ്കളോട് ഒരു സംശയം ചോദിച്ചോട്ടെ, താങ്കള്‍ ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്ന, സോഷ്യലിസം നടപ്പാക്കാനുദ്ദേശിക്കുന്ന വിപ്ലവപാര്‍ട്ടിയുടെ നേതാവല്ലേ, വ്യക്തി ജീവിതത്തില്‍ താങ്കള്‍ക്ക് ജാതി എത്രമാത്രം ഒഴിച്ചു നിര്‍ത്താനായിട്ടുണ്ട് ? ”


കെ : “എന്റെ ജീവിതം തന്നെയല്ലേ അതിന്റെ തെളിവ് ”


സു : “നക്സല്‍ബാരി പ്രസ്ഥാനത്തിന്റെ നേതാവാ‍യിരുന്ന കെ.വേണുപോലും ഒരു തൊഴിലാളി സ്ത്രീയെ മിശ്രവിവാഹം ചെയ്ത് മാതൃകകാട്ടിയപ്പോള്‍, വലിയ വിപ്ലവകാരിയായ താങ്കള്‍ക്കതിന് കഴിഞ്ഞില്ല. നമ്പൂരിയെ തന്നെ വിവാഹം കഴിച്ചു.”


കെ : “അ..അ..ബ്ബബ്ബ...ബ്ബബ്ബ്ബ്ബ്.....അത്...., അത് ഞാന്‍ , വിവാഹത്തെക്കുറിച്ച് ഗൌരവമായി ആലോചിച്ചിരുന്നില്ല. അമ്മയുടെ ആഗ്രഹത്തിന് എതിരുനില്‍ക്കാനാവാത്തതുകൊണ്ട് അവര്‍ക്കിഷ്ടപെട്ട പെണ്ണിനെ ഞാന്‍ കെട്ടി. മാതാവിന്റെ ആഗ്രഹത്തിന് എതിരു നില്‍ക്കണമായിരുന്നോ, എന്റെ ജീവിതം അറിയാവുന്നവര്‍ ഇങ്ങനെയൊന്നും പറയില്ല.”


സു : “ അപ്പോള്‍ താ‍ങ്കളുടെ മക്കളുടെ കാര്യത്തിലോ, അവരെല്ലാം സ്വജാതിയില്‍ നിന്നുതന്നെ വിവാഹം കഴിച്ചു. മക്കളുടെ മക്കളും അങ്ങനെ തന്നെ. ഇവരിലേക്കൊന്നും ആദര്‍ശവും വിപ്ലവബോധവും പകരാ‍ന്‍ തങ്കള്‍ക്കായില്ലേ !? താങ്കളെപ്പോലുള്ളവരുടെ ആഹ്വാനവും എഴുത്തും മറ്റുള്ളവര്‍ മാതൃകയാക്കണം, സ്വന്തം ജീവിതം മാതൃക കാണിക്കാനുള്ളതല്ല അല്ലേ ? ”

കെയുടെ മുഖം ചെറുതായി മ്ലാനമായി. അവിടെ കോപത്തിന്റെ മിന്നലാട്ടം! മഹാത്യാഗമായി അംഗീകരിക്കപ്പെട്ടിരുന്ന തന്റെ ജീവിതത്തേയും നിശിതമായി വീക്ഷിക്കുന്ന ഒരു ലോകമുണ്ടെന്ന് മനസിലാക്കിയപ്പോള്‍ ഉള്ളൊന്നു പിടഞ്ഞു. എങ്കിലും വിമ്മിഷ്ടം കഴിയുന്നത്ര പുറത്ത് കാട്ടാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് കെ പറഞ്ഞു,
“ അ..അ..ബ്.. ബ്..സ... സംഭവബഹുലമായ എന്റെ ജീവിതത്തില്‍ മക്കളെ ശ്രദ്ധിക്കാനൊന്നും എനിക്ക് സമയം കിട്ടിയില്ല ”പറഞ്ഞ ഉത്തരത്തില്‍ കെ യ്ക്ക് തന്നെ തൃപ്തി വന്നില്ല. ജാതിയുടെ വിടാപ്രേതം തന്റെയുള്ളിലും ഉണ്ടെന്ന് സമ്മതിച്ചുപോയ മനോഭാവമായിരുന്നു ആ മുഖത്ത്. അത് വായിച്ചറിഞ്ഞ സുരേഷ് കൂടുതല്‍ വേദനിപ്പിക്കേണ്ട എന്നു കരുതി.”


സു : “ആട്ടെ ജനസംഖ്യാനുപാതത്തില്‍ സംവരണത്തിന്റെ കണക്കെടുത്താല്‍ കേരളത്തിന്റെ ജനസംഖ്യയില്‍12% വരുന്ന നായന്മാരല്ലേ ക്ലാസ്‌‌‌-1, 2 ഉള്‍പെടെയുള്ള മേഖലകളിലെ 28% - മാനം തൊഴിലും കൈയടക്കിവച്ചിരിക്കുന്നത്.(അതിനേക്കാള്‍ കൂടൂതല്‍ സവര്‍ണ്ണ കൃസ്ത്യാനി കൊണ്ടൂപോയി .അതില്‍ നായന്മാര്‍ക്ക് എതിപ്പില്ല.) ഇവിടെയൊക്കെ കീഴളന്റെയും പിന്നോക്കക്കാരന്റെയും പ്രാതിനിധ്യം പരിതാപകരമാണ്. എന്നിട്ടും നായാരാതികള്‍ കരയുന്നത് അത്യാര്‍ത്തിയല്ലേ? എവിടെയാണ് ഇവറ്റകള്‍ക്ക് നഷ്ടം വന്നത് ? നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും, ജസ്റ്റീസ്
K.രാ‍ജേന്ദ്രബാബുക്കമ്മിറ്റി റിപ്പോര്‍ട്ടും പരിശോധിച്ച് പറയുക. എന്നിട്ടും എന്തെല്ലാം കുതന്ത്രങ്ങള്‍ പയറ്റിയാണ് ബാക്കിയുള്ളതും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്. ”


കെ : “ ശരിയാണ് ,സമ്മതിച്ചു.”

സു : “ആളോഹരി ഭൂമിയും,സമ്പത്തും പരിശോധിച്ചാല്‍ ദളിതാവസ്ഥയില്‍ കഴിയുന്ന നായര്‍ സമൂഹം എവിടെയാണ് ഉള്ളത് ?ഏത് അവര്‍ണ്ണ സമുദായത്തേക്കാള്‍ പിറകിലാണ് നായര്‍ പോകുന്നത് ? ഇനി ഒരു കാര്യം തീര്‍ത്തു പറയാം; ആര്‍ഷഭാരതസംസ്ക്കാരം, സനാതന ധര്‍മ്മംതുടങ്ങിയ വൃത്തികേടുകളുടെ ശത്രുക്കളാണ് ഞങ്ങള്‍. ഇവയുടെയൊക്കെ വക്താക്കളായി ആരു വന്നാലും അവരെയും എതിര്‍ക്കേണ്ടിവരും. നായര്‍ വന്നാല്‍ നായരുടെ ചരിത്രവും തുറന്നു കാണിക്കും. ബ്ലോഗ്ഗില്‍ ‘അനന്തപുരിയിലെ നീചാധിപന്‍ ’എന്ന പോസ്റ്റില്‍ കീഴാളരാഷ്ട്രീയം ചര്‍ച്ചയ്ക്ക്ക്ക് വച്ചപ്പോള്‍,അവിടേയും ബന്ധമില്ലാത്തിടത്തൊക്കെയും സംവരണ പ്രശ്നം എടുത്തിട്ട് നായരുടെ മനസിലെ ‘സംവരണവിഷം’ പുറത്തു കാണിച്ച് ,സ്വയം ശത്രുസ്ഥാനത്ത് അവരോധിതരാകുകയിരുന്നു നായന്മാര്‍. അവസാനം നായരുടെ തന്തയ്ക്ക് പറയുന്നവനാക്കി ‘പുരോഗമനവാദി’യെന്ന കീഴാളകഥാപാത്രത്തെയും സൃഷ്ടിച്ച്
അവഹേളിച്ചതിനാലാണ് ഇത്രയും പറയേണ്ടിവന്നത്. ഇനിയും വല്ലതുംപറയാനുണ്ടോ ? ഉണ്ടെങ്കില്‍ ഇനിയും കഥതുടരാം എന്താ...? ”


വി : (കീഴോട്ട് കുനിഞ്ഞിരിന്നു). “ഇല്ല, എനിക്ക് ഒന്നും പറയാനില്ല. ”

കെ : “പോട്ടെ , സാരമില്ല , ഇതൊക്കെ ഒരു സംവാദമല്ലേ .ശരി സുരേഷേ എന്നോട് വിരോധമൊന്നും ഇല്ലല്ലോ ? ”


സു : “എനിക്കെന്തു വിരോധം ! എന്നാല്‍ അടിയന്‍ വിട വാങ്ങട്ടെ .ഇനി ഒന്നും ചോദിക്കാനില്ലേ ?”


വി: ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് .“ഇല്ല ഒന്നുമില്ല”.


സുരേഷ് പോകുന്നതും നോക്കി ആശ്വാസത്തോടെ ഇരുന്നു കെ യും
നായര്‍സര്‍വാണികളും,നിശബ്ദരായി, മരണവീട്ടിലെന്ന പോലെ!!!...

( ശുഭം )

സമര്‍പ്പണം : ഭാരത സംസ്ക്കാരവാദികളും നായര്‍ സ്വത്വാഭിമാനികളുമായ ബ്ലോഗ്ഗിലെ നായര്‍സനാതനികള്‍ക്ക്.


12 അഭിപ്രായങ്ങൾ:

ചാര്‍വാകന്‍ പറഞ്ഞു...

തിരയ്ക്കു മറുതിര,കഥയ്ക്കു മറുകഥ.കൊള്ളാം .നീതിയില്‍ കൂറുള്ള നായര്‍ ,നമ്പൂരി കഥാപാത്രങ്ങള്‍,കഷിരാഷ്ട്രീയ പരിഗണനയില്ലാതെ,ഉദ്ധാരണ രക്ഷകര്‍ത്താക്കളായി,സമത്വം വിളമ്പി യങ്ങനെ നടക്കുവല്ല്യോ..?
മറുപടിപറയാന്‍ കഴിയുന്നതലമുറയേ അവര്‍ പ്രതീക്ഷിക്കുന്നേയില്ല.
സര്‍ക്കാരുദ്യോഗസ്ഥര്‍" അപശകുനമാണ്."ഈഅപശകുനത്തിനൊരറുതി വരാന്‍
അടുത്ത തലമുറയെ നിരായുധരാക്കേണ്ടതുണ്ട്.അതിനായി പണിക്കരുവക്കീല്‍ സുപ്രീം കോടതി തിണ്ണനിരങ്ങി നീങ്ങുന്നു.എന്തുചെയ്യാം പാര്‍ലമെണ്ടില്‍ അതിനുള്ളഭൂരിപക്ഷമില്ലാതെപോയി.ഹിന്ദുവെന്നുപറ്ഞ്ഞ് മറ്റ് അവര്‍ണ്ണരേകൂടി കൂട്ടാമെന്നു കണ്ടപ്പോള്‍(സ്വപ്നത്തിനു-ചിലവില്ലല്ലോ.?)അവര്‍ തട്ടിമാറ്റി വേറെ സം ഘടിക്കുന്നു.മുസ്ളീമിനേയും ,ക്രിസ്ത്യാനിയേയും പൊതുശത്രുവായി പ്രഖ്യാപിച്ചിട്ടും നടക്കുന്നില്ല.പിന്നെ ചെയ്യാവുന്നത്,ഭാവനയുണര്‍ത്തുക.കഥയെഴുതുക.കരഞ്ഞുതീര്‍ക്കുക.അതുകണ്ട് സഹതാപത്തോടെ സം വരണവിരുദ്ധത പിന്നോക്കജനതയിലുണര്‍ന്നാലോ..?

ഭാര്‍ഗ്ഗവ ലോകം പറഞ്ഞു...

കലക്കി, അഭിനന്ദനങ്ങള്‍!! തെറിവിളിക്ക് മറുവിളി.
ക്രീമിലെയര്‍ എന്നുള്ളത് തന്നെ ഒരു സവര്‍ണ്ണ ഗൂഢാലോചനയായിരുന്നു.
കമ്മ്യൂണിസ്റ്റ്കളുടെ സംവരണവിരുദ്ധതയും അതിനോടോപ്പം ചേര്‍ന്ന് അവര്‍ണ്ണരെ ചതിച്ചു.

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ഇങ്ങനെ മറുകഥയിലൂടെ തന്നെ ശൂദ്രന്മാരുടെ ബ്രാഹ്മണ്യ കൃമികടിക്ക് മരുന്ന് നല്‍കണം !!!

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ഇങ്ങനെ മറുകഥയിലൂടെ തന്നെ ശൂദ്രന്മാരുടെ ബ്രാഹ്മണ്യ കൃമികടിക്ക് മരുന്ന് നല്‍കണം !!!

Joker പറഞ്ഞു...

സംവരണം നിര്‍ത്തലാക്കാനും അതിനെതിരെ പുലയാട്ട് പറഞ്ഞു കൊണ്ടിരിക്കുന്നവരുമായ സവര്‍ണ, സവര്‍ണ ചന്തി താങ്ങികള്‍ക്ക് ഇതൊരു സൂപ്പര്‍ താങ്ങ് തന്നെ. പണ്ട് അനുഭവിച്ച പാല്‍ കഞ്ഞിയും, വെണ്ണയും, പാല്‍ പായസവും, മെയ്യനങ്ങാതെയുള്ള ജീവിതവും, സുഖ സംഭോഒഗവും എല്ലാം കൂടി അനുഭവിച്ച ആ സുവര്‍ണ കാലം അങ്ങനെയങ്ങ് മറക്കാന്‍ പറ്റുമോ. ചാത്തനെയും പുലയനെയും ‘സാര്‍’ എന്ന് വിളിക്കാനും പാട് തന്നെ.

ഇതിനെക്കാള്‍ അല്‍ഭുതം, സനാതന ധര്‍മവും !!, ചാതുര്‍ വര്‍ ണ്യവും, ദേവദാസീ സംബ്രദായവും, വേഷ്യാ സംസ്കാരവും നടമാടിയ ആര്‍ഷ ഭാരതം തിരിച്ചു കൊണ്ടുവരാന്‍ നടക്കുന്ന സംഘപരിവാരക്കാരന്‍ ഇവിടെയുള്ള അവര്‍ണനെ ബ്രെയിന്‍ വാഷ് ചെയ്യുന്നു എന്നുള്ളതാണ്.

ഈ സംവരണ വിരുദ്ധതയുട്റ്റെ അടിവേരുകള്‍ കാലങ്ങളായി അനുഭവിച്ച ‘സുഖ ജീവിതത്തെ” പിന്നെയും പിന്നെയും സ്വപ്നം കാണുന്ന ഒരു തരം സ്വപ്ന സ്ഖലനം തന്നെയാണ്. കൂട്ടത്തില്‍ സവര്‍ണ സമ്പര്‍ക്കമുള്ള സിനിമ , കലാ മാധ്യമങ്ങള്‍ ഇതിന്കൂട്ടി കൊടുപ്പ് നടത്തുകയും ചെയ്യുന്നു.

അജ്ഞാതന്‍ പറഞ്ഞു...

SAMVARANAM IS NOT GOOD FOR THE DALITS.
IT WILL NOT MAKE ANY GOOD FOR THEM.
IF ANY ONE HAVE INTEREST IN MAKING THEM TO THE MAIN STREAM., MAKE THEM CAPABLE OF THINKING...
SAMVARANAM WILL ALWAYS KEEP THEM IN THE DOWN...
THINK.......TRULY........

നിസ്സഹായന്‍Nissahayan പറഞ്ഞു...

Dear അജ്ഞാത (or the Anonimous whose class I know very well),
I too agree with you Ajnatha, but the Backwards and Daliths are human beings
who should live in par with You, who have been deprived of every thing forcefully for
millennia, being deceived with an ideology called Hindyuthva. To attain this knowledge, you
should have an unbiased awarenes of history, for which you have to grow a lot !!

e പറഞ്ഞു...

ugran

e പറഞ്ഞു...

ഉഗ്രന്‍ കഥ.....നായന്മാര്‍ എന്നാ തായോളികളോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.പോത്തിന്റെ ചെവിയില്‍....ഇവനെയൊക്കെ വഴിയില്‍ പിടിച്ചു നിര്‍ത്തി ഇടിക്കണം.വീട് കേറി തല്ലണം.എങ്ങനെയൊക്കെ ഉപദ്രവിക്കാമോ അങ്ങനെയൊക്കെ ചെയ്യണം.കൂടിവന്നാല്‍ കേസ് കൊടുക്കുമായിരിക്കും.കൊടുക്കട്ടെ...വരുമ്പോള്‍ വരുമ്പോലെ കാണാം.നായരെന്ന പേര് കേട്ടാല്‍ മുഖത് നോക്കി പച്ച തെറി വിളിച്ചശേഷമേ സംസാരിക്കാവൂ...ഇത്തരം കുറെ ഓപ്പന്‍ പ്രതികരണങ്ങള്‍ അവര്‍ണ സമൂഹത്തില്‍ നിന്ന് ഉണ്ടാകുമ്പോള്‍ തായോളികള്‍ അട്ട ചുരുളും പോലെ ചുരുളും....പത്തി താത്തി അടങ്ങി കിടക്കും.

abhilash പറഞ്ഞു...

super, and thanks

abhilash പറഞ്ഞു...

super, and thanks

SMASH പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.