ലേഖനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലേഖനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, മേയ് 27, 2012

RSS ന്റെ ദലിത് - പിന്നോക്ക വിരുദ്ധ രഹസ്യ സര്‍ക്കുലര്‍

                      ഹരിയാനയിലെ അസംബ്ലിയില്‍ നിരവധി വര്‍ഷങ്ങള്‍ അംഗമായിരിക്കുകയും വ്യത്യസ്ത വകുപ്പുകളുടെ മന്ത്രിയായിരിക്കുയും ചെയ്ത, ശ്രീ. ശ്യാം ചന്ദ് എഴുതിയ 'കാവി ഫാസിസം' (Saffron Fascism- Unity Publisher 855/2, Panchkula) എന്ന അന്വേണാത്മകവും ഉദ്വേഗജന്യവുമായ കൃതിയില്‍ ദലിത് പിന്നോക്ക ന്യൂനപക്ഷമത വിഭാഗ ജനതകളെ തകര്‍ക്കുന്നതിനുള്ള ഹൈന്ദവ പദ്ധതികള്‍ അനാവരണം ചെയ്യുന്നു. ഈ കൃതിയില്‍ RSS, അതിന്റെ മുഖ്യ പ്രബോധകര്‍ക്കു് അയച്ച ഒരു രഹസ്യ സര്‍ക്കുലറിനെക്കുറിച്ച് (സര്‍ക്കുലര്‍ No.411 ) വിവരിക്കുന്നുണ്ട്. ബുക്കിന്റെ 143 മുതല്‍ 144 വരെയുള്ള പേജുകളില്‍ ഈ സര്‍ക്കുലറിലെ സുപ്രധാനമായ ചില ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദലിത് -പിന്നോക്ക ബഹുജനങ്ങളെ എന്നെന്നും സുസ്ഥിര അടിമകളായി നിലനിര്‍ത്താനും, അവരെ ഉപയോഗിച്ചു് മുസ്ലീങ്ങളെയും കൃസ്ത്യാനികളെയും ആക്രമിക്കാനും വകവരുത്താനുമുള്ള ബ്രാഹ്മണ-സവര്‍ണ ജാതിക്കാരുടെ  ദുഷ്ടവും ഭയാനകവുമായ തന്ത്രങ്ങള്‍ ഈ പുസ്തകത്തിലൂടെ വെളിവാക്കപ്പെടുന്നു. (സര്‍ക്കുലറിന്റെ പ്രസക്തഭാഗങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നു.)
  
No.411, RSS ന്റെ ദലിത് പിന്നോക്ക വിരുദ്ധ രഹസ്യ സര്‍ക്കുലര്‍ 

അംബേദ്ക്കറൈറ്റുകള്‍ക്കും മുസ്ലീങ്ങള്‍ക്കും എതിരെ പോരാടാനുള്ള സന്നദ്ധ ഭടന്മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍, പട്ടികജാതിക്കാരെയും മറ്റ് പിന്നോക്കജാതിക്കാരെയും പാര്‍ട്ടിയിലേക്കു് വന്‍ തോതില്‍  ചേര്‍ക്കണം.

ഫാര്‍മസിസ്റ്റുകളുടെയും ഫിസിഷ്യന്മാരുടെയും ഇടയില്‍ പ്രതികാരാത്മക ഹിന്ദുത്വം പ്രചരിപ്പിച്ച്, അവരില്‍ വൈരാഗ്യം ജനിപ്പിച്ച്, അവരുടെ സഹായത്തോടെ  പട്ടികജാതി-പട്ടിക വര്‍ഗക്കാരുടെയും മുസ്ലീങ്ങളുടെയും ഇടയില്‍ കാലഹരണപ്പെട്ടതും വ്യാജവുമായ മരുന്നുകള്‍ വിതരണം ചെയ്യിക്കണം. ശൂദ്രര്‍, അതിശൂദ്രര്‍, മുസ്ലീങ്ങള്‍, കൃസ്ത്യാനികള്‍ തുടങ്ങിയവരുടെ നവജാതശിശുക്കള്‍ വിലാംഗരായി ജനിക്കത്തക്ക വിധത്തില്‍ അവരില്‍ കുത്തിവെയ്പുകളെടുപ്പിക്കണം. ഇത് സാധ്യമാക്കുന്നതിനു് രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കണം. 

ദലിതരിലെയും മുസ്ലീങ്ങളിലെയും കൃസ്ത്യാനികളിലെയും സ്ത്രീകള്‍ വേശ്യാവൃത്തി സ്വീകരിച്ച് ജീവിക്കാന്‍ ശക്തമായ പ്രോത്സാഹനങ്ങളും പ്രേരണകളും നല്‍കിക്കൊണ്ടിരിക്കണം.

പഴുതില്ലാത്ത പദ്ധതികള്‍ ആവിഷ്ക്കരിച്ച് ദലിത്-പിന്നോക്ക-മുസ്ലീം-ക്രൈസ്തവ ജനങ്ങളെ, പ്രത്യേകിച്ച് അംബേദ്ക്കറൈറ്റുകളെ വികാലാംഗരും മന്ദബുദ്ധികളുമാക്കാന്‍ അവരെ വിഷം കലര്‍ന്ന അപകടകാരികളായ ആഹാരം കഴിപ്പിക്കണം.

നമ്മുടെ ഹിതാനുസരണം നിര്‍മ്മിച്ചിട്ടുള്ള ചരിത്രം ദലിത്-ആദിവാസി വിദ്യാര്‍ഥികളെ വായിപ്പിക്കുന്നതിനായി പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടാതാണു്.

ലഹളകളുണ്ടാകുമ്പോള്‍ മുസ്ലീം-ദലിത് സ്ത്രീകള്‍ കൂട്ടബലാല്‍ സംഗം ചെയ്യപ്പെടണം. അക്കാര്യത്തില്‍ സുഹൃത്തുക്കളെയോ പരിചയക്കാരെയോ ഒഴിവാക്കരുത്. സൂററ്റ് മാതൃകയില്‍ വേണം കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടത്.

മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, ബുദ്ധിസ്റ്റുകള്‍, അംബേദ്ക്കറൈറ്റുകള്‍ തുടങ്ങിയവര്‍ക്കെതിരെയുള്ള പ്രചരണങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും വേഗത വര്‍ദ്ധിപ്പിക്കണം. ആര്യന്മാരുടെ ശത്രുവായിരുന്നു അശോക ചക്രവര്‍ത്തി എന്നു തെളിയിക്കുന്ന തരത്തില്‍ ലേഖനങ്ങളും എഴുത്തുകളും പ്രസിദ്ധീകരിക്കണം.

ഹിന്ദുക്കള്‍ക്കും ബ്രാഹ്മണര്‍ക്കും എതിരായ എല്ലാ സാഹിത്യവും നശിപ്പിക്കപ്പെടണം. ദലിത്, മുസ്ലീം, ക്രിസ്ത്യന്‍, അംബേദ്ക്കറൈറ്റ് വിഭാഗങ്ങളെ തിരഞ്ഞു കണ്ടുപിടിക്കണം. ഇത്തരം സാഹിത്യം പൊതുയിടത്തിലും ഈ വിഭാഗങ്ങളിലുമെത്താതിരിക്കാന്‍ ശ്രദ്ധ വേണം. ഹിന്ദു സാഹിത്യം പിന്നോക്ക ജാതിക്കാരിലും അംബേദ്ക്കറൈറ്റുകളിലും പ്രയോഗിക്കപ്പെടണം.

സര്‍വീസ് മേഖലകളില്‍ പട്ടികജാതി- പട്ടിക വര്‍ഗക്കാര്‍ക്കു വേണ്ടി നീക്കി വെച്ചിരിക്കുന്ന ഒഴിവുകള്‍ യാതൊരു കാരണവശാലും അനുവദിക്കരുത്. സര്‍ക്കാര്‍-സര്‍ക്കാറിതര- അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സര്‍വീസുകളില്‍ പ്രവേശനത്തിനും പ്രമോഷനും വേണ്ടിയുള്ള അവരുടെ ആവശ്യങ്ങള്‍ തള്ളിക്കളയുകയും സര്‍വീസ് രേഖകളില്‍ മോശമായ റിപ്പോര്‍ട്ടുകള്‍ എഴുതി അവരെ നശിപ്പിക്കുകയും വേണം.

ദലിതര്‍ക്കും പിന്നോക്ക ജാതികള്‍ക്കും ആഴത്തിലുള്ള മുന്‍വിധികള്‍ ഉണ്ടാകത്തക്കവിധം നടപടികള്‍ സ്വീകരിക്കണം. ഇതിനായി സന്യാസികളുടെയും സ്വാമിമാരുടെയും സഹായം തേടണം.

കമ്മ്യൂണിസം പറയുന്നവര്‍, അംബേദ്ക്കറൈറ്റുകള്‍, മുസ്ലീംപ്രബോധകര്‍, ക്രസ്ത്യന്‍ മിഷണറിമാര്‍, അവരുടെയെല്ലാം അയല്‍ക്കാര്‍ [?] തുടങ്ങിയവര്‍ക്കെതിരെയുള്ള അക്രമണം തുല്യതയോടെയും വീര്യത്തോടെയും തുടങ്ങണം.

അംബേദ്ക്കര്‍ പ്രതിമകള്‍ ശക്തമായ പ്രയത്നത്തോടെ നശിപ്പിക്കണം.

ദലിത്-മുസ്ലീം എഴുത്തുകാരെ പാര്‍ട്ടിയിലേക്കു് തിരഞ്ഞെടുക്കുകയും, അവരെ ഉപയോഗിച്ച് ദലിതര്‍ക്കും മുസ്ലീങ്ങള്‍ക്കും അംബേദ്ക്കറിസ്റ്റുകള്‍ക്കും എതിരായ ലേഖനങ്ങളും സാഹിത്യങ്ങളും എഴുതിക്കുകയും പ്രസംഗിപ്പിക്കുകയും വേണം. ഇത്തരം എല്ലാ എഴുത്തുകളും വേണ്ടവണ്ണം എഡിറ്റു ചെയ്യുന്നതിലും പ്രചരിപ്പിക്കപ്പെടുന്നതിലും സത്വര ശ്രദ്ധയുണ്ടായിരിക്കണം.

വ്യാജ ഏറ്റുമുട്ടലുകളിലൂടെ ഹിന്ദുത്വത്തെ എതിര്‍ക്കുന്നവരെയെല്ലാം കൊല്ലണം. ഈ കൃത്യം നിര്‍വഹിക്കുന്നതിനു് പോലീസിന്റെയും അര്‍ദ്ധ സൈന്യത്തിന്റെയും സഹായം എല്ലായ്പ്പോഴും തേടിയിരിക്കണം.

തിങ്കളാഴ്‌ച, ജനുവരി 10, 2011

ദളിതരും അയ്യന്‍കാളിയും പിന്നെ മാലിന്യനിര്‍മാര്‍ജനവും !!!



മാലിന്യം = അയ്യന്‍കാളി
സാധാരണയായി ഭരണകര്‍ത്താക്കളും രാഷ്ട്രീയപ്പാര്‍ട്ടികളും തങ്ങളുടെ ഭരണകാലയളവില്‍ നടപ്പാക്കുന്ന ഏതു ഊച്ചാളി പ്രോഗ്രാമിനും ചത്തുപോയ അവരുടെ നേതാക്കന്മാരുടെ നാമധേയം നല്‍കി ജനമനസ്സുകളില്‍ അവര്‍ക്ക് നിത്യസ്മാരകം തീര്‍ക്കുന്നു. അതുകൊണ്ടാണ് ‘സമ്പൂര്‍ണ ഇ.എം.എസ് ഭവനപദ്ധതി’യും ‘ഇന്ദിരാ ആവാസ് യോജന(IAY)‘യും പോലുള്ള ഭവനപദ്ധതികള്‍ ആ പേരുകളില്‍ അറിയപ്പെടുന്നത്. ഇതിന്റെയൊക്കെ ഗുണഭോക്താക്കളായവരും അവരുടെ തലമുറയും പദ്ധതിപ്രകാരമുള്ള  വീടുകളില്‍  കിടന്നുറങ്ങുമ്പോള്‍ മഹാന്മാക്കളായ നേതാക്കളെയും തദ്വാരാ അവരുടെ മഹത്തായ രാഷ്ട്രീയപ്പാര്‍ട്ടികളെയും ഓര്‍ക്കുകയും ഇലക്ഷന്‍ സമയത്ത് നാലു വോട്ട് പെട്ടിയിലിടുകയും ചെയ്യും.


മാതൃഭൂമി വര്‍ത്ത (03/01/2011)
ഭവന പദ്ധതികളെക്കുറിച്ച് പറഞ്ഞാല്‍ പ്രധാനമായും ദളിതര്‍ക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഒരു പദ്ധതിയായിരുന്നു ‘ഇന്ദിരാ ആവാസ് യോജന’. അതുപോലെ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കീഴില്‍ 1970-കളില്‍ സഖാവ് എം.എന്‍.ഗോവിന്ദന്‍ നായര്‍ ഭൂരഹിതരായ മിച്ചമനുഷ്യര്‍ക്കുവേണ്ടി സര്‍ക്കാര്‍വക മിച്ചഭൂമിയില്‍ നടപ്പാക്കിയ ഭവനപദ്ധതിയായിരുന്നു ലക്ഷംവീട് കോളനികള്‍. കേരളത്തിലെ മിച്ചമനുഷ്യര്‍ മുഴുവനുംതന്നെ  ദളിതരായിരുന്നതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ അവ ദളിതുകോളനികളായിരുന്നു. പിന്നീട് പദ്ധതിയില്‍ ഉള്‍പ്പെടാന്‍ കഴിയാതെ വന്നവര്‍ക്കും പുതുതായി ഉണ്ടായിക്കൊണ്ടിരുന്ന മിച്ചമനുഷ്യര്‍ക്കും ലക്ഷംവീട് കോളനികള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു. ഇവയെല്ലാം ഹരിജന്‍കോളനികളെന്നും പിന്നീട് പുതിയതിനും പഴയതിനും അംബേദ്ക്കര്‍ കോളനികള്‍ എന്നും ഭരണകൂടങ്ങള്‍ നാമകരണം നടത്തിക്കൊണ്ടിരുന്നു.


മഹാനായ ഗോവിന്ദന്‍ നായര്‍ വൃത്തികെട്ട ജനവിഭാഗമായ ദളിതരെ ഒന്നടങ്കം മാന്യന്മാരുടെ ഇടയില്‍ കിടന്നു ശല്യമുണ്ടാക്കാത്ത നിലയില്‍ അവരെ കൂട്ടമായി ദളിത്കോളനികള്‍ എന്ന ചില പുറമ്പോക്കുകളില്‍ കുടിയിരുത്തി. മഹാമനസ്ക്കതയോടെ അവര്‍ക്കു വീടു നല്‍കിയെങ്കിലും അദ്ദേഹത്തിന്റെയോ മണ്‍മറഞ്ഞ പാര്‍ട്ടി സഖാക്കളുടെയോ പേര് ഭവനപദ്ധതിയ്ക്കു നല്‍കി മുതലെടുപ്പ് നടത്താന്‍ അദ്ദേഹം ശ്രമിച്ചില്ല. അദ്ദേഹത്തിനു ശേഷം വന്ന ഭരണകൂടങ്ങള്‍  ദളിതരുടെ കോളനികള്‍ക്ക്  ദളിതരുടെ നേതാവായ അംബേദ്ക്കറുടെ പേരു തന്നെ നല്‍കിയാണ് ഉദാരമനസ്ക്കത കാണിച്ചത്. എന്തായാലും കേരളത്തിലെ കോളനികളുടെ  ഗുണഭോക്താക്കള്‍ ദളിതരായതുകൊണ്ട് അവരുടെ ഭവനപദ്ധതികള്‍ക്ക് അവരുടെ നേതാക്കളായ അംബേദ്ക്കറുടെയോ അയ്യന്‍കാളിയുടെയോ പേരുകൊടുക്കുന്നത് നമ്മുടെ ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും സവര്‍ണബോധം കൊണ്ടാണെന്ന് ആരെങ്കിലും പറയുമെങ്കില്‍ അവര്‍ ജാതിചിന്ത കൈവെടിയാന്‍ തയ്യാറല്ലാത്ത ജാതിവാദികളായിരിക്കും സംശയമില്ല. പക്ഷെ എന്തുകൊണ്ടോ ദളിതര്‍ക്കു വേണ്ടിയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയ്ക്ക് ഇന്ദിരാഗാന്ധിയുടെ പേര് കൊടുക്കാന്‍ കേന്ദ്രകോണ്‍ഗ്രസന്മാര്‍ക്ക് തോന്നിയത് ? അവര്‍ വിപ്ലവകാരികളല്ലാത്തതിന്റെ ഒരു കുഴപ്പമാണിത് !!


ഇതുപോലെ മഹത്തായ മറ്റൊരു പദ്ധതിയുമായി നമ്മുടെ ഇടതുപക്ഷ വിപ്ലവസര്‍ക്കാര്‍ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയില്‍ നഗരങ്ങളിലെ പൊതുസ്ഥലങ്ങളില്‍ കുന്നുകൂടുന്ന ചപ്പുചവറുകളും  മാലിന്യങ്ങളും നീക്കം ചെയ്യുകയാണ് പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ‘അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി’ എന്നാണ് പേര്‍.



പണ്ട്  മാലിന്യം നീക്കം ചെയ്യുകയെന്നത് ദളിതന്റെ പണിയായിരുന്നു. കേരളത്തില്‍ അവരെ തോട്ടികള്‍ എന്നു വിളിച്ചിരുന്നു. മഹാനായ ഗാന്ധിജി താന്‍ യാത്രചെയ്യുമ്പോള്‍ തന്റെ മലം ഒരു കുടത്തില്‍ ശേഖരിക്കാനും അദ്ദേഹം പോകുന്നിടത്തൊക്കെ അതു ചുമന്നുകൊണ്ട് പോകാനും ഒരു ദളിതനെ കൂടെക്കൊണ്ടു നടക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്, വായിച്ചതായും ഓര്‍ക്കുന്നു. എന്തായാലും മനുവിന്റെ  വര്‍ണവ്യവസ്ഥയനുസരിച്ചും ജാതിവ്യവസ്ഥയനുസരിച്ചും അങ്ങിനെ ഭാരതസംസ്ക്കാരമനുസരിച്ചും  മാലിന്യം ചുമക്കേണ്ടത്  ദളിതന്റെ കര്‍മമാണ്. അത് ബി.ജെ.പ്പിക്കാരും വിശ്വഹിന്ദുപരിഷത്തുകാരും  മറന്നാലും നമ്മുടെ വിപ്ലവകാരികള്‍ മറക്കുന്നില്ലെന്നത് ഭാഗ്യം തന്നെ. ആഗോളമുതലാളിത്തം കടന്നുകയറി നമ്മുടെ ഭാഷയേയും സംസ്ക്കാരത്തെയും അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍, നമ്മുടെ ഇടതുപക്ഷവിപ്ലവകാരികള്‍ അവയെ പ്രതിരോധിക്കാനും സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്ന് ഒരിക്കല്‍ക്കൂടി , മാലിന്യശേഖരണത്തിന്റെ കുത്തക ദളിതര്‍ക്കും ആ തൊഴിലിന്  അവരുടെ നേതാവിന്റെ പേരും നല്‍കി അയ്യന്‍കാളിയെ ബഹുമാനിക്കുന്നതിലൂടെയും നമ്മുടെ സംസ്ക്കരത്തെ പരിരക്ഷിക്കുന്നതിലൂടെയും തെളിയിച്ചിരിക്കുന്നു. അതിനാല്‍ മാലിന്യം വാരുന്ന ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ അതിനു ഇ.എം.എസ്, നായനാര്‍ , കെപിആര്‍ ,… മാലിന്യ നിരമാര്‍ജനപരിപാടിയെന്നോ പേരു കൊടുക്കാന്‍ പറ്റുമോ ? വേണമെങ്കില്‍ പാര്‍ട്ടിയിലുണ്ടായിരുന്ന അപൂര്‍വ ദളിത് നേതാക്കളുടെ പേരിടാമായിരുന്നു. പക്ഷെ അവരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കള്‍ പ്രശ്നമുണ്ടാക്കിയാലോ ? കൂടാതെ  ദളിതരെങ്ങാനും സംഘടിച്ച്  അംബേദ്ക്കറിന്റെയോ അയ്യന്‍കാളിയുടെയോ പേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തുകയോ തദ്വാരാ വീണ്ടും ദളിതുതീവ്രവാദം(DHRM) വളരുകയും ചെയ്താലോ ? ബുദ്ധിപരമായി അത്തരം സംഘര്‍ഷങ്ങള്‍ ഒഴിവാക്കിക്കൊണ്ട് നമ്മുടെ സഖാക്കന്മാരും സര്‍ക്കാരും പദ്ധതിയുടെ പേര് അയ്യന്‍കാളിയെന്നിട്ടതിന്  നാം നന്ദിയുള്ളവരായിരിക്കുക !!! അതിലൂടെ വീണ്ടും അയ്യന്‍കാളി ദളിതരുടെ തന്നെ നേതാവായിരുന്നുവെന്ന് വായനയും എഴുത്തും ചിന്തയും കുറഞ്ഞുകൊണ്ടിരിക്കുന്ന ഇന്നത്തെയും നാളത്തെയും തലമുറയെ നിസ്സംശയം ഓര്‍മിപ്പിക്കാനുമാകം. തന്നെയുമല്ല, പദ്ധതിയുടെ പേരു കേള്‍ക്കുമ്പോള്‍ തന്നെ ഇതു ദളിതര്‍ക്കു മാത്രമുള്ള പദ്ധതിയായി മറ്റ് ദളിതരല്ലാത്ത ദരിദ്രര്‍ മനസ്സിലാക്കി ദളിതരുടെ തൊഴിലില്‍ കൈയ്യിട്ടുവാരാന്‍ വരികയില്ല. ദളിതനല്ലാത്ത ഒരു ദരിദ്രനും പട്ടിണികിടന്നുമരിച്ചാലും  ദളിതന്റെ തൊഴിലില്‍ കൈവെയ്ക്കുകയില്ല ; ജാതിബോധം കൊണ്ടല്ല, ദളിതോദ്ധാരണത്തിനുള്ള അടങ്ങാത്ത വാഞ്ചകൊണ്ടും അവരോടുള്ള സഹാനുഭൂതികൊണ്ടുമാണത്. അതിനാല്‍ ദളിതര്‍ക്ക് തൊഴില്‍ക്ഷാമം ഒരിക്കലും ഉണ്ടാവുകയുമില്ല.
എന്നാല്‍ ഏതു നല്ലകാര്യത്തിനും ഇടംകോലിടാനും സര്‍ക്കാറിന്റെയും സഖാക്കളുടെയും വിപ്ലവമനസ്സിനെ തിരിച്ചറിയാതെ അവരെ സവര്‍ണബോധമുള്ളവരായി ആക്ഷേപിക്കാനും മുതിര്‍ന്നിരിക്കയാണ് ചില ദളിത് -നോണ്‍ദളിത് ബുദ്ധിജീവികള്‍ ! ഇങ്ങനെ മാലിന്യനിര്‍മാര്‍ജ്ജന പരിപാടിയ്ക്ക് അയ്യന്‍കാളിയുടെ പേരിട്ടതില്‍ പ്രതിഷേധിക്കുന്നതിനായി തങ്ങളുടെ പേരും അയ്യന്‍കാളി തൊഴില്‍ദാനപദ്ധതിയില്‍ ചേര്‍ത്ത് തൊഴില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാലിന്യത്തൊഴിലില്‍ കൈയിട്ടുവാരാനും ഈ മഹാന്‍മാര്‍ ശ്രമിക്കുന്നു. പക്ഷെ കുഴപ്പമില്ല. തലയ്ക്ക് ഓളമുള്ള ഇവര്‍ വിലിലെണ്ണാനുള്ളവരെയുള്ളു. നമ്മുടെ വന്‍സാംസ്ക്കാരികനായക സിംഹങ്ങള്‍ ഈ എലികളോട് ചേര്‍ന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടില്ല. അത്രയും ആശ്വാസകരം !! മേല്‍പടി സാമൂഹികദ്രോഹികള്‍ ആരെന്നറിയണ്ടേ
ഡോ.എം.എസ്. ജയപ്രകാശ്, ദളിത്ബന്ധു എന്‍.കെ.ജോസ്, ഡോ.ഭീംജയരാജ്, പ്രൊഫ.രാജുതോമസ്, എ.ജാഫര്‍, അഡ്വ.എസ്.പ്രഹ്ലാദന്‍, ഡോ.പി.കെ.സുകുമാരന്‍, അഡ്വ.ടി.എസ്.ജോഷി, അഡ്വ.വിജയന്‍ശേഖര്‍, അഡ്വ.സുഭാഷ്ചന്ദ്രന്‍, അഡ്വ.എ.ജയറാം, ഡോ.ടി.കെ.വിജയകുമാര്‍ എന്നിവരാണവര്‍. ഈ ദ്രോഹികളെ വഴിയില്‍ വെച്ചു കണ്ടാല്‍ അപ്പോള്‍ തല്ലണം (അതു മിക്കവാറും ഡി.വൈ.എഫ്.ഐ തന്നെ ചെയ്തുകൊള്ളും). നമ്മുടെ സാമൂഹിക- സാംസ്ക്കാരിക ബോധത്തില്‍ ചാതുര്‍വര്‍ണ്യവും ജാതിചിന്തയും അടിമുടി നിലനില്‍ക്കുന്നു എന്നാണ് ഈ പഹയന്മാരുടെ അഭിപ്രായം ! നമുക്കെവിടെ ജാതിയും  മതവും ?! പ്രത്യേകിച്ച് വിപ്ലവകാരികളായ നമ്മുടെ സഖാക്കള്‍ക്ക് !!!

ശനിയാഴ്‌ച, ഓഗസ്റ്റ് 28, 2010

ദലിതര്‍ തീവ്രവാദികളോ ?(DHRM-വോയിസ്-3)

ഇടതുസര്‍ക്കാര്‍ സത്യംപറയുക- ദലിതര്‍ തീവ്രവാദികളോ ?
വര്‍ക്കലയില്‍  ശിവദാസെന്ന നിരപരാധിയായ മനുഷ്യനെ, ഡി.എച്ച്.ആര്‍.എം (ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ്) പ്രവര്‍ത്തകര്‍ ജനങ്ങളില്‍ ഭീതിയുണര്‍ത്തി  ശ്രദ്ധയാകര്‍ഷിച്ച് അവരുടെ  സംഘടന വളര്‍ത്താന്‍ വേണ്ടി നിഷ്ഠൂരമായി കൊല ചെയ്തുവെന്ന വാര്‍ത്ത, ഭരണകൂടവും  പോലീസും മാധ്യമങ്ങളും ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും  ഒരുമിച്ച് ആവര്‍ത്തിച്ചപ്പോള്‍ അതിലൊരു അയുക്തികതയും തോന്നാതെ തൊണ്ടതൊടാതെ വിഴുങ്ങി  അംഗീകരിച്ചു കൊടുത്തവരാണ്  കേരളീയസമൂഹം. ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ആദിവാസികളും ദലിതരും അതിജീവനത്തിനായി ഭീകരതയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നുവെന്ന പശ്ചാത്തലത്തില്‍, കേരളത്തിലെ ദലിതരെ അതേ ആരോപണങ്ങളുന്നയിച്ച് അമര്‍ച്ച ചെയ്യുകയായിരുന്നു ഭരണകൂടമെന്ന് അതേക്കുറിച്ച് അന്വേഷിച്ച  ബി.ആര്‍.പി ഭാസ്ക്കറുള്‍പ്പെടെയുള്ള  മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. സ്വന്തം സമുദായാംഗങ്ങളെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും രാഷ്ട്രീയ കക്ഷികളുടെ മൃഗീയചൂഷണത്തില്‍ നിന്നും രക്ഷിക്കാനും അവരില്‍ അവകാശബോധം ഉണര്‍ത്താനും കൊലപാതകക്കേസിലെ തങ്ങളുടെ നിരപരാധിത്വം പൊതുസമൂഹത്തോട് വിളിച്ചു പറയാനുമായി  അവര്‍ 'നാട്ടുവിശേഷം' എന്ന പേരില്‍ ഒരു മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തകര്‍ ടി വാരിക പ്രചരിപ്പിക്കാനും വിതരണം ചെയ്യാനും ശ്രമിച്ചപ്പോള്‍ ഭീകരവാദം പ്രചരിപ്പിക്കാനനുവദിക്കില്ല എന്നു പറഞ്ഞുകൊണ്ട് അവരെ പോലീസ് വീണ്ടും മര്‍ദ്ദിക്കുകയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആകെ മൂന്നു ലക്കങ്ങളോടെ മുടങ്ങിപ്പോയ 'നാട്ടുവിശേഷ'ത്തില്‍ വന്ന ചില ലേഖനങ്ങള്‍ പല ഭാഗങ്ങളായി ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.(ഇത് മൂന്നാമത്തെ ലേഖനം, ഒന്നാമത്തേത് ഇവിടെയും രണ്ടാമത്തേത് ഇവിടെയും)

(ഈ മല്‍സരത്തില്‍ രാജ്യസ്നേഹികളായ എല്ലാവരും പങ്കെടുക്കേണ്ടതാണ്. പ്രത്യേകിച്ച് മാര്‍ക്സിസ്റ്റുകളും സംഘപരിവാറികളും കോണ്‍ഗ്രസ്സുകാരും മറ്റ് എല്ലാ ഈര്‍ക്കിലി പ്പാര്‍ട്ടികളും! ഭീകരവാദം ആരോപിച്ച് ദലിതരുടെ കൂമ്പിടിച്ചു വാട്ടിയ പോലീസിന് ഇതുവരെ തെളിവൊന്നും കണ്ടുപിടിക്കാനായിട്ടില്ല. നാമവരെ സഹായിക്കേണ്ടതാണ്.)
ദളിതനെ തല്ലാനും കൊല്ലാനും സവര്‍ണര്‍ രൂപീകരിച്ച് പ്രവര്‍ത്തിപ്പിക്കുന്ന സ്വകാര്യ പട്ടാളമാണെല്ലോ ഉത്തരേന്ത്യയിലെ രണ്‍വീര്‍സേന. ഈ സേനയില്‍ സവര്‍ണ ഭൂജന്മിമാര്‍ സ്വന്തം ജാതിയില്‍പ്പെട്ടവരെ ആയുധപരിശീലവും മാരകായുധങ്ങള്‍ നല്‍കിയുമാണ് അംഗങ്ങളാക്കുന്നത്. കീഴ് ജാതിക്കാരെ അംഗഭംഗം വരുത്തിയും കൂട്ടത്തോടെ ചുട്ടുകൊന്നും മാനഭംഗപ്പെടുത്തിയും ദലിതരെ സ്വന്തം മണ്ണില്‍ നിന്നും ആട്ടിയോടിച്ചുമാണ് കഴിവും ശക്തിയും തെളിയിക്കുന്നത്. ഇതാണ് ജന്മിമേധാവിത്വം മാറ്റി ജനാധിപത്യം സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ച ഇന്ത്യയുടെ ഇന്നത്തെ ചിത്രം. ഇതില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ് കേരളീയര്‍ക്ക്  ദളിതരോടുള്ള മനോഭാവമെന്നാണ് നാം കരുതിയിരുന്നത്. എന്നാല്‍ സമീപകാലത്ത് ഡി.എച്ച്.ആര്‍.എം എന്ന ദലിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് എന്ന സംഘടനയുടെ പുറത്ത് ഇടതുസര്‍ക്കാര്‍ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് അരങ്ങേറിയ തീവ്രവാദനാടകവും അതു സത്യമാണെന്ന് സ്ഥാപിച്ചെടുക്കാന്‍ കോടികള്‍ ചിലവഴിച്ച് മാധ്യമങ്ങളുടെ ശ്രമവും കേരളത്തിലെ ജനാധിപത്യ വിശ്വാസികളേയും ദേശസ്നേഹികളേയും  ഞെട്ടിപ്പിച്ചതാണ്. പോലീസും സംഘപരിവാരവും ചേര്‍ന്ന് 22 ഓളം പട്ടികജാതിവര്‍ഗക്കോളനികള്‍  വ്യപകമായി അക്രമിച്ചു  തകര്‍ത്തു. അവിടെയുള്ളവരെ ഭീകരമായി മര്‍ദ്ദിച്ച് ആട്ടിയോടിച്ചു. 200 ഓളം യുവതീയുവാക്കളെ സ്റ്റേഷന്‍ പീഢനത്തിനും മൂന്നാംമുറയ്ക്കും ഇരയാക്കി. ഗര്‍ഭിണികളെ വരെ പോലീസ് വെറുതേ വിട്ടില്ല. ഗര്‍ഭിണിയായ യുവതിയെ കസ്റ്റടിയില്‍ വെച്ച് ഗര്‍ഭഛിദ്രം വരുത്തി. 29 പേരെ ജയിലില്‍ അടച്ചു പീഢിപ്പിച്ചു. കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ ദലിതുഘാതകരായ കേരളത്തിലെ രണ്‍വീര്‍സേനയായി മാറി. മാസങ്ങളോളം നീണ്ട ജാതീയ പീഢനത്തിന് ഇന്നും ശാശ്വതമായ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.
(പോലീസിനാല്‍ വേട്ടയാടപ്പെട്ടതിനു ശേഷം നല്‍കിയ സ്വീകരണത്തില്‍ നാലാമത് ദാസ്.കെ.വര്‍ക്കല)
4225 ജാതികളായി ചിന്നിച്ചിതറിക്കപ്പെട്ട പട്ടികജാതി വര്‍ഗക്കാരുടെ മോചനത്തിനും വികസനത്തിനും വേണ്ടി  ഇന്ത്യയില്‍ അരലക്ഷത്തിനു പുറത്ത് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് കേരളത്തിലെത്തുമ്പോള്‍ 103 ജാതികള്‍ക്കായി 567 സംഘടനകളാകുന്നു. അതില്‍ മുപ്പതും നാല്‍പ്പതും വര്‍ഷംവരെ പ്രവര്‍ത്തനപാരമ്പര്യമുള്ള സംഘടനകള്‍ വരെയുണ്ട്. ദലിത് ആദിവാസി ഭൂമി പ്രശ്നം, സംവരണം, എസ്.ടി.പി, ഡി.എസ്.പി ഫണ്ട്, ജാതീയ പീഢനം, കസ്റ്റഡി മരണം തുടങ്ങി ഈ ജനതയെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങള്‍  ഇവ ഇന്നും കൈകാര്യം ചെയ്യുന്നു. ഈ സംഘടനകളുടെ പുറത്തൊന്നും ആരോപിക്കാത്ത കുറ്റകൃത്യങ്ങളാണ് രണ്ടു വര്‍ഷംപോലും തികയാത്ത ഡി.എച്ച്.ആര്‍.എം ന്റെ പുറത്ത് അടിച്ചേല്‍പ്പിച്ചത്. ദലിത് തീവ്രവാദം, വര്‍ക്കലക്കൊലപാതകം, കോടതി കത്തിക്കല്‍ , പ്രതിമ തകര്‍ക്കല്‍ , തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ അരങ്ങേറിയ വിവിധ അക്രമണങ്ങള്‍ ഇങ്ങനെ നീളുന്നു പട്ടിക. എന്നാല്‍ ഈ സംഭവങ്ങളുടെയെല്ലാം ഉത്തരവാദിത്വം ഡി.എച്ച്.ആര്‍.എം ന്റെ മേല്‍ കെട്ടിവെച്ച് പൊതുജനങ്ങളള്‍ക്ക് സംശയം ജനിപ്പിക്കുന്ന ഊഹാപോഹങ്ങള്‍ ഇടതു സര്‍ക്കാരും സംഘപരിവാരവും പ്രചരിപ്പിക്കുന്നതല്ലാതെ യാതൊരു തെളിവും നിരത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഡി.എച്ച്.ആര്‍.എം ചെയര്‍മാന്‍ വി.വി.ശെല്‍വരാജ് പറയുകയുണ്ടായി. ഡി.എച്ച്.ആര്‍.എം ന് എതിരെ ആരോപിക്കപ്പെട്ട എല്ലാ കേസുകളും സി.ബി.ഐ യ്ക്കു വിടുക, കൊലചെയ്യപ്പെട്ട ശിവപ്രസാദിന്റെ കുടുംബത്തിന് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്ന ആഗ്രഹമുണ്ടെങ്കില്‍ ഡി.എച്ച്.ആര്‍.എം അവരോടൊപ്പം മുന്‍പന്തിയിലുണ്ടാകും. നിരപരാധിയായ ഒരു മനുഷ്യനെ വധിച്ചതിന്റെ പേരില്‍ നിരപരാധികളെ കൂട്ടത്തോടെ കൊല്ലാക്കൊല ചെയ്ത് ജയിലിലടച്ചാല്‍ ശിവപ്രസാദിന്റെ ആത്മാവു പോലും  പൊറുക്കില്ല. പിന്നെന്തിന് സര്‍ക്കാരും പോലീസും സംഘപരിവാറും ദലിതു വേട്ടയ്ക്കിറങ്ങി. ദലിതുവേട്ടയ്ക്ക് പ്രചാരം നല്‍കാന്‍ മാധ്യമങ്ങള്‍ എന്തിനു ശ്രമിച്ചു.
(ശ്രീ.ബി.ആര്‍.പി ഭാസ്ക്കര്‍ പോലീസ് വേട്ടയ്ക്കു ശേഷമുള്ള പ്രതിഷേധയോഗത്തില്‍ സംസാരിക്കുന്നു.)

ദലിതര്‍ സംഘടിച്ചു വിമോചിക്കാന്‍ ശ്രമിച്ചാല്‍ അതിനെ അടിച്ചമര്‍ത്തുന്ന ജാതിനീതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജനാധിപത്യ വ്യവസ്ഥിതി സ്ഥാപിക്കപ്പെട്ടിട്ടും അതില്‍ മാറ്റമുണ്ടായിട്ടില്ല. മാര്‍ക്സിസ്റ്റ് മുഖംമൂടിയണിഞ്ഞ്  ഭരണകൂടഭീകരത ദലിത് വംശഹത്യയക്ക് സര്‍വ സന്നാഹവുമായി മുന്നിട്ടിറങ്ങാന്‍ ദലിതര്‍ എന്തു തെറ്റാണ് ചെയ്തത് ? ദുര്‍ഗന്ധം വമിക്കുന്ന കോളനികളില്‍ ദുരിതജീവിതമകറ്റാന്‍ ഡി.എച്ച്.ആര്‍ .എം പ്രവര്‍ത്തിച്ചതു കൊണ്ടാണോ ?
രാഷ്ട്രീയപ്പാര്‍ട്ടിക്കാരുടെ ചൂഷണത്തില്‍നിന്നും അവരെ മോചിപ്പിച്ചത് കൊണ്ടാണോ ? ജനാധിപത്യമൂല്യം പഠിപ്പിച്ചതു കൊണ്ടോ ? മദ്യമയക്കുമരുന്ന് ലോബികളില്‍ നിന്നും ഈ ജനതയെ രക്ഷിച്ചതു കൊണ്ടാണോ ? അന്ധവിശ്വാസത്തില്‍ നിന്നും ശാസ്ത്രബോധത്തിലേയ്ക്ക് ദലിതരെ നയിച്ചതു കൊണ്ടാണോ ? എന്തേ ദലിതര്‍ക്ക് സ്വന്തം കുടുംബത്തില്‍ സ്വസ്ഥതയും അയല്‍ക്കാരുമായി സൌഹൃദവും പാടില്ലെന്നുണ്ടോ ? കോളനിവാസികള്‍ കലഹക്കാരും ക്രിമിനലുകളുമായി ജനാധിപത്യ ചൂഷകരുടെ തടവറയില്‍ എക്കാലവും കഴിയണമെന്നാണോ ? അത് ജാതിവാദികളുടെ ആഗ്രഹമായിരിക്കാം.
ജനാധിപത്യവ്യവസ്ഥയില്‍ കേരളത്തിലെ ദലിതര്‍ പാലിക്കപ്പെടണമെന്നില്ല. നാരായണഗുരുവും പണ്ഡിറ്റ് കറുപ്പനും അയ്യന്‍കാളിയും സഹോദരന്‍ അയ്യപ്പനും പൊയ്കയില്‍ അപ്പച്ചനും കടന്നുപോയ മണ്ണാണിവിടം. ഇവിടെ ദലിതരുടെ മേല്‍ സംഘപരിവാറിന്റെ രണ്‍വീര്‍സേന  നടമാടിയ താണ്ഡവത്തിന് ചുക്കാന്‍ പിടിക്കുന്ന ഇടതു സര്‍ക്കാരിന് ചുട്ട മറുപടി കൊടുക്കാന്‍ സംഘടനകള്‍ക്കും പാര്‍ട്ടികള്‍ക്കും അതീതമായി ദലിതര്‍ ഉണര്‍ന്നിരിക്കുന്നു. കേരളത്തില്‍ വര്‍ഗീയതയുടെ വിദ്വേഷങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച ഭരണവര്‍ഗത്തിന്റെയും മാധ്യമവര്‍ഗത്തിന്റെയും കള്ള പ്രചരണങ്ങള്‍ പൊളിച്ചെഴുതി സത്യം അറിയിക്കാന്‍ കേരളത്തിലെ ജനാധിപത്യ വിശ്വാസികളോടൊപ്പം 'സ്വതന്ത്ര നാട്ടുവിശേഷം' ആഴ്ചപ്പതിപ്പും എത്തുചേരുന്നു.           (സ്വതന്ത്ര നാട്ടുവിശേഷം)

ചൊവ്വാഴ്ച, ഓഗസ്റ്റ് 10, 2010

ഗാന്ധി ഒരു മഹാത്മാവാണോ ? (DHRM-വോയിസ്-2)

വര്‍ക്കലയില്‍  ശിവദാസെന്ന നിരപരാധിയായ മനുഷ്യനെ, ഡി.എച്ച്.ആര്‍.എം (ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ്) പ്രവര്‍ത്തകര്‍ ജനങ്ങളില്‍ ഭീതിയുണര്‍ത്തി  ശ്രദ്ധയാകര്‍ഷിച്ച് അവരുടെ  സംഘടന വളര്‍ത്താന്‍ വേണ്ടി നിഷ്ഠൂരമായി കൊല ചെയ്തുവെന്ന വാര്‍ത്ത, ഭരണകൂടവും  പോലീസും മാധ്യമങ്ങളും ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും  ഒരുമിച്ച് ആവര്‍ത്തിച്ചപ്പോള്‍ അതിലൊരു അയുക്തികതയും തോന്നാതെ തൊണ്ടതൊടാതെ വിഴുങ്ങി  അംഗീകരിച്ചു കൊടുത്തവരാണ്  കേരളീയസമൂഹം. ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ആദിവാസികളും ദലിതരും അതിജീവനത്തിനായി ഭീകരതയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നുവെന്ന പശ്ചാത്തലത്തില്‍, കേരളത്തിലെ ദലിതരെ അതേ ആരോപണങ്ങളുന്നയിച്ച് അമര്‍ച്ച ചെയ്യുകയായിരുന്നു ഭരണകൂടമെന്ന് അതേക്കുറിച്ച് അന്വേഷിച്ച  ബി.ആര്‍.പി ഭാസ്ക്കറുള്‍പ്പെടെയുള്ള  മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. സ്വന്തം സമുദായാംഗങ്ങളെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും രാഷ്ട്രീയ കക്ഷികളുടെ മൃഗീയചൂഷണത്തില്‍ നിന്നും രക്ഷിക്കാനും അവരില്‍ അവകാശബോധം ഉണര്‍ത്താനും കൊലപാതകക്കേസിലെ തങ്ങളുടെ നിരപരാധിത്വം പൊതുസമൂഹത്തോട് വിളിച്ചു പറയാനുമായി  അവര്‍ 'നാട്ടുവിശേഷം' എന്ന പേരില്‍ ഒരു മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തകര്‍ ടി വാരിക പ്രചരിപ്പിക്കാനും വിതരണം ചെയ്യാനും ശ്രമിച്ചപ്പോള്‍ ഭീകരവാദം പ്രചരിപ്പിക്കാനനുവദിക്കില്ല എന്നു പറഞ്ഞുകൊണ്ട് അവരെ പോലീസ് വീണ്ടും മര്‍ദ്ദിക്കുകയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആകെ മൂന്നു ലക്കങ്ങളോടെ മുടങ്ങിപ്പോയ 'നാട്ടുവിശേഷ'ത്തില്‍ വന്ന ചില ലേഖനങ്ങള്‍ പല ഭാഗങ്ങളായി ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.(ഇത് രണ്ടാമത്തെ ലേഖനം, ഒന്നാമത്തേത് ഇവിടെ)

ഗാന്ധി ഒരു മഹാത്മാവാണോ ? ഡോ.അംബേദ്കര്‍ പറയുന്നു.

ഗാന്ധി ഒരു മഹാത്മാവാണോ ? ഈ ചോദ്യം പലപ്പോഴും പലയാളുകളും ഡോ.അംബേദ്കറോട് ചോദിക്കാറുണ്ടായിരുന്നു. അദ്ദേഹത്തെ ഏറ്റവും വെറുപ്പിക്കുന്ന ചോദ്യമായിരുന്നു ഇത്. ഈ ചോദ്യത്തിന് ഉത്തരം കിട്ടാതെ അടങ്ങുകയില്ലെന്ന് 'ചിത്രാ' യെന്ന മറാഠി മാസികയുടെ പത്രാധിപര്‍ ശഠിച്ചപ്പോള്‍ അദ്ദേഹത്തിനു മറുപടിയായി ഡോ.അംബേദ്കര്‍ എഴുതിയ ലേഖനമാണിത്.

പൊതുവെ പറഞ്ഞാല്‍ ഒരു സാധാരണഹിന്ദു  മഹാത്മായി അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, പ്രത്യേക തരത്തിലുള്ള ഒരു വേഷവും അസാധാരണമായ ചില സ്വഭാവ വിക്രിയകളും ഒരു വിശ്വാസ പ്രമാണവും അയാള്‍ക്കുണ്ടായിരിക്കണം. ഈ മൂന്നു കാര്യങ്ങളും ഒരു മഹാത്മാവാകാനുള്ള യോഗ്യതകളാണെങ്കില്‍, വിദ്യാവിഹീനരും അജ്ഞാനികളുമായ സാധാരണ ഹിന്ദുക്കളുടെ കണ്ണില്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു മഹാത്മാവാണ്.
 

വികൃതവും പ്രാക‍തവുമായ വേഷം ധരിച്ചു കൊണ്ട് നടക്കുന്ന ഏതൊരാള്‍ക്കും ഇന്ത്യയില്‍ വളരെ വേഗത്തില്‍ ഒരു മഹാത്മാവാകാന്‍ കഴിയും. സാധാരണ രീതിയില്‍ വസ്ത്രം ധരിച്ച് സാധാരണ ജീവിതം നയിക്കുന്ന ഒരാള്‍ മഹത്തായ കാര്യങ്ങള്‍ ചെയ്താലും അയാളെ  ആരും ഇവിടെ നോക്കുക പോലും ചെയ്യില്ല. എന്നാല്‍ താടിയും മുടിയും വളര്‍ത്തി അസാധരണ രീതിയില്‍ പെരുമാറുകയോ വസ്ത്രവിഹീനനായി  അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന് പിച്ചും പേയും പറയുകയോ, ആകാശത്തേക്കു നോക്കി തൊഴുകയോ, ഓടയില്‍ നിന്ന് വെള്ളം മുക്കി കുടിക്കുകയോ ചെയ്താല്‍ ജനങ്ങള്‍ അയാളുടെ കാല്‍ക്കല്‍  വീണ് വണങ്ങാന്‍ തുടങ്ങും. അജ്ഞാനത്തിലും അന്ധവിശ്വാസത്തിലും കഴിഞ്ഞു കൂടുന്ന സാധാരണക്കാര്‍ക്ക് ഗാന്ധിയുടെ ഉപദേശങ്ങള്‍ നന്നായി തോന്നും. സത്യത്തിനുവേണ്ടി ദൈവത്തെയും ദൈവത്തിനു വേണ്ടി സത്യത്തെയും താന്‍ ആരായുകയാണെന്ന ഗാന്ധിയന്‍ പ്രഖ്യാപനത്തില്‍ ഭ്രമിച്ച് ആളുകള്‍ അദ്ദേഹത്തെ  പിന്തുടരുന്നു.
 

സത്യവും അഹിംസയും മഹത്തായ തത്വങ്ങളാണെന്നും അവയാണ് തന്റെ ജീവിതാദര്‍ശങ്ങളെന്നും ഗാന്ധി പറഞ്ഞു. പക്ഷേ, ഈ ആദര്‍ശങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ലോകത്തിനു പ്രദാനം ചെയ്തത് ശ്രീബുദ്ധനായിരുന്നു. മനുഷ്യര്‍ക്ക് ലഭിക്കുന്ന പ്രയോജനത്തെ ആസ്പദമാക്കി വേണം ഒരാദര്‍ശത്തിന്റെ മൂല്യം വിലയിരുത്തേണ്ടത്. ഈ തത്വങ്ങളെ ജീവിതാദര്‍ശങ്ങളായി അംഗീകരിക്കപ്പെട്ടുവെന്ന് അവകാശപ്പെട്ട ഗാന്ധിക്ക് അവയുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും പൊതുവായ നന്മയോ സാംസ്കാരിക ബോധമോ ജനങ്ങള്‍ക്കു നേടിക്കൊടുക്കുവാന്‍ കഴിഞ്ഞോ ? ജീവിതകാലം മുഴുവന്‍ ദൈവാന്വേഷണവും സത്യാന്വേഷണവും നടത്തിയ ഗാന്ധിക്ക് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വല്ല പ്രശ്നങ്ങള്‍ക്കും പോംവഴി കണ്ടുപിടിക്കാന്‍ കഴിഞ്ഞോ ?
 

ഞാന്‍ വളരെ സൂഷ്മമായി ഗാന്ധിയുടെ സ്വഭാവം മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ആത്മാര്‍ത്ഥതയേക്കാള്‍ കൂടുതല്‍ കാപട്യമാണ് അദ്ദേഹത്തില്‍ എനിക്കു കാണാന്‍ കഴിയുന്നത്. എനിക്ക് ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളെയും പ്രസ്താവനകളെയും ഒരു കള്ളനാണയത്തോടുപമിക്കാന്‍ മാത്രമേ കഴിയുന്നുള്ളു. ഗാന്ധിയുടെ വിനയം വെറുമൊരു പുറംപൂച്ച് മാത്രമാണ്. സ്വതസിദ്ധമായ കൌശലവും തന്ത്രവുമാണ് ഗാന്ധിയെ പ്രസ്ഥാനങ്ങളുടെ മുന്‍പന്തിയിലെത്തിച്ചത്.
 

തന്റെ നൈസര്‍ഗികമായ ആത്മാര്‍ത്ഥതയിലും സല്‍സ്വഭാവത്തിലും കഴിവിലും പൂര്‍ണമായി വിശ്വാസമുള്ള ഒരാള്‍ക്കു മാത്രമേ മഹാനാകാന്‍ കഴിയുന്നുള്ളു. അങ്ങനെയുള്ള ഒരാള്‍ക്ക് ഒരു കഠാര തന്റെ തുണിക്കുള്ളില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല.


നെപ്പോളിയന്‍ തന്റെ ശത്രുക്കളെ മുന്‍നിരയില്‍ നിന്നു മാത്രമേ എതിര്‍ത്തിട്ടുള്ളു. ചതിയിലും വഞ്ചനയിലും ഒരു കാലത്തും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. കുതികാലുവെട്ടും മുതുകില്‍ കുത്തും അദ്ദേഹം നടത്തിയിരുന്നില്ല. ദുര്‍ബലന്റെയും ഭീരുവിന്റെ ആയുധങ്ങളാണ് ചതിവും വഞ്ചനയും. ഗാന്ധി എല്ലായ്പ്പോഴും ആ ആയുധങ്ങളാണ് ഉപയോഗിച്ചിരുന്നത്. താന്‍ ഗോഖലയുടെ വളരെ വിശ്വസ്തനായ ഒരു ശിഷ്യനാണെന്ന് വളരെക്കാലം അവകാശപ്പെട്ടു. അതിനുശേഷം തിലകനെ പുകഴ്ത്താന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞ് തിലകനെ വെറുത്തു. ഇതെല്ലാം എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. തിലകന്റെ പേര് ഉപയോഗിച്ചില്ലെങ്കില്‍ സ്വരാജ്യ ഫണ്ടിലേക്കു ഒരു കോടി രൂപ പിരിക്കാന്‍ കഴിയില്ലെന്ന് ഗാന്ധിക്കറിയാമായിരുന്നതു കൊണ്ടാണ് ആ ഫണ്ടിന് 'തിലക് ഫണ്ട് ' എന്ന പേരു കൊടുത്തത്.
 

ക്രിസ്തുമതത്തിന്റെ ജന്മശത്രുവായിരുന്നു ഗാന്ധി. പക്ഷേ പ്രതിസന്ധി അഭിമുഖീകരിക്കുന്ന സന്ദര്‍ഭങ്ങളില്‍ പാശ്ചാത്യരെ പ്രീണിപ്പിക്കാന്‍ വേണ്ടി എപ്പോഴും ബൈബിളില്‍ നിന്നും വാക്യങ്ങള്‍ ഗാന്ധി ഉദ്ധരിക്കാറുണ്ട്.
 

ഗാന്ധിയുടെ ശരിയായ സ്വഭാവം എന്തായിരുന്നുവെന്ന് തെളിയിക്കാനാന്‍ വേണ്ടി രണ്ടു ഉദാഹരണങ്ങള്‍ എനിക്കിവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു.

പട്ടികജാതിക്കാരുടെ പ്രതിനിധികളായി  അവരുടെ നേതാക്കന്മാരെ ബ്രിട്ടീഷ് ഗവണ്മെന്റ്  വട്ടമേശസമ്മേളനത്തില്‍ ക്ഷണിച്ചിരുന്നു. അവരുടെ അവകാശങ്ങള്‍ക്കെതിരായി താന്‍ ഒരിക്കലും നില്‍ക്കുകയില്ലെന്ന്  ഗാന്ധി പരസ്യമായി പ്രഖ്യാപിച്ചു. പക്ഷേ അവരുടെ ന്യായമായ അവകാശങ്ങള്‍ അവരുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ അവതരിച്ചപ്പോള്‍ ഗാന്ധി തന്റെ വാഗ്ദാനം മറന്ന് അവയെ ശക്തമായി എതിര്‍ത്തു. ഈ പ്രവര്‍ത്തി പട്ടികജാതിക്കാരുടെ നേരെ ഗാന്ധി കാണിച്ച വിശവാസ വഞ്ചനയാണ്. കൂടാതെ മുസ്ലീം സമുദായത്തിന്റെ പ്രതിനിധികളെ  ഗാന്ധി രഹസ്യമായി സമീപിച്ച് അവര്‍ പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ക്കെതിരായ ഒരു നിലപാട് സമ്മേളനത്തില്‍ കൈക്കൊള്ളുകയാണെങ്കില്‍ അവരുടെ (മുസ്ലീങ്ങളുടെ ) പതിനാല് ആവശ്യങ്ങളെയും താന്‍ പിന്താങ്ങുമെന്ന് ഗാന്ധി അവര്‍ക്ക് ഉറപ്പു നല്‍കി. ഒരു പടുകള്ളന്‍ പോലും ഇപ്രകാരം ചെയ്യാന്‍ ധൈര്യപ്പെടുകയില്ലായിരുന്നു. പക്ഷേ ഗാന്ധി അത് ചെയ്തു. ഗാന്ധിയന്‍ വഞ്ചനകളുടെ ഒരു ഉദാഹരണം മാത്രമാണിത്.

നെഹ്രു കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചക്കു വേണ്ടി കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ അവതരിപ്പിച്ചു. മുസ്ലീങ്ങളുടെ ന്യായമായ അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭേദഗതി ഈ റിപ്പോര്‍ട്ടില്‍ വരുത്തണമെന്ന ജിന്നയുടെ ആവശ്യമനുസരിച്ചാണ് ഈ ഭേദഗതി സമ്മേളനത്തില്‍ അവതരിപ്പിച്ചത്. ഇതിനെ ശക്തമായി എതിര്‍ക്കാന്‍ ഗാന്ധി ജയക്കറെ രഹസ്യമായി  പ്രേരിപ്പിച്ചു. ജയക്കറും കൂട്ടരും ചേര്‍ന്ന് അതിനെ നഖശിഖാന്തം എതിര്‍ത്തു. മോട്ടിലാല്‍ നെഹ്രു മുസ്ലീങ്ങളുടെ എല്ലാ അവകാശങ്ങളും അവര്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ അനുവദിച്ചു കൊടുത്തുവെന്നും അവയില്‍ കൂടുതലായി ഒന്നും തന്നെ ഇനിയും അനുവദിച്ചു കൊടുക്കാന്‍ പാടില്ലെന്നുമായിരുന്നു ഗാന്ധിയുടെ നിലപാട്. ഇത് വെളിയില്‍ പറയാതെ ജയക്കറേയും കൂട്ടരേയും ഇളക്കിവിടുകയാണ് ഗാന്ധി ചെയ്തത്. ഈ രഹസ്യം സമ്മേളനത്തില്‍ പങ്കുകൊണ്ടിരുന്ന എല്ലാ പ്രമുഖ നേതാക്കന്മാര്‍ക്കും അറിയാമായിരുന്നു.

പണ്ഡിറ്റ് മോട്ടിലാല്‍ നെഹ്രുവിനെ അപമാനിക്കാന്‍ കൂടിയാണ് ഈ ഭേദഗതിയെ ഗാന്ധി എതിര്‍ത്തത്. ഹിന്ദു-മുസ്ലീം ശത്രുതക്കുള്ള പ്രധാന കാരണം ഗാന്ധിയുടെ ഇത്തരത്തിലുള്ള വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളാണ്. പട്ടികജാതിക്കാരുടെയും മുസ്ലീങ്ങളുടെയും ഉറ്റ ബന്ധുവാണെന്നും അവരുടെ എല്ലാത്തരത്തിലുമുള്ള നന്മക്കും വേണ്ടി അടിയുറച്ചു നില്‍ക്കുന്ന ഒരനുഭാവിയാണെന്നും പ്രഖ്യാപിച്ചു നടന്ന ഗാന്ധി തന്നെയാണ് തക്കസമയത്ത് യാതൊരു മടിയുമില്ലാതെ അവരെ വഞ്ചിച്ചത്. ഇത് വളരെ വേദനിപ്പിച്ച ഒരു കാര്യമാണ്. ഗാന്ധിയുടെ ഇത്തരം ചതിവുകളെ വെളിപ്പെടുത്തുവാന്‍ ഉതകുന്ന ഒരാപ്തവാക്യമുണ്ട്. (ഭഗവല്‍ മെ ചുരി മൂവ് മെ റാം റാം) "കക്ഷത്ത് കഠാരയും ചുണ്ടില്‍ രാമനാമവും". അങ്ങനെയുള്ള ഒരാളെ മഹാത്മാവെന്ന് വിളിക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു മഹാത്മാവാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അയാള്‍ വെറുമൊരു മോഹന്‍ദാസ് കരംചന്ദ് ഗാന്ധി മാത്രമാണ്. "ചിത്ര"യുടെ പത്രാധിപര്‍ ഇത്രയും കൊണ്ട് തൃപ്തിപ്പെടുമെന്ന് ഞാന്‍ കരുതുന്നു.


(അവലംബം:- ഗാന്ധിസം അധഃസ്ഥിതന്റെ അടിമച്ചങ്ങല - റ്റി.കെ. നാരായണന്‍)

വെള്ളിയാഴ്‌ച, ജൂലൈ 16, 2010

ഞങ്ങളിലെ ബോംബേറുകാര്‍

ഹിന്ദുക്കള്‍ മെരുക്കമുള്ളവരും  സമാധാന പ്രേമികളും ഹിംസാ വിരോധികളുമാണ്. നാനാത്വത്തില്‍ ഏകത്വത്തിന്റെ രാജ്യമാണ് ഇന്ത്യ. എല്ലാറ്റിനുമുപരി മഹാത്മാഗാന്ധിക്ക് ജന്മം നല്‍കിയ രാജ്യമാണിത്. ഭീകരവാദികള്‍ എല്ലായ്പ്പോഴും മുസ്ലീങ്ങളാണ്. അങ്ങനെയെങ്കില്‍, മാവോയിസ്റ്റുകളെന്നു വിളിക്കപ്പെടുന്ന ഭീകരവാദികളെക്കുറിച്ച് എന്തു  പറയുന്നു? ഓ.... അവര്‍ ആദിവാസികളാണ്; കമ്യൂണിസ്റ്റുകളാണ് അവരുടെ നേതാക്കന്മാര്‍ . അവര്‍ യഥാര്‍ഥ ഹിന്ദുക്കളല്ല! 

 (2000-ല്‍ അയോദ്ധ്യാ ക്യാമ്പില്‍ ബജ്റംഗദള്‍ കുഞ്ഞ് ഭീകരര്‍ക്ക് ട്രയിനിംഗ് കൊടുക്കുന്നു)

                    (ഭീകരച്ചി-പ്രജ്ഞാസിംഗ് ടാക്കൂര്‍)

       (ഭീകരര്‍  മേജര്‍ ഉപാദ്ധ്യായയും സ്വാമി അമൃതാനന്ദ് മഹാരാജും)
യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയുന്നതില്‍ നിന്നും നമ്മെ തടയുന്ന ആവര്‍ത്തന വിരസങ്ങളായ ഇത്തരം ഭാഷണങ്ങള്‍ നിത്യവും കേട്ടുകൊണ്ടാണ് നാം ജീവിക്കുന്നത്. 'ഹൈന്ദവ ഭീകരത' എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു പ്രതിഭാസം ഇവിടെ തീര്‍ച്ചയായും നിലനില്‍ക്കുന്നുണ്ട്. തൃശ്ശൂലവും കൈയ്യിലേന്തി ഭാരതമാതാവിനു വേണ്ടി കഠോര മുദ്രാവാക്യങ്ങളും വിളിച്ച് ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രതികാരനീതി നടപ്പാക്കുമെന്നു അലറിവിളിക്കുന്ന ആളുകള്‍, ഭ്രാന്തമായ ആശയങ്ങള്‍ കൊണ്ടു നടക്കുന്ന  നിലതെറ്റിയ മനോരോഗികളല്ല. ഏറിവരുന്ന അന്വേഷണങ്ങള്‍ വെളിപ്പെടുത്തുന്നത് അവര്‍, മുസ്ലീങ്ങള്‍ കുറ്റാരോപിതരാകാന്‍ സാധ്യതയുള്ള ഇടങ്ങളിലൊക്കെ ബോംബുകളുണ്ടാക്കി സ്ഥാപിക്കുന്നവരാണെന്ന യഥാര്‍ഥ്യമാണ് . എന്തിനാണവര്‍ ഇങ്ങനെ ചെയ്യുന്നത് ? ഒരു പക്ഷെ അവരുടെ ഇടുങ്ങിയ കാഴ്ചപ്പാടില്‍ ന്യുനപക്ഷങ്ങള്‍ക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കുന്ന ഏതു പ്രവൃത്തിയും നീതീകരിക്കപ്പെടുന്നുണ്ടായിരിക്കാം.
                        (ബഹു.ഭീകരന്‍ ദയാനന്ദ് പാണ്ഡെ)
എന്നിട്ടും നമ്മില്‍ മിക്കവരും വിശ്വസിക്കുന്നത് ഹിന്ദുഭീകരത എന്നൊന്ന് നിലനില്‍ക്കുന്നില്ല എന്നാണ്. കാരണം  അങ്ങനെയൊന്ന്  നാം കാണുന്നതേയില്ല. നമുക്കു കാണാന്‍ കഴിയാത്ത ഒന്നിനെ, നമുക്ക് അറിയാന്‍ പാടില്ലാത്ത ഒന്നിനെ നാം വിശ്വസിക്കുകയില്ല. അതുകൊണ്ടാണ് ഈ വിഷയത്തില്‍ നാം  ഗൂഢാലോചനാപരമായ നിശ്ശബ്ദത പുലര്‍ത്തുന്നത്.  ഹിന്ദുക്കള്‍ സമാധാനപ്രിയരും ആത്മീയ ജീവികളുമാണെന്ന മിത്ത് ഭൂരിപക്ഷം ഹിന്ദുക്കളും ഉള്‍ക്കൊള്ളുന്നതില്‍ നിന്നാണ് ഈ സങ്കല്‍പ്പം  പൊട്ടിവിരിയുന്നതെന്ന് ഗോള്‍വാക്കറെപ്പറ്റിയും ഹിന്ദുത്വത്തെക്കുറിച്ചും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള  ജ്യോതിര്‍മയ ശര്‍മ പറയുന്നു. "നിങ്ങള്‍ ഈ മിത്തില്‍ പങ്കുചേരുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഈ ഗൂഢാലോചനയിലും പങ്കുചേരുന്നു"വെന്നാണ് അദ്ദേഹം പറയുന്നത്. വാസ്തവത്തില്‍, ലശ്കറെ ത്വയിബായെപ്പോലുള്ള സംഘടനകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദികളായ വഹാബി ഇസ്ലാമിസ്റ്റുകളെ മുഖ്യധാരാ മുസ്ലിങ്ങളില്‍ നിന്ന് വേര്‍തിരിക്കാന്‍ നമുക്കാവും. എന്നാല്‍, ഹിന്ദു ഭീകരവാദികള്‍ ഉദയം കൊള്ളുന്നതു തന്നെ സംഘ്പരിവാറില്‍ നിന്നാണ് - ശര്‍മ വാദിക്കുന്നു. അദ്ദേഹം പറയുന്നു," ഒരേ പാരമ്പര്യ ത്തില്‍  നിന്നുമാണ്   ബീജേപ്പിയിലെ ജനപ്രതിനിധികളും ഭീകരവാദികളും വരു ന്നതെന്ന കാര്യം നമ്മെ ആഴത്തില്‍ ഉല്‍ക്കണ്ഠാകുലരാക്കേണ്ടതാണ് ".
(അഭിനവഭാരതെന്ന ഭീകരസംഘടനയിലെ-സുധീകര്‍ദ്വിവേദി നാണത്തോടെ)
ചരിത്രകാരനായ ദിലീപ് സിമിയോണ്‍ (Dilip Simeon) ഭൂതകാലത്തില്‍ നിന്നുള്ള ചില വസ്തുതകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടു പറയുന്നു,"ആര്‍.എസ്.എസ്സിന്റെ സ്വരൂപം അവഗണിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ കണ്ണുകളെ മൂടിക്കെട്ടുന്നതിനു തുല്യമാണ് ". 1948 ഫെബ്രുവരി 4 ന്,ആര്‍ എസ് എസ്സിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു കൊണ്ടുള്ള  ഇന്ത്യാ ഗവണ്‍മെന്റ് വിജ്ഞാപനം അദ്ദേഹം ഉദ്ധരിക്കുന്നു:-   "ജനങ്ങളോട്  തോക്കുകളും വെടിക്കോപ്പുകളും സംഘടിപ്പിച്ച്  ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും പോലീസിനും പട്ടാളത്തിനും എതിരെ  കള്ളസാക്ഷ്യം പറയാനും  അതിശക്തമായി പ്രേരിപ്പിക്കുന്ന  ലഘുലേഖകള്‍ അതിലെ അംഗങ്ങള്‍ വിതരണം ചെയ്യുന്നതു കണ്ടുപിടിക്കപ്പെട്ടു. രഹസ്യങ്ങളുടെ മേലങ്കിയണിഞ്ഞു കൊണ്ടാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം  ചെയ്യുന്നത്...സംഘ്പരിവാറിന്റെ അക്രമാത്മക പ്രവര്‍ത്തനങ്ങള്‍ ധാരാളം ഇരകളെ സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലത്തേതും വിലപ്പെട്ടതുമായ ജീവന്‍ ഗാന്ധിജിയുടെ തന്നെയാണ്." കൂടാതെ, സിമിയോണ്‍ ചോദിക്കുന്നു,"125 പേരുടെ മരണത്തി നിടയാക്കുകയും  ആയിരങ്ങളെ പരിക്കേല്‍പ്പിക്കുകയും അനേകരെ അഭയാര്‍ത്ഥി കളാക്കുകയും ചെയ്ത  പ്രവീണ്‍ തൊഗാഡിയയുടെ കാണ്ഡമാല്‍ യാത്ര, മാലേഗാവിലേയും അജ്മീറിലേയും സ്ഫോടനങ്ങളേക്കാള്‍ കുറഞ്ഞ  ഭീകരപ്രവര്‍ത്തനങ്ങളാണോ ?  തങ്ങളുടെ നിഷ്ഠൂര പ്രവര്‍ത്തനങ്ങളുമായി, നിയമത്തിനു പിടികൊടുക്കാതെ രക്ഷപ്പെടാന്‍ അവര്‍ക്കാവുന്നത് വരേണ്യരില്‍ ഒരു വിഭാഗത്തിന്റെ  അനുകമ്പ ലഭിക്കുന്നതിനാലാണ്".
       (ആര്‍മിയിലുണ്ടായിരുന്ന ബഹു.ഭീകരന്‍ ശ്രീകാന്ത് പുരോഹിത്)  
മുഖ്യധാരാ സംഭാഷണങ്ങളില്‍ വി.എച്ച്.പിയും ശിവസേനയും ആര്‍. എസ്. എസ്സും മറ്റും യുക്തിസഹമാക്കപ്പെടുന്നതും സ്വീകരിക്കപ്പെടുന്നതും എന്തുകൊണ്ടാണ്? അങ്ങേയറ്റം വന്നാല്‍ വല്ല പിരിവെട്ടുകളോ മറ്റോ ആയി അവരെ  നിസ്സാരവത്കരിക്കും.  മധ്യവര്‍ഗ സന്ദിഗ്ധതയില്‍ നിന്നും വരുന്നതാണ് ഈ മനോഭാവമെന്നാണ് മഹാരാഷ്ട്രയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുമാര്‍ കേട്കര്‍ പറയുന്നത്.  "ഇക്കഴിഞ്ഞ 20 വര്‍ഷത്തിനകമാണ് ഹൈന്ദവ-ഷോവനിസം ഉപരിതല ത്തിലേക്കുയര്‍ന്നു വന്നത് .  ധാരാളമാളുകള്‍ നിശ്ശബ്ദമായി അതിനെ പിന്താങ്ങുന്നു ണ്ട്. മീഡിയ,ഉന്നതവിദ്യാഭ്യാസ രംഗം ,നിയമം,ജുഡീഷ്യറി  തുടങ്ങിയ മേഖല കളില്‍ ഉള്ള ഉന്നതരായ പ്രൊഫഷനലുകളാണ് ഇത്തരം മനോഭാവം വെച്ചു പുലര്‍ത്തുന്നത് ". മഹാരാഷ്ട്രാ മുന്‍ പൊലീസ് ഐ. ജി. യും 'കര്‍ക്കരെയെ കൊന്നതാര് ?' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ എസ്. എം. മുശ്രിഫ്  ഇതിനെ 'ബ്രാഹ്മണിസ്റ്റ് ' പ്രചാരണമെന്നു വിളിക്കുന്നു . "മുഖ്യധാരാ മാധ്യമങ്ങളും പോലീസും ഗവണ്‍മെന്റുമെല്ലാം ഇവരുടെ പ്രചാരണത്തിന്റെ ഇരകളാണ്.  ഞാനവരെ ബോധപൂര്‍വം തന്നെ ഹിന്ദുക്കളെന്നു വിളിക്കുന്നില്ല. ഹൈന്ദവ ഭീകരതയുടെ ഈ കേസുകളെല്ലാത്തിന്റെയും അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ബ്രാഹ്മണിസ്റ്റു കള്‍ നിയന്ത്രിക്കുന്ന ഐ ബി യുടെ  ഇടപെടലുണ്ടായിരുന്നു".
 

സ്പഷ്ടമായും ഈ വിഷയത്തില്‍ ശക്തമായ വീക്ഷണങ്ങള്‍ നിലവിലുണ്ട്.  പാക്കിസ്ഥാന്റെ രക്ഷാകര്‍തൃത്വത്തിലുള്ള ലശ്കറെ ത്വയിബ പോലുള്ള ഇസ്ലാമിസ്റ്റ് സംഘടനകളില്‍ നിന്നുള്ള പോലെ വലിയ ഭീഷണി, ഹൈന്ദവ തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന് ഇന്ത്യ അഭിമുഖീകരിക്കുന്നില്ലെങ്കിലും അവയെ കൂടുതല്‍ ഗൌരവമായി  കൈകാര്യം ചെയ്യേണ്ടതാണെന്നാണ് ചരിത്രകാരനായ ക്രിസ്റ്റോ ഫ് ജാഫ്രിലെറ്റ്(Christophe Jaffrelot) പറയുന്നത് . ഇതിന് മൂന്നു കാരണങ്ങളെങ്കിലും അദ്ദേഹം നിരത്തുന്നുണ്ട്: "ഒന്നാമതായി അവര്‍ ,മുസ്ലിങ്ങള്‍ക്കെതി രെയുള്ള(മഹാത്മാ ഗാന്ധിക്കും എതിരെയുള്ള) ഭീകരാക്രമണം, ന്യായമായ പ്രവര്‍ത്തനരീതിയാണെന്ന കാഴ്ചപ്പാടുള്ള  സവര്‍ക്കറുടെയും ഗോഡ്സേയുടെയും പിന്തിരിപ്പന്‍  യാഥാസ്ഥിതിക പാരമ്പര്യത്തില്‍ പെടുന്നവരാണ്. ഈ ചിന്താപദ്ധതി എക്കാലവും ഹൈന്ദവ ദേശീയ പ്രസ്ഥാനത്തിന്റെ അരികുപറ്റി നില്‍പ്പു ണ്ടായിരുന്നു.  വിഭജനകാലം,  9/11-നു ശേഷം ഇന്ത്യയിലുണ്ടായ ഇസ്ലാമിക ആക്രമണ പരമ്പരകളുടെ സമയം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലാണ് അവ വീണ്ടും ഉയര്‍ന്നു വരുന്നത്. ഏറ്റവും പ്രാധാനപ്പെട്ട കാര്യം, ഈ ദിശയില്‍ നീങ്ങുവാനുള്ള സംഘ്പരിവാറിന്റെ പ്രവണത, മെക്കാ മസ്ജിദ് അക്രമണം (ഹൈദരാബാദ്), അജ്മീര്‍ ഫോടനം തുടങ്ങിയവയിലെ ആര്‍.എസ്.എസ് അംഗങ്ങളുടെ പങ്കാളിത്തത്തിലൂടെയും ബജ് രംഗദളിന്റെ തന്ത്രങ്ങളിലൂടെയും സ്പഷ്ടമാകു ന്നുണ്ട് എന്നതാണ്.  രണ്ടാമതായി, 'അഭിനവ് ഭാരത് 'പോലുള്ള സംഘടനകള്‍ തീരെ ചെറുതാണെങ്കിലും രമേഷ് ഉപാധ്യായയും ലഫ്.കേണല്‍ പുരോഹിതും ഉള്‍പ്പെടെയുള്ള,  സര്‍വീസിലുള്ളവരും റിട്ടയര്‍ ചെയ്തവരും ആയ പട്ടാള ഉദ്യോഗ സ്ഥന്മാരാണ് അവ ആരംഭിച്ചിട്ടുള്ളത് എന്നതാണ്. നേരത്തെ തന്നെ ഡസന്‍ കണക്കിന്  മുന്‍പട്ടാള ഉദ്യോഗസ്ഥരെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും  ആകര്‍ഷിക്കാന്‍  ബി.ജെ.പിക്കും വി.എച്ച്. പ്പിക്കും കഴിഞ്ഞതിനു ശേഷമാണ് ഈ മുന്നേറ്റം സാദ്ധ്യമായത്.  പട്ടാള ഉദ്യോഗസ്ഥരുടെ  രാഷ്ട്രീയമുക്തത ഇന്ത്യക്ക് സ്വയം അഭിമാനിക്കാവുന്ന കാര്യമാണെങ്കിലും വര്‍ഗീയ ആശയങ്ങളും ശക്തികളും അതില്‍ നുഴഞ്ഞു കയറുന്നത്  ഭയാനകമായ കാര്യമാണ് ".
തങ്ങളുടെ അണികള്‍ ചോദ്യം ചെയ്യപ്പെടുകയും അന്വേഷണ വിധേയ മാക്കപ്പെടുകയും ചെയ്തതോടെ  ഭയാശങ്കരായ ബി.ജെ.പിയും ആര്‍.എസ്. എസ്സും ഇപ്പോള്‍ 'ഭീകരതക്ക് മതമില്ല' എന്നു പറയുന്നത് ഏതായാലും രസകരം തന്നെ! ബി.ജെ.പി വക്താവ് പ്രകാശ് ജാവേദേക്കര്‍ ഔട് ലുക്കിനോട് പറഞ്ഞു: " കുറച്ചു പേര്‍ ഭീകരവാദികളാണെന്ന ഒറ്റക്കാരണത്താല്‍ എല്ലാ മുസ്ലിങ്ങളെയും കുറ്റപ്പെ ടുത്താന്‍ നമുക്കാവില്ല. നിങ്ങള്‍ മുസ്ലിം ഭീകരവാദികളെന്നു പറയുന്നില്ല, പിന്നെന്തിനു ഹിന്ദുഭീകരരെന്നു പറയണം? ഭീകരവാദത്തോടുള്ള നിങ്ങളുടെ വര്‍ഗീയ സമീപനത്തെ ഞങ്ങള്‍ അധിക്ഷേപിക്കുന്നു". ജനങ്ങളെ ചോദ്യം ചെയ്യാനും അന്വേഷണം നടത്താനുമുള്ള എല്ലാ അവകാശങ്ങളും പോലീസിനുണ്ടെന്നാണ് ബി.ജെ.പി  ദേശീയ എക്സിക്യൂട്ടീവ് അംഗവും 'ഓര്‍ഗനൈസര്‍' എന്ന ആര്‍.എസ്.എസ് മുഖപത്രത്തിന്റെ മുന്‍ പത്രാധിപരുമായ ശേഷാദ്രി ചാരി പറയുന്നത്. പോലീസിന്  ജനങ്ങളെ ചോദ്യം ചെയ്യാനും അന്വേഷണം നടത്താനുമുള്ള എല്ലാ അവകാശളുമുണ്ടെന്നാണ്. "എന്നാല്‍ ഭരണയന്ത്രം ഉപയോഗിക്കുന്നതും ഹിന്ദുഭീകരവാദം എന്ന ആശയത്തിന് ജീവന്‍ കൊടു ക്കാന്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നതും പ്രതിഷേധാര്‍ഹമാണ്. ഇസ്ലാമിക വിശ്വാസികളായ ആളുകള്‍ക്കു  സവിശേഷമായ ഒന്നല്ല ഭീകരത എന്നു പറയാന്‍  ചില കോണുകളില്‍ നിന്നുള്ള സമ്മര്‍ദമുണ്ടു് സര്‍ക്കാറിനു്. "മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ഹിന്ദുക്കള്‍ക്ക് ഭീരകരവാദികളാവാനാവില്ല; ആരെങ്കിലും അവരങ്ങനെയാണെന്നു പറയുന്നുണ്ടെങ്കില്‍ അത് ഇസ്ലാമിക ഭീകരവാദികള്‍ക്കു വേണ്ടി പണിയെടുക്കുന്നവരുടെ സമ്മര്‍ദം കൊണ്ടു മാത്രമായിരിക്കും !
    

ഹിന്ദു ഭീകരവാദത്തെക്കുറിച്ചുള്ള പ്രശ്നങ്ങള്‍ ഗവണ്‍മെന്റിനോട് നിരന്തരം ഉന്നയിക്കുന്നവരില്‍ ഒരാളാണ് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി  ദിഗ് വിജയ് സിങ് . അദ്ദേഹം ഔട്ട് ലുക്കിനോട് പറഞ്ഞു: " ഹിന്ദു മൌലിക വാദികളും ഇസ്ലാം മൌലികവാദികളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന്  ഞാന്‍  ദീര്‍ഘകാലമായി പറയുന്നുണ്ട്. ബാബറി മസ്ജിദിന്റെ തകര്‍ക്കലോടെയാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചത്. ഇത് മറുരീതിയില്‍ ഒരു വിഭാഗം ഹിന്ദുക്കളെ മൌലികവാദത്തിലേക്കു നയിച്ചു. ബീ ജേ പ്പീ-ആര്‍ എസ് എസ് കൂട്ടുകെട്ട് വ്യത്യ സ്ത തീവ്രവാദി സംഘടനകള്‍ വഴി പ്രവര്‍ത്തിക്കുന്നതിനും  ബോംബുണ്ടാക്കാന്‍ അവര്‍ പരിശീലനം കൊടുക്കുന്നതിനും ധാരാളം തെളിവുകളുണ്ട്. ദൌര്‍ഭാഗ്യ വശാല്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായ കഥകളുമായാണു മിക്കവാറും രംഗത്തു വരുന്നത്. എവിടെയെങ്കിലും ഒരു സ്ഫോടനമുണ്ടായാല്‍  അന്നുതന്നെ  മുസ്ലിം ചെറുപ്പക്കാരുടെ പേരുകളുമായി മാധ്യമങ്ങള്‍ പുറത്തു വരുന്നു."

 
എന്തൊക്കെയായാലും സമൂഹത്തിന്റെ മുന്‍വിധികളും ആവര്‍ത്തിത ഭാഷണങ്ങളും ആണ് മാധ്യമങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് . ശരിക്കും  മുസ്ലിം ഭീകരവാദികളുടെ സെന്‍സേഷണല്‍ പ്രതിരൂപങ്ങളുടെ മേലാണ് അവ തഴച്ചു വളരുന്നത്. മുസ്ലിം തീവ്രവാദികളുടെയും താലിബാന്റെയും ദൃശ്യങ്ങള്‍ കാണിക്കുമ്പോള്‍ തങ്ങളുടെ പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്ന കാര്യം ഒരു മുഖ്യധാരാ ഇംഗ്ലീഷ് ചാനലും നിരവധി ഭാഷാ ചാനലുകളും സമ്മതിച്ചിട്ടുപോലുമുണ്ട്. എന്നാല്‍ ഹിന്ദുഭീകരതക്ക് അത്തരത്തില്‍ മുഖ്യധാരാ ശ്രോതാക്കള്‍ ഉള്ളതായി തോന്നുന്നില്ല.

അതിനാല്‍ , വ്യാപകമായി പിടിക്കപ്പെടുന്ന മുസ്ലിങ്ങള്‍, നിരപരാധിത്വം തെളിയിക്കപ്പെടുന്നതുവരെ കുറ്റവാളികളായി കണക്കാക്കപ്പെടുന്ന  ഒരു സാഹചര്യം നമുക്കുണ്ട്. എന്നാല്‍ ഹിന്ദു ഭീകരവാദത്തെ സംബന്ധിച്ച് ഇതിന്റെ നേരെ വിപരീതമാണ് ശരി (അതായത് കുറ്റം തെളിയിക്കപ്പെടുന്നതുവരെ അവര്‍ നിരപരാധികള്‍ തന്നെയാണ്-വിവ). ജാഫ്രിലോട്ട് വിശദീകരിക്കുന്നു, "കഴിഞ്ഞ കാല റെക്കോഡുകള്‍ തീര്‍ത്തും മോശമായതിനാല്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഹൈന്ദവ ഭീകരരോട് യാതൊരുവിധ സൌമനസ്യവും കാണിക്കണ്ട ആവശ്യമില്ല. അടുത്തകാലം വരെ-കേസന്വേഷണത്തിനിടയ്ക്ക് ചില സമയങ്ങളില്‍ സ്വയം വൈരുധ്യത്തിലായിട്ടും - ഏതു സ്ഫോടനവും  ഇസ്ലാമിക ഗ്രൂപ്പുകളുടെ തലയില്‍ കെട്ടി വെക്കുന്നതിനുള്ള ധൃതിയാണ് പോലീസ്  കാണിച്ചു പോന്നിട്ടുള്ളത്....കൊല്ലപ്പെട്ടവര്‍ മുഴുവന്‍ മുസ്ലിങ്ങളായിട്ടു പോലും. അഭിനവ്ഭാരതിന്റെയും മറ്റു ഹൈന്ദവ ഗ്രൂപ്പുകളുടെയും കുറ്റവാളികളെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ , ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആക്കം നേടിക്കൊണ്ടിരിക്കുന്ന, ചില ഇന്ത്യന്‍ പൌരന്മാര്‍ മറ്റു ചിലരേക്കാള്‍ നിയമത്തിന്റെ മുന്നില്‍ കൂടുതല്‍ തുല്യരാണ്  എന്ന സന്ദേശം, ദൂരവ്യാപകവും നശീകരണാത്മകവുമായ പ്രത്യാഘാതമാണുണ്ടാക്കുക."

ആ പ്രക്രിയ ഇതിനകം തന്നെ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. സാഹചര്യത്തെ വര്‍ഗീയവത്ക്കരിക്കാനും  നീതിരഹിതമായ അക്രമങ്ങളുടെ പേരില്‍ ന്യൂനപക്ഷ ങ്ങളെ കുറ്റാരോപിതരാക്കാനും നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള ഒരു ഭീകരവാദിയുടെ ചെയ്തിയായി,ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള പഴികളില്‍ മിക്കതും പരിണമിക്കാം എന്നതാണ് വൈരുധ്യം. ഇത്തരമൊരു ദൂഷിതാന്തരീക്ഷം ആര്‍ക്കാണു പ്രയോജനമുണ്ടാക്കുന്നതെന്ന് അത്ഭുതം കൂറാനേ  നമുക്കു നിര്‍വാഹമുള്ളു.
                                                    (വിവര്‍ത്തനം)
                 
                    By  Saba Naqvi,SmrutiKoppikar
                                                   published in Outlook)
http://www.outlookindia.com/article.aspx?266148