ചൊവ്വാഴ്ച, ഓഗസ്റ്റ് 10, 2010

ഗാന്ധി ഒരു മഹാത്മാവാണോ ? (DHRM-വോയിസ്-2)

വര്‍ക്കലയില്‍  ശിവദാസെന്ന നിരപരാധിയായ മനുഷ്യനെ, ഡി.എച്ച്.ആര്‍.എം (ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ്) പ്രവര്‍ത്തകര്‍ ജനങ്ങളില്‍ ഭീതിയുണര്‍ത്തി  ശ്രദ്ധയാകര്‍ഷിച്ച് അവരുടെ  സംഘടന വളര്‍ത്താന്‍ വേണ്ടി നിഷ്ഠൂരമായി കൊല ചെയ്തുവെന്ന വാര്‍ത്ത, ഭരണകൂടവും  പോലീസും മാധ്യമങ്ങളും ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും  ഒരുമിച്ച് ആവര്‍ത്തിച്ചപ്പോള്‍ അതിലൊരു അയുക്തികതയും തോന്നാതെ തൊണ്ടതൊടാതെ വിഴുങ്ങി  അംഗീകരിച്ചു കൊടുത്തവരാണ്  കേരളീയസമൂഹം. ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ആദിവാസികളും ദലിതരും അതിജീവനത്തിനായി ഭീകരതയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നുവെന്ന പശ്ചാത്തലത്തില്‍, കേരളത്തിലെ ദലിതരെ അതേ ആരോപണങ്ങളുന്നയിച്ച് അമര്‍ച്ച ചെയ്യുകയായിരുന്നു ഭരണകൂടമെന്ന് അതേക്കുറിച്ച് അന്വേഷിച്ച  ബി.ആര്‍.പി ഭാസ്ക്കറുള്‍പ്പെടെയുള്ള  മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. സ്വന്തം സമുദായാംഗങ്ങളെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും രാഷ്ട്രീയ കക്ഷികളുടെ മൃഗീയചൂഷണത്തില്‍ നിന്നും രക്ഷിക്കാനും അവരില്‍ അവകാശബോധം ഉണര്‍ത്താനും കൊലപാതകക്കേസിലെ തങ്ങളുടെ നിരപരാധിത്വം പൊതുസമൂഹത്തോട് വിളിച്ചു പറയാനുമായി  അവര്‍ 'നാട്ടുവിശേഷം' എന്ന പേരില്‍ ഒരു മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തകര്‍ ടി വാരിക പ്രചരിപ്പിക്കാനും വിതരണം ചെയ്യാനും ശ്രമിച്ചപ്പോള്‍ ഭീകരവാദം പ്രചരിപ്പിക്കാനനുവദിക്കില്ല എന്നു പറഞ്ഞുകൊണ്ട് അവരെ പോലീസ് വീണ്ടും മര്‍ദ്ദിക്കുകയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആകെ മൂന്നു ലക്കങ്ങളോടെ മുടങ്ങിപ്പോയ 'നാട്ടുവിശേഷ'ത്തില്‍ വന്ന ചില ലേഖനങ്ങള്‍ പല ഭാഗങ്ങളായി ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.(ഇത് രണ്ടാമത്തെ ലേഖനം, ഒന്നാമത്തേത് ഇവിടെ)

ഗാന്ധി ഒരു മഹാത്മാവാണോ ? ഡോ.അംബേദ്കര്‍ പറയുന്നു.

ഗാന്ധി ഒരു മഹാത്മാവാണോ ? ഈ ചോദ്യം പലപ്പോഴും പലയാളുകളും ഡോ.അംബേദ്കറോട് ചോദിക്കാറുണ്ടായിരുന്നു. അദ്ദേഹത്തെ ഏറ്റവും വെറുപ്പിക്കുന്ന ചോദ്യമായിരുന്നു ഇത്. ഈ ചോദ്യത്തിന് ഉത്തരം കിട്ടാതെ അടങ്ങുകയില്ലെന്ന് 'ചിത്രാ' യെന്ന മറാഠി മാസികയുടെ പത്രാധിപര്‍ ശഠിച്ചപ്പോള്‍ അദ്ദേഹത്തിനു മറുപടിയായി ഡോ.അംബേദ്കര്‍ എഴുതിയ ലേഖനമാണിത്.

പൊതുവെ പറഞ്ഞാല്‍ ഒരു സാധാരണഹിന്ദു  മഹാത്മായി അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, പ്രത്യേക തരത്തിലുള്ള ഒരു വേഷവും അസാധാരണമായ ചില സ്വഭാവ വിക്രിയകളും ഒരു വിശ്വാസ പ്രമാണവും അയാള്‍ക്കുണ്ടായിരിക്കണം. ഈ മൂന്നു കാര്യങ്ങളും ഒരു മഹാത്മാവാകാനുള്ള യോഗ്യതകളാണെങ്കില്‍, വിദ്യാവിഹീനരും അജ്ഞാനികളുമായ സാധാരണ ഹിന്ദുക്കളുടെ കണ്ണില്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു മഹാത്മാവാണ്.
 

വികൃതവും പ്രാക‍തവുമായ വേഷം ധരിച്ചു കൊണ്ട് നടക്കുന്ന ഏതൊരാള്‍ക്കും ഇന്ത്യയില്‍ വളരെ വേഗത്തില്‍ ഒരു മഹാത്മാവാകാന്‍ കഴിയും. സാധാരണ രീതിയില്‍ വസ്ത്രം ധരിച്ച് സാധാരണ ജീവിതം നയിക്കുന്ന ഒരാള്‍ മഹത്തായ കാര്യങ്ങള്‍ ചെയ്താലും അയാളെ  ആരും ഇവിടെ നോക്കുക പോലും ചെയ്യില്ല. എന്നാല്‍ താടിയും മുടിയും വളര്‍ത്തി അസാധരണ രീതിയില്‍ പെരുമാറുകയോ വസ്ത്രവിഹീനനായി  അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന് പിച്ചും പേയും പറയുകയോ, ആകാശത്തേക്കു നോക്കി തൊഴുകയോ, ഓടയില്‍ നിന്ന് വെള്ളം മുക്കി കുടിക്കുകയോ ചെയ്താല്‍ ജനങ്ങള്‍ അയാളുടെ കാല്‍ക്കല്‍  വീണ് വണങ്ങാന്‍ തുടങ്ങും. അജ്ഞാനത്തിലും അന്ധവിശ്വാസത്തിലും കഴിഞ്ഞു കൂടുന്ന സാധാരണക്കാര്‍ക്ക് ഗാന്ധിയുടെ ഉപദേശങ്ങള്‍ നന്നായി തോന്നും. സത്യത്തിനുവേണ്ടി ദൈവത്തെയും ദൈവത്തിനു വേണ്ടി സത്യത്തെയും താന്‍ ആരായുകയാണെന്ന ഗാന്ധിയന്‍ പ്രഖ്യാപനത്തില്‍ ഭ്രമിച്ച് ആളുകള്‍ അദ്ദേഹത്തെ  പിന്തുടരുന്നു.
 

സത്യവും അഹിംസയും മഹത്തായ തത്വങ്ങളാണെന്നും അവയാണ് തന്റെ ജീവിതാദര്‍ശങ്ങളെന്നും ഗാന്ധി പറഞ്ഞു. പക്ഷേ, ഈ ആദര്‍ശങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ലോകത്തിനു പ്രദാനം ചെയ്തത് ശ്രീബുദ്ധനായിരുന്നു. മനുഷ്യര്‍ക്ക് ലഭിക്കുന്ന പ്രയോജനത്തെ ആസ്പദമാക്കി വേണം ഒരാദര്‍ശത്തിന്റെ മൂല്യം വിലയിരുത്തേണ്ടത്. ഈ തത്വങ്ങളെ ജീവിതാദര്‍ശങ്ങളായി അംഗീകരിക്കപ്പെട്ടുവെന്ന് അവകാശപ്പെട്ട ഗാന്ധിക്ക് അവയുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും പൊതുവായ നന്മയോ സാംസ്കാരിക ബോധമോ ജനങ്ങള്‍ക്കു നേടിക്കൊടുക്കുവാന്‍ കഴിഞ്ഞോ ? ജീവിതകാലം മുഴുവന്‍ ദൈവാന്വേഷണവും സത്യാന്വേഷണവും നടത്തിയ ഗാന്ധിക്ക് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വല്ല പ്രശ്നങ്ങള്‍ക്കും പോംവഴി കണ്ടുപിടിക്കാന്‍ കഴിഞ്ഞോ ?
 

ഞാന്‍ വളരെ സൂഷ്മമായി ഗാന്ധിയുടെ സ്വഭാവം മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ആത്മാര്‍ത്ഥതയേക്കാള്‍ കൂടുതല്‍ കാപട്യമാണ് അദ്ദേഹത്തില്‍ എനിക്കു കാണാന്‍ കഴിയുന്നത്. എനിക്ക് ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളെയും പ്രസ്താവനകളെയും ഒരു കള്ളനാണയത്തോടുപമിക്കാന്‍ മാത്രമേ കഴിയുന്നുള്ളു. ഗാന്ധിയുടെ വിനയം വെറുമൊരു പുറംപൂച്ച് മാത്രമാണ്. സ്വതസിദ്ധമായ കൌശലവും തന്ത്രവുമാണ് ഗാന്ധിയെ പ്രസ്ഥാനങ്ങളുടെ മുന്‍പന്തിയിലെത്തിച്ചത്.
 

തന്റെ നൈസര്‍ഗികമായ ആത്മാര്‍ത്ഥതയിലും സല്‍സ്വഭാവത്തിലും കഴിവിലും പൂര്‍ണമായി വിശ്വാസമുള്ള ഒരാള്‍ക്കു മാത്രമേ മഹാനാകാന്‍ കഴിയുന്നുള്ളു. അങ്ങനെയുള്ള ഒരാള്‍ക്ക് ഒരു കഠാര തന്റെ തുണിക്കുള്ളില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല.


നെപ്പോളിയന്‍ തന്റെ ശത്രുക്കളെ മുന്‍നിരയില്‍ നിന്നു മാത്രമേ എതിര്‍ത്തിട്ടുള്ളു. ചതിയിലും വഞ്ചനയിലും ഒരു കാലത്തും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. കുതികാലുവെട്ടും മുതുകില്‍ കുത്തും അദ്ദേഹം നടത്തിയിരുന്നില്ല. ദുര്‍ബലന്റെയും ഭീരുവിന്റെ ആയുധങ്ങളാണ് ചതിവും വഞ്ചനയും. ഗാന്ധി എല്ലായ്പ്പോഴും ആ ആയുധങ്ങളാണ് ഉപയോഗിച്ചിരുന്നത്. താന്‍ ഗോഖലയുടെ വളരെ വിശ്വസ്തനായ ഒരു ശിഷ്യനാണെന്ന് വളരെക്കാലം അവകാശപ്പെട്ടു. അതിനുശേഷം തിലകനെ പുകഴ്ത്താന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞ് തിലകനെ വെറുത്തു. ഇതെല്ലാം എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. തിലകന്റെ പേര് ഉപയോഗിച്ചില്ലെങ്കില്‍ സ്വരാജ്യ ഫണ്ടിലേക്കു ഒരു കോടി രൂപ പിരിക്കാന്‍ കഴിയില്ലെന്ന് ഗാന്ധിക്കറിയാമായിരുന്നതു കൊണ്ടാണ് ആ ഫണ്ടിന് 'തിലക് ഫണ്ട് ' എന്ന പേരു കൊടുത്തത്.
 

ക്രിസ്തുമതത്തിന്റെ ജന്മശത്രുവായിരുന്നു ഗാന്ധി. പക്ഷേ പ്രതിസന്ധി അഭിമുഖീകരിക്കുന്ന സന്ദര്‍ഭങ്ങളില്‍ പാശ്ചാത്യരെ പ്രീണിപ്പിക്കാന്‍ വേണ്ടി എപ്പോഴും ബൈബിളില്‍ നിന്നും വാക്യങ്ങള്‍ ഗാന്ധി ഉദ്ധരിക്കാറുണ്ട്.
 

ഗാന്ധിയുടെ ശരിയായ സ്വഭാവം എന്തായിരുന്നുവെന്ന് തെളിയിക്കാനാന്‍ വേണ്ടി രണ്ടു ഉദാഹരണങ്ങള്‍ എനിക്കിവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു.

പട്ടികജാതിക്കാരുടെ പ്രതിനിധികളായി  അവരുടെ നേതാക്കന്മാരെ ബ്രിട്ടീഷ് ഗവണ്മെന്റ്  വട്ടമേശസമ്മേളനത്തില്‍ ക്ഷണിച്ചിരുന്നു. അവരുടെ അവകാശങ്ങള്‍ക്കെതിരായി താന്‍ ഒരിക്കലും നില്‍ക്കുകയില്ലെന്ന്  ഗാന്ധി പരസ്യമായി പ്രഖ്യാപിച്ചു. പക്ഷേ അവരുടെ ന്യായമായ അവകാശങ്ങള്‍ അവരുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ അവതരിച്ചപ്പോള്‍ ഗാന്ധി തന്റെ വാഗ്ദാനം മറന്ന് അവയെ ശക്തമായി എതിര്‍ത്തു. ഈ പ്രവര്‍ത്തി പട്ടികജാതിക്കാരുടെ നേരെ ഗാന്ധി കാണിച്ച വിശവാസ വഞ്ചനയാണ്. കൂടാതെ മുസ്ലീം സമുദായത്തിന്റെ പ്രതിനിധികളെ  ഗാന്ധി രഹസ്യമായി സമീപിച്ച് അവര്‍ പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ക്കെതിരായ ഒരു നിലപാട് സമ്മേളനത്തില്‍ കൈക്കൊള്ളുകയാണെങ്കില്‍ അവരുടെ (മുസ്ലീങ്ങളുടെ ) പതിനാല് ആവശ്യങ്ങളെയും താന്‍ പിന്താങ്ങുമെന്ന് ഗാന്ധി അവര്‍ക്ക് ഉറപ്പു നല്‍കി. ഒരു പടുകള്ളന്‍ പോലും ഇപ്രകാരം ചെയ്യാന്‍ ധൈര്യപ്പെടുകയില്ലായിരുന്നു. പക്ഷേ ഗാന്ധി അത് ചെയ്തു. ഗാന്ധിയന്‍ വഞ്ചനകളുടെ ഒരു ഉദാഹരണം മാത്രമാണിത്.

നെഹ്രു കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചക്കു വേണ്ടി കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ അവതരിപ്പിച്ചു. മുസ്ലീങ്ങളുടെ ന്യായമായ അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭേദഗതി ഈ റിപ്പോര്‍ട്ടില്‍ വരുത്തണമെന്ന ജിന്നയുടെ ആവശ്യമനുസരിച്ചാണ് ഈ ഭേദഗതി സമ്മേളനത്തില്‍ അവതരിപ്പിച്ചത്. ഇതിനെ ശക്തമായി എതിര്‍ക്കാന്‍ ഗാന്ധി ജയക്കറെ രഹസ്യമായി  പ്രേരിപ്പിച്ചു. ജയക്കറും കൂട്ടരും ചേര്‍ന്ന് അതിനെ നഖശിഖാന്തം എതിര്‍ത്തു. മോട്ടിലാല്‍ നെഹ്രു മുസ്ലീങ്ങളുടെ എല്ലാ അവകാശങ്ങളും അവര്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ അനുവദിച്ചു കൊടുത്തുവെന്നും അവയില്‍ കൂടുതലായി ഒന്നും തന്നെ ഇനിയും അനുവദിച്ചു കൊടുക്കാന്‍ പാടില്ലെന്നുമായിരുന്നു ഗാന്ധിയുടെ നിലപാട്. ഇത് വെളിയില്‍ പറയാതെ ജയക്കറേയും കൂട്ടരേയും ഇളക്കിവിടുകയാണ് ഗാന്ധി ചെയ്തത്. ഈ രഹസ്യം സമ്മേളനത്തില്‍ പങ്കുകൊണ്ടിരുന്ന എല്ലാ പ്രമുഖ നേതാക്കന്മാര്‍ക്കും അറിയാമായിരുന്നു.

പണ്ഡിറ്റ് മോട്ടിലാല്‍ നെഹ്രുവിനെ അപമാനിക്കാന്‍ കൂടിയാണ് ഈ ഭേദഗതിയെ ഗാന്ധി എതിര്‍ത്തത്. ഹിന്ദു-മുസ്ലീം ശത്രുതക്കുള്ള പ്രധാന കാരണം ഗാന്ധിയുടെ ഇത്തരത്തിലുള്ള വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളാണ്. പട്ടികജാതിക്കാരുടെയും മുസ്ലീങ്ങളുടെയും ഉറ്റ ബന്ധുവാണെന്നും അവരുടെ എല്ലാത്തരത്തിലുമുള്ള നന്മക്കും വേണ്ടി അടിയുറച്ചു നില്‍ക്കുന്ന ഒരനുഭാവിയാണെന്നും പ്രഖ്യാപിച്ചു നടന്ന ഗാന്ധി തന്നെയാണ് തക്കസമയത്ത് യാതൊരു മടിയുമില്ലാതെ അവരെ വഞ്ചിച്ചത്. ഇത് വളരെ വേദനിപ്പിച്ച ഒരു കാര്യമാണ്. ഗാന്ധിയുടെ ഇത്തരം ചതിവുകളെ വെളിപ്പെടുത്തുവാന്‍ ഉതകുന്ന ഒരാപ്തവാക്യമുണ്ട്. (ഭഗവല്‍ മെ ചുരി മൂവ് മെ റാം റാം) "കക്ഷത്ത് കഠാരയും ചുണ്ടില്‍ രാമനാമവും". അങ്ങനെയുള്ള ഒരാളെ മഹാത്മാവെന്ന് വിളിക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു മഹാത്മാവാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അയാള്‍ വെറുമൊരു മോഹന്‍ദാസ് കരംചന്ദ് ഗാന്ധി മാത്രമാണ്. "ചിത്ര"യുടെ പത്രാധിപര്‍ ഇത്രയും കൊണ്ട് തൃപ്തിപ്പെടുമെന്ന് ഞാന്‍ കരുതുന്നു.


(അവലംബം:- ഗാന്ധിസം അധഃസ്ഥിതന്റെ അടിമച്ചങ്ങല - റ്റി.കെ. നാരായണന്‍)

23 അഭിപ്രായങ്ങൾ:

നിസ്സഹായന്‍ പറഞ്ഞു...

ഗാന്ധി ഒരു മഹാത്മാവാണോ ? ഈ ചോദ്യം പലപ്പോഴും പലയാളുകളും ഡോ.അംബേദ്കറോട് ചോദിക്കാറുണ്ടായിരുന്നു. അദ്ദേഹത്തെ ഏറ്റവും വെറുപ്പിക്കുന്ന ചോദ്യമായിരുന്നു ഇത്. ഈ ചോദ്യത്തിന് ഉത്തരം കിട്ടാതെ അടങ്ങുകയില്ലെന്ന് 'ചിത്രാ' യെന്ന മറാഠി മാസികയുടെ പത്രാധിപര്‍ ശഠിച്ചപ്പോള്‍ അദ്ദേഹത്തിനു മറുപടിയായി ഡോ.അംബേദ്കര്‍ എഴുതിയ ലേഖനമാണിത്.

അജ്ഞാതന്‍ പറഞ്ഞു...

ഗാന്ധിജി മനുഷ്യരെ ഉല്‍ബോധനതിലൂടെ ജാതീയത ഇല്ലാതാക്കാന്‍ ശ്രമിച്ചു, അംബേദ്ക്കര്‍ നിയമം സൃഷ്ടിച്ചും. പക്ഷെ രണ്ടു പേരും രാഷ്ട്രീയക്കാരും കൂടെ ആയിരുന്നു. അതിനാല്‍ ഇന്ന് അംബേദ്ക്കറിന്റെ പേര് പറഞ്ഞു പടച്ചുണ്ടാക്കുന്നത് ജാതീയത ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരല്ല. മറിച്ച്, ജാതീയത രാഷ്ട്രീയത്തില്‍ കലര്ത്തിയെടുക്കുക എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ മാത്രമാണ്. അതുകൊണ്ടല്ലേ, ചാര്‍വാകനെപ്പോലെയുള്ള "ദളിത്‌ ഇസ്ലാമിക" ബ്ലോഗര്‍മാര്‍ """അംബേദ്‌ക്കറിനെ അറിയുന്നവര്‍ മുസ്ലീങ്ങളെ സഹോദരന്മാരായി കരുതും""" എന്നൊക്കെ വിവരമില്ലാതെ(വിവരം ഇല്ലാഞ്ഞിട്ടാവില്ല, മനപ്പൂര്‍വം തെറ്റിധരിപ്പിക്കുന്നതാണ്!) എഴുതിപ്പിടിപ്പിക്കുന്നത്!! അംബേദ്ക്കര്‍ ബുദ്ധമതത്തില്‍ ചേര്‍ന്നപ്പോള്‍, "ദളിത്‌ ഇസ്ലാമിക" ജീവികള്‍ ബുദ്ധമതത്തിനെ തകര്‍ത്ത ഇസ്ലാമിലോട്ടു ചേര്‍ക്കാന്‍ ദളിതരെ നയിക്കുന്നത്!! വിരോധാഭാസം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്..

പക്ഷെ, ഇവിടെ അതിനിയും തുടരും!! ഗാന്ധിജിയെ ഹിന്ദു തീവ്രവാദി എന്ന് വിളിച്ചില്ലല്ലോ, അത്രയും ഭാഗ്യം!!

അജ്ഞാതന്‍ പറഞ്ഞു...

ബുദ്ധന്മാരെ ഇല്ലാതാക്കിയ ഇസ്ലാമിസ്റ്റുകള്‍ എങ്ങനെയാണ് അംബേദ്‌ക്കറിന്റെ ദളിതരുമായി ഇഴുകിചേരുന്നത് എന്നറിയില്ല. ഈ ലിങ്ക് പരിശോധിച്ചാല്‍ മനസ്സിലാകും!!
ഭാരതത്തിന്റെ സാംസ്കാരിക സമ്പത്തായിരുന്ന നളന്ദ, 1193-ല്‍ തുര്‍ക്കിയില്‍ നിന്നുള്ള ഇസ്ലാമിക ഖില്‍ജി അധിനിവേശത്തിനു ഇരയാകുകയും ഗ്രന്ഥശാല തീയിട്ടു നശിപ്പിക്കപ്പെടുകയും ചെയ്തു. ഖില്‍ജികള്‍ മൂന്നു മാസത്തോളം തീയിട്ടിട്ടാണത്രേ വിശാലമായ ആ ഗ്രന്ഥശാല ഇല്ലാതാക്കാന്‍ കഴിഞ്ഞത്! ആ അധിനിവേശം ബുദ്ധമതക്ഷയത്തിനു വലിയ സംഭാവനയാണ് ചെയ്തത് എന്ന് ചരിത്രം വിലയിരുത്തുന്നു. ആയിരക്കണക്കിന് ബുദ്ധഭിക്ഷുക്കള്‍ ജീവനോടെ ചുട്ടെരിക്കപ്പെടുകയും കഴുത്തറുക്കപ്പെട്ടു കൊല്ലപ്പെടുകയും ചെയ്തു. ബുദ്ധമതത്തെ ഇല്ലാതാക്കാനും ഇസ്ലാമിനെ വാള്‍മുനയില്‍ വേരോടിക്കാനും ശ്രമിച്ച ഭക്ത്യാര്‍ ഖില്‍ജി, ഗ്രന്ഥ ശാല കത്തിക്കുന്നതിന് മുന്പായി "ഇവിടെ ഖുറാന്റെ പകര്‍പ്പുണ്ടോ" എന്ന് ചോദിച്ചതായി പറയപ്പെടുന്നു.

നിസ്സഹായന്‍ പറഞ്ഞു...

@സത,
ഈ പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നകാര്യം അംബേദ്കറുടെ അഭിപ്രായത്തില്‍ ഗാന്ധി ഒരു മഹാത്മാവല്ല എന്ന കാര്യമാണ്. ദളിതുകളും ആദിവാസികളും അവരുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഗാന്ധിയെ ഒരു ചതിയനും വഞ്ചകനും കപടനാട്യക്കാരനുമായാണ് തിരിച്ചറിയുന്നത്. ഈ അഭിപ്രായങ്ങളോട് ഈയുള്ളവനും യോജിക്കുകയാണ്. പാര്‍ശ്വവത്കൃതരായിരുന്ന ഭൂരിപക്ഷം വരുന്ന ജനതയെ അടിമകളാക്കിയ ചാതുര്‍വര്‍ണ്യത്തേയും ജാതിവ്യവസ്ഥയേയും ചില അസംബന്ധങ്ങള്‍ പറഞ്ഞ് ന്യായീകരിക്കുകയാണ് ഗാന്ധി ചെയ്തത്.വസ്തുനിഷ്ഠമായി ജാതിവ്യവസ്ഥയെ വിശകലനം ചെയ്ത അംബേദ്കര്‍ ബ്രിട്ടീഷുകാരില്‍ നിന്നും ചില ആശ്വാസപദ്ധതികള്‍ നടപ്പിലാക്കിയെടുക്കാന്‍ ശ്രമിച്ചപ്പോഴും അതിനു പാരപണിത മഹാദ്രോഹിയാണ് ഗാന്ധി. എന്നാല്‍ ദളിതരുടേയും മുസ്ലീങ്ങളുടേയും കൂട്ടുകാരനായി നടിച്ച അദ്ദേഹം കാപട്യം മറച്ചുവെച്ചു കൊണ്ട് ഇരുവിഭാഗത്തേയും ചതിച്ചു. അന്ന് ദളിതരുടെ ഉന്നമനത്തിന് അവരെ സഹായിച്ച ആത്മസുഹൃത്തുക്കള്‍ മുസ്ലീങ്ങള്‍ മാത്രമായിരുന്നു. അവര്‍ സഹായിച്ചതു കൊണ്ട് മാത്രമാണ് അംബേദ്കറിന് തെരെഞ്ഞടുപ്പില്‍ ജയിക്കാന്‍ കഴിഞ്ഞത്. ചരിത്രാതീത കാലത്തെ മുസ്ലീം അധിനിവേശത്തിനും അവര്‍ അന്നു നടത്തിയ കൊള്ളയ്ക്കും യഥാര്‍ഥത്തില്‍ സമാധാനം പറയേണ്ടത് ബ്രാഹ്മണരുള്‍പ്പെടുന്ന സവര്‍ണരാണ്. എന്തു കൊണ്ട് ? സത ആലോചിച്ചു കണ്ടു പിടിക്കൂ. താങ്കള്‍ക്ക് അതിനു കഴിയില്ല. സമയമാകുമ്പോള്‍ പറഞ്ഞുതരാം മനസ്സിലാകില്ലെങ്കിലും ! ദയവായി വിഷയത്തില്‍ നിന്നും വ്യതി ചലിക്കരുത്. താങ്കള്‍ ച്ര്‍ച്ച ചെയ്യുന്നകാര്യങ്ങള്‍ മറ്റൊരു പോസ്റ്റിട്ട് അതില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്.

അജ്ഞാതന്‍ പറഞ്ഞു...

നിസ്സഹായന്‍,

ഗാന്ധിജി മഹാല്‍മാവാണോ അല്ലയോ എന്ന് വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ വസ്ത്രരീതിയോ, തങ്ങളുടെ മാര്‍ഗമല്ലാത്ത മറ്റൊന്ന് അദ്ദേഹം സ്വീകരിച്ചു എന്നത് കൊണ്ടോ ആകരുത്! അദ്ദേഹം എന്തെല്ലാം ചെയ്തില്ല എന്ന് വിമര്‍ശിക്കാം, അദ്ദേഹത്തിന്റെ ലാളിത്യം കപടത ആണെന്ന് വാദിക്കാം. പക്ഷെ അത് വച്ചാകരുത് വിലയിരുത്തേണ്ടത്!! കോണ്‍ഗ്രെസോ മറ്റുള്ളവരോ കൊടുത്ത "വലിപ്പം" അദ്ദേഹത്തിനില്ല എന്ന് ഞാന്‍ കരുതുന്നു, എന്നാല്‍ അതേപോലെ തന്നെയാണ് അംബേദ്‌ക്കറിനും നിങ്ങള്‍ കൊടുക്കുന്ന "വലിപ്പത്തിനെയും" വിമര്‍ശനബുദ്ധ്യാ വിലയിരുത്തുന്നത്. പക്ഷെ അത് പറയുമ്പോള്‍ വെറുതെ "സവര്‍ണ്ണ" അജണ്ടാവാദവുമായി വരരുത്!! കാരണം അജണ്ടാവാദങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കാണ് അജണ്ടയുള്ളത് എന്ന് ജനം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു!! അംബേദ്‌ക്കറിന്റെ പേരും പറഞ്ഞു അദ്ദേഹത്തിന്റെ ബുദ്ധമതത്തിനെ ഇല്ലാതാക്കിയവരുടെ തൊഴുത്തില്‍ കെട്ടാന്‍ പരിശ്രമിച്ചാല്‍ ചരിത്രം ചൂണ്ടിക്കാണിച്ചു വിഷയം ഉയര്‍ത്തും!! അത് വേറെ ആണ് എന്നൊന്നും വാദിക്കേണ്ട. അത് മാത്രമാണ് ഇവിടെ വാദിക്കാനുള്ളത് എന്നും കരുതേണ്ട.

പിന്നെ, ഗാന്ധിജിയെ അനുകൂലിക്കുമ്പോള്‍ സവര്‍ണ്ണത ആരോപിക്കുക, അംബേദ്‌ക്കറിനെ അനുകൂലിക്കുമ്പോള്‍ പിന്നോക്കക്കാരെ ഹിന്ദുക്കള്‍ ആക്കാന്‍ നോക്കുന്നതിന്റെ ലക്ഷണമായി ആരോപിക്കുക, ഗാന്ധിജിയെ പ്രതികൂലിക്കുമ്പോള്‍ "ഗാന്ധിയെ കൊന്നവര്‍ അല്ലെ?" എന്ന് ചോദിക്കുക, അംബേദ്‌ക്കറിനെ പ്രതികൂലിക്കുമ്പോള്‍ പിന്നോക്ക വിരുദ്ധത ആരോപിക്കുക തുടങ്ങിയ കലാപരിപാടികള്‍ നടത്താതിരിക്കുക. കാരണം, ഈ ബ്ലോഗും കമെന്റും എഴുതുന്നവര്‍ക്ക് മാത്രമല്ല ബുദ്ധിയുള്ളത്!!

അജ്ഞാതന്‍ പറഞ്ഞു...

നിസ്സഹായന്‍,

ഇപ്പോള്‍ ഗാന്ധിജി മഹാല്‍മാവല്ല എന്ന രീതിയില്‍ ഡി എച് ആര്‍ എം സംഘടനകളും നിസ്സഹായ-സത്യാന്യോഷി-ചാര്‍വാക ഇസ്ലാമിക ദളിത്‌ ത്രയങ്ങളും ആശയം ഉള്‍ക്കൊള്ളുന്നത് ഗാന്ധിജി ഹിന്ദു എന്ന സനാതന ധര്‍മത്തെ തള്ളിക്കളഞ്ഞില്ല എന്ന കാരണത്താല്‍ ആണ്. ഗാന്ധിജി ഹിന്ദുക്കളില്‍ പ്രവര്‍ത്തനങ്ങളിലൂടെ ജാതി ചിന്ത ഇല്ലാതാക്കണം എന്ന് പറഞ്ഞപ്പോള്‍ ഈയൊരു പ്രശനം മാത്രമാണ് ഹിന്ദുക്കളില്‍ ദര്‍ശിച്ചത് എന്നത് അത്ര രുചിക്കുന്നില്ല എന്നതല്ലേ സത്യം? അതേ സമയം ജാതീയത ഇല്ലാതാക്കാന്‍ തന്റേതായ പാതയില്‍ ഹിന്ദുവായി തുടര്‍ന്ന് തന്നെ പരിശ്രമിച്ചു. അതല്ലേ അദ്ദേഹത്തില്‍ മഹാല്മത ഇല്ലാ എന്ന് വാദിക്കാന്‍ പ്രേരിപ്പിക്കുന്നത്?? ഹിന്ദുക്കള്‍ നന്നാകില്ല, അളിഞ്ഞ സംസ്കാരം, ബ്രാഹ്മണര്‍ ഉണ്ടാക്കി വച്ച അസംബന്ധം എന്നൊക്കെ ഗാന്ധിജി പറഞ്ഞിരുന്നെങ്കില്‍ നിസ്സഹായന്‍ അംബേദ്‌ക്കറിനെ ഗാന്ധിജിയുമായി താരതമ്യം ചെയ്യാന്‍ പോലും മെനക്കെടില്ലായിരുന്നു!!

ജാതീയത രാഷ്ട്രീയമാക്കാന്‍ മാത്രം ശ്രമിക്കുന്നവരോട് ഇത്തരം കാര്യങ്ങള്‍ പറഞ്ഞിട്ട് എന്ത് കാര്യം അല്ലെ? ഗാന്ധിജി ജാതീയതക്കെതിരെ പോരാടിയിട്ടില്ല എന്ന് എന്തായാലും പറയാന്‍ നിസ്സഹായന് പോലും സാധിക്കില്ലല്ലോ?? പക്ഷെ അത് തങ്ങളുടെ രീതിയായില്ല എന്ന ഒന്ന് മാത്രമല്ലേ ഗാന്ധിക്കുണ്ടായിരുന്ന കുഴപ്പം?? അതുകൊണ്ടല്ലേ അത്തരക്കാരെ "സവര്‍ണ്ണ ഗൂഡാലോചനക്കാര്‍" എന്ന് വിളിച്ചു അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത്??

ഗാന്ധിജിയെ എന്നല്ല പലതിനെയും അളക്കുന്ന നിങ്ങളുടെ ഒക്കെ മുഴക്കൊലിനാണ് കുഴപ്പം!! അത് മാറ്റിയാല്‍ നിങ്ങളുടെയും എന്റെയും തമ്മില്‍ അഭിപ്രായത്തിനു വത്യാസങ്ങള്‍ ഉണ്ടാവില്ല..

അജ്ഞാതന്‍ പറഞ്ഞു...

നിസ്സഹായന്‍,

അംബേദ്ക്കര്‍ പറഞ്ഞിട്ടുള്ളതും പറഞ്ഞതായി ചിലര്‍ വിശദീകരിക്കുന്നതും എല്ലാം സത്യമാണ്, അത് മാത്രമാണ് യഥാര്‍ത്ഥരീതികള്‍, മാര്‍ഗങ്ങള്‍ എന്നൊക്കെ മുന്‍വിധി കൊടുക്കുകയും വേണ്ട. കാരണം അംബേദ്‌ക്കറും രാഷ്ട്രീയക്കാരന്‍ ആയിരുന്നു. ഇത് പറഞ്ഞു അംബേദ്ക്കര്‍ വിരോധി എന്ന ലേബല്‍ തരരുത് എന്ന് വീണ്ടും വീണ്ടും അഭ്യര്‍ഥിക്കുന്നു.. ;)

M.A Bakar പറഞ്ഞു...

ഇതു സതയോട്‌.

"ഹിന്ദുക്കള്‍ മുസ്ളിംകളെ ആരോപിക്കുന്നത്‌ അവര്‍ വാളുകൊണ്ട്‌ മതം വ്യാപിച്ചു എന്നാണ്‌. പക്ഷേ മുസ്ളിംകള്‍ ചെയ്തതിനേക്കാള്‍ അതി നിന്ദ്യവും ക്രൂരരുമായി ഹിന്ദുക്കള്‍ ആയിരിരുന്നിട്ടുണ്ട്‌ എന്ന്‌ പറയുന്നതില്‍ എനിക്കൊരു മടിയുമില്ല. " - Dr. Babasaheb Ambedkar , SECTION IX Annihilation of Caste. Vol-I

ഈ ക്രൂരരായ ഹിന്ദുക്കള്‍ തീര്‍ച്ഛയായും ബുദ്ധിസ്റ്റുകളോടും ദളിതരോടും പിന്നെ മുസ്ളിംകളോടും ആയിരിക്കുമല്ലൊ ഈ കടുംകയ്യൊക്കെ ചെയ്തു തീര്‍ത്തതും തീര്‍ക്കുന്നതും.

നിസ്സഹായന്‍ പറഞ്ഞു...

ആഗാഖാന്‍ കൊട്ടാരത്തില്‍ വെച്ച് കാസരോഗം മൂലം കസ്തൂര്‍ബാ മരണത്തെ അഭിമുഖീകരിച്ചു കൊണ്ടിരുന്നപ്പോള്‍ അക്കാലത്ത് ദുര്‍ലഭവും വിലയേറിയതുമായ പെന്‍സിലിന്‍ മരുന്ന് ബ്രിട്ടീഷുകാര്‍ എത്തിച്ചു കൊടുക്കുകയും ഡോക്ടര്‍മാര്‍ അത് കസ്തൂര്‍ബയ്ക്ക് കുത്തിവെക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കുത്തിവെയ്പ് ശരീരത്തോട് ചെയ്യുന്ന ഹിംസയാണെന്ന് ഗാന്ധി വ്യാഖ്യാനിച്ചു. അതുകൊണ്ട് തന്റെ ഭാര്യയുടെ ശരീരത്തോട് ഹിംസചെയ്യുവാന്‍ പാടില്ലെന്നും അവര്‍ക്ക് ഇന്‍ജക്ഷന്‍ കൊടുക്കുവാന്‍ യാതൊരു കാരണവശാലും അനുവദിക്കുകയില്ലെന്നും ഗാന്ധി ശഠിച്ചു. ചികിത്സ തനിക്ക് ലഭ്യമാക്കണമെന്ന് കസ്തൂര്‍ബാ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നെങ്കിലും അവരോട് അല്പം മനുഷ്യത്വം കാട്ടാന്‍ ഗാന്ധി തയ്യാറായില്ല. പ്രസ്തുത കുത്തിവെയ്പ് കുത്തിവെയ്പ് എടുത്തില്ലെങ്കില്‍ ആ സാധുസ്ത്രീ മരണപ്പെടാന്‍ ഇടയുണ്ടെന്ന് മനസ്സിലാക്കിയിട്ടും ഒരു ഭാഗ്യപരീക്ഷണത്തിന് വേണ്ടിയെങ്കിലും ഗാന്ധി അഹിംസയെ കൈവിടാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഗാന്ധിയുടെ അഹിംസാവാദം മൂലം ഇന്‍ജക്ഷന്‍ എടുക്കാന്‍ കഴിയാതെ വരികയും കസ്തൂര്‍ബാ കൊല്ലപ്പെടുകയും ചെയ്തു. കസ്തൂര്‍ബയുടെ കാര്യത്തില്‍ ഇന്‍ജക്ഷന്‍ പാപമാണെന്നും ഹിംസയാണെന്നും പറഞ്ഞ ഗാന്ധിയ്ക്ക് ഒരിക്കല്‍ അര്‍ശ്ശസ്സ് പിടിപെട്ടപ്പോള്‍ തന്റെ ശരീരത്തില്‍ ഇന്‍ജക്ഷന്‍ എടുക്കാന്‍ അദ്ദേഹം ഡോക്ടര്‍മാരെ അനുവദിച്ചു. മാത്രമല്ല മറ്റൊരിക്കല്‍ അപ്പറ്റൈറ്റിസ് പിടിപെട്ടപ്പോള്‍ തന്റെ ശരീരത്തില്‍ ശസ്ത്രക്രിയ നടത്താന്‍ പോലും ഗാന്ധി ഡോക്ടര്‍മാരെ അനുവദിച്ചിട്ടുണ്ട്. ഇന്‍ജക്ഷന്‍ എടുക്കുന്നതിനേക്കാള്‍ വലിയ ഹിംസയാണെല്ലോ ശരിരം കീറിമുറിച്ചു കൊണ്ടുള്ള ശസ്ത്രക്രിയ. സ്വന്തം കാര്യം വന്നപ്പോള്‍ അതില്‍ എന്തെങ്കിലും ഹിംസയുണ്ടെന്ന് ഗാന്ധിക്ക് തോന്നിയതേയില്ല.
(നാട്ടുവിശേഷം വാരിക)

ചാർ‌വാകൻ‌ പറഞ്ഞു...

ചാര്‍വാകനെപ്പോലെയുള്ള "ദളിത്‌ ഇസ്ലാമിക" ബ്ലോഗര്‍മാര്‍ """അംബേദ്‌ക്കറിനെ അറിയുന്നവര്‍ മുസ്ലീങ്ങളെ സഹോദരന്മാരായി കരുതും""" എന്നൊക്കെ വിവരമില്ലാതെ(വിവരം ഇല്ലാഞ്ഞിട്ടാവില്ല, മനപ്പൂര്‍വം തെറ്റിധരിപ്പിക്കുന്നതാണ്!) എഴുതിപ്പിടിപ്പിക്കുന്നത്!! അംബേദ്ക്കര്‍ ബുദ്ധമതത്തില്‍ ചേര്‍ന്നപ്പോള്‍, "ദളിത്‌ ഇസ്ലാമിക" ജീവികള്‍ ബുദ്ധമതത്തിനെ തകര്‍ത്ത ഇസ്ലാമിലോട്ടു ചേര്‍ക്കാന്‍ ദളിതരെ നയിക്കുന്നത്!! വിരോധാഭാസം
ഈ സതയണ്ണന്റെ ഒരു കാര്യം.അണ്ണനു വയറു നിറച്ചും ബുദ്ധിയാ അല്ല്യോ?
ഇനി ബാബറി പള്ളി തകർത്ത ഇസ്ലാം ഭീകരൻ ഖീൽജിയെ കൂടൊന്നു കാണിച്ചു താ...
അംബേദ്ക്കർ ഒരു രാഷ്ട്രീയക്കാരനായിരുന്നു എന്ന ‘വെവെരം’ ഇപ്പഴാ കിട്ടിയത്.പെരുത്തു നന്ദി.
തലച്ചോറിൽ വെഷം കലരുന്ന രോഗത്തിന് എന്താ പറയുക? ഇതദാണ്.

അജ്ഞാതന്‍ പറഞ്ഞു...

എന്റെ ചാര്‍വാകാ,

വെറുതെ ബാബറി "മസ്ജിദ്" പൊളിച്ചതിന്റെ കണക്കു പറയരുത്. അത് മസ്ജിദ് ആണോ എന്ന് ആദ്യം ഉത്തരം പറയേണ്ടി വരും. പൊളിക്കപ്പെട്ടപ്പോളും അവിടെ ഹിന്ദുക്കള്‍ മാത്രമായിരുന്നു ആരാധന നടത്തിയിരുന്നത്!! കര്‍സേവകര്‍ തര്‍ക്കമന്ദിരം തകര്‍ത്തത് നിയമ വ്യവസ്ഥയെ അട്ടിമറിച്ചു എന്ന വിഷയം മറ്റൊന്ന്,, എല്ലാം ചര്‍ച്ച ചെയ്യാം!! എന്താ പാങ്ങുണ്ടോ??

വെറുതെ ഉണ്ടയില്ലാത്ത വെടികള്‍ വക്കരുത്.. അത് കുഞ്ഞുകളിയായിട്ടെ "മുതിര്‍ന്നവര്‍" എടുക്കൂ.. ;)

ചോപ്പായി പറഞ്ഞു...

അംബേദ്ക്കറെപ്പോലെ സായിപ്പ് ചമഞ്ഞ് ജീവിതകാലം മുഴുവന്‍ കോട്ടും സ്യൂട്ടിനുമകത്ത് കഴിഞ്ഞ ഒരാളാണ് ഗാന്ധിജിയെക്കുറിച്ച്, അദ്ദേഹത്തിന്റെ ലാളിത്യത്തെക്കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞത് എന്നോര്‍ക്കുക.
ലളിതമായി ജീവിക്കുന്ന, അതിനു ശ്രമിക്കുന്ന ഒരാളെക്കുറിച്ച് നാട്ടിലുള്ള സാധാരണക്കാരന്റെ അഭിപ്രായം പോലെയാണിത് - “ഒക്കെ ഓന്റെ വേലത്തരങ്ങളല്ലേ” എന്ന പോലെ.

ഗാന്ധിജിയുടെ തീരുമാനങ്ങളില്‍ തെറ്റുണ്ടാകാം. അത് മനുഷ്യസഹജം മാത്രം. പക്ഷേ അതിനുപിന്നില്‍ കാപട്യവും കള്ളത്തരവുമുണ്ടെന്നൊക്കെ പറയുമ്പോള്‍...

ചിലരൊക്കെ ഇ എം എസ്സിന്റെ സ്വത്ത് പര്‍ട്ടിക്ക് കൊടുത്തതിനെ വ്യാഖ്യാനിക്കുന്നതുപോലെയാണിതും.
ഒക്കെ അയാടെ വേലത്തരങ്ങളല്ലേ!

പാവം അംബേദ്ക്കര്‍ സായിപ്പ്!
പുള്ളിക്കാരന്‍ ഇന്ത്യന്‍ വേഷത്തില്‍ നില്‍ക്കുന്ന ഒരു പടമെങ്കിലും കാണാന്‍ കൊതിയാകുന്നു.

സായിപ്പിന്റെ വേഷം ധരിച്ചാല്‍ കാപട്യമുണ്ടാകില്ലായിരിക്കും.
കഷ്ടം!

ചാർ‌വാകൻ‌ പറഞ്ഞു...

ചോപ്പാ‍യിയേ,ഈ വാദം ഇന്നും ഇന്നെലെയും തുടങ്യതല്ല.ഇതിനുള്ള മറുപടി
ബാബാ സാഹിബ് തന്നെ പറഞ്ഞിട്ടുണ്ട്.അധികാരത്തിനൊരു തത്വശാസ്ത്രവും,
രീതിശാസ്ത്രവുമുണ്ട്.അതു മനസ്സിലാവുന്നില്ലങ്കിൽ എന്തു പറഞ്ഞിട്ടും കാര്യമില്ല.
ദേശീയ പ്രസ്ഥാനം രൂപം കൊണ്ടത്,ഉയർന്ന ബുദ്ധിജീവി വിഭാഗത്തിന്റെ ഇടയിലായിരുന്നത്
അറിയാമായിരിക്കുമല്ലോ?(സംഘാടകൻ-ഒരു സായിപ്പായിരുന്നു.എ,ഒ.ഹ്യൂം)
1920-ൽ ഗാന്ധി അതിന്റെ നേതൃത്വത്തിലേക്കു വന്നതോടെ കാര്യങ്ങൾ മാറുകയായിരുന്നു.
ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകാതിരിക്കുകയും,എന്നാൽ അയിത്ത ജാതിക്കാരുടെ
പ്രതിനിധി യായി വട്ടമേശ സമ്മേളനത്തിൽ ഉൾപ്പെടെ വാദിച്ചുറപ്പിച്ച്‘ കമ്മ്യൂണൽ
അവാർഡ്‘ നേടുകയെടുക്കയും ഗാന്ധിയുടെ നേതൃത്വത്തിൽ അത് അട്ടിമറിക്കുകയും
ചെയ്ത ചരിത്രങ്ങൾ ഇവിടുണ്ട്.ഗാന്ധിയെ പോലെ വേഷം കെട്ടി നടക്കേണ്ടതല്ലാത്ത
പൌരാവകാശ-ജനാധിപത്യാവകാശ സമരങ്ങളിൽ പങ്കെടുത്തും,നേതൃത്വം വഹിച്ചുമാണ്
ഡോ:അംബേദ്ക്കർ,സൈദ്ധാന്തികമായും,പ്രായോഗിക മായുമുള്ള പരിപാടികൾ രൂപപ്പെടുത്തിയത്.
അതിൽ ‘വേഷം’ ഒരു നിർണ്ണായക ഘടകം തന്നെയാണ്.നൂറ്റാണ്ടുകളുടെ പീഡന ചരിത്രത്തിൽ
അയിത്ത ജാതി ജനതയുടെ വേഷം നഗ്നത മറയ്ക്കുകയായിരുന്നെങ്കിൽ ,അധികാര കേന്ദ്ര-
ങ്ങളിലേക്കുള്ള തള്ളികയറ്റം ഈ വേഷത്തിന് സവിശേഷാധികാരം കൊടിക്കുന്നുണ്ട്.
(ചോപ്പായി അംബേദ്ക്കറിന്റെ എത്രഫോട്ടോ കണ്ടിട്ടുണ്ട്..?ഊണും ഉറക്കവുമൊന്നും കോട്ടിട്ടോ
ണ്ടായിരുന്നില്ല.)

ചാർ‌വാകൻ‌ പറഞ്ഞു...

ചോപ്പായിയോട്‌ ഒരു വെല്ലുവിളി നടത്തുകയാണ്.മടെ കേരള തലസ്ഥാനത്തൊരു
ഹോട്ടലുണ്ട്.സൌത്ത് പാർക്ക് എന്നാണു പേർ.ചോപ്പായി മടിനിറച്ചും കാശുമായി.ഒറ്റമുണ്ടുമുടുത്ത്
വള്ളി ചെരുപ്പുമിട്ട് രണ്ടെണ്ണം വീശാൻ അങ്ങോട്ടൊന്നു ചെന്നു നോക്ക്.കിട്ടിയാൽ ചോളേന്ന്
രണ്ട് ഓപ്പിയാർ എന്റെ വക.പിന്നെ ചോപ്പായിയേ..അംബേദ്ക്കർ ,നിയമവും,സാമ്പത്തിക ശാസ്ത്രവും,
തത്വശാസ്ത്രവുമൊക്കെ കുറേശ്ശെ പഠിച്ചതായി അറിയാമല്ലോ..?ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ
ചെയർമാനുമായിരുന്നു.മന്ത്രിയായിരുന്നു.പിന്നെ ഗാന്ധിയെ പോലെ ഒറ്റമുണ്ടുടുത്തു നടക്കുന്ന,കമ്മ്യൂണിസ്റ്റു
-സോഷ്യലിസ്റ്റ്-ഗാന്ധിയന്മാരുടെ പടം കിട്ട്യാൽ അയച്ചുതന്നാൽ ഉപകാരം.

നിസ്സഹായന്‍ പറഞ്ഞു...

അല്ലയോ ചോപ്പായി ,
പണ്ട് വിവേകാനന്ദന്‍ എന്ന ഹിന്ദുത്വവാദി തന്നെ ഇങ്ങനെ പറഞ്ഞിട്ടുണ്ട്, അതായത് ശക്തന്‍ തന്നെ എതിരിടുന്ന ദുര്‍ബലനോട് ക്ഷമിക്കണം, ആ ത്യാഗമാണയാളുടെ ശക്തി അല്ലെങ്കില്‍ ധീരത. എന്നാല്‍ ദുര്‍ബലന്‍ തന്നോട് എതിരിടാന്‍ വരുന്ന ശക്തനോട് സര്‍വശക്തിയുമെടുത്ത് പോരാടണം, അതാണവന്റെ ശക്തി/ധീരത. മറിച്ച് ദുര്‍ബലന്‍ ശക്തനോട് ക്ഷമിക്കുന്നു എന്നു പറയുന്നതില്‍ എന്ത് ധീരത ? ശക്തന്റെ ത്യാഗവും ദുര്‍ബലന്റെ പോരാട്ടവുമാണ് അവരുടെ ധീരത.
ഈ ഉപമ അംബേദ്കറിന്റെയും ഗാന്ധിയുടെയും കാര്യത്തില്‍ പ്രയോഗിച്ചു നോക്കാം. ഉണ്ണാനും ഉടുക്കാനും പഠിക്കാനും ഭരിക്കാനും തുടങ്ങി സര്‍വ സൌഭാഗ്യങ്ങളുടേയും കുത്തകയുള്ള സവര്‍ണ വിഭാഗത്തില്‍ പിറന്ന ഗാന്ധി ത്യാഗം എന്ന നിലയില്‍ ഒരു മുഴം തുണിമാത്രം ധരിച്ചാല്‍ അദ്ദേഹത്തിനു മഹാനാകാം. എന്നാല്‍ മനുഷ്യനെന്ന നിലയില്‍ ഈ പറഞ്ഞതിനൊന്നും അര്‍ഹതയില്ലെന്നു വിധിക്കപ്പെട്ട മൃഗത്തിനേക്കാള്‍ നീചരായി കണക്കാക്കപ്പെട്ട കീഴാള വര്‍ഗത്തില്‍ പിറന്ന അംബേദ്കര്‍ എന്തു ത്യജിച്ചാണ് മഹത്വം കാട്ടേണ്ടത് ? അപ്രാപ്യമായിരുന്നതെല്ലാം നേടാനും അധഃകൃതവര്‍ഗത്തിന് അവ നേടിക്കൊടുക്കാനും പരിശ്രമിച്ചതാണ് അദ്ദേഹത്തിന്റെ മഹത്വം. ആത്യന്തികമായി ഗാന്ധിയെ കൊണ്ട് കീഴാളവര്‍ഗത്തിന് എന്തു ഗുണമുണ്ടായി ? അവരുടേത് തട്ടി തെറിപ്പിക്കാനല്ലേ അദ്ദേഹം ശ്രമിച്ചത് ?! ഗാന്ധിയുടെ റൊമാന്റിക് അദ്ധ്യാത്മീയത കൊണ്ട് ഭൌതികമായ നേട്ടങ്ങളെന്തെങ്കിലും അതൊന്നും അനുഭവിക്കാന്‍ യോഗ്യതയില്ലാത്തവര്‍ക്ക് നേടിക്കൊടുക്കുവാനായോ ? അംബേദ്കറില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ ദളിത് -ആദിവാസി സമൂഹത്തിന്റെ പൊടിപോലും ഈ ഇന്ത്യയില്‍ ഉണ്ടാകുമായിരുന്നില്ല.

Prasanna Raghavan പറഞ്ഞു...

ഗാന്ധി മഹാത്മാവാണൊ എന്നുള്ളത് 21ആം നൂറ്റാണ്ടിലെ ഇന്ത്യക്കാരന്റെ സ്വത്വത്തെ മുഴുവന്‍ ബാധിക്കുന്ന ഒരു ചോദ്യമാണ്. പ്രത്യേകിച്ച് ഇന്ത്യക്കു പുറത്തു നിന്നു ചിന്തിക്കുമ്പോള്‍.

എന്റെ അഭിപ്രായത്തില്‍ ഗാന്ധിയും അംബേദ്ക്കറുമൊക്കെ ഇന്ന് ചിന്തിക്കപ്പെടുന്നതും അപഗ്രധിക്കപ്പെടുന്നതും ജാതിയുടെ മതത്തിന്റെ അടിസ്ഥാനത്തിലാണ് എന്നുള്ളത് കുഴപ്പമുണ്ടാക്കുന്നു എന്നുള്ളതാണ്.

ദളിത പിന്നാ‍ക്ക ജാതികളോടു ഹിന്ദു കാണിച്ച ക്രൂരതയുടെ പശ്ചാത്തലത്തിലാണ് ഗാന്ധിയെ അപഗ്രക്കുന്നത്. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം പോലും ദളിതന്റെ യും പിന്നോക്കന്റെഅയും നേര്‍ക്കുള്ള ഹിന്ദുവിന്റെ ക്രൂരത അവനെ വിട്ടു മാറിയില്ല. അവിടെ രഷ്ട്ര പിതാവായ ഗാന്ധി ഞങ്ങള്‍ക്കു വെണ്ടി എന്തു ചെയ്തു എന്നു ചോദിക്കാന്‍ പോലും ഇന്നാണ് അവര്‍ക്ക് അവകാശം കിട്ടുന്നത്, അത് ഈ ബ്ലോഗുണ്ടായതു കൊണ്ട്.

സ്വതന്ത്ര ഇന്തയില്‍ 60 വര്‍ഷം കഴിഞ്ഞിട്ടും ഇത്തരം ചോദ്യങ്ങള്‍ ദളിതനും പിന്നോക്കനും സ്വയം ചോദിക്കണമെന്നുള്ള അവസ്ഥ വന്നത്, എന്തേ എന്ന് ഹിന്ദുക്കള്‍ ചോദിക്കാതെ ഗാന്ധി എന്ന വ്യക്തിയെ ശരിയാക്കി ക്കാണിക്കുന്നതില്‍ അര്‍ത്ഥമില്ല.

ഇന്ത്യക്കു ലോകത്തിന്റെ മുന്നില്‍ കാണിക്കാന്‍ കൊള്ളാവുന്ന ഒരേ ഒരു പൊതു നേതാവ് ഗാന്ധി മാത്രമാണ് എന്നുള്ളതില്‍ എനിക്കി സംശയമില്ല, അദ്ദേഹത്തിന്റെ വ്യക്തി ജീവിതം മറ്റാരേക്കാട്ടിലും പൊതുരംഗത്തി വളിപ്പെടുത്തിയ വ്യക്തി കൂടിയാണ് ഗാന്ധി.

Prasanna Raghavan പറഞ്ഞു...

ഗാന്ധി മഹാത്മാവാണൊ എന്നുള്ളത് 21ആം നൂറ്റാണ്ടിലെ ഇന്ത്യക്കാരന്റെ സ്വത്വത്തെ മുഴുവന്‍ ബാധിക്കുന്ന ഒരു ചോദ്യമാണ്. പ്രത്യേകിച്ച് ഇന്ത്യക്കു പുറത്തു നിന്നു ചിന്തിക്കുമ്പോള്‍.

എന്റെ അഭിപ്രായത്തില്‍ ഗാന്ധിയും അംബേദ്ക്കറുമൊക്കെ ഇന്ന് ചിന്തിക്കപ്പെടുന്നതും അപഗ്രധിക്കപ്പെടുന്നതും ജാതിയുടെ മതത്തിന്റെ അടിസ്ഥാനത്തിലാണ് എന്നുള്ളത് കുഴപ്പമുണ്ടാക്കുന്നു എന്നുള്ളതാണ്.

ദളിത പിന്നാ‍ക്ക ജാതികളോടു ഹിന്ദു കാണിച്ച ക്രൂരതയുടെ പശ്ചാത്തലത്തിലാണ് ഗാന്ധിയെ ഇന്നപഗ്രധിക്കുന്നത്. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം പോലും ദളിതന്റെ യും പിന്നോക്കന്റെഅയും നേര്‍ക്കുള്ള ഹിന്ദുവിന്റെ ക്രൂരത അവനെ വിട്ടു മാറിയില്ല. അവിടെ രഷ്ട്ര പിതാവായ ഗാന്ധി ഞങ്ങള്‍ക്കു വെണ്ടി എന്തു ചെയ്തു എന്നു ചോദിക്കാന്‍ പോലും ഇന്നാണ് അവര്‍ക്ക് അവകാശം കിട്ടുന്നത്, അത് ഈ ബ്ലോഗുണ്ടായതു കൊണ്ട്.

സ്വതന്ത്ര ഇന്തയില്‍ 60 വര്‍ഷം കഴിഞ്ഞിട്ടും ഇത്തരം ചോദ്യങ്ങള്‍ ദളിതനും പിന്നോക്കനും സ്വയം ചോദിക്കണമെന്നുള്ള അവസ്ഥ വന്നത്, എന്തേ എന്ന് ഹിന്ദുക്കള്‍ ചോദിക്കാതെ ഗാന്ധി എന്ന വ്യക്തിക്കു വേണ്ടി വാദിക്കൂന്നതു കാണുമ്പോള്‍ തമാശ തോന്നുന്നു.

ഇന്ത്യക്കു ലോകത്തിന്റെ മുന്നില്‍ കാണിക്കാന്‍ കൊള്ളാവുന്ന ഒരേ ഒരു പൊതു നേതാവ് ഗാന്ധി മാത്രമാണ് എന്നുള്ളതില്‍ എനിക്കി സംശയമില്ല, അദ്ദേഹത്തിന്റെ വ്യക്തി ജീവിതം മറ്റാരേക്കാട്ടിലും പൊതുരംഗത്തി വളിപ്പെടുത്തിയ വ്യക്തി കൂടിയാണ് ഗാന്ധി.

Prasanna Raghavan പറഞ്ഞു...

ഇന്ത്യന്‍ ചരിത്രത്തില്‍ അംബേദ്ക്കറിന്റെ സ്ഥാനം ഗന്ധിയേക്കാള്‍ വലുതോ ചെറുതോ എന്നന്വേഷിക്കുന്നതിലര്‍ഥമില്ല.

പ്രൊഫഷനില്‍ തന്നെ രണ്ടു പേരും വ്യത്യസ്ഥമായിരുന്നു. കോണ്‍സ്റ്റുറ്റുവന്റെ അസംബ്ലിയീല് നെഗോഷിയേഷനെക്കുറിച്ചു കുറച്ചെങ്കിലും വായിക്കാനിടയായപ്പോള്‍ എനിക്കു തോന്നിയത്, അദ്ദേഹത്തിനു പകരം ആര്‍ക്കും ആ ജോലി,ഗാന്ധിക്കു പോലും അത്രക്കു ഭംഗിയായി ചെയ്യാന്‍ കഴിയുമായിരുന്നോ എന്നാണ്.

പക്ഷെ അംബേദ്ക്കര്‍ തന്റെ ഹിന്ദു സഹപ്രവര്‍ത്തകരില്‍ അര്‍പ്പിച്ച വിശ്വാസത്തിന് അദ്ദേഹത്തിന് എന്തു തിരിച്ചു കിട്ടി എന്നുള്ളതും ഇവിടെ ചിന്തിക്കെണ്ടിയിരിക്കുന്നു.

അവര്‍ണന്റെ വിശ്വാസമോ, ബഹുമാനമോ നേടുവാന്‍ ഇവിടുത്തെ സവര്‍ണന്‍ ശ്രമിച്ചിട്ടില്ല എന്നുള്ളത്, അവരെ എന്നും ഒന്നടങ്കും ഒരു ധാര്‍മ്മിക ലോകത്ത് മുള്‍മുനയില്‍ നിര്‍ത്തുന്നു. അതു മനസിലാക്കാന്‍ പോലും സവര്‍ണനു കഴിയുന്നില്ല.

ഞാന്‍ ഇന്ത്യയിലെ മൈനോറിട്ടി അവകാശങ്ങളുടെ പശ്ചാത്ത്ലത്തില്‍ ഈ വിഷയത്തെ കുറിച്ച് ചിലതെഴുതിയിട്ടൂണ്ട്, ഇവീടെ വയിക്കാം

Prasanna Raghavan പറഞ്ഞു...

ഇന്ത്യന്‍ ചരിത്രത്തില്‍ അംബേദ്ക്കറിന്റെ സ്ഥാനം ഗന്ധിയേക്കാള്‍ വലുതോ ചെറുതോ എന്നന്വേഷിക്കുന്നതിലര്‍ഥമില്ല.

പ്രൊഫഷനില്‍ തന്നെ രണ്ടു പേരും വ്യത്യസ്ഥമായിരുന്നു. കോണ്‍സ്റ്റുറ്റുവന്റെ അസംബ്ലിയീല് നെഗോഷിയേഷനെക്കുറിച്ചു കുറച്ചെങ്കിലും വായിക്കാനിടയായപ്പോള്‍ എനിക്കു തോന്നിയത്, അദ്ദേഹത്തിനു പകരം ആര്‍ക്കും ആ ജോലി,ഗാന്ധിക്കു പോലും അത്രക്കു ഭംഗിയായി ചെയ്യാന്‍ കഴിയുമായിരുന്നോ എന്നാണ്.

പക്ഷെ അംബേദ്ക്കര്‍ തന്റെ ഹിന്ദു സഹപ്രവര്‍ത്തകരില്‍ അര്‍പ്പിച്ച വിശ്വാസത്തിന് അദ്ദേഹത്തിന് എന്തു തിരിച്ചു കിട്ടി എന്നുള്ളതും ഇവിടെ ചിന്തിക്കെണ്ടിയിരിക്കുന്നു.

അവര്‍ണന്റെ വിശ്വാസമോ, ബഹുമാനമോ നേടുവാന്‍ ഇവിടുത്തെ സവര്‍ണന്‍ ശ്രമിച്ചിട്ടില്ല എന്നുള്ളത്, അവരെ എന്നും ഒന്നടങ്കും ഒരു ധാര്‍മ്മിക ലോകത്ത് മുള്‍മുനയില്‍ നിര്‍ത്തുന്നു. അതു മനസിലാക്കാന്‍ പോലും സവര്‍ണനു കഴിയുന്നില്ല.

ഞാന്‍ ഇന്ത്യയിലെ മൈനോറിട്ടി അവകാശങ്ങളുടെ പശ്ചാത്ത്ലത്തില്‍ ഈ വിഷയത്തെ കുറിച്ച് ചിലതെഴുതിയിട്ടൂണ്ട്, ഇവീടെ വയിക്കാം

നിസ്സഹായന്‍ പറഞ്ഞു...

@ MKERALAM,

"എന്റെ അഭിപ്രായത്തില്‍ ഗാന്ധിയും അംബേദ്ക്കറുമൊക്കെ ഇന്ന് ചിന്തിക്കപ്പെടുന്നതും അപഗ്രധിക്കപ്പെടുന്നതും ജാതിയുടെ മതത്തിന്റെ അടിസ്ഥാനത്തിലാണ് എന്നുള്ളത് കുഴപ്പമുണ്ടാക്കുന്നു എന്നുള്ളതാണ്."

‌‌ഒരു വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യമെന്ന നിലയില്‍ ജാതിയേയും അതുണ്ടാക്കുന്ന പ്രത്യാഘാതത്തേയും അംഗീകരിച്ചാലെ എന്നെങ്കിലും ഇച്ഛാശക്തിയുണ്ടാകുമെങ്കില്‍ അതു പരിഹരിക്കാന്‍ സാധിക്കൂ. കേരളമൊഴിച്ചുള്ള സ്ഥലങ്ങളില്‍ ദളിതരുടെയും ആദിവാസികളുടെയും അവസ്ഥ ഇന്നും മെച്ചപ്പെട്ടിട്ടില്ല. അവിടെ ഇപ്പോഴും ജാതിലംഘിച്ചുള്ള വിവാഹിതര്‍ക്ക് മാതാപിതാക്കളും ബന്ധുക്കളും അല്ലെങ്കില്‍ സമൂഹവും നടപ്പാക്കുന്ന അഭിമാനക്കൊലപാതത്തിനു ഇരയാകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പരിഷ്കൃത സമൂഹത്തിന്റെ ജനാധിപത്യ ചട്ടക്കൂടുകളെ നോക്കു കുത്തിയാക്കിക്കൊണ്ടാണ് ഖാപ്പ് പഞ്ചായത്തുകള്‍ പോലുള്ള ജാതി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഇടതുപക്ഷസര്‍ക്കാര്‍ തന്നെ നിരവധി ദളിതരെ ലോക്കപ്പ് കൊലപാതകത്തിന് ഇരകളാക്കി. ദളിതരുടെ ശബ്ദമായി ഉയര്‍ന്നു വന്ന ഡി.എച്ച്.ആര്‍ .എം എന്ന പ്രസ്ഥാനത്തെ കള്ളക്കൊലപാതകക്കേസ് തലയില്‍ കെട്ടിവെച്ച് ഭീകരവാദികളാക്കി മുദ്രകുത്തി മര്‍ദ്ദിച്ചൊതുക്കി. ദളിതനും ആദിവാസിക്കും വിഭവപങ്കാളിത്തം ഒരുതരത്തിലും അനുവദിച്ചു കൊടുക്കാതെ അവരെ നിരാലംബരായി നിലനിര്‍ത്തുന്ന അവസ്ഥ തന്നെയാണ് അവരെ മാവോയിസത്തിന്റെ വാതില്‍ക്കലെത്തിക്കുന്നത്.(മാവോയിസത്തെ ന്യായീകരിക്കുന്നില്ല.) ജാതിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ സവര്‍ണരുടെ കുത്തകയായ വിഭങ്ങളില്‍ കീഴാളരുടെ പങ്കുകൊടുത്താല്‍ മാത്രമേ കാര്യം പരിഹരിക്കപ്പെടൂ എന്നറിയാവുന്നതു കൊണ്ടാണ് ജാതിയെ വെറും റൊമാന്റിക്‍ രീതിയില്‍ ഗാന്ധിയും സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വശക്തികളും അന്നും ഇന്നും എന്നും അഭിസംബോധന ചെയ്യുന്നത്. അതിനാല്‍ ഇന്ത്യയുടെ ശാപമായ ജാതിയുടെ പരിക്കുകളെ പരിഹരിക്കാന്‍ ശ്രമിച്ചയാള്‍ എന്ന നിലയില്‍ അംബേദ്കര്‍ അറിയപ്പെടുന്നത് അഭിമാനകരമാണ്, എബ്രഹാം ലിങ്കന്‍ അടിമത്തവ്യവസ്ഥയുടെ ഉച്ചാടകന്‍ ആയതുപോലെ. മറിച്ച് ഗാന്ധിക്ക് മറ്റെന്തു ഗുണമുണ്ടായിരുന്നാലും അദ്ദേഹം കീഴാളരുടെ ശത്രുവായും ചാതുര്‍വര്‍ണ്യവാദിയായും തന്നെ അറിയപ്പെടേണ്ടതുമാണ്. ഇതിലൊന്നും ഒരു കുഴപ്പവും കാണേണ്ട കാര്യമില്ല, അവ യാഥാര്‍ത്ഥ്യങ്ങളാണ്.

ചോപ്പായി പറഞ്ഞു...

"സാധാരണഹിന്ദു മഹാത്മായി അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, പ്രത്യേക തരത്തിലുള്ള ഒരു വേഷവും അസാധാരണമായ ചില സ്വഭാവ വിക്രിയകളും ഒരു വിശ്വാസ പ്രമാണവും അയാള്‍ക്കുണ്ടായിരിക്കണം. ഈ മൂന്നു കാര്യങ്ങളും ഒരു മഹാത്മാവാകാനുള്ള യോഗ്യതകളാണെങ്കില്‍, വിദ്യാവിഹീനരും അജ്ഞാനികളുമായ സാധാരണ ഹിന്ദുക്കളുടെ കണ്ണില്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു മഹാത്മാവാണ്."
അംബേദ്ക്കറുടെ ഈവരികളില്‍തന്നെ അദ്ദേഹത്തിന്‌ ഗാന്ധിജിയുടെ വസ്ത്രധാരണത്തോടുള്ള വെറുപ്പും അവജ്ഞയും നിറഞ്ഞിരിക്കുന്നത്‌ കാണാം. ആവരികള്‍ക്കിടയില്‍ തന്നെ സധാരണക്കാരായ ഇന്ത്യാക്കാരോടൂള്ള പുശ്ചവുമുണ്ട്‌. ഗാന്ധിക്കുള്ള ജനപ്രീതിയില്‍ അസ്വസ്ഥതയും. ഗാന്ധിയെക്കുറിച്ച്‌ അംബേദ്ക്കര്‍ പറഞ്ഞ കാരണങ്ങള്‍തന്നെ അദ്ദേഹത്തിനും ബാധകമാണല്ലൊ.അതിസാധാരന വസ്ത്രധാരനം പോലെ തന്നെ ശ്രദ്ധയാകര്‍ഷിക്കാനായിരിക്കുമല്ലൊ അസാധാരന വസ്ത്രധാരണവും!

ഗാന്ധി ഒരുസുപ്ര്‍ഭാതത്തില്‍ സ്യൂട്ടൂരി ദോത്തിയിലേയ്ക്ക്‌ മാറിയതല്ലെന്നറിയാമായിരിക്കും. ഇംഗ്ളണ്ടില്‍ ബാരിസ്റ്ററാകാന്‍ പോകുമ്പോള്‍ സായിപ്പിനെ വെല്ലുന്ന പാശ്ചത്യവേഷം ധരിച്ചിരുന്നയാള്‍ ദക്ഷിണാഫ്രിക്കയില്‍ വച്ച്‌ ഇന്ത്യന്‍ സംസ്കാരത്തെ കൂടുതലറിയുകയും പിന്നീട്‌ ടോള്‍സ്റ്റോയ്‌ സ്വാധീനത്താല്‍ കൂടുതല്‍ ലാളിത്യത്തിലേയ്ക്ക്‌ നീങ്ങുകയും ഇന്ത്യയിലെത്തിയ ശേഷം ഇന്ത്യയിലെ ഗ്രാമീണരെ അടുത്തറിയുന്നതോടെ വേഷത്തില്‍ ക്രമേണയുണ്ടാകുന്ന മാറ്റത്തിലൂടെ വളരെ നാളുകള്‍ കൊണ്ടാണ്‌ ഗാന്ധി അവസാനം കാണുന്ന വേഷത്തിലെത്തുന്നത്‌. അതിലേക്ക്‌ അദ്ദേഹത്തെ നയച്ച ചേതോവികാരം ധാരാളം പുസ്തകങ്ങളില്‍ ലഭ്യമാണ്‌. ഒന്നു വായിച്ചുനോക്കുന്നത്‌ നന്നായിരിക്കും.

ഗാന്ധിജിയെ സവര്‍ണ്ണനേതാവെന്നൊക്കെ പറയണമെങ്കില്‍ തികഞ്ഞ വിവരക്കേടുണ്ടാകണം. അയിത്തത്തോടുള്ള അദ്ദേഹത്തിണ്റ്റെ നിലപാടുകളും, ജാതീയതയ്ക്കെതിരെയുള്ള നിലപാടുകളും ഒന്നു പഠിച്ചുനോക്കി പറയാമായിരുന്നില്ലേ. ചതുര്‍വര്‍ണ്യത്തെ അദ്ദേഹം ന്യായീകരിക്കുന്നു എന്നുപറയുന്നവര്‍ "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്‌" എന്ന മാക്സിയന്‍ വാക്യം ഒറ്റക്കെടുത്ത്‌ വ്യാഖ്യാനിക്കുന്നവരെപ്പോലെയാണ്‌.

ചോപ്പായി പറഞ്ഞു...

കോട്ടിട്ടേ സമൂഹത്തില്‍ മാന്യതകിട്ടൂ എന്നു കരുതുന്നത്‌ അപകര്‍ഷതാബോധം കൊണ്ടാണ്‌. ഗാന്ധി സവര്‍ണ്ണനായതുകൊണ്ടാണ്‌ ലാളിത്യം കാട്ടി മഹാനായതെങ്കില്‍ ഇവിടെ ഒരു നാരായണന്‍ എന്തു സ്യൂട്ട്‌ ധരിച്ചാണാവോ ഗുരുവായത്‌? ഈ നാണുവാശാന്‍ കോട്ടുംസ്യൂട്ടുമിട്ടുരുന്നെങ്കില്‍ ഇന്നത്തേതിനേക്കാള്‍ സ്വീകാര്യനാകുമായിരുന്നോ? സ്വന്തം സംസ്കാരത്തെക്കുറിച്ച്‌ മതിപ്പുള്ള ഒരാള്‍ക്ക്‌ മാത്രമേ ഏത്‌ സായിപ്പിണ്റ്റെ മുന്നിലും സ്വന്തം വസ്ത്രധാരണരീതി തണ്റ്റേടത്തോടെ അവതരിപ്പിക്കാന്‍ കഴിയൂ. അതിനുവേണ്ടത്‌ അപകര്‍ഷതാബോധം കളയുകയാണ്‌. കലാഭവന്‍ മണി എല്ലാവരും ഇഷ്ടപ്പെടുന്ന നടനാണ്‌. തണ്റ്റെ വര്‍ണ്ണം അത്രപോരാ എന്നു തോന്നി അദ്ദേഹം ഇനി സ്യൂട്ടുമിട്ടുനടന്നാല്‍ എന്താവും ഗതി, കൂടുതല്‍ സ്വീകാര്യനാകുമോ? അല്ലെങ്കില്‍ തന്നെ സായിപ്പിണ്റ്റെ മുന്നില്‍ എന്ത്‌ സവര്‍ണന്‍ എന്ത്‌ അവര്‍ണന്‍! അവര്‍ക്ക്‌ എല്ലാം കറുമ്പന്‍മാരല്ലെ. കോട്ടിട്ട കറുമ്പനും മുണ്ടുടുത്ത കറുമ്പനും.

@ചാര്‍വാകന്‍
അംബേദ്ക്കര്‍ സ്റ്റാര്‍ ഹോട്ടലില്‍ വെള്ളമടിയ്ക്കാനായി കോട്ടിട്ടതൊന്നു മല്ലല്ലൊ. പിന്നെ ഞാന്‍ മദ്യപിയ്ക്കാറില്ല. അതോണ്ട്‌ ചാര്‍വാകന്‍ തരുന്ന ഓഫറുകളിലൊന്നും എനിയ്ക്ക്‌ തത്പര്യമില്ല. ഗാന്ധിയെപ്പോലെ വേഷം ധരിച്ച മറ്റാരുണ്ട്‌ എന്നന്വേഷിക്കേണ്ടകാര്യമെനിയ്ക്കില്ല.

“ചോപ്പായിയേ..അംബേദ്ക്കർ ,നിയമവും,സാമ്പത്തിക ശാസ്ത്രവും,
തത്വശാസ്ത്രവുമൊക്കെ കുറേശ്ശെ പഠിച്ചതായി അറിയാമല്ലോ..?ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ
ചെയർമാനുമായിരുന്നു.മന്ത്രിയായിരുന്നു.“
അതുകൊണ്ട്‌ സായിപ്പിന്റെ വേഷത്തില്‍ തന്നെ ജീവിയ്ക്കനമെന്നുണ്ടോ?

Joker പറഞ്ഞു...

എന്തിനും ഏതിനും സവര്‍ണ ഹൈന്ദവ മേമ്പൊടി ഉണ്ടായേലേ എല്ലാത്തിനും ഒരു പഞ്ച് വരൂ എന്നുള്ള ആചാരം ഇന്ത്യയില്‍ നില നില്‍ക്കുന്നുണ്ട്.സ്വാതത്യത്തിനു വേണ്ടി ജീവനും ജീവിതവും ഉഴിഞ്ഞു വെച്ചവര്‍ ഏറെയുണ്ടായിരുന്നെങ്കിലും മണ്ണൂ ചാരി നിന്നവന്‍ പെണ്ണു കൊണ്ടു പോയി എന്ന് പറാഞ്ഞ പോലെ. ലാളിത്യത്തിന്റെ ക്ലീഷേകളില്‍ ഗാന്ധി രാഷ്ട്രപി താവായി ആഘോഷിക്കപ്പെട്ടും. എന്തായാലും ഒരാളെ രാഷ്ട്ര പിതാവായി അവരോഒധിക്കണമല്ലോ ഉണ്ടാവു. നല്ലത് വൈഷ്ണവന്‍ തന്നെയാണല്ലോ.ലോകത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെടുന്ന ഗാന്ധി എന്ന പ്രോഡക്റ്റ് ഗുഡ് വില്‍ അത്രയേ ഉള്ളൂ അതിന്റെ നില നില്പ്. ചികഞ്ഞന്വേഷിച്ചാല്‍ പൊട്ടിത്തകരും ഇത്തരം ബിംബങ്ങള്‍.

അഫ്ഗാനിസ്ഥാനിലും, ഇറാഖിലും , ഇസ്രായേലിലും ആയിരങ്ങളെ കൊന്നൊടുക്കുന്ന സൈനിക സന്നഹത്തിന്റെ മേധാവിയായ ഒബാമ പറയുന്നുന്‍ ഗാന്ധിയാണ് അയാള്‍ലുടെ റോള്‍ മോഡലെന്ന്.ഈ തമാശ കേട്ട് ഒന്നുറ്രക്കെ ചിരിക്കുക. ചിരിച്ച് പള്ള വേദനിക്കുമ്പോള്‍ നമുക്ക് ചുറ്റും ആയിരം ആത്മാക്കള്‍ നിലവിളീക്കുന്നതായി തോന്നും അപ്പോള്‍ ചിരി അവസാനിക്കും.

ഇന്ത്യയില്‍ ബ്രിട്ടീഷ് രാജില്‍ ഉദ്യോഗങ്ങളില്‍ ഇരുന്നകോട്ടൂം സൂട്ടുകാര്‍ ആരായിരുനു എന്ന് നോക്കുക. അവരോടൊന്നും തോന്നാത്ത ഒരു ഇത് അംബേദകറിനോട് തോന്നുന്നുവെങ്കില്‍ ആ അസുഖം എളുപ്പത്തില്‍ മാറുന്ന ഒന്നല്ല. രക്ഷതം മൊത്തമായി മാറ്റേണ്ട അസ്കിതയാണ്.