വാര്‍ത്ത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വാര്‍ത്ത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, ജനുവരി 22, 2011

അസീമാനന്ദയുടെ വെളിപ്പെടുത്തലുകളും നിരപരാധികളുടെ രക്തവും

‘അസീമാനന്ദ ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി ശ്രമിച്ചു’

സ്വാമിഅസീമാനന്ദയുടെ വെളിപ്പെടുത്തലുകളോടെ കാവി ഭീകരതയുട വികൃതമായ മുഖമാണ് അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. മെക്കാ മസ്ജിദിലും അജ്മീറിലും നടന്ന സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് ഹിന്ദു സംഘടനകളാണെന്ന അസീമാനന്ദയുടെ വെളിപ്പെടുത്തല്‍ രാജ്യത്ത് സൃഷ്ടിച്ച പ്രകമ്പനം ഇനിയും അടങ്ങിയിട്ടില്ല.
എന്നാല്‍ അസീമാനന്ദയുടെ ഈ മനംമാറ്റത്തിനു പിന്നില്‍ മറ്റൊരു യുവാവായിരുന്നു.-സയ്യദ് അബ്ദുള്‍ കലീം- മക്ക മെസ്ജിദ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ട ആളായിരുന്നു കലീല്‍. ഹെരിദ്വാറില്‍ അറസ്റ്റിലായ ശേഷം അസീമാനന്ദയെ തെളിവെടുപ്പിനായി ചഞ്ചല്‍ഗുഡ് ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു. അസീമാനന്ദയും കലീമും ഒരേ തടവറയില്‍ അടയക്കപ്പെടുകയും ഒടുവില്‍ അസീമാനന്ദ പശ്ചാത്താപവശനായി കുറ്റസമ്മതം നടത്തുകയുമായിരുന്നു. കലീമുമായുള്ള അഭിമുഖത്തില്‍ നിന്നും..
എപ്പോഴാണ് അസീമാനന്ദയെ ആദ്യമായി കാണുന്നത്?
ഞങ്ങള്‍ തമ്മില് കാണുന്നതിനുമുമ്പ് അസീമാനന്ദയുടെ അറസ്റ്റിനെക്കുറിച്ച് ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു. മെക്ക മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ തെളിവെടുപ്പിനായി ജയിലില്‍ കൊണ്ടുവന്നു. തുടര്‍ന്ന് ജയിലിലെ മറ്റ് തടവുകാരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അധികൃതര്‍ എന്റെ കാര്യവും പറഞ്ഞു.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഞാന്‍ അറസ്റ്റിലായതും എല്ലാം അവര്‍ അസീമാനന്ദയോട് വെളിപ്പെടുത്തി. അദ്ദേഹം തന്നെ താല്‍പ്പര്യമെടുത്താണ് എന്നെ സന്ദര്‍ശിച്ചത്. ഞാന്‍ എങ്ങിനെ അറസ്റ്റുചെയ്യപ്പെട്ടു എന്നതിനെക്കുറിച്ചെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു. തുടര്‍ന്ന് അദ്ദേഹം എല്ലാം വെളിപ്പെടുത്തുകയായിരുന്നു.
തങ്ങള്‍ ചെയ്ത ചില പ്രവൃത്തികള്‍ മൂലം നിരവധിയാളുകള്‍ ദുരിതത്തിലായിയെന്നും നിരവധി ചെറുപ്പക്കാര്‍ വേട്ടയാടപ്പെട്ടുവെന്നും അദ്ദേഹം മനസിലാക്കി.

ഇന്ദ്രേഷ്‌കുമാര്‍, സ്വാമി അസീമാനന്ദ്, ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, സുനില്‍ ജോഷി
അദ്ദേഹം എന്താണ് പറഞ്ഞത്?
സ്‌ഫോടനത്തിന് ഇരയായവരോടെല്ലാം മാപ്പപേക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സ്‌ഫോടനങ്ങളുടെ ഫലമായി ദുരിതമനുഭവിക്കുന്ന രാജ്യത്തെ എല്ലാവരോടും അദ്ദേഹം മാപ്പിരന്നു.
ജയിലില്‍ വെച്ച് മരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ അവയവങ്ങളും സ്വത്തും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി ദാനം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജയിലിനു പുറത്തിറങ്ങാന്‍ കഴിഞ്ഞാല്‍ കൊല്ലപ്പെട്ട എല്ലാവരുടേയും ബന്ധുക്കളെ കാണാനാണ് ആഗ്രഹിക്കുന്നതെന്നും അസീമാനന്ദ പറഞ്ഞിരുന്നു.
തുടര്‍ന്നും അദ്ദേഹത്തെ കാണുകയുണ്ടായോ?
തുടര്‍ന്നും മൂന്നു നാലു തവണ അദ്ദേഹത്തെ ജയിലിനുള്ളില്‍വെച്ച് കാണാന്‍ സാധിച്ചു. ഞങ്ങള്‍ പരസ്പരം ഒരുപാട് കാര്യം സംസാരിച്ചു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെക്കുറിച്ചും അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും അദ്ദേഹത്തിന് ഉത്കണ്ഠയുണ്ടായിരുന്നു.
അറസ്റ്റിലായതു മുതല്‍ നേരിടേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചു. ഇലക്ട്രിക് ഷോക്ക് നല്‍കിയതടക്കമുള്ള കാര്യങ്ങള്‍ ഞാന്‍ അദ്ദേഹത്തോട് വ്യക്തമാക്കി. ചിലപ്പോള്‍ അദ്ദേഹം നിശബ്ദനായി എല്ലാം കേള്‍ക്കും, ചിലപ്പോള്‍ പൊട്ടിക്കരയും. ചെയ്ത തെറ്റില്‍ അദ്ദേഹം പശ്ചാത്തപിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാവങ്ങളില്‍ നിന്നും വ്യക്തമായിരുന്നു.
സ്‌ഫോടനത്തില്‍ മറ്റാളുകള്‍ക്കുള്ള പങ്കിനെക്കുറിച്ച് അസീമാനന്ദ എന്തെങ്കിലും പറഞ്ഞിരുന്നോ?
അതിനെക്കുറിച്ചൊന്നും അദ്ദേഹം ഒന്നും പറഞ്ഞിരുന്നില്ല. സംഭവിച്ചതില്‍ തീര്‍ത്തും ദു:ഖമുണ്ടെന്ന് മാത്രം അദ്ദേഹം വ്യക്തമാക്കി.
ഇനി ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
അസീമാനന്ദ കാരണമാണ് താങ്കള്‍ക്ക് ജയിലില്‍ കഴിയേണ്ടി വന്നത്. വെറുപ്പ് തോന്നിയില്ലേ അദ്ദേഹത്തിനോട്?
ഇല്ല. ആരോടെങ്കിലും നിങ്ങള്‍ക്ക് ദേഷ്യമുണ്ടെങ്കിലും അയാള്‍ എല്ലാകുറ്റങ്ങളും ഏറ്റുപറയുമ്പോള്‍ അതുവരെയുണ്ടായിരുന്ന ദേഷ്യമെല്ലാം ഇല്ലാതാകും. എന്നേക്കാളും ഒരുപാട് വയസിന് മൂത്തയാളാണ് അസീമാനന്ദ. അദ്ദേഹത്തെ സ്വാമിജിയെന്നോ അസീമാനന്ദജീ എന്നോ ആയിരുന്നില്ല ഞാന്‍ വിളിച്ചിരുന്നുത്. മറിച്ച് അമ്മാവന്‍ എന്നായിരുന്നു.
തുടര്‍ന്ന് അദ്ദേഹം അധികൃതര്‍ക്ക് മുമ്പില്‍ കുറ്റസമ്മതം നടത്തിയതായി എപ്പോഴാണ് അറിഞ്ഞത്?
അദ്ദേഹം തന്നെ എന്നോട് നേരിട്ട് പറയുകയായിരുന്നു. കോടതിയില്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് രാഷ്ട്രപതി ക്കും കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇനി മുതല്‍ നിരപരാധികളാരും തന്നെ അകാരണമായി പീഡിപ്പിക്കപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പക്ഷേ
ഐക്യത്തിനായി ശ്രമിച്ചു’ മൊഴി ബലംപ്രയോഗിച്ചുള്ളതാണെന്നാണ് ആര്‍.എസ.എസ് വാദം?
അത് ശരിയല്ല. ഇനി അങ്ങിനെയാണെങ്കില്‍ സ്വാമി എന്നോട് അത് പറയുമായിരുന്നു. അദ്ദേഹത്തിന്റെ മനസാക്ഷി്ക്ക് നിരക്കുന്നതേ അദ്ദേഹം പ്രവര്‍ത്തിക്കൂ എന്ന് എനിക്ക് ഉറപ്പുണ്ട്.
കടുത്തമനസുള്ള ആളെ മാറ്റിയെടുത്ത താങ്കളെക്കുറിച്ചാണ് മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടുന്നത് ?
എനിക്ക് അത്തരം ഒരു ബഹുമതിയും വേണ്ട. അസീമാനന്ദയുടെ മനസ് മാറ്റുക എന്ന ദൈവനിയോഗമായിരിക്കാം എനിക്കുണ്ടായിരുന്നത്. ദൈവമായിരിക്കാം എന്നെ അതേ ജയിലിലേക്ക് വിട്ടത്, അസീമാനന്ദയുടെ മനസ് മാറ്റാന്‍.
അസീമാനന്ദയെ മാതൃകാപരമായി ശിക്ഷിക്കുമെന്ന് കരുതുന്നുണ്ടോ?
അതാണ് സങ്കടം. ഇനി അദ്ദേഹത്തെ കോടതി ശിക്ഷിച്ചാല്‍ അത് എന്നെ സങ്കടപ്പെടുത്തും. അദ്ദേഹം ചെയ്ത പ്രവൃത്തികളില്‍ പശ്ചാത്തപിച്ചുകഴിഞ്ഞു. ഇനി അസീമാനന്ദയെ വെറുതേ വിടണമെന്നാണ് എന്‍രെ ആഗ്രഹം.
ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒന്നിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ആളായിരുന്നു അദ്ദേഹം. അതേ ലക്ഷ്യത്തിന് വേണ്ടിയാണ് അദ്ദഹം ഇനിയും പ്രവര്‍ത്തിക്കുക. ഭാരതത്തിന്റെ സ്വാതന്ത്യത്തിന് വേണ്ടി ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഒരുമിച്ചു നില്‍ക്കാമെങ്കില്‍ രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള പുരോഗതിക്കായും ഒന്നിക്കാം.
സ്‌ഫോടനത്തില്‍ പങ്കുള്ള മറ്റു രണ്ടുപേര്‍- ദേവേന്ദര്‍ഗുപ്ത, ലോകേഷ് ശര്‍മ- അവരെക്കുറിച്ച്?
അവരെയും ഞാന്‍ കണ്ടിരുന്നു. അവര്‍ക്കും എന്റെ കഥയറിയാം. പക്ഷേ എന്നെക്കാണാനോ സംസാരിക്കാനോ അവര്‍ തയ്യാറായിട്ടില്ല. അസീമാനന്ദയെപ്പോലെയല്ല അവര്‍. കുറ്റസമ്മതം നടത്താനോ, പശ്ചാത്താപമൊഴിക്കോ അവര്‍ തയ്യാറല്ല.
ഇനി എങ്ങിനെ മുന്നോട്ടുപോകാനാണ് തീരുമാനം?
2007ല്‍ ഞാന്‍ മെഡിക്കല്‍ കോഴ്‌സിനു ചേര്‍ന്നിരുന്നു. പക്ഷേ പോലീസിന്റെ ചോദ്യംചെയ്യലും നടപടികളും മൂലം കോഴ്‌സ് തുടരാനായില്ല. തുടര്‍ന്ന് കോടതി വെറുതേവിട്ടതോടെ ലോ കോളേജില്‍ ചേര്‍ന്നു.
പക്ഷേ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തതോടെ സെമസ്റ്റര്‍ പരീക്ഷപോലും എഴുതാനായില്ല. സഹോദരന്‍ ക്വാജയുടെ മോചനത്തിനായി കാത്തിരിക്കുകയാണ് ഞാന്‍. അവന് സൗദിയിലായിരുന്നു ജോലി. എന്നാല്‍ സ്‌ഫോടനക്കേസില്‍ പ്രതിയാണെന്ന് കാണിച്ച് പോലീസ് അവനെ നാട്ടിലെത്തിച്ചു. ഭീകരസംഘടനകളുമായി അവന് ബന്ധമുണ്ടെന്ന് വരുത്താന്‍ പോലീസ് ശ്രമിച്ചു. നിരപരാധിത്തം തിരിച്ചറിഞ്ഞ് കോടതി അവനെ വെറുതെവിടുമെന്നാണ് എന്റെ പ്രതീക്ഷ.
നിരവധി ദുരിതങ്ങളാണ് പോലീസ് നടപടിമൂലം എനിക്കും എന്റെ കുടുംബത്തിനും നേരിടേണ്ടിവന്നത്. ഞങ്ങള്‍ക്ക് സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചു. കഴിഞ്ഞമൂന്നുമാസമായി അഞ്ചുതവണ ഞങ്ങള്‍ക്ക് വീടുമാറേണ്ടിവന്നു. ശത്രുക്കള്‍ക്ക് പോലും ഇത്തരമൊരു അവസ്ഥ ഉണ്ടാവരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന.

തിങ്കളാഴ്‌ച, ജനുവരി 10, 2011

ദളിതരും അയ്യന്‍കാളിയും പിന്നെ മാലിന്യനിര്‍മാര്‍ജനവും !!!



മാലിന്യം = അയ്യന്‍കാളി
സാധാരണയായി ഭരണകര്‍ത്താക്കളും രാഷ്ട്രീയപ്പാര്‍ട്ടികളും തങ്ങളുടെ ഭരണകാലയളവില്‍ നടപ്പാക്കുന്ന ഏതു ഊച്ചാളി പ്രോഗ്രാമിനും ചത്തുപോയ അവരുടെ നേതാക്കന്മാരുടെ നാമധേയം നല്‍കി ജനമനസ്സുകളില്‍ അവര്‍ക്ക് നിത്യസ്മാരകം തീര്‍ക്കുന്നു. അതുകൊണ്ടാണ് ‘സമ്പൂര്‍ണ ഇ.എം.എസ് ഭവനപദ്ധതി’യും ‘ഇന്ദിരാ ആവാസ് യോജന(IAY)‘യും പോലുള്ള ഭവനപദ്ധതികള്‍ ആ പേരുകളില്‍ അറിയപ്പെടുന്നത്. ഇതിന്റെയൊക്കെ ഗുണഭോക്താക്കളായവരും അവരുടെ തലമുറയും പദ്ധതിപ്രകാരമുള്ള  വീടുകളില്‍  കിടന്നുറങ്ങുമ്പോള്‍ മഹാന്മാക്കളായ നേതാക്കളെയും തദ്വാരാ അവരുടെ മഹത്തായ രാഷ്ട്രീയപ്പാര്‍ട്ടികളെയും ഓര്‍ക്കുകയും ഇലക്ഷന്‍ സമയത്ത് നാലു വോട്ട് പെട്ടിയിലിടുകയും ചെയ്യും.


മാതൃഭൂമി വര്‍ത്ത (03/01/2011)
ഭവന പദ്ധതികളെക്കുറിച്ച് പറഞ്ഞാല്‍ പ്രധാനമായും ദളിതര്‍ക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഒരു പദ്ധതിയായിരുന്നു ‘ഇന്ദിരാ ആവാസ് യോജന’. അതുപോലെ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കീഴില്‍ 1970-കളില്‍ സഖാവ് എം.എന്‍.ഗോവിന്ദന്‍ നായര്‍ ഭൂരഹിതരായ മിച്ചമനുഷ്യര്‍ക്കുവേണ്ടി സര്‍ക്കാര്‍വക മിച്ചഭൂമിയില്‍ നടപ്പാക്കിയ ഭവനപദ്ധതിയായിരുന്നു ലക്ഷംവീട് കോളനികള്‍. കേരളത്തിലെ മിച്ചമനുഷ്യര്‍ മുഴുവനുംതന്നെ  ദളിതരായിരുന്നതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ അവ ദളിതുകോളനികളായിരുന്നു. പിന്നീട് പദ്ധതിയില്‍ ഉള്‍പ്പെടാന്‍ കഴിയാതെ വന്നവര്‍ക്കും പുതുതായി ഉണ്ടായിക്കൊണ്ടിരുന്ന മിച്ചമനുഷ്യര്‍ക്കും ലക്ഷംവീട് കോളനികള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു. ഇവയെല്ലാം ഹരിജന്‍കോളനികളെന്നും പിന്നീട് പുതിയതിനും പഴയതിനും അംബേദ്ക്കര്‍ കോളനികള്‍ എന്നും ഭരണകൂടങ്ങള്‍ നാമകരണം നടത്തിക്കൊണ്ടിരുന്നു.


മഹാനായ ഗോവിന്ദന്‍ നായര്‍ വൃത്തികെട്ട ജനവിഭാഗമായ ദളിതരെ ഒന്നടങ്കം മാന്യന്മാരുടെ ഇടയില്‍ കിടന്നു ശല്യമുണ്ടാക്കാത്ത നിലയില്‍ അവരെ കൂട്ടമായി ദളിത്കോളനികള്‍ എന്ന ചില പുറമ്പോക്കുകളില്‍ കുടിയിരുത്തി. മഹാമനസ്ക്കതയോടെ അവര്‍ക്കു വീടു നല്‍കിയെങ്കിലും അദ്ദേഹത്തിന്റെയോ മണ്‍മറഞ്ഞ പാര്‍ട്ടി സഖാക്കളുടെയോ പേര് ഭവനപദ്ധതിയ്ക്കു നല്‍കി മുതലെടുപ്പ് നടത്താന്‍ അദ്ദേഹം ശ്രമിച്ചില്ല. അദ്ദേഹത്തിനു ശേഷം വന്ന ഭരണകൂടങ്ങള്‍  ദളിതരുടെ കോളനികള്‍ക്ക്  ദളിതരുടെ നേതാവായ അംബേദ്ക്കറുടെ പേരു തന്നെ നല്‍കിയാണ് ഉദാരമനസ്ക്കത കാണിച്ചത്. എന്തായാലും കേരളത്തിലെ കോളനികളുടെ  ഗുണഭോക്താക്കള്‍ ദളിതരായതുകൊണ്ട് അവരുടെ ഭവനപദ്ധതികള്‍ക്ക് അവരുടെ നേതാക്കളായ അംബേദ്ക്കറുടെയോ അയ്യന്‍കാളിയുടെയോ പേരുകൊടുക്കുന്നത് നമ്മുടെ ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും സവര്‍ണബോധം കൊണ്ടാണെന്ന് ആരെങ്കിലും പറയുമെങ്കില്‍ അവര്‍ ജാതിചിന്ത കൈവെടിയാന്‍ തയ്യാറല്ലാത്ത ജാതിവാദികളായിരിക്കും സംശയമില്ല. പക്ഷെ എന്തുകൊണ്ടോ ദളിതര്‍ക്കു വേണ്ടിയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയ്ക്ക് ഇന്ദിരാഗാന്ധിയുടെ പേര് കൊടുക്കാന്‍ കേന്ദ്രകോണ്‍ഗ്രസന്മാര്‍ക്ക് തോന്നിയത് ? അവര്‍ വിപ്ലവകാരികളല്ലാത്തതിന്റെ ഒരു കുഴപ്പമാണിത് !!


ഇതുപോലെ മഹത്തായ മറ്റൊരു പദ്ധതിയുമായി നമ്മുടെ ഇടതുപക്ഷ വിപ്ലവസര്‍ക്കാര്‍ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയില്‍ നഗരങ്ങളിലെ പൊതുസ്ഥലങ്ങളില്‍ കുന്നുകൂടുന്ന ചപ്പുചവറുകളും  മാലിന്യങ്ങളും നീക്കം ചെയ്യുകയാണ് പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ‘അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി’ എന്നാണ് പേര്‍.



പണ്ട്  മാലിന്യം നീക്കം ചെയ്യുകയെന്നത് ദളിതന്റെ പണിയായിരുന്നു. കേരളത്തില്‍ അവരെ തോട്ടികള്‍ എന്നു വിളിച്ചിരുന്നു. മഹാനായ ഗാന്ധിജി താന്‍ യാത്രചെയ്യുമ്പോള്‍ തന്റെ മലം ഒരു കുടത്തില്‍ ശേഖരിക്കാനും അദ്ദേഹം പോകുന്നിടത്തൊക്കെ അതു ചുമന്നുകൊണ്ട് പോകാനും ഒരു ദളിതനെ കൂടെക്കൊണ്ടു നടക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്, വായിച്ചതായും ഓര്‍ക്കുന്നു. എന്തായാലും മനുവിന്റെ  വര്‍ണവ്യവസ്ഥയനുസരിച്ചും ജാതിവ്യവസ്ഥയനുസരിച്ചും അങ്ങിനെ ഭാരതസംസ്ക്കാരമനുസരിച്ചും  മാലിന്യം ചുമക്കേണ്ടത്  ദളിതന്റെ കര്‍മമാണ്. അത് ബി.ജെ.പ്പിക്കാരും വിശ്വഹിന്ദുപരിഷത്തുകാരും  മറന്നാലും നമ്മുടെ വിപ്ലവകാരികള്‍ മറക്കുന്നില്ലെന്നത് ഭാഗ്യം തന്നെ. ആഗോളമുതലാളിത്തം കടന്നുകയറി നമ്മുടെ ഭാഷയേയും സംസ്ക്കാരത്തെയും അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍, നമ്മുടെ ഇടതുപക്ഷവിപ്ലവകാരികള്‍ അവയെ പ്രതിരോധിക്കാനും സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്ന് ഒരിക്കല്‍ക്കൂടി , മാലിന്യശേഖരണത്തിന്റെ കുത്തക ദളിതര്‍ക്കും ആ തൊഴിലിന്  അവരുടെ നേതാവിന്റെ പേരും നല്‍കി അയ്യന്‍കാളിയെ ബഹുമാനിക്കുന്നതിലൂടെയും നമ്മുടെ സംസ്ക്കരത്തെ പരിരക്ഷിക്കുന്നതിലൂടെയും തെളിയിച്ചിരിക്കുന്നു. അതിനാല്‍ മാലിന്യം വാരുന്ന ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ അതിനു ഇ.എം.എസ്, നായനാര്‍ , കെപിആര്‍ ,… മാലിന്യ നിരമാര്‍ജനപരിപാടിയെന്നോ പേരു കൊടുക്കാന്‍ പറ്റുമോ ? വേണമെങ്കില്‍ പാര്‍ട്ടിയിലുണ്ടായിരുന്ന അപൂര്‍വ ദളിത് നേതാക്കളുടെ പേരിടാമായിരുന്നു. പക്ഷെ അവരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കള്‍ പ്രശ്നമുണ്ടാക്കിയാലോ ? കൂടാതെ  ദളിതരെങ്ങാനും സംഘടിച്ച്  അംബേദ്ക്കറിന്റെയോ അയ്യന്‍കാളിയുടെയോ പേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തുകയോ തദ്വാരാ വീണ്ടും ദളിതുതീവ്രവാദം(DHRM) വളരുകയും ചെയ്താലോ ? ബുദ്ധിപരമായി അത്തരം സംഘര്‍ഷങ്ങള്‍ ഒഴിവാക്കിക്കൊണ്ട് നമ്മുടെ സഖാക്കന്മാരും സര്‍ക്കാരും പദ്ധതിയുടെ പേര് അയ്യന്‍കാളിയെന്നിട്ടതിന്  നാം നന്ദിയുള്ളവരായിരിക്കുക !!! അതിലൂടെ വീണ്ടും അയ്യന്‍കാളി ദളിതരുടെ തന്നെ നേതാവായിരുന്നുവെന്ന് വായനയും എഴുത്തും ചിന്തയും കുറഞ്ഞുകൊണ്ടിരിക്കുന്ന ഇന്നത്തെയും നാളത്തെയും തലമുറയെ നിസ്സംശയം ഓര്‍മിപ്പിക്കാനുമാകം. തന്നെയുമല്ല, പദ്ധതിയുടെ പേരു കേള്‍ക്കുമ്പോള്‍ തന്നെ ഇതു ദളിതര്‍ക്കു മാത്രമുള്ള പദ്ധതിയായി മറ്റ് ദളിതരല്ലാത്ത ദരിദ്രര്‍ മനസ്സിലാക്കി ദളിതരുടെ തൊഴിലില്‍ കൈയ്യിട്ടുവാരാന്‍ വരികയില്ല. ദളിതനല്ലാത്ത ഒരു ദരിദ്രനും പട്ടിണികിടന്നുമരിച്ചാലും  ദളിതന്റെ തൊഴിലില്‍ കൈവെയ്ക്കുകയില്ല ; ജാതിബോധം കൊണ്ടല്ല, ദളിതോദ്ധാരണത്തിനുള്ള അടങ്ങാത്ത വാഞ്ചകൊണ്ടും അവരോടുള്ള സഹാനുഭൂതികൊണ്ടുമാണത്. അതിനാല്‍ ദളിതര്‍ക്ക് തൊഴില്‍ക്ഷാമം ഒരിക്കലും ഉണ്ടാവുകയുമില്ല.
എന്നാല്‍ ഏതു നല്ലകാര്യത്തിനും ഇടംകോലിടാനും സര്‍ക്കാറിന്റെയും സഖാക്കളുടെയും വിപ്ലവമനസ്സിനെ തിരിച്ചറിയാതെ അവരെ സവര്‍ണബോധമുള്ളവരായി ആക്ഷേപിക്കാനും മുതിര്‍ന്നിരിക്കയാണ് ചില ദളിത് -നോണ്‍ദളിത് ബുദ്ധിജീവികള്‍ ! ഇങ്ങനെ മാലിന്യനിര്‍മാര്‍ജ്ജന പരിപാടിയ്ക്ക് അയ്യന്‍കാളിയുടെ പേരിട്ടതില്‍ പ്രതിഷേധിക്കുന്നതിനായി തങ്ങളുടെ പേരും അയ്യന്‍കാളി തൊഴില്‍ദാനപദ്ധതിയില്‍ ചേര്‍ത്ത് തൊഴില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാലിന്യത്തൊഴിലില്‍ കൈയിട്ടുവാരാനും ഈ മഹാന്‍മാര്‍ ശ്രമിക്കുന്നു. പക്ഷെ കുഴപ്പമില്ല. തലയ്ക്ക് ഓളമുള്ള ഇവര്‍ വിലിലെണ്ണാനുള്ളവരെയുള്ളു. നമ്മുടെ വന്‍സാംസ്ക്കാരികനായക സിംഹങ്ങള്‍ ഈ എലികളോട് ചേര്‍ന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടില്ല. അത്രയും ആശ്വാസകരം !! മേല്‍പടി സാമൂഹികദ്രോഹികള്‍ ആരെന്നറിയണ്ടേ
ഡോ.എം.എസ്. ജയപ്രകാശ്, ദളിത്ബന്ധു എന്‍.കെ.ജോസ്, ഡോ.ഭീംജയരാജ്, പ്രൊഫ.രാജുതോമസ്, എ.ജാഫര്‍, അഡ്വ.എസ്.പ്രഹ്ലാദന്‍, ഡോ.പി.കെ.സുകുമാരന്‍, അഡ്വ.ടി.എസ്.ജോഷി, അഡ്വ.വിജയന്‍ശേഖര്‍, അഡ്വ.സുഭാഷ്ചന്ദ്രന്‍, അഡ്വ.എ.ജയറാം, ഡോ.ടി.കെ.വിജയകുമാര്‍ എന്നിവരാണവര്‍. ഈ ദ്രോഹികളെ വഴിയില്‍ വെച്ചു കണ്ടാല്‍ അപ്പോള്‍ തല്ലണം (അതു മിക്കവാറും ഡി.വൈ.എഫ്.ഐ തന്നെ ചെയ്തുകൊള്ളും). നമ്മുടെ സാമൂഹിക- സാംസ്ക്കാരിക ബോധത്തില്‍ ചാതുര്‍വര്‍ണ്യവും ജാതിചിന്തയും അടിമുടി നിലനില്‍ക്കുന്നു എന്നാണ് ഈ പഹയന്മാരുടെ അഭിപ്രായം ! നമുക്കെവിടെ ജാതിയും  മതവും ?! പ്രത്യേകിച്ച് വിപ്ലവകാരികളായ നമ്മുടെ സഖാക്കള്‍ക്ക് !!!

വെള്ളിയാഴ്‌ച, സെപ്റ്റംബർ 24, 2010

വിശ്വാസത്തിന്റെ വിശേഷങ്ങള്‍ !!!

(ഹൈന്ദവവിശ്വാസത്തിന്റെ ഇര മധു)
ഹൈന്ദവ വിശ്വാസപദ്ധതികളുടെ ഇരയായി ഇതാ ഒരു കുരുന്നു ജീവനും കൂടി കൊലചെയ്യപ്പെട്ടിരിക്കുന്നു. ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍  70 ദിവസം പ്രായമായ കുഞ്ഞിനെ അതിന്റെ പിതാവു നിലത്തടിച്ചു കൊന്നു (11-09-2010). പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്തില്‍ ചള്ളിക്കടപ്പുറത്തിനു സമീപം പുതുവല്‍ മധുവിന്റെ കടിഞ്ഞൂല്‍ കണ്‍മണി അഖില്‍ദേവാണ് ഇത്തരത്തില്‍ കൊലചെയ്യപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് മധുവിനെ പോലീസ് അറസ്റ്റുചെയ്തു. ജനിച്ചപ്പോള്‍ തന്നെ കുഞ്ഞിന് പല്ല് അല്പം മുളച്ചിരുന്നു എന്നതാണ് പിതാവിനെ വേവലാതിപ്പെടുത്തിയത്. സ്ത്രീവിരുദ്ധ നിലപാടുള്ള നമ്മുടെ സമൂഹത്തില്‍ ആണ്‍ കുട്ടിയായിരുന്നിട്ടു പോലും ഈ കുഞ്ഞിന് രക്ഷപെടാനായില്ല. പല്ലോടു കൂടി ജനിക്കുന്നത്  ദുഃശകുനത്തിന്റെയും ആപത്തിന്റെയും സൂചനയാണെന്ന് ഹിന്ദുക്കള്‍ വിശ്വാസിക്കുന്നു. അത് ശരിയാണെന്ന് പ്രവചിച്ച് പിതാവിനെ അങ്കലാപ്പിയ ജോത്സ്യപ്രവരന്റെ നടപടിയാണ് കുഞ്ഞിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. കുഞ്ഞ് ജീവിച്ചാല്‍ അച്ഛന് ദോഷമാകുമെന്ന് മധുവിനെ ധരിപ്പിച്ച പുന്നപ്രസ്വദേശിയായ ജോത്സ്യനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ആലപ്പുഴ സൗത്ത് സി.ഐ. വി.കെ. സനില്‍കുമാര്‍ പറഞ്ഞു. ദോഷമകറ്റാന്‍ പരിഹാരക്രിയകള്‍ നടത്താനാണ് നിര്‍ദേശിച്ചതെന്നും കുഞ്ഞിനെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചില്ലെന്നും ജ്യോത്സ്യന്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.(വാലോടുകൂടി കുഞ്ഞ് ജനിച്ചാല്‍ ഭാഗ്യമത്രെ ! അപൂര്‍വമായി വാലോടു കൂടി ജനിച്ച ശിശുക്കളെ ഹനുമാന്റെ അവതാരമായി കണക്കാക്കി പൂജിക്കുകയും കുട്ടിയെ ഭാഗ്യചിഹ്നമായി കണക്കാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ക്ക് ഉത്തരേന്ത്യയില്‍ ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട്.)

(ഹനുമാന്റെ ജന്മമായതിനാല്‍ ഭാഗ്യവാനായ കുട്ടി)
(ഹനുമാന്‍ അവതാരത്തെ ആരാധിക്കാന്‍ കൂടിയ ഹിന്ദു ഭക്തര്‍)


   ഹിന്ദുവിന്റെ വിശ്വാസങ്ങളെല്ലാം ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ കടുത്ത അന്ധവിശ്വാസങ്ങളാണ്. മിക്കപ്പോഴും അവ അപഹാസ്യമായ രീതിയില്‍ അശ്ലീലവും  പ്രാകൃതവുമാണ്. എന്നാല്‍ സമൂഹത്തിലെ ബഹുഭൂരിപക്ഷവും ഇതിനോട് ഇഴുകിച്ചേര്‍ന്ന് ജീവിച്ചുപോരുന്നതിനാല്‍ അവ വളരെ സ്വാഭാവികമായും  ശാസ്ത്രാനുസാരിയായും  ആളുകള്‍ക്ക് തോന്നുന്നു. കവിളിലൂടെ ശൂലം കുത്തിയിറക്കി, ജഢ കെട്ടിയ മുടിയും കാവടിയുമായി കാവിയുടുത്തു നമ്മുടെ വീട്ടുമുറ്റത്തു നേര്‍ച്ചക്കായി വരുന്ന ഒരു സുബ്രമണ്യഭക്തനെ കണ്ടാല്‍ നമുക്ക് അസ്വഭാവികമായി യാതൊന്നും തോന്നുകയില്ല. സാധാരണക്കാര്‍ക്ക് ആദരവേ തോന്നുകയുള്ളു. കഴിയുമെങ്കില്‍ വിശ്വാസികള്‍ സാഷ്ടാംഗ പ്രണാമം അര്‍പ്പിക്കാന്‍ കൂടി മറക്കില്ല. ഇത്തരത്തില്‍ എന്തെല്ലാം അസംബന്ധങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് ഭാരതത്തിലെ ഹിന്ദുക്കള്‍ ജീവിച്ചു പോകുന്നത് ! ഒരു കൂട്ടം അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കൂമ്പാരമാണ് ഹിന്ദുമതം. അതില്‍ ദരിദ്ര-ധനിക വ്യത്യാസമോ ഉച്ച-നീച ജാതിവ്യത്യാസമോ ഇല്ല. വിദ്യാസമ്പന്നരും  ബുദ്ധിജീവികളും കവികളും കലാകാരന്മാരും (പ്രത്യേകിച്ച് സിനിമാക്കാര്‍) എന്ന വ്യത്യാസമില്ല. ഇതിനുള്ള കാരണങ്ങള്‍ സങ്കീര്‍ണമാണ്. അത് വിശകലനം ചെയ്ത് കണ്ടുപിടിക്കുകയെന്നുള്ളതും അസാധ്യമായ കാര്യം തന്നെ. എങ്കിലും ഋഷിപ്രോക്തവും പൌരാണികവുമായ ദര്‍ശനങ്ങളും ദേവസൃഷ്ടമായ വേദങ്ങളുമാണ് അതിന്റെ അടിസ്ഥാന പ്രമാണമെന്ന വിശ്വാസമായിരിക്കാം അതിന്റെ അപ്രമാദിത്വപരമായ നിലനില്‍പിനുള്ള ന്യായം.  അതിലെ നിര്‍വഹണസംഗതികളെല്ലാം വിരട്ടുഭാഷയായ സംസ്കൃതത്തില്‍ ഉരുക്കഴിച്ചാല്‍ കൂടുതല്‍ അതിഭൌതികമായി തീരുകയും ചെയ്യുന്നു. സംഗതി ദേവന്റെയും ബ്രാഹ്മണന്റെയും ഭാഷയല്ലേ ! ബ്രാഹ്മണന്റെ സുഖജീവിതത്തിന്, അവന്റെ അദ്ധ്വാനിക്കാതെയുള്ള ജീവിതത്തിന് പടച്ചുണ്ടാക്കിയതാണ്  ഏതാണ്ട് എല്ലാ ആചാര വിശ്വാസങ്ങളും.
 

ഇന്ന് ജോത്സ്യന്‍-പൂജാരി-തന്ത്രി ത്രിത്വങ്ങളാണ് ഹിന്ദുത്വ അന്ധവിശവാസങ്ങളുടെ പ്രയോക്താക്കളും പ്രായോജകരും. പൂച്ച കുറുകെ ചാടിയാലുണ്ടാകാവുന്ന മനഃക്ലേശം മുതല്‍ ഗുളിക -രാഹു -കേതു -ശനി തുടങ്ങിയ കണ്ടകടച്ചാണികളുടെ അപഹാരം വരെ ഹിന്ദുവിന്റെ ജീവിതത്തെ കുഴപ്പത്തിലാക്കി അവനെ ജോത്സ്യന്റെ മുന്നിലേക്ക് ആനയിക്കുന്നു. രോഗദുഃഖാദികളില്‍ നിന്നും മോചിതനായി ആയുരാരോഗ്യസൌഭാഗ്യങ്ങളോടെ അഭിവൃത്തിയുടെ പടവുകള്‍ താണ്ടിക്കടന്ന് സംസാരസാഗരത്തിന്റെ മറുകര പൂകാന്‍ ജോത്സ്യന്റെ മുന്നിലെത്തുന്ന ദുഃഖിയുടെ പ്രശ്നങ്ങള്‍ക്ക് അയാള്‍ പരിഹാരം വിധിക്കുകയാണ്. കവടി നിരത്തിയും മഷിയിട്ടു നോക്കിയും മറ്റ് വൈവിധ്യമാര്‍ന്ന തരികിട പരിപാടികളിലൂടെ അയാള്‍ നമ്മുടെ തലയിലെഴുത്ത് വായിച്ചെടുക്കുന്നു. പോക്കറ്റിനു തൂക്കമുണ്ടെങ്കിലും ഇല്ലെങ്കിലും പുരയിടം വിറ്റായാലും പരിഹാര കര്‍മങ്ങള്‍ ചെയ്യുമെന്ന് ഉറപ്പുള്ളതിനാലും അയാള്‍ ദൈവത്തെ വരുതിക്കു നിറുത്താന്‍ കഴിവുള്ള മന്ത്രത്തിന്റെ ഉടമസ്ഥനായ ബ്രാഹ്മണതന്ത്രിയുടെയും പൂജാരിയുടെയും അടുക്കലേക്ക് നമ്മേ പറഞ്ഞയക്കുന്നു, ഉള്ളില്‍ ചിരിച്ചു കൊണ്ട്! അങ്ങനെ ടി ത്രിത്വങ്ങള്‍ പരസ്പരം കമ്മീഷന്‍ പങ്കുവെച്ച് അനുസ്യൂതം തുടരുന്ന തരികിടകള്‍ പറഞ്ഞാല്‍ ഒരിക്കലും അവസാനിക്കുന്നതല്ല.

സാമാന്യം സാമ്പത്തികശേഷിയുള്ളവരൊഴിച്ചാല്‍ ഹിന്ദുമതാന്ധവിശ്വാസത്തിന്റെ പുലിമടയില്‍ പെട്ട് ജീവിതം തുലയ്ക്കുന്നവര്‍ സാധാരണക്കാരാണ്. അധഃകൃതര്‍ക്ക് സ്വന്തം അടിമത്തത്തില്‍ നിന്നും മോചനം നേടാനാകാത്തതും  ഈ വിശ്വാസസംഹിതയുടെ ഇരകളായി പോയതുകൊണ്ടാണ്.

കുഞ്ഞിനെ നിലത്തടിച്ച പിതാവു മാത്രമല്ല അയാളുമായി ബന്ധപ്പെട്ട നാട്ടുകാരൊക്കെയും അയാളുടെ വിശ്വാസത്തെ ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ ജോത്സ്യന്‍ വിചാരിച്ചിരുന്നെങ്കില്‍ അയാള്‍ക്ക്,  കുട്ടിയുടെ പിതാവിന്റെ തെറ്റിദ്ധാരണ തിരുത്തി ആത്മധൈര്യം പകര്‍ന്ന് കൊടുക്കാമായിരുന്നു. എന്നാല്‍ അയാള്‍ അതു ചെയ്തില്ല. അപ്പോള്‍ ചൂഷണം നടക്കില്ലല്ലോ ! മുളച്ച പല്ലോടുകൂടി ജനിച്ച കുട്ടി പിതാവിന്റെ അന്തകനാണെന്നു വിശ്വസിപ്പിച്ചാല്‍ മാത്രമല്ലെ പരിഹാരകര്‍മങ്ങള്‍ നിര്‍ദേശിച്ച്  കുറെ ക്ഷേത്രങ്ങളിലേക്ക് വഴിപാടും ഹോമവും കുരുതികളുമൊക്കെ നടത്തിച്ച് പതിനായിരങ്ങള്‍ അടിച്ചുമാറ്റാന്‍ ആകൂ.

സനാതനസിശ്വാസികളുടെ വിശ്വാസാഭാസത്തരങ്ങള്‍ക്ക് സാര്‍വത്രിക സ്വീകാര്യത കൈവരുന്നത് കൊണ്ട് അവ അശ്ലീലങ്ങളാണെന്ന് ആര്‍ക്കും തോന്നുകയില്ല.
'ചന്ദ്രയാ'ന്റെ തിരികത്തിച്ചു വിടുംമുമ്പേ, 'ദൈവമേ ഞങ്ങളുടെ പ്രയത്നം വിജയത്തിലെത്തിക്കണമേ' എന്ന് ആത്മാര്‍ത്ഥമായി മാധവന്‍നായര്‍ സയന്റിസ്റ്റ് പ്രാര്‍ത്ഥിച്ചിരുന്നെങ്കില്‍ അത് അശ്ലീലമായി വിവേകബുദ്ധിയുള്ളവര്‍ കാണുകയില്ലായിരുന്നു. എന്നാല്‍ അനുഷ്ഠാനപരമായ തുലാഭാരവും തേങ്ങായുടയ്ക്കലും പോലുള്ള കാളികൂളിവിക്രിയകളാണ് പ്രാര്‍ത്ഥനയേക്കാള്‍ ദൈവത്തെ കീഴ്പെടുത്താന്‍ പറ്റിയ വിദ്യയെന്നും മന്ത്രത്തിനും തന്ത്രത്തിനും വിധേയനായ ദൈവം ബ്രാഹ്മണന്റെ വരുതിക്കു നില്‍ക്കുന്ന അടിമയാണെന്നും അതുകൊണ്ട് തങ്ങള്‍ തന്നെയാണ് ഇതെല്ലാം അനുഷ്ഠിക്കേണ്ട പുരോഹിതരെന്നും പറഞ്ഞ് ബ്രാഹ്മണേഭ്യന്മാര്‍ ജനങ്ങളെ പറഞ്ഞുപറ്റിച്ചു വിശ്വസിപ്പിച്ച് മുതലെടുപ്പ് നടത്തിയ കഥയാണ് ഇന്ത്യാ ചരിത്രത്തിന്റെ മുക്കാല്‍ പങ്കും. അങ്ങനെ ഹൈന്ദവാചാരങ്ങളെന്ന ആഭിചാരക്രിയകള്‍ ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ മുദ്രകൂടിയാക്കി മാറ്റുകയാണ് സനാതനികള്‍ !

ജോത്സ്യത്തിലുള്ള വിശ്വാസം എത്രയോ കുടുംബങ്ങളെയാണ് തീരാദുരിതത്തില്‍ തളച്ചിടുന്നത്. അഭ്യസ്ഥവിദ്യര്‍ പോലും തങ്ങളുടെ ഇണയെ കണ്ടെത്തുന്നത് നാള്‍പ്പൊരുത്തം, ചൊവ്വാദോഷം , ജാതകഫലം ആദിയായവ നോക്കിയാണ്. വിദ്യാഭ്യാസവും സൌന്ദര്യവും ജോലിയുമുള്ള എത്രയോ പെണ്‍കുട്ടികള്‍ ചൊവ്വാദോഷത്തിന്റെ പേരില്‍ അനുയോജ്യനായ വരനെ കിട്ടാതെ ഒന്നിനും കൊള്ളാത്തവന്റെ കൂടെ തങ്ങളുടെ വിധിയെ പഴിച്ചുകൊണ്ട് ജീവിക്കേണ്ടിവരുന്നു.

മനുഷ്യന്‍ കൂടാതെ ഹൈന്ദവാചാരങ്ങളുടെ പേരില്‍ കഷ്ടപ്പെടുന്ന മറ്റൊരു ജീവിയാണ് ആന. ഈ ജീവിയെ കഷ്ടപ്പെടുത്തി പലപ്പോഴും അത് നിയന്ത്രണം വിട്ട് ഭ്രാന്തിളകി പലരുടെയും ജീവനും സ്വത്തിനും കനത്ത നാശം വന്നു കൊണ്ടിരിന്നിട്ടും തല്‍സമയങ്ങളില്‍  ബന്ധപ്പെട്ട ഭഗവാന്‍/മൂര്‍ത്തി ആരെയും രക്ഷപെടുത്തിയ ചരിത്രം ഇല്ല. എന്നിട്ടും ഈ മൃഗപീഡനവും തത്ദ്വാരായുള്ള മനുഷ്യപീഢനവും സ്വത്തുനാശവും അവസാനിപ്പിക്കാന്‍ ഈ അപരിഷ്കൃതര്‍ തയ്യാറാകുന്ന ലക്ഷണമില്ല. കേന്ദ്ര ഗവണ്‍മെന്റ് ഇതുമായി ബന്ധപ്പെട്ട് നിയമം കൊണ്ടുവരുന്നതിനെതിരെ സനാതനഫാസിസ്റ്റുകള്‍ ഒച്ചയുണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്.



ഇന്ത്യയില്‍ ഹിന്ദുമതത്തോട് ഏറ്റുമുട്ടി ഉയര്‍ന്നു വന്ന ഏല്ലാ മതങ്ങളും അതിന്റെ മുമ്പില്‍ മുട്ടുമടക്കി. ഇവിടെ വന്ന വൈദേശിക മതങ്ങളുടെയും അവസ്ഥ തഥൈവ! എനിക്കു തോന്നുന്നത് ഹിന്ദുമതത്തിലെ അന്ധവിശ്വാസജഢിലമായ ആഭിചാരക്രിയകളുടെ ആധിക്യം അതിനെ സങ്കീര്‍ണമായ അനുഷ്ഠാനങ്ങളുടെയും ആചാരങ്ങളുടെയും മതമാക്കി മാറ്റിയിരിക്കുന്നതു കൊണ്ട്, ഒരു മാജിക്കുപോലെ, 'ഓം ക്രീം സ്വാഹ...' എന്നൊക്കെയുള്ള മന്ത്രതന്ത്രാദികള്‍ കൊണ്ട് അത് ആളുകളെ കൌതുകപ്പെടുത്തിയും ഭയപ്പെടുത്തിയും നിര്‍ത്തുന്നതായിരിക്കാം  അതിന്റെ വിജയത്തിനുള്ള ഒരു കാരണം. മറ്റൊന്ന് ദൈവത്തെ നേരിട്ടു കാണിച്ചുതരുന്ന  മറ്റേതു മതമുണ്ട് ഈ ലോകത്തില്‍ ? ക്ഷേത്രമെന്ന നാലു കല്‍ച്ചുവരിനുള്ളിലെ അന്ധകാരത്തില്‍ ദീപാവലികളുടെ വൃത്തത്തിനുള്ളില്‍ വ്യക്തമായ കാഴ്ചക്ക് വിധേയപ്പെടാതെ കാണുന്ന വിഗ്രഹം അലൌകികമായ ആത്മീയാനുഭൂതി ഭക്തനില്‍ സൃഷ്ടിക്കുന്നു. ബ്രാഹ്മണനെന്ന അത്ഭുതമനുഷ്യന്റെ പൂജാവിധികളില്‍ നിയന്ത്രിതനായി ഭക്തനുവേണ്ടി  വിനീതദാസനായി നില്‍ക്കുന്ന ഭഗവത് ചൈതന്യം മറ്റേതു മതത്തിലെ പൌരോഹിത്യത്തിനാണ് ഇതുപോലെ ഒരുക്കിത്തരാനാകുന്നത് ? ഭഗവാനെ കരതലാമലകം പോലെ കൈകാര്യം ചെയ്യുന്ന ബ്രാഹ്മണനും അമ്പലത്തിനുള്ളിലെ വിഗ്രഹവും സാമാന്യയുക്തിയിലെങ്കിലും അധിഷ്ഠിതമായ മറ്റ് മതങ്ങളെ നിലമ്പരിശ്ശാക്കുവാന്‍ പര്യാപ്തമാണ്. ഇതു തന്നെയായിരിക്കാം ഒരിക്കലും തകരാത്ത ഹിന്ദുമതത്തിന്റെ വിജയരഹസ്യം. ഇതു തകരണമെങ്കില്‍ അക്ഷരസാക്ഷരത പോരാ ആശയസാക്ഷരത കിട്ടിയാലെ സാധ്യമാവു. ഇന്ത്യയിലെ ദരിദ്രജനകോടികള്‍ ഒരിക്കലും ആ ലക്ഷ്യം സാക്ഷാത്ക്കരിക്കാത്തിടത്തോളം ഈ മതം അജ്ജയ്യമായി തുടരും.

ഹിന്ദുവിന്റെ ക്ഷേത്രങ്ങളിലെ ചില വഴിപാടുകളും പൂജകളും അവയുടെ പ്രയോജനങ്ങളും നോക്കൂ. മൃത്യുഞ്ജയഹോമം- ഈ വഴിപാട്  ശിവക്ഷേത്രത്തില്‍ പതിവായി കഴിച്ചാല്‍  പിന്നെ മരണം ഒരിക്കലും ഉണ്ടാകില്ല. തിങ്കളാഴ്ച വൃതം-മുറതെറ്റാതെ അനുഷ്ഠിച്ചാല്‍ മംഗല്യഭാഗ്യവും ഇഷ്ടവരനേയും ലഭിക്കും.
കൈവെട്ടക കുരുതി(കൈവെട്ടാ കുരുതി)- ശത്രുവിന്റെ കൈ വെല്ലവരും വെട്ടിയെടുക്കാനുള്ള ആഭിചാരക്രിയയാണോ അതോ ശത്രുവിന്റെ ഹിംസയാണോ ഇതുകൊണ്ട് ലക്ഷ്യമിടുന്നെതെന്ന് അറിഞ്ഞു കൂടാ (ജോസഫ് മാഷിന്റെ ശത്രുവായ അയല്‍വാസികളായ ഹിന്ദുക്കാളാരെങ്കിലും ടി പൂജനടത്തിയിട്ടായിരിക്കും അദ്ദേഹത്തിന്റെ കൈ എന്‍.ഡി.എഫ് ഭീകരന്മാര്‍ വെട്ടിയെടുത്തത്. ചേര്‍ത്തല പട്ടണക്കാട് പോലീസ് സ്റ്റേഷനില്‍ പോലീസിന്റെ കഷ്ടകാലത്തിനുള്ള പോംവഴി കണ്ടു പിടിച്ച പ്രശ്നകാരിയെക്കൊണ്ട് ഈ വഴിക്ക് ഒന്ന് കവടി നിരത്തിച്ചു നോക്കിയാല്‍ കേസിനു് മറ്റൊരു വഴിത്തിരിവായിരിക്കും ഉണ്ടാകുന്നത്.). ശത്രുസംഹാരപൂജ- ഇതു ഉറപ്പായിട്ടും ശത്രുവിനെ തട്ടിക്കളയും. വിദ്യാഗോപാലമന്ത്രം- ആയിരത്തൊന്നു തവണ തെറ്റാതെ ചൊല്ലിയാല്‍ വിദ്യാര്‍ത്ഥികള്‍ നന്നായി പഠിക്കും; ഉന്നത വിജയം കരസ്ഥമാക്കും. മണ്ണാര്‍ശാല പാമ്പുക്ഷേത്രത്തില്‍ ഉരുളി കമഴ്ത്തിയാല്‍ വന്ധ്യര്‍ക്കു കുട്ടികളുണ്ടാകും. ഇങ്ങനെ നൂറുകണക്കിന് പൂജകളും വഴിപാടുകളും നടത്തിയാണ് വിശ്വാസികളായ ഹിന്ദുക്കള്‍ ശ്വാസം വിട്ട് ജീവിച്ചു പോരുന്നത്. മറ്റുമതങ്ങളില്‍ എവിടെയാണ് ഒരോരോ കാര്യത്തിനും ഇത്ര വൈവിധ്യമാര്‍ന്ന പ്രയോജകവൈഭവമുള്ള പ്രാര്‍ത്ഥനാപദ്ധതികളോ സൂത്രവിദ്യകളോ ഉള്ളത് ?! പുതുതായി പലതരത്തിലുള്ള വഴിപാടുകളും മറ്റും സംഘപരിവാര്‍ ശക്തികളുടെ നേത‍ത്വത്തില്‍ മിക്ക ക്ഷേത്രങ്ങളിലും സൃഷ്ടിച്ചു പോരുന്നുണ്ട്. പൊങ്കാല എന്ന കലാപരിപാടി ജനകീയവത്ക്കരിച്ച് കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും വ്യാപകമാക്കിയതിനും നാം നന്ദിയുള്ളവരായിരിക്കുക. 

ജാതി സമ്പ്രദായമാണ് ഏറ്റവും വലിയ അനാചാരവും അന്ധവിശ്വാസവും. ഒരു മതമാണെന്നു പറയുന്ന സംഗതിയില്‍ അതിലുള്‍പ്പെടുന്നവര്‍ക്ക് ഒരേ സ്ഥാനം അല്ലെങ്കില്‍ തുല്യത ഉണ്ടാകണമെന്നുള്ളതാണ് സാമാന്യനീതി. എന്നാല്‍ ഉച്ചനീചത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഹിന്ദുമതത്തില്‍ അടിമത്തം അടിമത്തമാണെന്നു പോലും തിരിച്ചറിയാതെ അതു വളരെ സ്വാഭാവികമായ വിധിയായി ഏവരും സ്വീകരിച്ചിരിക്കുന്നു. അതുകൊണ്ട് ബ്രാഹ്മണനെന്ന ഹിംസ്രജന്തുവിനെ അഗ്രിമസ്ഥാനത്തു പ്രതിഷ്ഠിച്ചു കൊണ്ട്, അവനു സകല സൌഭാഗ്യങ്ങളും വിട്ടുകൊടുക്കാനും അവന്റെ ചാട്ടവാറടിക്കു കീഴില്‍ അനുസരണയോടെ അണിനിക്കാനും വിശ്വാസികള്‍ക്കു മടിയില്ല. ഇപ്പോള്‍ സകല അവര്‍ണ വിവാഹങ്ങള്‍ക്കും കാര്‍മികത്വം വഹിക്കാന്‍ ബ്രാഹ്മണന്‍ തന്നെ വേണം എന്ന ഒരു നിര്‍ബന്ധം അവര്‍ണ വിഢികളുടെ ഇടയില്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. ശൂദ്രന്റെ പോലും കാര്‍മികനാകാന്‍ സമ്മതിക്കാത്ത ബ്രാഹ്മണന്‍ ഇന്ന് സര്‍വവേദവിധികളും മറന്നുകൊണ്ട്  പണം തരുന്ന ഏതു അവര്‍ണനു വേണ്ടിയും കര്‍മിയാകുന്ന രീതിയില്‍ പുരോഗമിച്ചിട്ടുണ്ട്.

ഇങ്ങനെ മുഴുവന്‍ ഹിന്ദുക്കളും ഇരുപത്തിനാലു മണിക്കൂറും മുന്നൂറ്ററുപത്തഞ്ചു ദിവസവും അന്ധവിശ്വാസത്തില്‍ മാത്രം ആറാടി ജീവിക്കുന്നതിനെയാണ് ഹൈന്ദവസംസ്ക്കാരമെന്ന് നാം പറയുന്നത്. ഈ അസംബന്ധങ്ങള്‍ മറച്ചുപിടിച്ചു കൊണ്ടാണ് ഇതിനേക്കാള്‍ യുക്തിപരമായും അപേക്ഷികമായി സുബോധത്തോടെയും ജീവിക്കുന്ന അന്യമതസ്ഥന്റെ ആചാരാനുഷ്ഠാനങ്ങളെയും വേഷവിതാനങ്ങളെയും വെറുപ്പോടെയും  സമചിത്തതയില്ലാതെയും വിമര്‍ശിക്കുന്നത്. പെരുമന്ത് കുഴിച്ചിട്ടിട്ട് ഉണ്ണിമന്തനെ കളിയാക്കുന്ന നെറികേട് ഹിന്ദുക്കള്‍ ഉപേക്ഷിക്കണം. ആദ്യം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൈയൊഴിഞ്ഞ് സ്വയം പരിഷ്ക്കരിച്ചിട്ട് മറ്റുള്ളവരെ ശരിയാക്കാന്‍ പോയാല്‍പ്പോരെ; പക്ഷെ അതിന് ഹിന്ദുമതം തന്നെ പിരിച്ചുവിടേണ്ടിവരും !


 ഹിന്ദുമതം ഈ നിലക്കു മുന്നോട്ടു പോകുന്നത് ഹിന്ദുക്കളുടെ ജീവിതത്തെ വീണ്ടും കൂടുതല്‍ നരക തുല്യമാക്കുമെന്നതില്‍ സംശയമില്ല. അതിനാല്‍ കള്ളു ഷാപ്പുകള്‍ അടിച്ചുപൂട്ടിക്കുന്നതിന് മുമ്പ് കേരളത്തിലെ സകല ജോതിഷാലയങ്ങളും അടച്ചു പൂട്ടിക്കുവാന്‍ സത്വരനടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് അപേക്ഷിച്ചു കൊള്ളുന്നു. ഒരു ക്ഷേത്രം തകര്‍ന്നാല്‍ അത്രയും അന്ധവിശ്വാസം തകരുമെന്നല്ലേ വി.ടി. ഭട്ടതിരിപ്പാടെന്ന ബ്രാഹ്മണന്‍ തന്നെ പറഞ്ഞത്. ആ നിലയില്‍ ക്ഷേത്രങ്ങളുടെ മേല്‍ കൂടി കൈവെക്കാന്‍ വിശ്വാസികളായ ഹിന്ദുക്കള്‍ തന്നെ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. :-))))))