ചൊവ്വാഴ്ച, ജൂൺ 09, 2009

നായരെന്തു പിഴച്ചു ?!

കൂതറ അവലോകനത്തിലെ നായരെന്ത് പിഴച്ചൂ എന്ന പോസ്റ്റിന് ഒരു പ്രതികരണം
ആര്‍ഷഭാരതീയരെ,സനാതനികളെ,നിങ്ങളില്‍ ഏറ്റവും തഴ്ന്നവരായ ശൂദ്രരരുടെ കേരള പ്രതിനിധികളായ , പീഢിതരായ സര്‍വ്വമാനനായന്മാരെ,
‘ജാതി ഇന്ന് കേരളത്തിന്റെ ജീവിതത്തില്‍ ഒരു
പ്രശ്നമല്ലെന്നും,അത് അധ:കൃതന്റെ മനസ്സിലെ വരട്ടുചൊറിയാണെന്നും
സംവരണം പറ്റാന്‍ അവരത് ചൊറിഞ്ഞുകൊണ്ടിക്കുമെന്നും അല്ലാത്തപ്പോള്‍
ആരും കേറി ജാതിചൊറിയരുതെന്ന് ശഠിക്കുകയും ചെയ്യും.’
എന്നതാണെല്ലോ അധമന്മാരെക്കുറിച്ചുള്ള നിങ്ങളുടെ പൊതുപരാതി.
1) കുറച്ചുനാള്‍ മുന്‍പ് കട്ടപ്പനയിലെ ഒരു ക്ഷേത്രത്തില്‍ നിന്നും ദളിത്
പൂജാരിയെ RSS-കാര്‍ തല്ലിയോടിച്ച കാര്യം നിങ്ങളെല്ലാം പത്രത്തില്‍
വായിച്ചിരിക്കും.
2) പാലക്കാട്ടെ മുതലമടയില്‍ ചക്ലിയാന്മാര്‍ക്ക് ബാര്‍ബര്‍ഷാപ്പുകളില്‍
മുടിവെട്ടാന്‍ അനുവാദമില്ലാത്തതും അവര്‍ക്ക് ചായക്കടയില്‍ പ്രത്യേകം
സ്റ്റീല്‍ ടംബ്ലറിലെ ചായകൊടുക്കൂ എന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതും വിവാദമായതും ഓര്‍ക്കുന്നുണ്ടാകും. ഇത് ഇന്നും തുടരുന്നു.
3) ശാസ്താംകോട്ടയില്‍ പോലീസുകാര്‍ ദളിതനെ മലം തീറ്റിച്ച വിവാദസംഭവം.
(സമാനമായ കേസുകള്‍ കൂടെക്കൂടെ ഇവിടെയും ഇന്ത്യയൊട്ടാകെയും
അരങ്ങേറുന്നുണ്ട്.)
4) കേരളത്തിലങ്ങോളമിങ്ങോളം എവിടെയൊക്കെ ശക്തിസ്വാധീനമുണ്ടോ
അവിടെയൊക്കെ ആഢ്യത്വവും ജാതിമാഹാത്മ്യവും വിളംബരം ചെയ്യുകയും
അവര്‍ണ്ണരെ പീഢിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് മനുഷ്യാവകാശക്കമ്മീഷന്‍
റിപ്പോര്‍ട്ടുകളും പോലീസ് കേസുകളും പരിശോധിച്ചാല്‍ മതി.(പ്രത്യേകിച്ചും
ഗ്രാമപ്രദേശങ്ങളില്‍)
5) ഹിന്ദുമതം അതിലെ എല്ലാ ജാതികള്‍ക്കും തുല്യസ്ഥാനവും
തുല്യാവകാശങ്ങളും കൊടുക്കുമെങ്കില്‍ ,പൂജാവിധികളും മന്ത്രതന്ത്രാദികളും
വേദാന്തവും പഠിച്ച അബ്രാഹ്മണരെ(നായരുള്‍പ്പെടെ)
ദേവസ്വത്തിന്റെതുള്‍പ്പടെയുള്ള ക്ഷേത്രങ്ങളില്‍ പൂജാരിമാരാ‍ക്കുന്നതില്‍
ഏറ്റവും കൂടുതല്‍ എതിര്‍പ്പ് യോഗക്ഷേമസഭയോടൊപ്പം NSS -ഉം
പ്രകടിപ്പിച്ചതെന്തിന് ?. ജ്ഞാനമുള്ള ഏത് ജാതിക്കാരനും
ബ്രഹ്മണനെന്നല്ലേ വയ്പ്. ബ്രാഹ്മണത്വം ജന്മാവകാശമോ?
ജ്ഞാനാര്‍ജ്ജിതമോ?
6) ഇന്ന് ജാതിമതചിന്തകള്‍ ,പുതിയ തലമുറയില്‍ അതിശക്തമായിതിരിച്ചു
വരുന്നു എന്നതിന് തെളിവാണ്, ഇപ്പോള്‍ കുട്ടികളുടെ പേരിന് പിമ്പില്‍
ജാതിമാഹാത്മ്യ വാലുകള്‍ വെച്ചുപിടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നത്. മന്നത്ത്
പത്മനാഭനും മറ്റും നവോത്ഥാനചിന്തയുടെ ഭാഗമായ ഉപേക്ഷിച്ച സാധനമാണ് അധോഗമനത്തിന്റെ ഇക്കാലത്ത് വീണ്ടും
പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
7) കേരളത്തില്‍ RSS,BJP,മറ്റു ഹൈന്ദവസംഘടകള്‍ ഇവയുടെയൊക്കെ
സംഘാടകരിലും നേതാക്കളിലും ഭൂരിപക്ഷവും, ന്യൂനപക്ഷമായ
സവര്‍ണ്ണരായതെങ്ങിനെ ? വര്‍ത്തമാന സമൂഹത്തില്‍ ജാതി
സജീവമാണെന്ന് മേല്‍ ഉദാഹരണങ്ങള്‍ തെളിയിക്കുന്നു. ഇനിയുമുണ്ട് ആയിരമായിരം ഉദാഹരണങ്ങള്‍. ഹിന്ദുമതം ഉള്ളടത്തോളം ജാതി നിലനില്‍ക്കും. കാലത്തിനനുസരിച്ച് പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍.
ലോകത്തിലെ ഏറ്റവും വൃത്തികെട്ട, ഹീനമായ ,പൈശാചികമായ ,ക്രൂരമായ
ഹിന്ദുമതത്തെ തകര്‍ത്തുകൊണ്ടുമാത്രമെ ജാതി ഇല്ലാതാക്കാനും സാര്‍വത്രികമായ പുരോഗതി നേടാ‍നുമാകൂ.
ഇന്ന് വര്‍ദ്ധിത വീര്യത്തോടെ പുനരാനയിച്ചു കൊണ്ടിരിക്കുന അന്ധവിശ്വാസങ്ങളില്‍ ; ക്ഷേത്രാചാരാനുഷ്ഠാനങ്ങളിലും
യാഗയജ്ഞാദികളിലും നേതൃത്വപരമായ പങ്കു വഹിക്കുന്നത് നായര്‍ സമുദായമാണ്. ജാതിമാഹാത്മ്യം ഉറപ്പിച്ചെടുക്കുന്നതിന് അവര്‍
പ്രതിലോമഹൈന്ദവമൂല്യങ്ങളെയും മാമൂലുകളെയും താങ്ങുമ്പോള്‍
ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയിലെ വെറും ശൂദ്രരായ അവര്‍ പിന്തുടര്‍ന്നിരുന്ന ലജ്ജാകരമായ , മൃഗതുല്യമായ, സ്വയം അനുഭവിച്ചിരുന്ന പാരമ്പര്യം ഓര്‍മ്മിപ്പിക്കേണ്ടിവരും.അവഹേളിക്കാനോ വേദനിപ്പിക്കാനോ അല്ല. സ്വന്തം ‘ജാതി’, മേന്മയുടെയും മാഹത്മ്യത്തിന്റെയും മുദ്രയല്ലെന്നും അതുപേക്ഷിച്ച് മനുഷ്യനായിത്തീരുവാനുള്ള വിനയം തോന്നിപ്പിക്കാന്‍ വേണ്ടിയുമാണ് ഇവിടെ അതിന് ശ്രമിക്കുന്നത്. ഒപ്പം ഹൈന്ദവമൂല്യങ്ങളെ ഒന്ന് മനസ്സിലാക്കാനും.
മരുമക്കത്തായ സമ്പ്രദായം നിലനിര്‍ത്തിയിരുന്ന രണ്ടു
ജാതികളാണ് നായരും നമ്പൂതിരിയും‍. മറ്റെല്ലാ ജാതികള്‍ക്കും മക്കത്തായമായിരുന്നു. സ്വന്തം വീട്ടില്‍ മക്കള്‍ക്ക് തങ്ങളുടെ അച്ഛനാരാണെന്ന് അറിയാനുള്ള ഭാഗ്യം ഇല്ലായിരുന്നു.ഭാര്യയുടെ(അച്ചി) വീട്ടില്‍ വല്ലപ്പോഴും വന്നുപ്പോകുന്നയാള്‍ മാത്രമാണ് ഭര്‍ത്താവായ നായര്‍. കുട്ടികളുടെ കാര്യങ്ങള്‍ നോക്കിനടത്തിയിരുന്നത് അച്ഛന് പകരംഅമ്മാവനായിരുന്നു.കുട്ടികള്‍ക്ക് പിതാവിന്റെ സ്വത്തില്‍
അവകാശമില്ലായിരുന്നു. സ്വന്തം നാ‍യരെ നിസ്സാര കാര്യത്തിനുപോലും
ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം നായര്‍ സ്ത്രീകള്‍ക്കുണ്ടായിരുന്നു. ഇതു കൂടാതെ
അച്ചിയെ ഇഷ്ടപ്പെടുന്ന ഏത് ബ്രാഹ്മണനും ഇവരുമായി ‘സംബന്ധം’
കൂടാമായിരുന്നു. രാത്രിയില്‍ ചൂട്ടും കത്തിച്ച് പിടിച്ച് മുന്‍പെ നടക്കുന്ന
കാര്യസ്ഥന്‍നായര്‍, നമ്പൂതിരിയെ അദ്ദേഹത്തിന്റെ പൂതിക്കനുസരിച്ചുള്ള
അച്ചി വീട്ടിലേയ്ക്ക് സംബന്ധത്തിനായി എഴുന്നള്ളിക്കുമായിരുന്നു.ഒരുപക്ഷേ
അത് സ്വന്തം അച്ചിയുടെ അടുക്കലേക്കുമാകാം !! അച്ചിവീട്ടിലേക്ക് വരുന്ന
‘ഭര്‍ത്തവുനായര്‍’ വീടിന്റെ തിണ്ണയില്‍ സ്വന്തം പായും തലയിണയും കണ്ടാല്‍
ആരോ നമ്പൂരിസംബന്ധക്കാരന്‍ അകത്തുണ്ടെന്ന് മനസ്സിലാക്കി സ്ഥലം
വിട്ടുകൊള്ളണം.വെണ്മണിക്കവികളുടെ ‘അച്ചിചരിതങ്ങള്‍’ കേട്ടിട്ടില്ലേ!
ഉണ്ണിയച്ചിചരിതം,ഉമയമ്മയച്ചിചരിതം,അമ്മുവച്ചിചരിതം...അങ്ങിനെ
അങ്ങിനെ. അച്ചിമാരുടെ പ്രകടനത്തില്‍ നിര്‍വൃതിയടഞ്ഞ് ആഹ്ലാദ
ചിത്തരായി മതിമറന്നെഴുതിവിട്ട വെണ്മണി നമ്പൂര്യാരുടെ
ശൃംഗാരശ്ലോകങ്ങളെല്ലാം അശ്ലീലസാഹിത്യത്തിന്
ഉത്തമോദാഹരണങ്ങളത്രേ ! പക്ഷെ പയ്യെപ്പയ്യെ അച്ചിമാര്‍
പ്രകടനവൈഭവത്തോടോപ്പം നമ്പൂരിമാരുടെ സ്ഥലവും സ്വത്തും
കൈക്കലാക്കിപ്പോന്നു. കേരളത്തില്‍ നമ്പൂതിരി സമുദായം
ക്ഷയിക്കാനുണ്ടായ കാരണങ്ങളിലൊന്ന് ഇതുകൂടിയാണെന്ന്
ഓര്‍ക്കുക;അവരുടെ സ്ഥാനത്ത് നായര്‍ ശക്തരായതും!.ഓ.ചന്തുമേനോന്റെ
‘ഇന്ദുലേഖ’എഴുതപ്പെടുന്ന കാലത്തൊക്കെ നിലനിന്നിരുന്ന വ്യവസ്ഥിതി
ഇതായിരുന്നു(1889) .സൂരിനമ്പൂതിരിപ്പാടുമായുള്ള ‘സംബന്ധ’ത്തില്‍ നിന്നും
ഒഴിഞ്ഞു നിന്ന ഇന്ദുലേഖ ഒരു സാമൂഹിക വിപ്ലത്തിന് തുടക്കം
കുറിക്കുകയായിരുന്നു.നായര്‍ സമുദായത്തിലെ ചീഞ്ഞളിഞ്ഞ ഈ
സംസ്ക്കാരത്തിനെതിരെ ഒരുപാട് നായര്‍ യുവാക്കള്‍ കലാപം നടത്തിയാണ്
സമുദായം ഈഅവസ്ഥയെ തരണം ചെയ്തത്.
ആര്‍ഷഭാരതസംസ്ക്കാരത്തെക്കുറിച്ച് തൊണ്ടപൊട്ടിയലറുന്ന
സനാതനികളെ , പറയൂ ഇതിനെക്കാള്‍ മൂല്യവത്തായ നിങ്ങളുടെ ധര്‍മ്മവും
സംസ്ക്കാരവും ഏതായിരുന്നു ?, എന്തായിരുന്നു? എന്നായിരുന്നു?ഉണ്ടെങ്കില്‍
പറയൂ !!. ആര്‍ഷഭാരതികളെ നിങ്ങള്‍ ഗര്‍വ്വോടെ കൈതണ്ടയില്‍ കെട്ടുന്ന
വര്‍ണ്ണച്ചരടുകളും ഏലസ്സുകളും കുങ്കുമക്കുറികളും തറവാടിന്റെ
അഭിമാനചിഹ്നങ്ങളായ ഓട്ടുവിളക്കും നിലവിളക്കും കിണ്ടിയും കോളാമ്പിയും
കസവുസാരിയൊന്നുമായിരുന്നില്ല നിങ്ങളുടെ സംസ്ക്കാരം.!!
വേദോപനിഷത്തുക്കലും പുരാണങ്ങളും ഇതിഹാസങ്ങളും എത്രയോ
നികൃഷ്ടവും നീചവും മനുഷ്യവിരുദ്ധവുമായിരുന്നെന്നും
പരിശോധിക്കേണ്ടതുണ്ട്. ചരിത്രബോധമില്ലതെ ഭാരതീയ പൈതൃകം(India
Heritage) ചുമന്നു നടക്കുന്നവര്‍ മലത്തില്‍ മുങ്ങി നാറ്റമെന്തെന്ന് അറിയാന്‍ പറ്റാതായിരിക്കുന്ന അവസ്ഥയിലാണ്. അതിനാല്‍ ദുരഭിമാനജാതി മുദ്രകള്‍വലിച്ചെറിയൂ!. മനുഷ്യരാകൂ!.