(2000-ല്‍ അയോദ്ധ്യാ ക്യാമ്പില്‍ ബജ്റംഗദള്‍ കുഞ്ഞ് ഭീകരര്‍ക്ക് ട്രയിനിംഗ് കൊടുക്കുന്നു)
(ഭീകരച്ചി-പ്രജ്ഞാസിംഗ് ടാക്കൂര്‍)
(ഭീകരര്‍ മേജര്‍ ഉപാദ്ധ്യായയും സ്വാമി അമൃതാനന്ദ് മഹാരാജും)
യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയുന്നതില്‍ നിന്നും നമ്മെ തടയുന്ന ആവര്‍ത്തന വിരസങ്ങളായ ഇത്തരം ഭാഷണങ്ങള്‍ നിത്യവും കേട്ടുകൊണ്ടാണ് നാം ജീവിക്കുന്നത്. 'ഹൈന്ദവ ഭീകരത' എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു പ്രതിഭാസം ഇവിടെ തീര്‍ച്ചയായും നിലനില്‍ക്കുന്നുണ്ട്. തൃശ്ശൂലവും കൈയ്യിലേന്തി ഭാരതമാതാവിനു വേണ്ടി കഠോര മുദ്രാവാക്യങ്ങളും വിളിച്ച് ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രതികാരനീതി നടപ്പാക്കുമെന്നു അലറിവിളിക്കുന്ന ആളുകള്‍, ഭ്രാന്തമായ ആശയങ്ങള്‍ കൊണ്ടു നടക്കുന്ന നിലതെറ്റിയ മനോരോഗികളല്ല. ഏറിവരുന്ന അന്വേഷണങ്ങള്‍ വെളിപ്പെടുത്തുന്നത് അവര്‍, മുസ്ലീങ്ങള്‍ കുറ്റാരോപിതരാകാന്‍ സാധ്യതയുള്ള ഇടങ്ങളിലൊക്കെ ബോംബുകളുണ്ടാക്കി സ്ഥാപിക്കുന്നവരാണെന്ന യഥാര്‍ഥ്യമാണ് . എന്തിനാണവര്‍ ഇങ്ങനെ ചെയ്യുന്നത് ? ഒരു പക്ഷെ അവരുടെ ഇടുങ്ങിയ കാഴ്ചപ്പാടില്‍ ന്യുനപക്ഷങ്ങള്‍ക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കുന്ന ഏതു പ്രവൃത്തിയും നീതീകരിക്കപ്പെടുന്നുണ്ടായിരിക്കാം.
(ബഹു.ഭീകരന് ദയാനന്ദ് പാണ്ഡെ)
എന്നിട്ടും നമ്മില്‍ മിക്കവരും വിശ്വസിക്കുന്നത് ഹിന്ദുഭീകരത എന്നൊന്ന് നിലനില്ക്കുന്നില്ല എന്നാണ്. കാരണം അങ്ങനെയൊന്ന് നാം കാണുന്നതേയില്ല. നമുക്കു കാണാന്‍ കഴിയാത്ത ഒന്നിനെ, നമുക്ക് അറിയാന്‍ പാടില്ലാത്ത ഒന്നിനെ നാം വിശ്വസിക്കുകയില്ല. അതുകൊണ്ടാണ് ഈ വിഷയത്തില്‍ നാം ഗൂഢാലോചനാപരമായ നിശ്ശബ്ദത പുലര്‍ത്തുന്നത്. ഹിന്ദുക്കള്‍ സമാധാനപ്രിയരും ആത്മീയ ജീവികളുമാണെന്ന മിത്ത് ഭൂരിപക്ഷം ഹിന്ദുക്കളും ഉള്‍ക്കൊള്ളുന്നതില്‍ നിന്നാണ് ഈ സങ്കല്‍പ്പം പൊട്ടിവിരിയുന്നതെന്ന് ഗോള്‍വാക്കറെപ്പറ്റിയും ഹിന്ദുത്വത്തെക്കുറിച്ചും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള ജ്യോതിര്‍മയ ശര്‍മ പറയുന്നു. "നിങ്ങള്‍ ഈ മിത്തില്‍ പങ്കുചേരുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഈ ഗൂഢാലോചനയിലും പങ്കുചേരുന്നു"വെന്നാണ് അദ്ദേഹം പറയുന്നത്. വാസ്തവത്തില്‍, ലശ്കറെ ത്വയിബായെപ്പോലുള്ള സംഘടനകള്‍ സ്പോണ്സര് ചെയ്യുന്ന തീവ്രവാദികളായ വഹാബി ഇസ്ലാമിസ്റ്റുകളെ മുഖ്യധാരാ മുസ്ലിങ്ങളില്‍ നിന്ന് വേര്‍തിരിക്കാന്‍ നമുക്കാവും. എന്നാല്‍, ഹിന്ദു ഭീകരവാദികള്‍ ഉദയം കൊള്ളുന്നതു തന്നെ സംഘ്പരിവാറില്‍ നിന്നാണ് - ശര്‍മ വാദിക്കുന്നു. അദ്ദേഹം പറയുന്നു," ഒരേ പാരമ്പര്യ ത്തില്‍ നിന്നുമാണ് ബീജേപ്പിയിലെ ജനപ്രതിനിധികളും ഭീകരവാദികളും വരു ന്നതെന്ന കാര്യം നമ്മെ ആഴത്തില്‍ ഉല്‍ക്കണ്ഠാകുലരാക്കേണ്ടതാണ് ".

ചരിത്രകാരനായ ദിലീപ് സിമിയോണ്‍ (Dilip Simeon) ഭൂതകാലത്തില്‍ നിന്നുള്ള ചില വസ്തുതകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടു പറയുന്നു,"ആര്.എസ്.എസ്സിന്റെ സ്വരൂപം അവഗണിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ കണ്ണുകളെ മൂടിക്കെട്ടുന്നതിനു തുല്യമാണ് ". 1948 ഫെബ്രുവരി 4 ന്,ആര് എസ് എസ്സിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഇന്ത്യാ ഗവണ്മെന്റ് വിജ്ഞാപനം അദ്ദേഹം ഉദ്ധരിക്കുന്നു:- "ജനങ്ങളോട് തോക്കുകളും വെടിക്കോപ്പുകളും സംഘടിപ്പിച്ച് ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും പോലീസിനും പട്ടാളത്തിനും എതിരെ കള്ളസാക്ഷ്യം പറയാനും അതിശക്തമായി പ്രേരിപ്പിക്കുന്ന ലഘുലേഖകള്‍ അതിലെ അംഗങ്ങള്‍ വിതരണം ചെയ്യുന്നതു കണ്ടുപിടിക്കപ്പെട്ടു. രഹസ്യങ്ങളുടെ മേലങ്കിയണിഞ്ഞു കൊണ്ടാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്യുന്നത്...സംഘ്പരിവാറിന്റെ അക്രമാത്മക പ്രവര്‍ത്തനങ്ങള്‍ ധാരാളം ഇരകളെ സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലത്തേതും വിലപ്പെട്ടതുമായ ജീവന് ഗാന്ധിജിയുടെ തന്നെയാണ്." കൂടാതെ, സിമിയോണ്‍ ചോദിക്കുന്നു,"125 പേരുടെ മരണത്തി നിടയാക്കുകയും ആയിരങ്ങളെ പരിക്കേല്‍പ്പിക്കുകയും അനേകരെ അഭയാര്‍ത്ഥി കളാക്കുകയും ചെയ്ത പ്രവീണ്‍ തൊഗാഡിയയുടെ കാണ്ഡമാല്‍ യാത്ര, മാലേഗാവിലേയും അജ്മീറിലേയും സ്ഫോടനങ്ങളേക്കാള്‍ കുറഞ്ഞ ഭീകരപ്രവര്‍ത്തനങ്ങളാണോ ? തങ്ങളുടെ നിഷ്ഠൂര പ്രവര്‍ത്തനങ്ങളുമായി, നിയമത്തിനു പിടികൊടുക്കാതെ രക്ഷപ്പെടാന്‍ അവര്‍ക്കാവുന്നത് വരേണ്യരില്‍ ഒരു വിഭാഗത്തിന്റെ അനുകമ്പ ലഭിക്കുന്നതിനാലാണ്".
(ആര്‍മിയിലുണ്ടായിരുന്ന ബഹു.ഭീകരന് ശ്രീകാന്ത് പുരോഹിത്)
മുഖ്യധാരാ സംഭാഷണങ്ങളില്‍ വി.എച്ച്.പിയും ശിവസേനയും ആര്. എസ്. എസ്സും മറ്റും യുക്തിസഹമാക്കപ്പെടുന്നതും സ്വീകരിക്കപ്പെടുന്നതും എന്തുകൊണ്ടാണ്? അങ്ങേയറ്റം വന്നാല്‍ വല്ല പിരിവെട്ടുകളോ മറ്റോ ആയി അവരെ നിസ്സാരവത്കരിക്കും. മധ്യവര്‍ഗ സന്ദിഗ്ധതയില്‍ നിന്നും വരുന്നതാണ് ഈ മനോഭാവമെന്നാണ് മഹാരാഷ്ട്രയിലെ മുതിര്‍ന്ന പത്രപ്രവര്ത്തകന് കുമാര്‍ കേട്കര്‍ പറയുന്നത്. "ഇക്കഴിഞ്ഞ 20 വര്‍ഷത്തിനകമാണ് ഹൈന്ദവ-ഷോവനിസം ഉപരിതല ത്തിലേക്കുയര്‍ന്നു വന്നത് . ധാരാളമാളുകള്‍ നിശ്ശബ്ദമായി അതിനെ പിന്താങ്ങുന്നു ണ്ട്. മീഡിയ,ഉന്നതവിദ്യാഭ്യാസ രംഗം ,നിയമം,ജുഡീഷ്യറി തുടങ്ങിയ മേഖല കളില്‍ ഉള്ള ഉന്നതരായ പ്രൊഫഷനലുകളാണ് ഇത്തരം മനോഭാവം വെച്ചു പുലര്‍ത്തുന്നത് ". മഹാരാഷ്ട്രാ മുന്‍ പൊലീസ് ഐ. ജി. യും 'കര്‍ക്കരെയെ കൊന്നതാര് ?' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ എസ്. എം. മുശ്രിഫ് ഇതിനെ 'ബ്രാഹ്മണിസ്റ്റ് ' പ്രചാരണമെന്നു വിളിക്കുന്നു . "മുഖ്യധാരാ മാധ്യമങ്ങളും പോലീസും ഗവണ്‍മെന്റുമെല്ലാം ഇവരുടെ പ്രചാരണത്തിന്റെ ഇരകളാണ്. ഞാനവരെ ബോധപൂര്‍വം തന്നെ ഹിന്ദുക്കളെന്നു വിളിക്കുന്നില്ല. ഹൈന്ദവ ഭീകരതയുടെ ഈ കേസുകളെല്ലാത്തിന്റെയും അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ബ്രാഹ്മണിസ്റ്റു കള്‍ നിയന്ത്രിക്കുന്ന ഐ ബി യുടെ ഇടപെടലുണ്ടായിരുന്നു".
സ്പഷ്ടമായും ഈ വിഷയത്തില്‍ ശക്തമായ വീക്ഷണങ്ങള്‍ നിലവിലുണ്ട്. പാക്കിസ്ഥാന്റെ രക്ഷാകര്‍തൃത്വത്തിലുള്ള ലശ്കറെ ത്വയിബ പോലുള്ള ഇസ്ലാമിസ്റ്റ് സംഘടനകളില്‍ നിന്നുള്ള പോലെ വലിയ ഭീഷണി, ഹൈന്ദവ തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന് ഇന്ത്യ അഭിമുഖീകരിക്കുന്നില്ലെങ്കിലും അവയെ കൂടുതല്‍ ഗൌരവമായി കൈകാര്യം ചെയ്യേണ്ടതാണെന്നാണ് ചരിത്രകാരനായ ക്രിസ്റ്റോ ഫ് ജാഫ്രിലെറ്റ്(Christophe Jaffrelot) പറയുന്നത് . ഇതിന് മൂന്നു കാരണങ്ങളെങ്കിലും അദ്ദേഹം നിരത്തുന്നുണ്ട്: "ഒന്നാമതായി അവര്‍ ,മുസ്ലിങ്ങള്‍ക്കെതി രെയുള്ള(മഹാത്മാ ഗാന്ധിക്കും എതിരെയുള്ള) ഭീകരാക്രമണം, ന്യായമായ പ്രവര്‍ത്തനരീതിയാണെന്ന കാഴ്ചപ്പാടുള്ള സവര്‍ക്കറുടെയും ഗോഡ്സേയുടെയും പിന്തിരിപ്പന് യാഥാസ്ഥിതിക പാരമ്പര്യത്തില്‍ പെടുന്നവരാണ്. ഈ ചിന്താപദ്ധതി എക്കാലവും ഹൈന്ദവ ദേശീയ പ്രസ്ഥാനത്തിന്റെ അരികുപറ്റി നില്പ്പു ണ്ടായിരുന്നു. വിഭജനകാലം, 9/11-നു ശേഷം ഇന്ത്യയിലുണ്ടായ ഇസ്ലാമിക ആക്രമണ പരമ്പരകളുടെ സമയം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലാണ് അവ വീണ്ടും ഉയര്‍ന്നു വരുന്നത്. ഏറ്റവും പ്രാധാനപ്പെട്ട കാര്യം, ഈ ദിശയില്‍ നീങ്ങുവാനുള്ള സംഘ്പരിവാറിന്റെ പ്രവണത, മെക്കാ മസ്ജിദ് അക്രമണം (ഹൈദരാബാദ്), അജ്മീര്‍ ഫോടനം തുടങ്ങിയവയിലെ ആര്.എസ്.എസ് അംഗങ്ങളുടെ പങ്കാളിത്തത്തിലൂടെയും ബജ് രംഗദളിന്റെ തന്ത്രങ്ങളിലൂടെയും സ്പഷ്ടമാകു ന്നുണ്ട് എന്നതാണ്. രണ്ടാമതായി, 'അഭിനവ് ഭാരത് 'പോലുള്ള സംഘടനകള്‍ തീരെ ചെറുതാണെങ്കിലും രമേഷ് ഉപാധ്യായയും ലഫ്.കേണല്‍ പുരോഹിതും ഉള്‍പ്പെടെയുള്ള, സര്‍വീസിലുള്ളവരും റിട്ടയര്‍ ചെയ്തവരും ആയ പട്ടാള ഉദ്യോഗ സ്ഥന്മാരാണ് അവ ആരംഭിച്ചിട്ടുള്ളത് എന്നതാണ്. നേരത്തെ തന്നെ ഡസന്‍ കണക്കിന് മുന്‍പട്ടാള ഉദ്യോഗസ്ഥരെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും ആകര്‍ഷിക്കാന്‍ ബി.ജെ.പിക്കും വി.എച്ച്. പ്പിക്കും കഴിഞ്ഞതിനു ശേഷമാണ് ഈ മുന്നേറ്റം സാദ്ധ്യമായത്. പട്ടാള ഉദ്യോഗസ്ഥരുടെ രാഷ്ട്രീയമുക്തത ഇന്ത്യക്ക് സ്വയം അഭിമാനിക്കാവുന്ന കാര്യമാണെങ്കിലും വര്‍ഗീയ ആശയങ്ങളും ശക്തികളും അതില്‍ നുഴഞ്ഞു കയറുന്നത് ഭയാനകമായ കാര്യമാണ് ".
തങ്ങളുടെ അണികള്‍ ചോദ്യം ചെയ്യപ്പെടുകയും അന്വേഷണ വിധേയ മാക്കപ്പെടുകയും ചെയ്തതോടെ ഭയാശങ്കരായ ബി.ജെ.പിയും ആര്.എസ്. എസ്സും ഇപ്പോള്‍ 'ഭീകരതക്ക് മതമില്ല' എന്നു പറയുന്നത് ഏതായാലും രസകരം തന്നെ! ബി.ജെ.പി വക്താവ് പ്രകാശ് ജാവേദേക്കര്‍ ഔട് ലുക്കിനോട് പറഞ്ഞു: " കുറച്ചു പേര് ഭീകരവാദികളാണെന്ന ഒറ്റക്കാരണത്താല്‍ എല്ലാ മുസ്ലിങ്ങളെയും കുറ്റപ്പെ ടുത്താന്‍ നമുക്കാവില്ല. നിങ്ങള്‍ മുസ്ലിം ഭീകരവാദികളെന്നു പറയുന്നില്ല, പിന്നെന്തിനു ഹിന്ദുഭീകരരെന്നു പറയണം? ഭീകരവാദത്തോടുള്ള നിങ്ങളുടെ വര്‍ഗീയ സമീപനത്തെ ഞങ്ങള്‍ അധിക്ഷേപിക്കുന്നു". ജനങ്ങളെ ചോദ്യം ചെയ്യാനും അന്വേഷണം നടത്താനുമുള്ള എല്ലാ അവകാശങ്ങളും പോലീസിനുണ്ടെന്നാണ് ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗവും 'ഓര്‍ഗനൈസര്‍' എന്ന ആര്.എസ്.എസ് മുഖപത്രത്തിന്റെ മുന്‍ പത്രാധിപരുമായ ശേഷാദ്രി ചാരി പറയുന്നത്. പോലീസിന് ജനങ്ങളെ ചോദ്യം ചെയ്യാനും അന്വേഷണം നടത്താനുമുള്ള എല്ലാ അവകാശളുമുണ്ടെന്നാണ്. "എന്നാല്‍ ഭരണയന്ത്രം ഉപയോഗിക്കുന്നതും ഹിന്ദുഭീകരവാദം എന്ന ആശയത്തിന് ജീവന് കൊടു ക്കാന്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നതും പ്രതിഷേധാര്‍ഹമാണ്. ഇസ്ലാമിക വിശ്വാസികളായ ആളുകള്‍ക്കു സവിശേഷമായ ഒന്നല്ല ഭീകരത എന്നു പറയാന്‍ ചില കോണുകളില്‍ നിന്നുള്ള സമ്മര്‍ദമുണ്ടു് സര്‍ക്കാറിനു്. "മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ഹിന്ദുക്കള്‍ക്ക് ഭീരകരവാദികളാവാനാവില്ല; ആരെങ്കിലും അവരങ്ങനെയാണെന്നു പറയുന്നുണ്ടെങ്കില്‍ അത് ഇസ്ലാമിക ഭീകരവാദികള്‍ക്കു വേണ്ടി പണിയെടുക്കുന്നവരുടെ സമ്മര്‍ദം കൊണ്ടു മാത്രമായിരിക്കും !
ഹിന്ദു ഭീകരവാദത്തെക്കുറിച്ചുള്ള പ്രശ്നങ്ങള്‍ ഗവണ്മെന്റിനോട് നിരന്തരം ഉന്നയിക്കുന്നവരില്‍ ഒരാളാണ് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് . അദ്ദേഹം ഔട്ട് ലുക്കിനോട് പറഞ്ഞു: " ഹിന്ദു മൌലിക വാദികളും ഇസ്ലാം മൌലികവാദികളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ഞാന്‍ ദീര്‍ഘകാലമായി പറയുന്നുണ്ട്. ബാബറി മസ്ജിദിന്റെ തകര്‍ക്കലോടെയാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചത്. ഇത് മറുരീതിയില്‍ ഒരു വിഭാഗം ഹിന്ദുക്കളെ മൌലികവാദത്തിലേക്കു നയിച്ചു. ബീ ജേ പ്പീ-ആര് എസ് എസ് കൂട്ടുകെട്ട് വ്യത്യ സ്ത തീവ്രവാദി സംഘടനകള്‍ വഴി പ്രവര്‍ത്തിക്കുന്നതിനും ബോംബുണ്ടാക്കാന്‍ അവര്‍ പരിശീലനം കൊടുക്കുന്നതിനും ധാരാളം തെളിവുകളുണ്ട്. ദൌര്‍ഭാഗ്യ വശാല്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായ കഥകളുമായാണു മിക്കവാറും രംഗത്തു വരുന്നത്. എവിടെയെങ്കിലും ഒരു സ്ഫോടനമുണ്ടായാല്‍ അന്നുതന്നെ മുസ്ലിം ചെറുപ്പക്കാരുടെ പേരുകളുമായി മാധ്യമങ്ങള്‍ പുറത്തു വരുന്നു."
എന്തൊക്കെയായാലും സമൂഹത്തിന്റെ മുന്‍വിധികളും ആവര്‍ത്തിത ഭാഷണങ്ങളും ആണ് മാധ്യമങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് . ശരിക്കും മുസ്ലിം ഭീകരവാദികളുടെ സെന്‍സേഷണല്‍ പ്രതിരൂപങ്ങളുടെ മേലാണ് അവ തഴച്ചു വളരുന്നത്. മുസ്ലിം തീവ്രവാദികളുടെയും താലിബാന്റെയും ദൃശ്യങ്ങള്‍ കാണിക്കുമ്പോള്‍ തങ്ങളുടെ പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്ന കാര്യം ഒരു മുഖ്യധാരാ ഇംഗ്ലീഷ് ചാനലും നിരവധി ഭാഷാ ചാനലുകളും സമ്മതിച്ചിട്ടുപോലുമുണ്ട്. എന്നാല്‍ ഹിന്ദുഭീകരതക്ക് അത്തരത്തില്‍ മുഖ്യധാരാ ശ്രോതാക്കള്‍ ഉള്ളതായി തോന്നുന്നില്ല.
അതിനാല്‍ , വ്യാപകമായി പിടിക്കപ്പെടുന്ന മുസ്ലിങ്ങള്‍, നിരപരാധിത്വം തെളിയിക്കപ്പെടുന്നതുവരെ കുറ്റവാളികളായി കണക്കാക്കപ്പെടുന്ന ഒരു സാഹചര്യം നമുക്കുണ്ട്. എന്നാല്‍ ഹിന്ദു ഭീകരവാദത്തെ സംബന്ധിച്ച് ഇതിന്റെ നേരെ വിപരീതമാണ് ശരി (അതായത് കുറ്റം തെളിയിക്കപ്പെടുന്നതുവരെ അവര്‍ നിരപരാധികള്‍ തന്നെയാണ്-വിവ). ജാഫ്രിലോട്ട് വിശദീകരിക്കുന്നു, "കഴിഞ്ഞ കാല റെക്കോഡുകള്‍ തീര്‍ത്തും മോശമായതിനാല്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഹൈന്ദവ ഭീകരരോട് യാതൊരുവിധ സൌമനസ്യവും കാണിക്കണ്ട ആവശ്യമില്ല. അടുത്തകാലം വരെ-കേസന്വേഷണത്തിനിടയ്ക്ക് ചില സമയങ്ങളില്‍ സ്വയം വൈരുധ്യത്തിലായിട്ടും - ഏതു സ്ഫോടനവും ഇസ്ലാമിക ഗ്രൂപ്പുകളുടെ തലയില്‍ കെട്ടി വെക്കുന്നതിനുള്ള ധൃതിയാണ് പോലീസ് കാണിച്ചു പോന്നിട്ടുള്ളത്....കൊല്ലപ്പെട്ടവര്‍ മുഴുവന്‍ മുസ്ലിങ്ങളായിട്ടു പോലും. അഭിനവ്ഭാരതിന്റെയും മറ്റു ഹൈന്ദവ ഗ്രൂപ്പുകളുടെയും കുറ്റവാളികളെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ , ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആക്കം നേടിക്കൊണ്ടിരിക്കുന്ന, ചില ഇന്ത്യന്‍ പൌരന്മാര് മറ്റു ചിലരേക്കാള്‍ നിയമത്തിന്റെ മുന്നില്‍ കൂടുതല്‍ തുല്യരാണ് എന്ന സന്ദേശം, ദൂരവ്യാപകവും നശീകരണാത്മകവുമായ പ്രത്യാഘാതമാണുണ്ടാക്കുക."
ആ പ്രക്രിയ ഇതിനകം തന്നെ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. സാഹചര്യത്തെ വര്‍ഗീയവത്ക്കരിക്കാനും നീതിരഹിതമായ അക്രമങ്ങളുടെ പേരില്‍ ന്യൂനപക്ഷ ങ്ങളെ കുറ്റാരോപിതരാക്കാനും നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള ഒരു ഭീകരവാദിയുടെ ചെയ്തിയായി,ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള പഴികളില്‍ മിക്കതും പരിണമിക്കാം എന്നതാണ് വൈരുധ്യം. ഇത്തരമൊരു ദൂഷിതാന്തരീക്ഷം ആര്‍ക്കാണു പ്രയോജനമുണ്ടാക്കുന്നതെന്ന് അത്ഭുതം കൂറാനേ നമുക്കു നിര്‍വാഹമുള്ളു.
(വിവര്‍ത്തനം)
By Saba Naqvi,SmrutiKoppikar
published in Outlook)
http://www.outlookindia.com/article.aspx?266148